"ചെണ്ടയാട് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പുത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14552 | |സ്കൂൾ കോഡ്=14552 | ||
| സ്ഥാപിതവർഷം=1906 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= ചെണ്ടയാട് യു പി സ്കൂൾ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670692 | |വിക്കിഡാറ്റ ക്യു ഐഡി=Q64460453 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020600910 | ||
| സ്കൂൾ ഇമെയിൽ= chendayadupschool@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1906 | ||
| | |സ്കൂൾ വിലാസം= ചെണ്ടയാട് യു പി സ്കൂൾ,പുത്തൂർ | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ചെണ്ടയാട് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670692 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=chendayadupschool@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാനൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=19 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | ||
| സ്കൂൾ ചിത്രം= CUP_IMAGE.jpg| | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=189 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=189 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=189 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മധു.വി | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാജിത്ത്.എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പത്മജ | |||
|സ്കൂൾ ചിത്രം=CUP_IMAGE.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
'''ചെണ്ടയാട് യു പി സ്കൂൾ ചരിത്രപേടകം തുറക്കുമ്പോൾ''' | '''ചെണ്ടയാട് യു പി സ്കൂൾ ചരിത്രപേടകം തുറക്കുമ്പോൾ''' | ||
വരി 95: | വരി 130: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.7811415|lon=75.5779552 |zoom=16|width=full|height=400|marker=yes}} |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെണ്ടയാട് യു.പി.എസ് | |
---|---|
വിലാസം | |
പുത്തൂർ ചെണ്ടയാട് യു പി സ്കൂൾ,പുത്തൂർ , ചെണ്ടയാട് പി.ഒ. , 670692 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഇമെയിൽ | chendayadupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14552 (സമേതം) |
യുഡൈസ് കോഡ് | 32020600910 |
വിക്കിഡാറ്റ | Q64460453 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 189 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 189 |
