"എ യു പി എസ് കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 159: വരി 159:
===പരിസ്ഥിതി കാർഷിക ക്ലബ്ബ്===
===പരിസ്ഥിതി കാർഷിക ക്ലബ്ബ്===
'''----'''
'''----'''
'''==വഴികാട്ടി=='''
----
'''----'''
==വഴികാട്ടി==
{{#multimaps:11.3055822,75.8742562|width=800px|zoom=12}}
----
'''----'''
{{Slippymap|lat=11.3055822|lon=75.8742562|width=800px|zoom=16|width=full|height=400|marker=yes}}'''
----

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് കുന്ദമംഗലം
വിലാസം
കുന്ദമംഗലം

കുന്ദമംഗലം പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1926
വിവരങ്ങൾ
ഫോൺ0495 2804083
ഇമെയിൽaupskgm@gmail.com
കോഡുകൾ
സ്കൂൾ കോഡ്47231 (സമേതം)
യുഡൈസ് കോഡ്32040601005
വിക്കിഡാറ്റQ64552640
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ534
പെൺകുട്ടികൾ488
ആകെ വിദ്യാർത്ഥികൾ1022
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാലി. കെ.ടി
പി.ടി.എ. പ്രസിഡണ്ട്ബിജു .ബി കെ
എം.പി.ടി.എ. പ്രസിഡണ്ട്ലീന.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

ചരിത്രം

അക്ഷര ദീപത്തിന് വഴി തെളിയിച്ച് 1926 ൽ കുന്നമംഗലം എ. യു.പി .സ്കൂൾ പ്രാവർത്തനമാരംഭിച്ചു.ശ്രീ പറച്ചി തോട്ടത്തിൽ കുഞ്ഞിക്കണ്ടൻ ആണ് സ്കൂളിന്റെ സ്ഥാപകൻ.ശ്രീ.കെ പി ചന്തപ്പന്റെ മകൾ കെ.പി. പ്രമീളയാണ് ഇപ്പോഴത്തെ മാനേജർ .ശ്രീമതി. എം.പി. ഇന്ദിരയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.28 ഡിവിഷനുകളിലായി 1064 കുട്ടികളും 38 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.കമ്പ്യൂട്ടർ ലാബ്, ഡാൻസ് ക്ലാസ്സ്, എൽ.എസ്.എസ്, യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സ് എന്നിവയും മറ്റു തനത് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടപ്പാക്കി വരുന്നു. ലൈബ്രറിറയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആയിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന കുന്ദമംഗലം എ.യു.പി.സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണ്. പ്രീ പ്രൈമറി വിഭാഗത്തിന് 4 ക്ലാസ്സ് റൂമുകളും എൽ.പി.വിഭാഗത്തിന് 14 ക്ലാസ്സ് മുറികളും യു.പി.വിഭാഗത്തിന് 14 ക്ലാസ്സ് മുറികളും ഉണ്ട്.കൂടാതെ സ്മാർട്ട് റൂം, ലൈബ്രറി, ലാബ് എന്നിവയ്ക്കായി ഒരു പുതിയ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, സ്റ്റേജ് എന്നിവ ഉണ്ട്. പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. മാലിന്യ സംസ്കരണ കേന്ദ്രം, ബയോഗ്യാസ് പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്.

മികവുകൾ

2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിന് 'എന്റെ സ്നേഹം, എന്റെ ശുചിത്വം' എന്ന പേര് നൽകി.ഇതിന്റെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന. ശുചിത്വസേനയുടെ ഉദ്ഘാടനം ബഹു: ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സുകളും റാലികളും നടത്തി. പത്ത് ഒഴിഞ്ഞ പേനക്കൂടുകൾക്ക് പകരമായി ഒരു പുതിയ പേന നൽകുന്ന "കൂടു തരൂ,പേന തരാം"പദ്ധതിയിലൂടെ 8000 പേനകൾ സംഘടിപ്പിച്ച് കൊച്ചി ബിനാലെയിലേക്ക് കൈമാറി. സ്കൂളിൽ പ്ലാസ്റ്റിക് റീ സൈക്ലിംഗ് സംഭരണ കേന്ദ്രം ആരംഭിച്ചു. ശുചിത്വ സേന നിർമിച്ച കമ്പോസ്റ്റ് വളം ഉപയോഗപ്പെടുത്തി വളർത്തിയ കൃഷി വിളവെടുപ്പ് നടത്തി.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഗ്രീൻ കോർസ് അന്തർ ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ നമ്മുടെ സ്കൂളിനെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.

ശുചിത്വ സേന നടത്തിയ ബോധവൽക്കരണ റാലി
ശുചിത്വ സേനയുടെ ഉദ്ഘടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു.
Innuagration of Raw Material Collection Centre
Raw Materials Collection Centre
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സ്കൂൾ തല ഉദ്ഘാടനം കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.സീനത്ത് ഉദ്ഘാടനം ചെയ്യുന്നു.

