"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
|അധ്യയനവർഷം=2019
|അധ്യയനവർഷം=2019
|യൂണിറ്റ് നമ്പർ=LK/2018/37001
|യൂണിറ്റ് നമ്പർ=LK/2018/37001
|ബാച്ച്      =2019-22
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=തിരുവല്ല  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല  
വരി 185: വരി 186:
''' [[{{PAGENAME}}/ വാർത്തകൾ |  വാർത്തകൾ]]'''|
''' [[{{PAGENAME}}/ വാർത്തകൾ |  വാർത്തകൾ]]'''|
''' [[{{PAGENAME}}/ചിത്രങ്ങൾ  | ചിത്രങ്ങൾ]]'''|
''' [[{{PAGENAME}}/ചിത്രങ്ങൾ  | ചിത്രങ്ങൾ]]'''|
[[Category:ലിറ്റിൽ കൈറ്റ്സ്]]

13:10, 10 ജൂൺ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
37001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37001
യൂണിറ്റ് നമ്പർLK/2018/37001
ബാച്ച്2019-22
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ലീഡർഅനന്ദു കൃഷ്ണൻ എ
ഡെപ്യൂട്ടി ലീഡർആദംഷ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെബി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ പി മാത്യു
അവസാനം തിരുത്തിയത്
10-06-202437001

2019-21ബാച്ച്

ക്രമ നമ്പർ കുട്ടികളുടെപേര് ക്ലാസ് ഡിവിഷൻ ചിത്രം
1 അമൻ സുരേഷ് 9 A
2 അഭിജിത്ത് കുമാർ 9 B
3 ആകാഷ് സുബാഷ് 9 B
4 ജീ രാമകൃഷ്ണൻ 9 A
5 നന്ദു സുരേഷ് 9 B
6 ബിനിൽ ബിജു 9 A
7 അലൻ റെജി 9 A
8 ആദംഷ 9 B
9 അമൃതാ കൃഷ്ണൻ 9 A
10 നിതി കൃഷ്ണ 9 B
11 മനീഷ സി എം 9 B
12 ശ്രീലക്ഷ്മി എസ് നായർ 9 C
13 ജിഷ്ണു ജയകുമാർ 9 A
14 ദേവദത്ത് ആർ 9 A
15 അമൽ രാജേദ്രൻ 9 A
16 സഞ്ചയ് ബി 9 A
17 ജെസ്റ്റിൻ ഒ ആർ 9 B
18 ഹരിനന്തൻ എം കെ 9 A
19 സുഹൈൽ അബു 9 A
20 നികിൽ എസ് പിളള 9 B
21 വൈശാക് എസ് 9 B
22 സിദ്ധാർത്ത് മധു 9 B
23 വിവേകാനന്തൻ ബി 9 A
24 നന്ദു കെ ജയൻ 9 A
25 മിലൻ പി വിനോദ് 9 A
26 അനന്ദു കൃഷ്ണൻ എ 9 B
27 ശ്രീജു 9 B
28 അക്സ സാറ 9 B
29 സിദ്ധാർത്ത് ബി പണിക്കർ 9 B
30 ഷിബിൻ എ ബിജു 9 A
31 ആരോൺ മാത്യു 9 B
32 നികിത ബിനു 9 A
33 ഗോവർദൻ ബി 9 C
34 അജിത്ത് പി എസ് 9 C
35 അഷ്വിൻ ഷാജി 9 C
36 നിതിൻ ബാവ 9 C
37 സിജിൻ‍ എ 9 C
38 സോജിൻ വർഗീസ് 9 C
39 കണ്ണൻ വി ബി 9 C
40 ഡിൽജിത്ത് എസ് 9 C

ഡിജിറ്റൽ മാഗസിൻ 2020

ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2020 പടവുകൾ

പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം (06/06/2019)

പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം
പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം

ഇടയാറന്മുള:ഞങ്ങളുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഫോട്ടോഗ്രാഫേഴ്സ്ന്റെ ഡോക്യൂമെന്റഷൻ എടുത്തു പറയേണണ്ടതാണ്.ഇവരിൽ ജെഫിൻ, സിദ്ധാർഥ് തുടങ്ങിയ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.

ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(20.06.2019)

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം

ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ് സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഈ വർഷത്തെ ആദ്യ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീലനത്തിന്റെ ഭാഗമായാണ് ഇത് നടക്കുന്നത് . പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച്.എം) 20/06/2019നെ നടത്തി .കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ ബൈജു സർ (ആറന്മുള സബ് ഡിസ്ട്രിക്ട് )ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ഐ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, സൈബർസുരക്ഷ,ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ ,ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റിൽ ഉപജില്ല, ജില്ലാ, സംസ്ഥാന ക്യാമ്പ‌ുകള‌ും നടക്ക‌ും.ഏകദിന പരിശീലത്തിൽ ലീഡറായി സുഹൈൽ അബു നെയും ഡെപ്യൂട്ടി ലീഡറായി ആദംഷയെയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജെബി തോമസ് , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ആശ പി മാത്യു ഉം ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ഹൈടെക്ക് ക്ലാസ്റും പരിപാലനം(21.6.2019)

ഹൈടെക്ക് ക്ലാസ്റും പരിപാലനം

ഇടയാറന്മുള : കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കും സിദ്ധാർഥ് സി ആർ 21.6.2019 യിൽ ക്ലാസുകൾ എടുത്തു.കൂടാതെ ഈ വർഷം യൂണിറ്റ് തലത്തിൽ വിവിധ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഗെയിമുകളും ഇലക്ട്രോണിസിലെ വിവിധ സാധ്യതകൾ സമൂഹത്തിൽ എത്തിയ്ക്കുന്ന പ്രവർത്തനങ്ങൾക്കും നാം പങ്കാളികൾ ആകണം എന്ന് അറിയിച്ചു .

ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)

ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ
ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ

ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.

സ്കൂൾ തിരഞ്ഞെടുപ്പിൽ സ്വതന്ത്രസോഫ്റ്റ് വെയർ ഉപയോഗിച്ച് വോട്ടിങ്ങ്

ഇടയാറന്മുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളിൽ പുത്തൻഅനുഭവം പകർന്ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം. സെപ്റ്റംബർ25-ാം തീയതി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെസഹായത്താൽ ഓരോ ക്ലാസ്സുകളിലും അവരുടെ ലീഡർമാരെ വോട്ടിങ് യന്ത്രം ഉപയോഗിച്ച്തിരഞ്ഞെടുത്തു. പൊതുതിരഞ്ഞെടുപ്പിന്റെ മാതൃകയിൽ മഷിപുരട്ടി വോട്ട് രോഖപ്പെടുത്തിയത് വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിച്ചു.തുടർന്ന് നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചെയർമാൻ,ജോയന്റ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിച്ച വിദ്യാർത്ഥികളെ ഇതേരീതിയിൽ വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് തിരഞ്ഞെടുത്തത്.ഓരോ സ്ഥാനാർത്ഥിയും നേടിയ വോട്ടുകളുടെ എണ്ണം കൃത്യമായി യന്ത്രം നൽകി. പ്രിസൈഡിങ് ഒഫീസർ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