അദ്ധ്യാപകർ | 13 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 189 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മധു.വി |
പി.ടി.എ. പ്രസിഡണ്ട് | ഷാജിത്ത്.എം |
എം.പി.ടി.എ. പ്രസിഡണ്ട് | പത്മജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചെണ്ടയാട് യു പി സ്കൂൾ ചരിത്രപേടകം തുറക്കുമ്പോൾ
ഈ സരസ്വതി ക്ഷേത്രം പിന്നിട്ട പാതകളിലൂടെയൊരു സഞ്ചാരം .ഇതുവരെ രേഖപ്പെടുത്താത്ത ചരിത്ര മുഹൂർത്തങ്ങൾ അക്ഷരങ്ങളിലേക്ക്..
കാപട്യങ്ങളില്ലാതെ ഒരുകൂട്ടം സാമൂഹ്യപരിഷ്കർത്താക്കൾ ഒരു തലമുറയെ ശ്രീകോവിലിലേക് സംസ്കാരത്തിൻറെ കർമ്മഭൂമിയിലേക്ക് നയിച്ചു . ചെണ്ടയാട് പ്രദേശത്ത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതായിരുന്നു തുടക്കം . പൊതുജനതയുടെ നാവിൻതുമ്പത്ത ആദ്യാക്ഷരം കുറിക്കപ്പെട്ട അനർഘനിമിഷങ്ങളിലെ നായകർ കാഞ്ഞോളി കുന്നുമ്മൽ കൃഷ്‌ണൻ ഗുരുക്കൾ,മുളിയിൽ പൊക്കായി ഗുരുക്കൾ എന്നിവർ. പ്രാകൃതമായ ജീവിതസാഹചര്യങ്ങളുള്ള ജനത്തിന് നാളെ പറ്റി ചിന്തിക്കാനുള്ള ശക്തി അന്ന് ഉണ്ടായിരുന്നില്ല .ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ജന്മിയുടെ വീട്ടിൽ പശുവിനെ മേച്ചു നടന്നിരുന്ന കുട്ടികൾക്കു ജീവിതം ഒരു പ്രഹേളികയായിരുന്നു .പൊന്നുതമ്പുരാൻ കൽപ്പിച്ചു നൽകിയ അധികാരങ്ങളുള്ള കനുമാരത്ത് തറവാട്ടിലെ കുട്ടികൾ ഗുരുക്കന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു .കനുമാരത്ത് തറവാട്ടിലെ കാരണവന്മാർ ഗുരുദക്ഷിണയായി 1906 ഒക്ടോബറിൽ ഇന്ന് കാണുന്ന സ്കൂളിന്റെ അടിത്തറ പാകി,സ്കൂൾ സ്ഥാപിച്ചു.ശ്രീ കാഞ്ഞോളി കുന്നുമ്മൽ കൃഷ്ണൻ ഗുരുക്കൾക്ക് ദാനം ചെയ്തു.ചെറിയൊരു കെട്ടിടം.വിരലിലെണ്ണാവുന്ന കുട്ടികൾ .പെണ്ണും കടലാസും അന്ന് ഉണ്ടായിരുന്നില്ല .എഴുത്തോലയിൽ എഴുത്ത് .ഓലയിൽ എഴുത്താണി കൊണ്ടെഴുതി ഗുരുക്കൾ ശിഷ്യർക്ക് കൊടുക്കുന്നു .ഗുരു ദൈവമായിരുന്നു.ശിഷ്യർ നിലത്തിരുന്നു പഠിച്ചു .ഗുരുദക്ഷിണ നൽകി വിദ്യാഭ്യാസം അവസാനിക്കുന്നു .കാലത്തിന്റെ അനിവാര്യമായ മാറ്റം ജനങ്ങളിൽ ഉണ്ടായി .പള്ളികൂടങ്ങളുടെ സ്ഥാനത്ത് പ്രൈമറി സ്കൂളുകൾ വന്നു.1 മുതൽ 4 വരെ ക്ലാസുകൾ .മാനേജർക്ക് എല്ലാ അധികാരവും സ്കൂൾ നടത്തുന്നതിന് ഗ്രാൻഡ് ലഭിച്ചിരുന്നു .അതിൽ നിന്ന് അധ്യാപകർക്ക് ശമ്പളം .മാനേജർക്ക് അധ്യാപകരോട് നീരസം തോന്നിയാൽ ജോലി നഷ്ടപ്പെടും.ഇതിലെല്ലാമുപരി അധ്യാപക ജോലിക്കു മാന്യതയും ഉണ്ടായിരുന്നില്ല.
അജ്ഞതയും അന്ധവിശ്വാസവും രക്തത്തിൽ അലിഞ്ഞുചേർന്നിരുന്ന സമൂഹം.പട്ടണങ്ങളില്ല റോഡില്ല കാട് നിറഞ്ഞു നിൽക്കുന്ന ഊടു വഴികൾ.
