"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (→ഇൻസ്പിര-2019) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== '''നാൾ വഴികളിലൂടെ''' == | |||
'''കുടിയേറ്റ മക്കളെയും തദ്ദേശിയരായ ആളുകളെയും അറിവിന്റെ മായാലോകത്തിലേക്ക് നയിച്ച് അക്ഷരം കൊണ്ടുള്ള ജാല വിദ്യകൾ നേടികൊടുക്കുക എന്ന ദീർഘ വീക്ഷണത്തോടുകൂടി വെല്ലുവിളികളെ വിശ്വാസം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും നേരിട്ട് ആരോഗ്യദൃഢഗാത്രനായ ബഹുമാനപ്പെട്ട മറ്റത്തിലച്ചന്റെ നേതൃത്വത്തിൽ 1945 ഫെബ്രുവരി ഒന്നാം തീയതി കൈതപ്രം ന്യൂ എലിമെന്റെറി സ്കൂൾ എന്ന പേരിൽ പിറവിയെടുത്തു. മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ പരിപാടികളുടെയും, 2019-2020 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങുടെയും നാൾ വഴികളിലൂടെ ഒരു യാത്ര.''' | |||
'''1945ഫെബ്രുവരി 1 ന് മേരിലാന്റ് എലിമന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തുടർന്ന് 1958 ൽ കേരള എഡൂക്കേഷൻ റൂൾ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എൽ സി ബാച്ച് 1986 ൽ 100 % വിജയം നേടി. തുടർന്ന് തുടർച്ചയായി 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം അധ്യയനത്തിൻെറ കാര്യത്തിലും അച്ചടക്കത്തിൻെറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളിൽനിന്നും വേറിട്ടു നിൽക്കുന്നു.2006 മുതൽ ആരംഭിച്ച ഇംഗ്ളീഷ് മീഡിയം ഡിവിഷൻ 10-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു''' | |||
'''ശ്രികണ്ഠപുരം,മലപ്പട്ടം,ഇരിക്കൂർ,ചെങ്ങളായി തുടങ്ങിയ പഞ്ചായത്തുകളിൽനിന്നുള്ള കുട്ടികൾ വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നു. ഊവിദ്യാലയത്തിൽ നിന്നും വിജ്ഞാനം തേടി പുറത്തുപോകുന്നവർ വിവിധമേഖലകളിൽ പ്രശോഭിക്കുന്നു എന്നത് ഈ വിദ്യാലയത്തിന് അഭിമാനകരമാണ്.33 അദ്ധ്യാപകരും 4അനദ്ധ്യാപകരും''' | |||
'''ഉൾപ്പെടെ 900 ഓളം അംഗങ്ങളുള്ള ഒരു കുടുംബമാണ് മേരിലാന്റ് ഹൈസ്കൂൾ .എൻ സി സി,സ്കൗട്ട് &ഗൈഡ്,ജെ ആർ സി, ഇവയുടെ യൂണിറ്റുകളും വിവിധ ക്സബ്ബുകളും കുട്ടികളുടെ ബഹുമുഖമായ വളർച്ചയെ ലക്ഷ്യമാക്കി ഇവിടെ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജരായി വെരി.റവ.ഫാ. ഫിലിപ്പ് രാമച്ചനാടും,ഹെഡ്‌മാസ്റ്റർ ആയി ശ്രീ. ബിനോയ് കെ യും സേവനം ചെയ്യുന്നു.കോട്ടയം അതിരൂപതയിലെയും കണ്ണുൂർ ജില്ലയിലെയും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം.''' | |||
== '''മടമ്പം മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി''' == | |||
'''മടമ്പം മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സംഘാടക സമിതി''' | |||
'''മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള സംഘാടക സമിതിയുടെ യോഗം 28 /02/ 2019 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് സ്കൂൾ പാരിഷ് ഹാളിൽ വെച്ച് നടന്നു.പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ ഫാ.ലൂക്ക് പുതൃക്കയിൽ,പി ടി എ പ്രസിഡൻറ് ശ്രീ അബ്ദുൽ റഹ്മാൻ യു പി ,ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ,ഡോക്ടർ വി പി രാഘവൻ, ശ്രീമതി.ജോനോഫാർക്ക് അബ്രാഹം, ശ്രീ.എ എം ജോസ്, ഡോക്ടർ.സി.ജെസി എൻ.സി, ശ്രീ.ഫിലിപ്പ് പൂഴിക്കനടയ്ക്കൽ തുടങ്ങിയ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.''' | |||
'''ശ്രീമതി.ലീസാ കെ യു വിന്റെ സ്വാഗത പ്രസംഗത്തോടെ യോഗനടപടികൾ ആരംഭിച്ചു. യോഗത്തിന്റെ ഉദ്ഘാടനം മാനേജർ ഫാ.ലൂക്ക് പുതൃക്കയിലും അധ്യക്ഷ പ്രസംഗം പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽ റഹ്മാൻ യു.പിയും യഥാവിധി നിർവഹിച്ചു തുടർന്ന് ഡോ.സി.ജെസി, എൻ സി,ശ്രീ ബിനോയ് കെ, ശ്രീ വി പി രാഘവൻ, ശ്രീമതി ജോനോഫാർക്ക്, അബ്രഹാം ശ്രീ എ എം ജോസ് ആക്കൽ, ശ്രീ ഫിലിപ്പ് പൂഴിക്കനടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചർച്ചക്കും തീരുമാനങ്ങൾക്കും ശേഷം ബിഷപ്പ് മാർ.മാത്യു മൂലക്കാട്ട് , ബിഷപ്പ് മാർ.ജോസഫ് പണ്ടാരശ്ശേരിൽ എന്നിവർ രക്ഷാധികാരികളായും,മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിൽ ചെയർമാൻ ആയും,പിറ്റിഎ പ്രസിഡണ്ട് ശ്രീ.യു.പി.അബ്ദുൾ റഹ്മാൻ വൈസ് ചെയർമാൻ ആയും, ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ ജനറൽ കൺവീനർ ആയും താഴെ പറയുന്ന വിവിധ കമ്മറ്റികൾ രൂപികരിച്ചു.''' | |||
'''1. പ്രോഗ്രാം കമ്മിറ്റി''' | |||
'''2.ഫിനാൻസ് കമ്മിറ്റി''' | |||
'''3. റിസപ്ഷൻ കമ്മിറ്റി''' | |||
'''4. ഫുഡ് കമ്മിറ്റി''' | |||
'''5. ഡെക്കറേഷൻ കമ്മിറ്റി''' | |||
'''6. സുവനീർ കമ്മിറ്റി''' | |||
'''7. ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി''' | |||
'''8. ഡിസിപ്ലിൻ കമ്മിറ്റി''' | |||
'''9. ഡോക്യുമെന്റേഷൻ കമ്മിറ്റി''' | |||
'''10. കൾച്ചറൽ കമ്മിറ്റി''' | |||
'''11.പബ്ലിസിറ്റി കമ്മിറ്റി''' | |||