ഡിജിറ്റൽ പൂക്കള മത്സരം

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം

2019-20 അധ്യയന വർഷത്തിൽ നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ ഹൈസ്കൂൾ, യു പി ഐ .ടി ലാബുകളിൽ 02/09/2019...തിങ്കളാഴ്ച നടന്ന ഡിജിറ്റൽ പൂക്കള മത്സരം ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ ശ്രീമതി അഞ്ജലി ടീച്ചർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ പൂക്കളം തയ്യാറാക്കുന്നതിനുള്ള പുതിയ നിർദ്ദേശത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .ഈ മത്സരത്തിൽ വിവിധ കുട്ടികൾ പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നടത്തിയത്. യു പി കുട്ടികൾക്കും ഭിന്നശേഷി കുട്ടികൾക്കും പ്രത്യക ഡിജിറ്റൽ പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു. ഡിജിറ്റൽ പൂക്കള പ്രദർശനവും കുട്ടികളുടെ നേതൃത്വത്തിൽ നടത്തി . യു പി തലത്തിൽ റെബേക്കാ മറിയം കുര്യൻ ഒന്നാം സ്‌ഥാനവും രണ്ടാം സ്ഥാനം ആകാശ് അശോകും അനശ്വര ഗിരീഷും പങ്കിട്ടെടുത്തു. ഹൈ സ്കൂൾ തലത്തിൽ അക്ഷയ എം നായറിനു ഒന്നാം സ്ഥാനവും ശ്രീജ കൃഷ്ണക്കു രണ്ടാം സ്ഥാനവും ലഭിച്ചു.

എക്സ്പോ 2019 (03.10.2019)

ഇടയാറന്മുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ വാരാചരണത്തോടനുബന്ധിച്ച് കുട്ടികൾ തയാറാക്കിയ അനിമേഷനുകൾ,സ്ക്രാച്ച് സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ഗെയിമുകൾ, ‍ഡിജിറ്റൽ പെയിന്റിംഗ്, ഇലക്ട്രോണിക്ക് ബ്ലൈന്റ് സ്റ്റിക്ക്, റാസ്ബറി പ്രോഗ്രാമിങ്ങ് തുടങ്ങിയവയുടെ പ്രദർശനവും വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ എക്സ്പോ 2019 എന്ന പേരിൽ നടത്തപ്പെട്ടു . വിദ്യാർഥികളുടെ മികവുകളുടെ സംഗമമായ എക്സ്പോ 2019 ന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ ജോർജ് മാമ്മൻ കോണ്ടൂർ നിർവഹിച്ചു. സ്കൂളിന്റെ അടിസ്ഥാനവിവരങ്ങളും അധ്യാപകരുടെയും കുട്ടികളുടെയും വിവരങ്ങൾ ഉൾപ്പെടുന്ന സമേതം സൈറ്റിന്റെ ബാർകോഡ് പ്രകാശനം തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ മാസ്റ്റർ ട്രയിനർ ശ്രീ സുദേവ് കുമാർ സാർ നിർവഹിച്ചു. വിവിധ പ്രമുഖർ ഉൾപ്പെടുന്ന എക്സ്പോയുടെ അധ്യക്ഷൻ സ്കൂൾ മാനേജർ റവ: ജോൺസൺ വർഗ്ഗീസായിരുന്നു. വിവിധ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും എക്സ്പോ 2019 ന്റെ പ്രദർശന സന്ദർശനത്തിനായി കടന്നു വന്നു. ഇത് അവർക്ക് ഒരു പുത്തനനുഭവമായിരുന്നു. കുുട്ടികളുടെയും ആധ്യാപകരുടെയും അഭിപ്രായങ്ങളെ‍ ലിറ്റിൽ കൈറ്റ്സ് കുട്ടിക‍ൾ രേഖപ്പെടുത്തി.