വന്യജീവികൾ എവിടെയും എപ്പോഴും പ്രത്യക്ഷപ്പെടാം.മനുഷ്യജന്മത്തിന്റെ മഹത്വവും കടമയും ജനത്തെ ബോധ്യപ്പെടുത്തേണ്ടതിലേക്കുള്ള പ്രസ്ഥാനങ്ങൾ ഈ കാലയളവിൽ ഉടലെടുത്തു .ബ്രിട്ടീഷുകാർ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയപ്പോൾ ക്രിസ്ത്യൻ മിഷണറിമാർ അതിന്റെ പ്രചാരകരായി.സ്കൂളിന് പെട്ടെന്ന് തന്നെ അംഗീകാരം ലഭിക്കുന്ന സാഹചര്യം .1907 ൽ ചെണ്ടയാട് സരസ്വതി ക്ഷേത്രം ഒരു വിദ്യാലയമായി സർക്കാർ അംഗീകരിച്ചു .എങ്കിലും കൃഷ്ണൻ ഗുരുക്കൾ സ്കൂൾ മുന്നോട്ടു കൊണ്ടുപോവാനുള്ള ശുഷ്‌കാന്തി കാണിച്ചില്ല .സ്കൂൾ നടത്തുക എന്നത് എക്കാലത്തും ശ്രമകരമായ ജോലിയാണ് .കൃഷ്ണൻ ഗുരുക്കൾ തന്റെ ശിഷ്യരായ ശ്രീമാന്മാർ കുന്നുമ്മൽ കുഞ്ഞുണ്ണി നമ്പ്യാർ ,കുഞ്ഞിപൈതൽ നമ്പ്യാർ എന്നിവരോട് സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ആവശ്യപ്പെട്ടു.അവർ ആ ദൗത്യം കൂട്ടുകാരനായ ശ്രീ രാമൻ വൈദ്യരെ ഏൽപ്പിച്ചു .രാമൻ വൈദ്യർ അച്ഛന്റെ മരുമകനായ ശ്രീ കരോളിൻ കൃഷ്ണൻ ഗുരുക്കളെ വിദ്യാലയം ഏറ്റെടുക്കുവാൻ പ്രേരിപ്പിച്ചു .കൃഷ്ണൻ ഗുരുക്കൾ തന്റെ സുഹൃത്തായ കണ്ണായി ഗുരുക്കളുടെ സഹകരണത്തോടെ 1919 ൽ വിദ്യാലയം ഏറ്റെടുത്തു.വൈകാതെ കണ്ണായി ഗുരുക്കൾ സ്കൂളിന്റെ ഉടമസ്ഥാവകാശം ഉപേക്ഷിച്ചു .അങ്ങനെ കരോളിൻ കൃഷ്ണൻ ഗുരുക്കൾ സ്കൂളിന്റെ മാനേജരായി.
സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമായി നടത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു.സ്വാതന്ത്ര്യ സമര പ്രസ്ഥാനം ,സാമൂഹ്യപരിഷ്കാരങ്ങൾക്കു വേണ്ടിയുള്ള കൊച്ചി-തിരുവിതാംകൂർ രാജ്യങ്ങളിലെ സമരങ്ങൾ മദിരാശിയുടെ ഭാഗമായ മലബാറിലും ചലനങ്ങൾ ദൃശ്യമായി.പരിവർത്തനത്തിന്റെ തേരു തെളിച്ച ശ്രീ നാരായണഗുരുദേവനെ പോലെയുള്ള പരിഷ്കർത്താക്കളുടെ പ്രവർത്തനം ഇവിടെയും ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളമൂതി.വിദ്യാർത്ഥികളുടെ എണ്ണം കൂടി കൂടി വന്നു.സ്കൂളിനെ വാതായനം തൊട്ടുകൂടാത്തവനും തീണ്ടികൂടാത്തവനും മലർക്കെ തുറക്കപ്പെട്ടു .കൃഷ്ണൻ ഗുരുക്കൾക്ക് പുറമെ സ്കൂളിൽ അധ്യാപകരായി സർവ്വശ്രീ അണിയേരി വടക്കയിൽ ഗോവിന്ദൻ ഗുരുക്കൾ ,കണ്ടിയിൽ പൈതൽ ഗുരുക്കൾ,വര്യാളി ചാത്തു നമ്പ്യാർ എന്നിവരും നിയമിക്കപ്പെട്ടു.ഇന്നത്തെ പോലെ അധ്യാപകന് യോഗ്യതയ്ക്കു നിർദ്ദിഷ്ട്ട മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ല.നാലാം ക്ലാസ് പാസ്സായവർക്കു അധ്യാപക ജോലി ചെയ്യാം.