'''മേൽപ്പറഞ്ഞ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി ശ്രീ.കെ എൻ അനിരുദ്ധൻ, ശ്രീ.എ സി കുര്യൻ, ശ്രീ.എം സി തോമസ്, ശ്രീ.ബെന്നി കുന്നംകുഴയ്ക്കൽ, ശ്രീ.അനീഷ് പീറ്റർ, ശ്രീ.എൻ സി തോമസ്, ശ്രീ.ചാണ്ടി മുല്ലൂർ, ശ്രീ.സി ജെ ജോസ്, ശ്രീ.ജോസ് എ എം, അഡ്വ.പി എൻ ചന്ദ്രൻ, ശ്രീ.സി എം ബേബി തുടങ്ങിയവരെയും, വിവിധ കമ്മിറ്റികളുടെ വൈസ് ചെയർമാൻമാരായി ശ്രീമതി.പി ജെ മേഴ്സി, ശ്രീ.രാജു ഫ്രാൻസിസ്, ശ്രീമതി.ഷീജ ജോമോൻ, ശ്രീ.ജോസ് പറയംപറമ്പിൽ, ശ്രീമതി.ബിൻസി റ്റോമി, ശ്രീ.ജനാർദ്ദനൻ കെ റ്റി, ശ്രീ.സജി ഞരളക്കാട്ട്, ശ്രീ.ഫിലിപ്പ് എം മനേഷ്, ശ്രീമതി.ജോനാഫർക്ക് അബ്രഹാം, ശ്രീ.ഡൊമനിക്ക് പി എൽ, ശ്രീ.ജോസ് കുളങ്ങരാത്ത് എന്നിവരെയും ഇതുകൂടാതെ,കൺവീനർ, ജോയിൻ കൺവീനർ, മെമ്പേഴ്സ് തുടങ്ങിയവരെയും തെരഞ്ഞെടുത്തു.3/03/2019 ന് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഉള്ള വിവിധ കമ്മിറ്റികളുടെ മീറ്റിംഗ് വിളിച്ചു ചേർത്തു പ്രസ്തുത യോഗത്തിൽ വിവിധ പ്രോഗ്രാമുകൾ വിവിധ കമ്മിറ്റികൾ നിർദ്ദേശിക്കുകയും അവയിൽ നിന്നും കൂടിയാലോചനകൾക്ക് ശേഷം പ്രധാനപ്പെട്ടതും നടത്താൻ സാധിക്കുന്നതുമായ വിവിധ പരിപാടികൾക്ക് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.''' | |||
'''തിരഞ്ഞെടുത്ത പ്രധാനപെട്ട പ്രോഗ്രാമുകൾ.''' | |||
'''1.കുടുംബ സംഗമം''' | |||
'''2. രക്ഷാകർതൃ സംഗമവും വിവിധ മത്സരങ്ങളും''' | |||
'''3. കർഷക സംഗമം''' | |||
'''4. പുർവവിദ്യാർത്ഥിസംഗമം & പ്രവാസി സംഗമം''' | |||
'''5. ലീഡർഷിപ്പ് ക്യാമ്പ്''' | |||
'''6. സ്മരണിക''' | |||
'''7.ആർട്ട് ഗ്യാലറി''' | |||
'''8. എക്സിബിഷൻ''' | |||
'''8.മദേഴ്സ് ഡേ പ്രോഗ്രാം''' | |||
'''9. വിവിധ മേഖലകളിലുള്ള 75 പ്രതിഭകളുടെ സംഗമം''' | |||
'''10.വിവിധ ശിൽപശാലകൾ''' | |||
'''11.വിവിധ ഇൻറ്റർ സ്കൂൾ മത്സരങ്ങൾ.''' | |||
'''ഇതിനുശേഷം വിവിധ സന്ദർഭങ്ങളിൽ മേൽപറഞ്ഞ കമ്മറ്റികൾ കൂടി ചേരുകയും ഓരോ പരിപാടികൾക്കും ജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനങ്ങൾക്കും കരുത്ത് പകരുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു കൊണ്ടിരുന്നു.എന്നാൽ നടപ്പാക്കാൻ തീരുമാനിച്ച ചില പ്രവർത്തനങ്ങൾ പ്രകൃതി ക്ഷോഭത്തിന്റെ കാരണത്താൽ നടപ്പാക്കാൻ സാധിച്ചില്ല .''' | |||
'''മേരിലാന്റ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് രൂപീകരിച്ച എല്ലാ കമ്മിറ്റികളുടെയും ഒരു യോഗം 5/02/2020 ബുധനാഴ്ച 4 മണിക്ക് സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ സ്കൂളിൽ വച്ച് ചേർന്നു.യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും സ്കൂൾ പി.ടി.എ.പ്രസിഡണ്ട് യു.പി.അബുദുൾ റഹ്മാൻ പരിപാടികളുടെ വിവരണവും പ്രോഗ്രാം കൺവീനർ ശ്രീ.ലിജോ പുന്നൂസ് നന്ദിയും പറഞ്ഞു. യോഗത്തിൽ ജൂബിലിയുടെ ഇന്നുവരെ ഉള്ള വിവിധ പ്രവർത്തനങ്ങൾ വിവിധ കമ്മറ്റി കൺവീനർമാർ വിവരിക്കുകയും യോഗത്തിൽ പങ്കെടുത്ത ഏവരും പ്രവർത്തനങ്ങൾ വിലയിരുത്തുകയും, ജൂബിലി സമാപനം ആഘോഷപൂർവ്വം 20/02/2020 ന് വൈകിട്ട് ആഘോഷപൂർവ്വം നടത്താനും, അന്ന് രാവിലെ 10 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്താനും തീരുമാനിച്ചു.അതിനായി വിവിധ കമ്മറ്റികൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ച് വിവിധ തീരുമാനങ്ങൾ കൈകൊണ്ടു.''' | |||
=== '''വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും''' === | |||
'''മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെയും നേഴ്സറി സ്കൂളിന്റെയും എഴുപത്തിനാലാം വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപികയായ ശ്രീമതി നെറ്റ്മോൾ ജേക്കബിനുള്ള യാത്രയയപ്പ് സമ്മേളനവും ഫ്ലവേഴ്സ് ചാനൽ ടോപ്പ് സിംഗർ ഫെയിം മാസ്റ്റർ തേജസിനുള്ള അനുമോദനവും ഫാബുല 2019 എന്നപേരിൽ 2019 ജനുവരി 31 ആം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. മൂന്നു മണിക്ക് ഹെഡ്മാസ്റ്റർ ബിനോയ് കെ പതാക ഉയർത്തിയതോടെ കലാവിരുന്ന് തുടക്കംകുറിച്ചു .3 30ന് നഴ്സറിയിലെ കൊച്ചു കുരുന്നുകളുടെ വർണ്ണശബളമായ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി5.15 ഓടെ നഴ്സറി കുട്ടികളുടെ കലാപരിപാടികൾ അവസാനിക്കുകയും 5 30 ഓടെ വിദ്യാരംഗം കലാ സാഹിത്യ വേദി ഒരുക്കിയ ഫാബുല 2019 അരങ്ങേറി. ആറുമണിക്ക് ഈശ്വര പ്രാർത്ഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ലീസാ കെ.യു പൊതുസമ്മേളനത്തിന് സ്വാഗതമാശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, സ്കൂൾ മാനേജർ ഫാദർ ലൂക്ക് പൂതൃക്കയിൽ അധ്യക്ഷസ്ഥാനം വഹിച്ച് പ്രസംഗിക്കുകയും ചെയ്തു.കോട്ടയം അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ മാനേജർ വെരി. റവ.ഫാദർ തോമസ് എടത്തിപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും, ഉദ്ഘാടനപ്രസംഗത്തിൽ സ്കൂളിൽ പുരോഗതിയെ കുറിച്ചും പുതിയ യുഗത്തിലെ വെല്ലുവിളികളും അവയെ എങ്ങനെ അതിജീവിക്കാം എന്നതിനെ പറ്റിയും ഊന്നി പറഞ്ഞു. തുടർന്ന് ശ്രീ കെ കെ കരുണാകരൻ ,സിസ്റ്റർ.ജെസി എൻ സി, ശ്രീ യു പി അബ്ദുൾ റഹ്മാൻ, ശ്രീ.ലിജോ പുന്നൂസ് ,ശ്രീമതി.ശോഭന കെ, മാസ്റ്റർ വൈഷ്ണവ് ഇ. എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും തുടർന്ന് അധ്യാപികയായ ശ്രീമതി.നെറ്റ്മോൾ ടീച്ചർ തന്റെ മറുപടി പ്രസംഗം നടത്തുകയും തുടർന്ന് വെരി. റവ.ഫാദർ തോമസ് എടത്തിപറമ്പിൽ ശ്രീമതി.നെറ്റ്മോൾ ടീച്ചറുടെ ഫോട്ടോ അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു.തുടർന്ന് ടോപ്പ് സിംഗർ പരിപാടിയിലൂടെ ലോകപ്രശസ്തനായിതീർന്ന മേരിലാന്റിന്റെ പോൻതേജസ് മാസ്റ്റർ തേജസിനെ അനുമോദിക്കുകയും ആസ്വാദകരുടെ ഹൃദയം കവർന്ന് മാസ്റ്റർ തേജസ് ഗാനം ആലപിക്കുകയും ചെയ്തു.സ്കൂൾ ചെയർപേഴ്സൺ കുമാരി.നന്ദന റ്റി.ഒ യുടെ നന്ദി പ്രകാശനത്തോടെ പൊതുസമ്മേളന പരിപാടികൾ അവസാനിക്കുകയും കുട്ടികളുടെ കലാപരിപാടികൾ തുടരുകയും ചെയ്തു.''' | |||