ഷോർട്ഫിലിം നിർമ്മാണം

ലഹരിവിരുദ്ധ ക്യാമ്പസ് എന്ന ലക്ഷ്യവുമായി ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, വിമുക്‌തി ,ഫിലിം ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ "നവജീവൻ" എന്ന കുട്ടികളുടെ ഷോർട് ഫിലിമിന്റെ ചിത്രീകരണ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ നിർവഹിച്ചു . ഈ ചിത്രത്തിന്റെ തിരക്കഥ ,സംവിധാനം ഞങ്ങളുടെ സ്കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽകൈറ്റ്സ് വിദ്യാർഥിയായ അനന്തു കൃഷ്ണൻ എ ആണ് നിർവഹിച്ചത് . ഛായാഗ്രഹണവും ചിത്രസംയോജനവും നടത്തിയത് അതേ ക്ലാസ്സിലെ വിദ്യാർഥിയായ ശ്രീജു കൃഷ്ണ യാണ് . ലഹരിക്കടിമയായ കഥാപാത്രത്തെ വേഷമിടുന്നത് ആരോൺ മാത്യുവാണ്.അധ്യാപകരായി ശ്രീമതി ആശ പി മാത്യുവും റിൻസു സൂസൻ ജോർജും വേഷമിടുന്നു. ഈ ചിത്രത്തിൽ ലഹരി വില്പനകാരന്റെ വേഷമിടുന്നത് ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവായ ഷിംജിത് ചോല എന്നുള്ളത് ശ്രദ്ധേയമാണ്. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർണമായും ഞങ്ങളുടെ സ്കൂളിനെയും പരിസരത്തെയും ബന്ധപ്പെടുത്തിയാണ് നടന്നത് .ചിത്രത്തിന്റെ പ്രദർശന ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി.ജോർജ് മാമ്മൻ കൊണ്ടുർ നിർവഹിച്ചു . (ഷോർട്ഫിലിം നിർമ്മാണം വീഡിയോകാണുക)

മാതൃശാക്തീകരണ പദ്ധതി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഓരോ ക്ലസ്സ്മുറിയിലും പുതിയതായി ഉൾച്ചേർത്ത സാങ്കേതിക സജ്ജീകരണങ്ങളെക്കുറിച്ചും അതിനനുസരിച് പാഠപുസ്‌തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെകുറിച്ചും ഏറ്റവും ബോധവതിയാകേണ്ടത് അമ്മതന്നെയാണ് എന്ന ഉദ്ദേശത്തോടെ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കന്ററിസ്കൂളിൽ ലിറ്റിൽകൈറ്റസിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള പരിശീലനം നടന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ വിവിധ പഠന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ അവരെ സഹായിച്ചു . ഡിജിറ്റൽ ലേർണിം റിസോഴ്സ്സിലൂടെ പഠനസാധ്യതകളും സമഗ്ര ലേർണിംഗ് പോർട്ടലിന്റെ ഉപയോഗവും അവരെ പരിചയപ്പെടുത്തി . സമേതം പോർട്ടലിൽ വഴി സ്കൂൾവിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും ലക്ഷ്യമാകുമെന്നും വിക്‌ടേഴ്‌സ്ചാനലും അതിന്റെ ആപ്പും പരിചയപ്പെടുത്തി. കുട്ടിയുടെ ജീവിതത്തിൽ അമ്മമാർക്കുള്ള പങ്ക് എന്താണെന്നു ഈ പരിശീലനത്തിലൂടെ വ്യക്തമാക്കി . പരിശീലനത്തിന് കുട്ടികളും കൈറ്റ്സ് മിഡ്‌സ്ട്രസ് നേത്രത്വം വഹിച്ചു . അമ്മമാരാണ് കുട്ടികളെ ഏറ്റവും അടുത്തറിയുന്നവരെന്നും , ഈ കാലഘട്ടത്തിലെ കുട്ടിയുടെ പഠനകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെയും അവരുടെ പഠനരീതികളെക്കുറിച്ചും പുതിയക്ലാസ്സ് മുറികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും ഈ പരിശീലനത്തിലൂടെ അവർ മനസിലാക്കി. ഇന്റർനെറ്റിൽകുട്ടികൾ ഇടപെടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ ഏതാണെന്നും പരിശീലനത്തിലൂടെ വ്യക്തമാക്കി. എല്ലാ അമ്മമാരെയും സ്മാർട്ടാക്കാൻ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്ക് ഈ പരിശീലനത്തിലൂടെ സാധിച്ചുവെന്നത് ഞങ്ങളുടെ സ്കൂളിന്റെ നേട്ടമാണ്.