1933 നു ശേഷമാണ് അഞ്ചാം ക്ലാസിനു അംഗീകാരം കിട്ടിയത് .ട്രെയിനിങ് കഴിച്ച് അധ്യാപകനായി ആദ്യം വന്നത് ശ്രീ കെ. വി .കുഞ്ഞിരാമൻ നമ്പ്യാർ .1944 ൽ സർവ്വശ്രീ ഒ .അനന്ദൻ മാസ്റ്റർ,കെ .കൃഷ്ണൻ നായർ,കരോളിൻ ബാലൻ മാസ്റ്റർ,കെ .എം .കലന്തൻ മാസ്റ്റർ എന്നിവർ ട്രെയിനിങ് കഴിച്ച സ്കൂൾ അധ്യാപകരായി. സ്കൂൾ മാനേജരായിരുന്ന ശ്രീ കൃഷ്ണൻ ഗുരുക്കളുടെ മരണത്തോടെ ശ്രീ കാരോള്ളതിൽ ബാലൻ മാസ്റ്റർ സ്കൂളിന്റെ മാനേജരായി.കാലത്തിന്റെ കുലം കുത്തി ഒഴുക്കിൽ ചെണ്ടയാടും പരിസര പ്രദേശങ്ങളിലും വമ്പിച്ച മാറ്റമുണ്ടായി.ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളും സ്കൂളിൽ വന്നു തുടങ്ങി.പരിസരപ്രദേശങ്ങളിലെല്ലാം നാലാം തരം വരെയുള്ള സ്കൂളുകൾ ആരംഭിച്ചു.നാലാം ക്ലാസ് കഴിഞ്ഞാൽ തുടർ പഠനം പ്രയാസകരം .ചെണ്ടയാട് പ്രദേശത്ത് ഒരു യു .പി .സ്കൂൾ ഉണ്ടായേ തീരൂ എന്ന ഉൽക്കടമായ ആഗ്രഹം ജനതയിലുണ്ടായി.ആലോചനാ യോഗങ്ങൾ നടന്നു.ചുറ്റുപാടുള്ള സ്കൂൾ മാനേജർമാരായ ശ്രീ .എ .വി .അപ്പുണ്ണി നായർ ,അന്ജാക്കാരൻ മന്ദൻ ,കേളോത് കുഞ്ഞുകുട്ടി മാസ്റ്റർ,എം.പി.കണാരീ മാസ്റ്റർ,നടക്കകത് കുഞ്ഞി കണ്ണൻ മാസ്റ്റർ,കരോളിൻ ബാലൻ മാസ്റ്റർ എന്നിവർ യോഗം ചേർന്ന് എൽ .പി സ്കൂൾ യൂ .പി .ആയി ഉയർത്തണമെന്ന് സർക്കാരിൽ അപേക്ഷ നൽകി.അപേക്ഷ അംഗീകരിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പെട്ടെന്ന് തന്നെ ഉണ്ടായി.അങ്ങനെ ഒരു പ്രദേശത്തെ ജനങ്ങളുടെ മോഹം പൂവണിഞ്ഞു .7 / 7 / 1954 ൽ ആറാം തരത്തിൽ കുട്ടികളെ ചേർത്ത് കൊണ്ട് സ്കൂളിന്റെ പ്രവർത്തനം തുടങ്ങി.ഉദ്ഘാടകൻ ശ്രീ ഒ .ജി . യു .പി സ്കൂളിന്റെ പ്രധാനധ്യാപകനായി ശ്രീ.ഒ .അനന്ദൻ മാസ്റ്റർ.ഹയർ എലിമെന്ററി തലത്തിൽ എട്ടാം ക്ലാസ്സിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ പൊതു പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി.അതൊരു ചരിത്ര വിജയമായിരുന്നു.എല്ലാവർക്കും 60 %ത്തിൽ കൂടുതൽ മാർക്ക് ഉണ്ടായിരുന്നു.പാനൂർ സബ് ജില്ലയിൽ ചെണ്ടയാട് യു .പി.സ്കൂളിന്റെ പ്രശസ്തി ഉയർന്നു.കലാകായിക രംഗങ്ങളിലും വിദ്യാർത്ഥികൾ സർഗ്ഗ ശക്തി തെളിയിചു മുന്നേറി.കർമ്മ നിയതരായ ഗുരുക്കന്മാരുടെ അർപ്പണ ബുദ്ധി സ്കൂളിന് മുതൽ കൂട്ടായി.