== പ്രവേശനോത്സവം[[Tel:201920|2019-20]] == | |||
''' മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിലുള്ള മികവുകൾ കണ്ടും കേട്ടറിഞ്ഞും മടമ്പം,അലക്സ്നഗർ,വല്ല്യടം,കണിയാർവയൽ,കോട്ടുർവയൽ,ബാലങ്കരി,പൊടിക്കളം,കാവുമ്പായി,മലപ്പട്ടം,ഇരിക്കൂർ,ചുണ്ടപറമ്പ്,ചേടിച്ചേരി,കുയിലൂർ തുടങ്ങിയ ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനും, തുടർവിദ്യാഭ്യാസത്തിനുമായി 2019-20 വർഷവും മേരിലാൻഡ് ഹൈസ്കൂളിലേക്ക് കൂടുതലായി എത്തിച്ചേർന്നു.[[Tel:201920|2019-20]] വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി 06/06/2019ന് നടത്തി.സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പുതൃക്കയിലിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ.വി പി രാഘവൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ശ്രീ.ശശീധരൻ എ., ശ്രീ.യു.പി.അബ്ദുൾ റഹ്മാൻ, ശ്രീമതി ശോഭന കെ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ പഠനോപകരണകിറ്റുകളുടെ വിതരണവും,എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ളസ് വാങ്ങിയ പത്തൊമ്പത് പ്രതിഭകളെയും, ഒമ്പത് എ പ്ളസ് വാങ്ങിയ പ്രതിഭകളെയും ,എൽ എസ് എസ് ,യു എസ് എസ്,എൻ എൻ എം എസ് വിജയികളെയും സ്കൂൾ മാനേജർ റവ.ഫാദർ ലൂക്ക് പുതൃക്കയിൽ ആദരിക്കുകയും ചെയ്തു.മാസ്റ്റർ തേജസിനെ അനുമോദിക്കുകയും, ആസ്വാദകരുടെ ഹൃദയം കവർന്ന് മാസ്റ്റർ തേജസ് ഗാനാലാപനം നടത്തുകയും തേജസിനുള്ള ഉപഹാരം സ്പോൺസർമാരായ അബ്രാഹാം & ഷീബ നെടുംതൊട്ടിയിൽ എന്നിവർ നൽകുകയുമുണ്ടായി.ഈ പ്ളാറ്റിനം വർഷത്തിൽ ആയിരത്തി അഞ്ഞൂറ് കുട്ടികൾ ഈ വിദ്യാലയ മുത്തശ്ശിയിൽ നിന്ന് അറിവിന്റെ വെളിച്ചം നേടുന്നു എന്നത് മേരിലാൻഡ് ഹൈസ്കൂളിന് അഭിമാനകരമായ വസ്തുതയാണ്.''' | |||
[[പ്രമാണം:BS21 KNR 13064 5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Mhsmadampam.jpeg|ലഘുചിത്രം]] | |||
'''എസ് എസ് എൽ സി,എൻ എം എൻ എസ്,യു എസ് എസ്, എൽ എസ് എസ് വിജയം -2019''' | |||
'''അച്ചടക്കത്തിന്റെയും, മികച്ച ആസൂത്രണത്തിന്റെയും അധ്യാപകരുടെയും കുട്ടികളുടെയും വിട്ടുവീഴ്ച ഇല്ലാത്ത കഠിനാധ്വാനത്തിന്റെയും ഫലമായി 2019 വർഷത്തിലും തുടർച്ചയായി ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ നൂറുശതമാനം വിജയം കൈവരിച്ച് 19 കുട്ടികൾ ഫുൾ എ പ്ളസും,12 കുട്ടികൾ ഒൻപത് എ പ്ളസും നേടി നമ്മുടെ വിദ്യാലയം മുന്നിട്ട് നിൽക്കുന്നു.ഇതൊടോപ്പം മൂന്നുകുട്ടികൾക്ക് എൽ എസ് എസ് ഉം , രണ്ട് കുട്ടികൾക്ക് യു എസ് എസ് ഉം, ഒരാൾക്ക് എൻ എം എം എസും , ലഭിച്ചു എന്നതും അഭിമാനകരമായ നേട്ടമാണ്.''' | |||
'''പി ടി എ''' | |||
'''ഏതോരു സ്കൂളിന്റയും ഉയർച്ചയുടെ പ്രധാനഘടകങ്ങളിൽ ഒന്നാണ് പേരന്റ് ടീച്ചേഴ്സ് അസോസിയേഷൻ.മേരിലാഡ് ഹൈസ്കൂൾ പി.ടി.എ. ജനറൽ ബോഡി 27/06/2019 ന് ഉച്ചകഴിഞ്ഞ് രണ്ടരക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.തുടർന്ന് മാതാപിതാക്കൾക്കായി "കുട്ടികളും മാതാപിതാക്കളും, ഇന്ന് കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും" എന്ന വിഷയത്തിൽ ശ്രീകണ്ഠാപുരം സബ്ഇൻസ്പെക്ടർ ശ്രീ.രഘു പ്രഭാഷണം നടത്തുകയും, തുടർന്ന് ശ്രീ.അബ്ദുൾ റഹ്മാൻ യു.പി യുടെ അധ്യക്ഷതയിൽ റവ.ഫാ.ലൂക്ക് പൂതൃക്കയിൽ പി ടി എ മീറ്റിങ്ങ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ശ്രീമതി.ലീസാ കെ യു സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ ആമുഖ പ്രഭാഷണവും നടത്തുകയും തുടർന്ന് സ്കൂളിന്റെ പുരോഗതിക്കാവശ്യമായ ചർച്ചകളും തീരുമാനങ്ങളും കൈക്കൊള്ളുകയും പിന്നീട് പുതിയ പി ടി എ എക്സിക്യൂട്ടീവ് മെമ്പർമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.ശ്രീ.അബ്ദുൾ റഹ്മാൻ യു പി,ശ്രീമതി.മീനാ സജി എന്നിവരെ യഥാക്രമം പി ടി എ പ്രസിഡന്റ്,മദർ പി ടി എ പ്രസിഡന്റ് എന്നിങ്ങനയും ,അതുപോലെ മറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു.സ്റ്റാഫ് സെക്രട്ടറി റോയ് പി എൽ സാറിന്റെ നന്ദി യോടെ ജനറൽ ബോഡി യോഗം അവസാനിച്ചു.തുടർന്ന് വിവിധ സമയങ്ങളിൽ ക്ളാസ് പി ടി എ ,പി ടി എ എക്സിക്യൂട്ടീവ് , ജനറൽ ബോഡി തുടങ്ങിയവ പല സാഹചര്യങ്ങളിലും കൂടുകയും അവയെല്ലാം സ്കൂളിന്റെയും കുട്ടികളുടെയും സർവ്വോൻമുഖമായ പുരോഗതിക്ക് ഇടയാക്കുകയും ചെയ്തു.''' | |||
'''മാനേജർ&സ്റ്റാഫ്''' | |||
'''തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ടും ഉൾകാഴ്ച കൊണ്ടും ഏതോരു കാര്യങ്ങൾക്കും സ്കൂളിനോട് ചേർന്ന് സ്കൂൾ മാനേജരായി സേവനം ചെയ്യുന്ന റവ.ഫാദർ ലൂക്ക് പൂതൃക്കയിൽ തന്റെ സാന്നിധ്യത്താൽ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.''' | |||