ലോക പ്രമേഹ ദിനാഘോഷങ്ങൾ (14.11.2019)

ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം സ്കൂൾ എസ ഐ ടി സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു.പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യൂമെന്റഷൻ നടത്തി.

ആറന്മുള കണ്ണാടി ഡോക്കുമെന്റേഷൻ

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചുവരുന്ന കണ്ണാടിയാണ് ആറന്മുള കണ്ണാടി.മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായസമ്പ്രാദായമാണ് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത് ചെമ്പും, വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ.ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്തപുഞ്ചമണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടിഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച ലോഹഫലകം ചാക്തുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽവെറ്റ് പോലുള്ളമ്യദ്യുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധതരത്തിലുള്ള പിത്തളഫ്രയിമുകളിൽഅരക്കിട്ടുറപ്പിക്കുന്നു. രസംപൂശിയ ഗ്രാസിന്റെ പുറകിൽനിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നുംവ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം ലഭിക്കുന്നു.വാൽകണ്ണാടി, ശങ്ക് , ശിവലിങ്കം ഇങ്ങനെ പലതരത്തിൽ ആറന്മുള കണ്ണാടി ഉണ്ട്. ഇത് വീട്ടിൽ സൂചിക്കുന്നത് എെശ്വര്യമായാണ് കരുതുന്നത് . ആറന്മുള കണ്ണാടിക്ക്കുറഞ്ഞത്750 രൂപയും കൂടിയത് ഒന്നരലക്ഷം രൂപയോളം വരുന്നുണ്ട് . ഡോക്കുമെന്റേഷൻ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ തയ്യാറാക്കിയതാണ്.

കോറോണ ബോധവൽക്കരണം

പെതുവിദ്യഭ്യാസ ഡയക്ടറുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളിലും അധ്യാപകരിലും കോറോണവൈറസിന്റെ ആശങ്കകൾ അകറ്റുന്നതിനും വ്യക്തവുംക്യത്യവുമായ അവബോധം നൽകുനതിന്റെ ഭാഗമായിഅരോഗ്യവകുപ്പ് തയറാക്കിയ വീഡിയോ പത്തനംതിട്ട ഇടയാറൻമുളഎ.എം.എം.ഹയർസെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മുൻപിലായി 2020 ഫെബ്രുവരിഉച്ചയ്കക്ക് രണ്ടു മണിക്ക് വിക്ടേഴ്സ് ചാനലിലൂടെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ പ്രദർശിപ്പിച്ചു.

ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഭവനങ്ങളിൽലിറ്റിൽ കൈറ്റ്സ് കുട്ടികൾ സന്ദർശനം നടത്തി നോട്ടീസ് വിതരണം ചെയ്തു. സമീപപ്രദേശത്തെ കടകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കോറോണവൈറസ് തടയ്യുന്നതിനുള്ള പ്രചാരണം നടത്തി. പ്രദേശത്തെ മറ്റ്വിദ്യാലയങ്ങളിലും ഈ രോഗത്തിന് എതിരെ രൂപീകരികരിക്കേണ്ട ജാഗ്രത നിർദേശങ്ങൾ കൈറ്റ്സ് കുട്ടികൾ പ്രകടമാക്കി.സ്കൂൾ വാർഷികത്തിന് വന്ന വിദ്യാർത്ഥിക്കൾക്കും രക്ഷിതാക്കൾക്കും ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഈ രോഗത്തെകുറിച്ച് ബോധവൽക്കരണം നടത്തുന്ന നോട്ടീസ് വിതരണം ചെയ്തു. ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ കോറോണവൈറസ് പകരുന്ന വിധവും അതിന്റെ തീവ്രതയും കാണിക്കുന്ന കാർട്ടൂൺ പ്രദർശനവും നടത്തി.

കുട്ടികളുടെ സൃഷ്ടികൾ

ഉപതാളുകൾ

വാർത്തകൾ| ചിത്രങ്ങൾ|