വിദ്യാഭ്യാസമേഖലയിൽ സമ്പൂർണ്ണമായ മാറ്റങ്ങൾ വന്നു തുടങ്ങി.അധ്യാപകന് സമൂഹത്തിൽ മാന്യമായ സ്ഥാനം ഉറപ്പായി.ജോലി സ്ഥിരത ,മാന്യമായ ശമ്പളം .സമഗ്രമായ അധ്യാപക പരിശീലനം .പുതിയ നിയമ നിർമ്മാണങ്ങളുണ്ടായി.പാഠ്യ പദ്ധതിയും പരിഷ്‌ക്കരിക്കപ്പെട്ടു.10 ക്ലാസ്സുകളും 11 അധ്യാപകരും ഉണ്ടായിരുന്ന ചെണ്ടയാട് ഹയർ എലിമെന്ററി സ്കൂളിൽ എലിമെന്ററി നിർത്തലാക്കി യു .പി .പഠനം 7 വരെയായി ചുരുക്കി.പൊതു പരീക്ഷ നിർത്തലാക്കി.ഏഴാം ക്ലാസ്സിൽ നിന്ന് നേരിട്ട് എട്ടാം ക്ലാസ്സിലേക്ക് ചേരാമെന്നു വന്നു.
ഈ വിദ്യാലയത്തിൽ നിരവധി അധ്യാപകർ സ്ഥിരമായും താത്കാലികമായും ജോലി നോക്കിയിട്ടുണ്ട് . ഈ കാലഘട്ടത്തിൽ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന ഈ സ്ഥാപനം നാടിന്റെ മുഖഛായ മാറ്റുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് .വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനും വിവിധങ്ങളായ കഴിവുകൾ കണ്ടെത്തി അവരെ ഉയരങ്ങളിലേക്ക് എത്തിക്കുവാനുള്ള പരിശ്രമം ഇവിടെ പണ്ട് മുതൽക്കേ ഉണ്ട്.ഹൈസ്കൂൾ പ്രവേശനത്തിന് ഈ സ്കൂളിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന ഉണ്ട് .സ്വാർത്ഥരഹിതമായ കൂട്ടായ്മ ഈ വിദ്യാലയത്തെ ഒരു മഹാ പ്രസ്ഥാനമാക്കി മാറ്റിയിരിക്കുന്നു .പ്രതിബദ്ധതയുള്ള അധ്യാപകനിരയാണ് ഈ സ്ഥാപനത്തിന്റെ മുതൽകൂട്ടും സൗഭാഗ്യവും.ഇവിടെ പഠിതാക്കളായിരുന്നവരിൽ ചിലർ രാഷ്ട്രീയ രംഗത്ത് പ്രശസ്തരാണ്.ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിത്വം തെളിയിച്ചു നിൽക്കുന്ന ചിലരൊക്കെ ഇവിടെ പഠിതാക്കളായിരുന്നു.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പരിപക്വമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിയ പദ്ധതികളെല്ലാം ഈ വിദ്യാലയത്തിലും പ്രവർത്തി പദത്തിലെത്തിച്ചിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖ മുദ്രയായ കമ്പ്യൂട്ടർ പരിശീലനവും ഞങൾ നൽകി വരുന്നു.കാര്യക്ഷമതയോടും ചിട്ടയോടും കൂടിയ പ്രവർത്തനം നടത്തുന്ന ഒരു രക്ഷാകർത്ത സമിതി നിലനിൽക്കുന്നത് ഒരു അപൂർവ ബഹുമതിയാണ് .