'''മികച്ച നേതൃത്വപാഠവംകൊണ്ടും സൗഹൃദപൂർവ്വമായ ഇടപെടൽ കൊണ്ടും പ്രഥമാധ്യാപകനായി തുടരുന്ന ശ്രീ.ബിനോയ് കെ സാറിന്റെ നേതൃത്വത്തിൽ എൽ കെ ജി മുതൽ ഹൈസ്കൂൾ വരെ അന്പത് അധ്യാപക അനധ്യാപകരുമായി മികച്ചരീതിയിൽ സ്കൂൾ സ്റ്റാഫ് പ്രവർത്തിക്കുന്നു. സ്കൂൾ സീനിയർ അസിസ്റ്റൻറ്റ് ആയ ശ്രീമതി.ലീസാ കെ യുവിന്റെയും,സ്കൂൾ സ്റ്റാഫ് സെക്രട്ടറിയായ ശ്രീ.റോയ് പി എൽ ന്റെയും, ജോയിൻ സ്റ്റാഫ് സെക്രട്ടറിയായ സിസ്റ്റർ.സുനിമോൾ എസ്.വി.എമിന്റെയും,അക്കാദമിക്ക് സെക്രട്ടറിയായ ശ്രീ.ഷാജു ജോസഫിന്റെയും,പി ടി എ സെക്രട്ടറിയായ ശ്രീ.ബിജുമോൻ എൻ എം മിന്റെയും,RMSA&SRG കൺവീനർ ശ്രീ.ഷാജു കുര്യൻന്റെയും നേതൃത്തത്തിൽ അധ്യാപകരും, ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ചെയ്യുന്നതിനായി ശ്രീ.ബിജു തോമസിന്റെ നേതൃത്തിലുള്ള ഓഫീസ് ടീമൂം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കരുത്താകുന്നു.''' | |||
'''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''' | |||
'''പ്രസിഡൻഷ്യൽ രീതിയിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് 2019-20 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചു.നാമനിർദ്ദേശപത്രികാ സമർപ്പണം, മത്സരാർത്ഥികളെ പരിചയപ്പെടുത്തുക, വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിക്കുക, എൻ സി സി കേഡറ്റുകളുടെ കാവലിൽ പ്രിസൈഡിംഗ് ഓഫീസറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുന്നിൽ പേരു വിളിക്കുന്നതിന് അനുശ്രുതമായി ഒപ്പിട്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയ സ്ഥാനാർഥിയുടെ ചിഹ്നത്തിൽ അമർത്തി അവരവരുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുക, ഏജന്റുമാരുടെ സാന്നിധ്യത്തിൽ വോട്ട് എണ്ണുക, ഫലപ്രഖ്യാപനം സത്യപ്രതിജ്ഞ എന്നിങ്ങനെ ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ നേർകാഴ്ചയായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.സ്കൂൾ തിരഞ്ഞെടുപ്പ് വരണാധികാരിയായ ശ്രീ.സ്റ്റീഫൻ മാത്യു സാറിന്റെയും,ശീമതി.സൗമ്യ ടീച്ചറിന്റെയും,ശ്രീ.ബിജുമോൻ എൻ എം സാറിന്റെയും,ശ്രീ.ബിബിൻ അലക്സ് സാറിന്റയും, ഫാ.റെജി പുല്ലുവട്ടത്തിന്റെയും, ശ്രീമതി.ഷൈന എൻ രാജുവിന്റെയും നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.സ്കൂൾ ലീഡർ ആയി മാസ്റ്റർ.മാനസ്സ് സ്റ്റീഫനും,സ്കൂൾ ചെയർപേഴ്സൺ ആയി കുമാരി.റിഷാന കെ എന്നിവരെയും,ഒന്നുമുതൽ പത്താം ക്ളാസ്സ് വരെയുള്ള ക്ളാസ് ലീഡർ മാരെയും അന്നേദിവസം തിരഞ്ഞെടുത്തു. അടുത്ത ദിവസം തന്നെ സ്കൂൾ അസംബ്ലിയിൽ ഏവരും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനങ്ങൾ ഏറ്റെടുത്തു.''' | |||
'''ആഘോഷങ്ങൾ &ക്ളബ് പ‍്രവർത്തനങ്ങൾ''' | |||
'''വിദ്യാരംഗം കലാ സാഹിത്യവേദി 2019-20''' | |||
'''കുട്ടികളിൽ കലാഭിരുചിയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ മേരിലാൻഡ് ഹൈസ്കൂളിലെ 2019-2020 വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ളബുകളുടെയും ഉദ്ഘാടനം 11/07/2019 ന് നടത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ ജൂനിയർ ഏശുദാസ് എന്ന് അറിയപ്പെടുന്ന ശ്രീ.രതീഷ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും ശ്രീ.അബ്ദുൾ റഹ്മാൻ യു പി,ശ്രീമതി മീനാ സജി,സിസ്റ്റർ.സുനിമോൾ എസ്.വി.എം മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസയും , സ്കൂൾ ചെയർപേഴ്സൺ റിഷാന കെ നന്ദിയും പറഞ്ഞു.ശ്രീ.രതീഷ് വിവിധ ഗാനാലാപനങ്ങൽ കൊണ്ടു വേദിയെ സന്തോഷമുഖരിതമാക്കി.ഇതോടോപ്പം മാസ്റ്റർ ദേവരാജ്, മാസ്റ്റർ യദു കൃഷ്ണ തുടങ്ങിയവരുടെ വ്യത്യസ്ത പരിപാടികൾ കൊണ്ടും സുന്ദരമായിരുന്നു ആ നിമിഷങ്ങൾ.''' | |||
== '''ഓണം''' == | |||
'''മലയാളികളുടെ ഏറ്റവും വലിയ ആഘോഷം ആയ ഓണം സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പുതൃക്കയിൽ ഉദ്ഘാടനം ചെയ്യുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ് കെ സ്വാഗതവും ശ്രീമതി ലീസാ കെ യു നന്ദിയും പറഞ്ഞു.ശ്രീ അബ്ദുൽ റഹ്മാൻ യു പി, ശ്രീമതി മീനാ സജി എന്നിവർ ആശംസകളർപ്പിച്ചു.വിവിധ വിഭാഗത്തിൽ മാവേലിമന്നൻ മത്സരം,മലയാളി മങ്ക മത്സരം, ഓണപ്പാട്ട്മത്സരം, വടംവലി മത്സരം എന്നിവ അന്നേദിവസം സംഘടിപ്പിച്ചു.കുട്ടികൾക്കും മാതാപിതാക്കൾകും നൽകിയ വിഭവസമൃദ്ധമായ ഊണോടുകൂടി അന്നേദിവസത്തെ പരിപാടികൾ സമാപിച്ചു.''' | |||
== '''ക്രിസ്തുമസ് & പുതുവർഷാഘോഷം''' == | |||
'''ക്രിസ്തുമസ് ദിനാചരണവും, പുതുവർഷാഘോഷവും നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങൾ സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പൂതൃക്കയിൽ ക്രിസ്തുമസ് സന്ദേശം നൽകി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ലീസാ കെ യു നന്ദിയും പറഞ്ഞു.പി റ്റി എ പ്രസിഡന്റ് ശ്രീ.അബ്ദുൾ റഹ്മാൻ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി.മീനാ സജി, സ്കൂൾ ലീഡർ മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.''' | |||
'''എൽ പി വിഭാഗം കുട്ടികൾ അവതരിപ്പിച്ച പുൽക്കൂട്ടിൽ പിറന്ന ഏശുക്രിസ്തുവിന്റെ ജനനത്തിന്റ ദൃശ്യാവിഷ്കാരവും,പുൽകൂടും,നൃത്തശിൽപ്പവും ഏവർക്കും വേറിട്ട അനുഭവമായി.തുടർന്ന് സ്കൂളിലെ ഒരു കുട്ടിയെ ലക്കി സ്റ്റാർ ആയി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.വിവിധ ഹൗസുകൾ പങ്കെടുത്ത കരോൾ ഗാന മത്സരം, ക്രിസ്തുമസ് പാപ്പ മത്സരം എന്നിവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.''' | |||
== '''ശിശുദിനം''' == | |||