ദിനാചരണങ്ങൾ

   2016 - 17  വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ
           ജൂൺ 1            -         പ്രവേശനോത്സവം
           ജൂൺ 5            -         പരിസ്ഥിതി ദിനം
           ജൂൺ 19           -         വായനാദിനo
           ജൂലായ് 21         -        ചാന്ദ്രദിനം
           സെപ്തംബർ 5     -        അധ്യാപക ദിനം
           സെപ്തംബർ 9     -        ഓണസദ്യ,   പൂക്കള മത്സരം
           ഒക്ടോബർ  2      -        ഗാന്ധിജയന്തി
           നവംബർ 1         -       കേരള പിറവി
           നവംബർ 14        -       ശിശുദിനം
           ഡിസംബർ 8        -       ഹരിത കേരളം
           ഡിസംബർ 23       -       ക്രിസ്തുമസ് ആഘോഷം
           ജനുവരി 3          -       ന്യൂ ഇയർ ആഘോഷം
സേവന വാരം

അദ്ധ്യാപകർ

എം.പി. ഇന്ദിര, എൻ.പി.അബ്ദുറഷീദ്, ഇ.ജയലക്ഷ്മി, എം.പി.ഉഷാകുമാരി, ലാലി.കെ.ടി, ഗീത.വി, ലത.എം.കെ, ശ്രീജ.കെ, ഷംല.പി.എ, പ്രദീപ് കുമാർ.എം, മുഹമ്മദ് ഇസ്ഹാഖ്.എം.പി, വാസന്തിനി.ഇ, മിനിക്കുട്ടി.പി.ആർ, ലത.എ, ലത.പി, ഏകനാഥൻ.യു.പി, ബിജിന.യു.കെ, നിഷിതകുമാരി. ടി.കെ, അമൃത.കെ .വി, മറിയം റസീന, രാജി.ടി, രാജേഷ്.വി, സന്തോഷ് കുമാർ.N, ലെസ്സി.പി, ജാഫർ.എൻ, ധന്യ.ടി, രശ്മി.ടി, വിജീഷ് .കെ, അനുശ്രീ .വി, സജ്ന.പി.എം, ഗണേഷൻ.ഇ, ക്ഷമ.എം, ബിബുന.ഇ, ജൗഹറ.സി, നിജി.കെ.ടി, നവ്യ.എ.വി, ബവിത.പി, രേഷ്മ ഗംഗാധരൻ.

ക്ളബുകൾ

അലിഫ് അറബിക് ക്ലബ്ബ്

അറബി ഭാഷാ പഠനം ലളിതവും ആകർഷകവുമാക്കുന്നതിനുള്ള വ്യത്യസ്ഥ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബ്ബ് നടത്തി വരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ ഭാഷാ ശേഷി വളർത്താനുതകുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് പ്രധാന ലക്ഷ്യം.

സോഷ്യൽ സയൻസ് ക്ലബ്ബ്

നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. അവന്തിക.എസ്.ദാസ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.വിജീഷ്.കെ, ലത.എം.കെ, ഗീത.വി എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. യു.പി.വിഭാഗത്തിലെ 22 വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്.ഇതിനു പുറമെ ലഹരി വിരുദ്ധ ദിനത്തിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹായത്തോടെ രക്ഷിതാക്കൾക്കായി 'വരല്ലേ... ഇതു വഴി വീണ്ടും വരല്ലേ' എന്ന നാടകം അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ 'ഞാനും അമ്മയും" സ്വാതന്ത്യദിന പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ പ്ലക്കാർഡും മുദ്രാ ഗീതവുമായി സ്കൂളിലും പരിസരത്തും റാലികൾ സംഘടിപ്പിച്ചു വരുന്നു. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു.

ആരോഗ്യ ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രാധാന്യം തനിമ നഷ്ടപ്പെടാതെ കുട്ടികളിൽ എത്തിക്കുക എന്നതാണ് ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം.മാതൃഭാഷയോടൊപ്പം ഹിന്ദി ഭാഷ സംസാരിക്കുന്നതിനും ഹിന്ദി സാഹിത്യ കൃതികൾ പരിചയപ്പെടുന്നതിനും ക്ലബ്ബ് അവസരമൊരുക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് ഭാഷാ ക്ലബ്ബുകൾ വലിയ പ്രാധാന്യമാണ് നൽകുന്നത്.

ലക്ഷ്യങ്ങൾ:- 1. വിദ്യാർത്ഥികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വളർത്തൽ. 2. സാഹിത്യ സൃഷ്ടികൾ തയ്യാറാക്കുമ്പോൾ ഹിന്ദി ക്ലബ്ബിലെ കുട്ടികളെ ക്കൂടി ഉൾപ്പെടുത്തി ഹിന്ദി സാഹിത്യ സൃഷ്ടികൾ തയ്യാറാക്കൽ. 3. രാഷ്ട്ര ഭാഷയും മാതൃഭാഷയും പരസ്പര പൂരകങ്ങളാണെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുവാനുള്ള അവസരമൊരുക്കൽ.

സംസ്കൃതം ക്ലബ്ബ്

ഗണിത ക്ലബ്ബ്

ഗാന്ധിദർശൻ ക്ലബ്ബ്

പരിസ്ഥിതി കാർഷിക ക്ലബ്ബ്

----


വഴികാട്ടി


Map


"https://schoolwiki.in/index.php?title=എ_യു_പി_എസ്_കുന്ദമംഗലം&oldid=2537049" എന്ന താളിൽനിന്ന് ശേഖരിച്ചത്