ഒരു നൂറ്റാണ്ടു പിന്നിടുന്ന ഈ സരസ്വതി ക്ഷേത്രം അറിവിന്റെ കേതാരമായി അക്ഷയ പാത്രമായി ഇനിയും പിന്നിടട്ടെ.മറ്റൊരു നൂറ്റാണ്ടിന്റെ വർണ്ണപ്പൊലിമയേറ്റു ശോഭിക്കട്ടെ .ആശയ ആദർശ സമ്പുഷ്ടമായ ദിനരാത്രങ്ങൾ കടന്ന് ചക്രവാള സീമകൾ വരെ ഈ വിദ്യാലയം ഉയരട്ടെ.ഈ നിറവിന്റെ നാളുകളിൽ ആഘോഷവേളകളിൽ പങ്കെടുത്ത് സഹായിച്ചും ആശിർവദിച്ചും ക്ഷേമം അന്വേഷിച്ചും കുശലo പറഞ്ഞും ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഏവർക്കും ഈ സരസ്വതി ക്ഷേത്രത്തിന്റെ ആയിരമായിരം നന്ദിയർപ്പിക്കട്ടെ......,
ഭൗതികസൗകര്യങ്ങൾ
75 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു വിഭാഗങ്ങളിലെ കുട്ടികൾക്കും വേണ്ടി രണ്ടു കെട്ടിടങ്ങളിലായി 9 ക്ലാസ് റൂമുകളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾക്കും വേണ്ടി 6 കംപ്യൂട്ടറുകൾ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.1500 പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി റൂമും വിദ്യാലയത്തിനുണ്ട്. എൺപതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഭക്ഷണശാല ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട അതി മനോഹരമായതും മനസ്സിന് കുളിർമയേകുന്നതുമായ ഒരു പൂന്തോട്ടം ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.ഹരിതവിദ്യാലയം പദ്ധതിയിലൂടെ വിഷരഹിതമായ പച്ചക്കറിക്കൃഷി ഇവിടെ നടത്തി വരുന്നു.തണൽമരങ്ങൾ വച്ചുപിടിപ്പിച്ച ഇന്റർലോക്ക് ചെയ്ത മുറ്റം ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു.ഒന്നാംതരമാക്കി മാറ്റിയ ഒന്നാം ക്ലാസ്,ഭാഷാവിഷയങ്ങൾ പഠിപ്പിക്കാനുള്ള പ്രത്യേക ക്ലാസ്സ്‌റൂം സൗകര്യം,എല്ലാ ക്ലാസ്സുകളിലും ഫാൻ,ട്യൂബലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
♦ സ്കൗട്ട് @ ഗൈഡ്സ് ♦ വിദ്യാരംഗം കലാ സാഹിത്യ വേദി ♦ മാഗസിൻ ♦ ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ശ്രീ.കൃഷ്ണൻ ഗുരുക്കൾ ശ്രീ.കരോളിൻ ബാലൻ മാസ്റ്റർ ശ്രീമതി.കെ.മാധവി
മുൻസാരഥികൾ
മുൻ പ്രധാനധ്യാപകർ .....,
ശ്രീ.ഒ .അനന്തൻ മാസ്റ്റർ ശ്രീമതി.ടി.എൻ.നാരായണി ശ്രീ.കെ.കുഞ്ഞിരാമൻ ശ്രീ.എം.മാധവൻ നമ്പ്യാർ ശ്രീ.ഒ .പുരുഷോത്തമൻ ശ്രീ.ടി.യൂസഫ് ശ്രീമതി.കെ.ബേബി സരോജം ശ്രീമതി.കെ.അജിത
പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ
ഒ .ഗോവിന്ദൻ മാസ്റ്റർ ഡോക്ടർ .പുരുഷോത്തമൻ ഡോക്ടർ.എൻ.പി.സുരേഷ് ബാബു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14552
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