'''മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ ശിശുദിനാഘോഷം കുട്ടികളുടെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.നവംബർ 14- ം തിയതി രാവിലെ 10 മണിക് സ്കൂളിൽ നിന്നും എൽ പി ക്ളാസിലെ കുട്ടികൾ മുതൽ ഹൈസ്കൂൾ ക്ളാസ് വരെയുള്ളകുട്ടികൾ വർണ്ണശബളമായി സ്കൂളിൽനിന്ന് തുമ്പേനി ജംങ്ഷനിലേക്ക് റാലി നടത്തുകയും, ഓരോ വിഭാഗത്തിൽ നിന്നും ഏറ്റവും മനോഹരമായി അണിയിച്ചൊരുക്കിയ ക്ളാസ്സുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ വിധികർത്താക്കൾ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.''' | |||
'''തുർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടികൾക്ക് സ്കൂൾ പൂർവ വിദ്യാർത്ഥിയും,യങ് സയന്റിസ്റ്റ് അവാഡ് ജേതാവും നാസയിൽ സന്ദർശനം നടത്താൻ ഭാഗ്യം ലഭിച്ച വ്യക്തിയുമായ മാസ്റ്റർ കീർത്തൻ വിഷ്ടാതിഥി ആയിരുന്നു. സ്കൂൾ ചെയർപേഴ്സൺ കുമാരി റിഷാന കെ യുടെ അധ്യക്ഷതയിൽ സ്കൂൾ ചാച്ചാജിയായ മാസ്റ്റർ യാദവ് പി യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ.അബ്ദുൾ റഹ്മാൻ,മദർ പി ടി എ പ്രസിഡന്റ് ശ്രീമതി.മീനാ സജി, സ്കൂൾ ലീഡർ മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസകളും, മാസ്റ്റർ ഹവിൻ ബിനോയ് നന്ദിയും പറഞ്ഞു.ശ്രീമതി ഉഷാമോൾ തോമസിന്റെ സംഗീതവും,മാസ്റ്റർ യദുകൃഷ്ണ എ യുടെ മിമിക്രിയും, മാസ്റ്റർ വിഷ്ണു എസ് ഗോപാലിന്റെ അക്രോബാറ്റിക് ഡാൻസും ആഘോഷങ്ങൾക്ക് കൂടുതൽ ചാരുത നൽകി. എൽ പി ,യു പി, ഹൈസ്കൂൾ ചാച്ചാജി മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും,സ്റ്റാർ ഓഫ് ദി ഡേ ആയി എട്ട് ബി ക്ളാസിലെ മാസ്റ്റർ ധനിൽ സുരേഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു.കുട്ടികൾക്ക് ശ്രീ.സജി എബ്രഹാമിന്റെ നേതൃത്വത്തിൽ രുചികരമായ ഭക്ഷണം നൽകി പരിപാടികൾ അവസാനിച്ചു.''' | |||
== '''വായനാവാരോഘോഷം 2019''' == | |||
'''അക്ഷരങ്ങളുടെ നിറക്കൂട്ടുകളിലേക്ക് മലയാളിസമൂഹത്തെ നയിക്കുകയും വായന ജീവിതതപസ്യയാക്കി മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്ത ശ്രീ. പി എൻ പണിക്കരുടെ സ്മരണാർത്ഥം സ്കൂളിൽ ഒരു മാസം നീണ്ടു നിന്ന വായനാവാരോഘോഷവും വിവിധ മത്സരങ്ങളും നടത്തി.വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തൽ,കവിതാ ആലാപനം, മലയാളം, ഇംഗ്ലീഷ് ഹിന്ദി വായനാമത്സരം തുടങ്ങിയവ അവയിൽ പെടുന്നു''' | |||
== '''ഇൻസ്പിര-2019''' == | |||
'''മടമ്പം മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും, പ്രമുഖ സാഹിത്യകാരനായിരുന്ന ബഷീറിന്റെ ജന്മദിനത്തിന്റെയും, വായനാവാരാഘോഷത്തിന്റെയും ഭാഗമായി ഇൻസ്പിര 2019 എന്ന പേരിൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എൽ പി,യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത വിദ്യാ൪ത്തികളെ ബഷീറിന്റ പ്രമുഖ കൃതികളുടെ പേരുകൾ നൽകി വിവിധ ഗ്രൂപ്പുകളായി തരം തിരിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു .സ്കൂൾ മാനേജർ ഫാദർ ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം നിർവഹിക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ലാങ്വേജ് ക്ളബ് കോഡിനേറ്റർ ശ്രീ.ഷാജു ജോസഫ് നന്ദിയും പറഞ്ഞു. ഓരോ വിഭാഗത്തിലും നാലു കുട്ടികൾ ഉൾപ്പെടുന്ന ആറു ഗ്രൂപ്പുകൾ വീതം പങ്കെടുത്ത മത്സരം വിജ്ഞാനപ്രദവും കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് നൽകുന്നതുമായിരുന്നു . വിവിധ മത്സരങ്ങൾക്ക് ഫാദർ.റജി പുല്ലുവട്ടം,കുമാരി.ഷൈനമോൾ രാജു, ശ്രീ.റോയ്മോൻ ജോസ്, ശ്രീ.ബിബിൻ അലക്സ്, ശ്രീമതി.ഷീബാ തോമസ് എന്നിവർ നേതൃത്വം നൽകി.''' | |||
'''എൽ പി വിഭാഗം മത്സരത്തിൽ ഓർമ്മക്കുറിപ്പ് എന്ന പേരിൽ ഉള്ള ടീമും,യു പി ,ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ മതിലുകൾ എന്ന ടീമുകളും ഒന്നാംസ്ഥാനം കരസ്ഥമാക്കി.''' | |||
'''ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി''' | |||
'''ലഹരി വിരുദ്ധ സന്ദേശവുമായി മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെയും കേരള എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി.നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്നതിന്റ ഭാഗമായി മദ്യം , മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം, ഉപഭോഗം, വിതരണം ഇവ പൂർണമായും ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ട് കേരള എക്സൈസ് വകുപ്പിന്റെയും മേരിലാൻഡ് ഹൈസ്കൂൾ മടമ്പം സ്കൂളിലെ ലഹരി വിരുദ്ധ ക്ളബിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി.പ്രസ്തുത റാലി അലക്സ് നഗറിൽ നിന്നും ഫാ.ഷെൽട്ടൺ അപ്പോഴിപ്പറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്തു. റാലിക്ക് ശ്രീകണ്ഠാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ.രത്നാകരൻ സ്വാഗതം ആശംസിക്കുകയും സത്യൻ സ്മാരക വായനശാല പ്രസിഡന്റ് ശ്രീ.ബാലൻ ആശംസയർപ്പിക്കുകയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ, ലഹരി വിരുദ്ധ ക്ളബിന്റെ കൺവീനർ ശ്രീ.ബിബിൻ അലക്സ് , സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ.റോയ് പി.ൽ., ശ്രീ.ലിജോ പുന്നൂസ് എക്സൈസ് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.സമാപന നഗരിയായ മടമ്പത്ത് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് . കെ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്കും നാട്ടുകാർക്കും ചൊല്ലികൊടുത്തു.''' | |||
'''ഈ ആഘോഷങ്ങളോടോപ്പം സ്വാതന്ത്ര്യം ദിനാഘോഷം, പ്രധാനപ്പെട്ട ഉത്സവങ്ങൾ, വിവിധ ദിനാഘോഷങ്ങൾ , പ്രധാന വ്യക്തികളുടെ ഓർമ്മ ദിവസങ്ങൾ എന്നിവ സമുചിതമായി ആഘോഷിച്ചുവരുന്നു.''' | |||
== '''യോഗാ പരിശീലനം.''' == | |||
'''എൻ സി സി യുടെ നേതൃത്വത്തിൽ കുട്ടികളുടെ മാനസിക വികാസത്തിനും ശാരീരിക ക്ഷമത കൂട്ടുന്നതിന്റെയും ഭാഗമായി യോഗാ പരിശീലനവും യോഗാ ദിനാചരണവും നടത്തി.ഇതുകൂടാതെ പ്രമുഖ യോഗാ ട്രെയ്നറായ ശ്രീ.ജോൺസൻ കുഴിക്കാട്ടിന്റെ നേതൃത്വത്തിലും കുട്ടികൾക്ക് യോഗാ പരിശീലനം നൽകി.''' | |||
'''അധ്യാപക ദിനാചരണം''' | |||
'''മാതൃകാ അധ്യപകനും മുൻ രാഷ്ട്രപതിയുമായ ഡോക്ടർ.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിന് പി റ്റി എ യുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അധ്യാപകദിനാചരണം ആഘോഷിച്ചു. പത്താംക്ലാസിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥികളും, നിരയായി നിന്ന അധ്യാപകരുടെ മുന്പിൽ നിന്ന് മുനിസിപ്പൽ ചെയർമാൻ ശ്രീ. വി പി രാഘവൻ തെളിച്ച തിരിനാളങ്ങളും പുഷ്പങ്ങളും, ' അധ്യാപകർ സ്വയം പ്രകാശിച്ച് എരിഞ്ഞുതീർന്ന് മറ്റുള്ളവർക്ക് പ്രകാശമായി തീരുന്നു ' എന്നതിന്റെ പ്രതീകമായ് എല്ലാം അധ്യാപകർക്കും നൽകി.തുടന്ന് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ എല്ലാ അധ്യാപകർക്കും ഈ ദിനത്തിന്റെ ആശംസകൾ നേർന്നു.സ്കൂൾ പി റ്റി എ പ്രസിഡന്റ് സ്വാഗതവും, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ നന്ദിയും പറഞ്ഞു . മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി മീനാ സജി, പി റ്റി എ വൈസ് പ്രസിഡന്റ്.ശ്രീ.പ്രകാശൻ,എന്നിവർ ആശംസകൾ നേർന്നു.''' | |||
== '''പ്രതിഭകളെ ആദരിക്കൽ''' == | |||
'''പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൃഷി , വിദ്യാഭ്യാസം,കലാ,കായികം, സിനിമ തുടങ്ങിയ വിവിധ മേഘലകളിൽ പ്രശസ്തരായ വിവിധ വ്യക്തികളെ ആദരിച്ചു.ഇവരെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും, അവരുടെ വിജയകഥകളും ജീവിതവും അവതരിപ്പിച്ച് ജീവിതത്തിൽ വ്യത്യസ്ത മേഖലകളിൽ എങ്ങനെ ഒക്കെ മുന്നേറാം എന്ന് വഴികാട്ടുകയും ചെയ്തു.''' | |||
== '''മേരിലാൻ്റ് സിവിൽ സർവീസ് അക്കാദമി മടമ്പം''' == | |||
'''ചെറുപ്പത്തിലെ തന്നെ കൂട്ടികൾക്ക് ഐ എ സ്,ഐ പി എസ് സ്വപ്നവും,ലോകവീക്ഷണവും, ലക്ഷ്യബോധവും ഉണ്ടാക്കുകന്നതിനായി മേരിലാൻഡ് സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം കുറിച്ചു.മടമ്പം മേരിലാന്റ് ഹൈസ്‌കൂളിൽ 'മേരിലാൻ്റ് സിവിൽ സർവീസ് 'അക്കാദമിയുടെ ഉദ്ഘാടനവും , സിവിൽ സർവീസിനായുള്ള ക്ലാസ്സുകളുടെ ഉദ്ഘാടനവും സ്കൂൾ മാനേജർ റവ.ഫാദർ. ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിയും ഇരിക്കുർ MLA യുമായ ശ്രീ. കെ.സി.ജോസഫ് നിർവ്വഹിക്കുകയും,ഹെഡ്മാസ്റ്റർ ശ്രീ. ബിനൊയ് കെ.സ്വാഗതവും , മുനിസിപ്പൽ ചെയർമാൻ ശ്രീ. വി.വി.രാഘവൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു.PTA പ്രസിഡന്റ് ശ്രീ. യു.പി.അബ്ദുൾ റഹ്മാൻ , MPTA പ്രസിഡന്റ് ശ്രീമതി. മീനാ സജി , സ്റ്റാഫ് സെക്രട്ടറി റോയ് പി.എൽ, സ്കൂൾ ചെയർപേഴ്സൻ കുമാരി റിഷാന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ലീസ.കെ.യു.നന്ദി പറയുകയും ചെയ്തു.ഉദ്ഘാടനവേളയിൽ ബഹുമാനപ്പെട്ട MLA ഇതിന്റെ പ്രാധാന്യത്തെ പറ്റിയും നേട്ടങ്ങളെപറ്റിയും സ്കൂളിൽ ഇതിനായി നടത്തുന്നപ്രവർത്തനങ്ങളെയും വളരെയധികം പ്രശംസിക്കുകയും എല്ലാവിധ പിൻതുണ അറിയിക്കുകയും ചെയ്തു.അനന്ത സിവിൽ സർവീസ് അക്കാദമിയോട് ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.''' | |||
== '''[https://www.facebook.com/marylandhsmadampam.maryland രാജ്യാന്തര ദ്വിദിനശില്പശാല]''' == | |||
'''മേരിലാന്റ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളിൽ ശാസ്ത്രാഭിരുചിയും,പുതു ടെക്നോളജികളും,അതിരുകളില്ലാത്ത ചക്രവാളസീമയൂം തോട്ടറിയുന്നതിനായി [https://www.iist.ac.in/ ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട്സ്പേസ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം,] [https://www.isro.gov.in/ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ഗവൺമെന്റ് ഓഫ് ഇന്ത്യ] എന്നിവയുടെ നേതൃത്വത്തിൽ നവംബർ 27, 28തിയതികളിലായി [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%87%E0%B5%BB%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%B3%E0%B4%9C%E0%B4%BF ഐ.ഐ. എസ്. ടി. @ സ്കൂൾ] [[Tel:2019|2019]] - "ബിയോണ്ട് ദ ഹൊറൈസൺ" ദ്വിദിനശില്പശാല ശില്പശാല നടത്തി. പ്രസ്തുത പരിപാടി സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ ശ്രി .കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുകയും [https://scholar.google.co.in/citations?user=U3XSA_EAAAAJ&hl=en ഡോ.കുരുവിള ജോസഫ്] മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും,പിടിഎ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റഹ്മാൻ യു പി , നഗരസഭാ ചെയർമാൻ ശ്രീ.വി പി രാഘവൻ എന്നിവർ ആശംസകളും പ്രോഗ്രാം കൺവീനർ ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.''' | |||
'''പ്രസ്തുത ശിൽപ്പശാലയിൽ വാനനിരീക്ഷണവും വിവിധതരം പരീക്ഷണ നിരീക്ഷണങ്ങളും കുട്ടികൾക്ക് നവ്യാനുഭൂതി നൽകി.ടെലസ്കോപ്പിലൂടെ ചക്രവാളസീമയെയും,നക്ഷത്രങ്ങളെയും തോട്ടറിയുന്നതിനും,ഭൂമിയിലെയും ചന്ദ്രനിലേയും കാലാവസ്ഥവ്യതിയാനവും,രണ്ടുസ്ഥലത്തെയും ഭൂമിശാസ്ത്രപ്രത്യകതകളും സാമ്യങ്ങളും,റോക്കറ്റുകളും പുതു ടെക്നോളജികളും,ഇനി അടുത്ത യുഗം ഏത് വിധത്തിൽ ആയിരിക്കും എന്നൂം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.''' | |||
'''ശിൽപശാലക്ക് പ്രമുഖ ശാസ്ത്രജ്ഞരായ [https://www.iist.ac.in/node/1450 പ്രൊഫ . കുരുവിള ജോസഫ്],[https://www.iist.ac.in/ess/govind ഡോ.ഗോവിന്ദൻകുട്ടി],[https://www.iist.ac.in/ess/rajeshvj ഡോ.വി.ജെ.രാജേഷ്,][https://www.iist.ac.in/ ഡോ.ജയന്ത്] തുടങ്ങിയവരും ജൂനിയർസയന്റിസ്റ്റുകളായ ജീവൻ ഫിലിപ്പ്,ദയാൽ ജി,തെസ്നിയ പി എം,ലക്ഷ്മി മോഹൻ ആർ,ആര്യ മോഹൻ എന്നിവരും ഇരോടൊപ്പം ശ്രീ.ലിജോ പുന്നൂസ് ,ശ്രീ.ബിബിൻ അലക്സ്, ശ്രീ.സ്റ്റീഫർ തോമസ് എന്നിവരും നേതൃത്വം നൽകി. പ്രസ്തുത ശില്പശാലയിൽ സോയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സണും രാഷ്ട്രീയ വക്താവുമായ ഡോ.ഷമാ മുഹമ്മദ് എത്തിച്ചേരുകയ്യും ആശംസകൾ അർപ്പിക്കുകയും ചെയ്തു .കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പത് സ്കൂളുകളിൽ നിന്നുള്ള നൂറ്റി ഇരുപത്തിയഞ്ച് കുട്ടികൾ പങ്കെടുത്തു .''' | |||
'''ഈ പരിപാടിയുടെ സമാപന സമ്മേളനത്തിൽ ബഹു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.യു.പി.അബുദുൾ റഹ്മാൻ അധ്യക്ഷത വഹിക്കുകയും, സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനകർമം നിർവഹിക്കുകയും ചെയ്തു. ശില്പശാലയിൽ നടത്തിയ വിവിധ മത്സരങ്ങളുടെയും മറ്റും സർട്ടിഫിക്കറ്റുകൾ ഡോ.ഗോവിന്ദൻകുട്ടി, ഡോ. വി.ജെ. രാജേഷ് തുടങ്ങിയവർ വിതരണം ചെയ്തു.ശ്രീ ലിജോ പുന്നൂസിന്റെ നന്ദിപ്രകാശനത്തോടെ ദ്വിദിന ശില്പശാല സമാപിച്ചു .''' | |||
'''സംഘാടന മികവുകൊണ്ടും ഈടുറ്റ ക്ളാസുകൾ കൊണ്ടും മികച്ചതായിരുന്നു ദ്വിദിനശില്പശാല.ശ്രീ.ഒ.യു.ഫിലിപ്പ് സാറിന്റെ നേതൃത്തിൽ പ്രത്യകം തയ്യാറാക്കിയ കവാടം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു.ശ്രീ.ബിബിൻ അലക്സ്,ശ്രീ.ലിജോ പുന്നൂസ് എന്നിവർ ദ്വിദിനശില്പശാലയുടെ ചാലകശക്തിയായി പ്രവർത്തിച്ചു.''' | |||
== '''ഹൗസുകൾ''' == | |||
'''കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനും,അവരിലുള്ള കലാപരവും കായികപരവും ആയ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമായി കുട്ടികളെ BLUE, GREEN, RED, YELLOW എന്നീ പേരുകൾ നൽകി വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.സ്കൂളിലെ വിവിധ പരിപാടികൾക്ക് ഈ ഹൗസുകൾ തിരിച്ച് മത്സരങ്ങൾ നടത്തുകയും, ഇതിനായി ചുമതലപ്പെടുത്തിയ അധ്യാപകരുടെയും ലീഡർമാരുടെയും നേതൃത്വത്തിൽ കുട്ടികൾ വാശിയോടെ ഒരുങ്ങുകയും മത്സരിക്കുകയും ചെയ്യുന്നു.സ്കൂൾ വർഷാവസാനം ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഗ്രൂപ്പുകൾക്ക് ട്രോഫികൾ നൽകി വരുന്നു.ഈ വർഷം ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയത് ഗ്രീൻ ഹൗസ് ആണ്.ശ്രീ.ഫിലിപ്പ് ഒ യു, ശ്രീ.ലിജോ പുന്നൂസ്.ശ്രീ.ബിബിൻ അലക്സ്, ശ്രീ.ഷിജുമോൻ സി സി, ശ്രീ.അമൽ ചാക്കോ, ശ്രീമതി.സ്മിതാമോൾ ജോർജ്ജ്, ശ്രീമതി.ഉഷാമോൾ തോമസ്, ശ്രീമതി.മിനിമോൾ ജോസഫ്, ശ്രീമതി.ചിന്നു എ കെ,കുമാരി.സജനാ ജോയ്,കുമാരി.ജെസ്നി എന്നിവർ കുട്ടികൾക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു.''' | |||
== '''ഹൈടെക് ക്ളാസ്സ്മുറികൾ''' == | |||
'''കുട്ടികൾ ആധുനികയുഗത്തെതോട്ടറിഞ്ഞ്,പുതിയ ടെക്നോളജിയിലുടെ അറിവ് സ്വായിത്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എട്ട് മുതൽ പത്താംക്ലാസ് വരെ ഉള്ള ക്ളാസ് മുറികളിൽ പൂർണ്ണമായും,ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 75 ശതമാനവും സംസ്ഥാന സർക്കാരിന്റെയും മറ്റുസുമനസുകളുടെയും സഹായത്തോടെ ഹൈടെക് ക്ളാസ്സ്മുറികൾ ആണ് ഉള്ളത്.ലാപ് ടോപ്പ് , പ്രോജക്ടർ, സ്പീക്കർ എന്നിവയുടെ സഹായത്തോടെ പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ ആഴത്തിലും,രസകരമായും,അനുഭവിച്ചറിഞ്ഞ് പഠിക്കുന്നതിന് ഇവ സഹായകമാകുന്നു.ഇതുകൂടാതെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമ്മുടെ കുട്ടികളെ സാങ്കേതിക വിദ്യാ പരിശീലനത്തിൽ ഒത്തിരി ഏറെ മുന്നേറാൻ സഹായയിക്കുന്നു.ICT പ്രവർത്തനങ്ങൾക്ക് ശ്രീ.സ്റ്റീഫൻ തോമസ് സാർ നേതൃത്തം നൽകുന്നു.''' | |||
== '''മോട്ടിവേഷൻ ക്ളാസുകൾ''' == | |||
=== '''യുവജന ശാക്തീകരണ പ്രോഗ്രാം''' === | |||
'''ചുണ്ടപറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെ സി ഐ യുടെയും മേരിലാൻഡ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ പത്താംക്ലാസ് കുട്ടികൾക്ക് യുവജന ശാക്തീകരണ പ്രോഗ്രാം എന്ന പേരിൽ ക്ളാസുകൾ നടത്തി.പ്രമുഖ മോട്ടിവേഷൻ സ്പീക്കറും ജെ സി ഐ നാഷണൽ ട്രെയ്നറുമായ ശ്രീ.ജെയിസൺ തോമസ് ക്ളാസുകൾ നയിച്ചു.കുട്ടികളിലുള്ള പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം, എങ്ങനെ ഒക്കെ പഠനം മികവുറ്റതാക്കിമാറ്റാം , ജീവിതവിജയത്തിന് ആവശ്യകരമായ കാര്യങ്ങൾ എന്തൊക്കെ എന്ന് കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഈ ക്ളാസ്സുകൾ സഹായകമായി.''' | |||
== '''എനർജി 2019''' == | |||
'''മേരിലാൻഡ് ഹൈസ്കൂളിലെ കുട്ടികൾക്കായി എം എസ് എം ഐ സഭയിലെ ഡോക്ടർ.സി.വന്ദന അധ്യാപകർക്കും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുമായി ക്ളാസുകൾ എടുത്തു.ഇന്നത്തെ സമൂഹത്തിൽ വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങളും, കുട്ടികളുടെ കൗമാര പ്രായത്തിലുള്ള വിവിധ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും പുത്തൻ ഉണർവ് നൽകുകയും ചെയ്തു.''' | |||
'''EXAMINOPHOBIA..? 2020''' | |||
'''എക്സാമിനോഫോബിയ..? 2020''' | |||
'''പൊതുപരീക്ഷയെ''' | |||
'''അഭിമുഖീകരിക്കാൻ പേടിയുണ്ടോ?''' | |||
'''പരീക്ഷയെ ഭയം കൂടാതെ,ആത്മവിശ്വാസത്തോടെ നേരിടുന്നതിനും , ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനും ഒപ്പം ചാരിറ്റബിൾ ട്രിന്റിന്റെയും (സർ സയിദ് കോളേജ്[[Tel:9799|97 - 99]] പ്രീഡിഗ്രി ബാച്ച് കൂട്ടായ്മ) മടമ്പം മേരിലാൻഡ് ഹൈസ്കൂളീന്റെയും നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് മടമ്പം മരി ലാൻഡ് ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥികൾക്കായി നടത്തി.പ്രമുഖ മോട്ടിവേഷൻ സ്പീക്കറും കരിയർ ഗൈഡുമായ ശ്രീ. മജീദ് ആണ് ക്ലാസിനു നേത്യത്വം നൽകിയത്.പ്രസ്തുത പരിപാടി സീനിയർ അസിസ്റ്റന്റ് ലീസാ കെ. യു . ഉദ്ഘാടനം നിർവഹിക്കുകയും , അക്കാദമിക്ക് സെക്രട്ടറി ഷാജു ജോസഫ് സ്വാഗതവും സ്കൂൾ ചെയർപേഴ്സൺ റിഷാന കെ നന്ദി പറയുകയും ചെയ്തു. വിദ്യാർഥികൾക്ക് അവരുടെ വിലപ്പെട്ട സമയം എങ്ങനെ പഠനത്തിൽ വിനിയോഗിക്കാമെന്നും പേടി കൂടാതെ എങ്ങനെ പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കാം എന്നതിനെക്കുറിച്ചും, ജീവിതത്തിൽ എങ്ങനെ എ പ്ളസ് നേടാം എന്നും ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു .''' | |||
'''എൻ സി സി , സ്കൗട്ട്സ്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ് .''' | |||
'''കുട്ടികൾ ദേശസ്നേഹവും, പരസ്പര ഐക്യവും,അച്ചടക്കവും,വിജ്ഞാനദാഹവും ഉള്ള നല്ല പൗരന്മാരായി വളരുവാനും ,ശുചിത്യപ്രവർത്തനങ്ങളിലും,കാരുണ്യപ്രവർത്തനങ്ങളിലും മാതൃകാപരമായി പെരുമാറാനും ഈ സംഘടനകൾ കുട്ടികൾക്ക് സഹായകമാകുന്നു. Associate NCC Officer ആയ ശ്രീ.ബിജു തോമസ് സാറിന്റെയും, ശ്രീ.ബിജു തോമസ് സർ ട്രെയ്നിങ്ങിനായ് പോയപ്പോൾ ശ്രീ.ഷാജു ജോസഫ് സാറിന്റെയും നേതൃത്വത്തിൽ എൻ സി സി യും,Advanced Scout Master ആയി പ്രവർത്തിക്കുന്ന ശ്രീ.സ്റ്റീഫൻ മാത്യു സാറിന്റെയും Basic Scout Master ആയി പ്രവർത്തിക്കുന്ന ശ്രീ.ബിബിൻ തോമസ് സാറിന്റെയും നേതൃത്വത്തിൽ സ്കൗട്ടും Advanced Guide Captain ആയി പ്രവർത്തിക്കുന്ന ശ്രീമതി ഷീബാ തോമസിന്റെയും Basic Guide Captain ആയി പ്രവർത്തിക്കുന്ന ശ്രീമതി മിനി മോൾ ജോസഫിന്റെയും നേതൃത്വത്തിൽ ഗൈഡും,JRC ട്രെയ്നർമാരായി പ്രവർത്തിക്കുന്ന ശ്രീ.ബിനീഷ് ജോസഫിന്റെയും, ശ്രീമതി.തങ്കമ്മ പീറ്ററിന്റയും നേതൃത്വത്തിൽ ജൂനിയർ റെഡ്ക്രോസും, ശ്രീ.ബിജു മോൻ എൻ എം ന്റെയും , ശ്രീമതി.ഷീജാ വാരിയാട്ടിന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റും പ്രവർത്തിച്ചു വരുന്നു.ഒരോ വർഷവും ഈ സംഘടനകളിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് ഗ്രയ്സ് മാർക്കിന് അർഹത ലഭിക്കുന്നു.''' | |||
== '''നല്ലപാഠം''' == | |||
'''മലയാള മനോരമയുടെയും മേരിലാൻഡ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ കുട്ടികളെ സേവന സന്നദ്ദരാക്കുക എന്നലക്ഷ്യത്തോടെ നല്ല പാഠം യുണിറ്റ് പ്രവർത്തിക്കുന്നു.മടമ്പം പുഴയോരത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുക, ജൈവകൃഷി നടത്തി വിളവെടുപ്പ് നടത്തുക ,ടൗൺ ശുചിത്വ പാലനത്തിനായി പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് ഈവർഷം ചെയ്ത പ്രവർത്തനങ്ങൾ.ശ്രീ.അനിൽ ജോയി സാറും.ശ്രീമതി.സുനിതാ മേരി ടീച്ചറുമാണ് ഇതിന് നേതൃത്വം നൽകുന്നത്.''' | |||
== '''കലാ,കായിക,പ്രവർത്തിപരിചയമേളകൾ''' == | |||
'''മേരിലാൻഡ് ഹൈസ്കൂളിലെ കുട്ടികൾ 2019-20 വർഷം വളരെ അഭിമാനകരമായ നേട്ടങ്ങൾ ആണ് കൈവരിച്ചത്.പ്രഗത്ഭരായ അധ്യപകരുടെ ശിക്ഷണത്തിൽ കലാരംഗത്തും, കായിക പ്രവർത്തി പരിചയമേളകളിലും ഉപജില്ലാ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഉന്നതവിജയം നേടി.പ്രവർത്തിപരിചയമേളയിൽ ചോക്കുനിർമാണം,വിവിധതരം പെയ്റ്റിങ്ങുകൾ,വിവിധതരം നിർമാണങ്ങൾ തുടങ്ങി മത്സരങ്ങളിലും, കലോത്സവത്തിന് മാർഗം കളി, പ്രസംഗമത്സരങ്ങൾ,രചനാമത്സരങ്ങൾ തുടങ്ങി നിരവധി മത്സരങ്ങളിലും സമ്മാനങ്ങൾ കരസ്ഥമാക്കി.കുമാരി.തീർത്ഥാ മനോജിന് ഹിന്ദി പ്രസംഗത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് ഓടെ ഒന്നാംസ്ഥാനം ലഭിച്ചു എന്നത് എടുത്തു പറയേണ്ട ഒന്നാണ് .''' | |||
'''മടമ്പം പുഴയോട് ചേർന്ന് മനോഹരമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉള്ളതിനാൽ ഇവിടെയെത്തുന്ന കുട്ടികളുടെ കായികമായ കഴിവുകൾ വളർത്തുന്നതിനും, വേണ്ടരീതിയിൽ പ്രകടിപ്പിക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.ഈ വർഷവും കുട്ടികൾ കായികരംഗത്ത് അത്‌ലറ്റിക് , ഫുട്ബോൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങി വിവിധ മേഖലകളിലായി മികവ് പുലർത്തി എന്നത് ആവേശകരമായ വസ്തുതയാണ് . മടമ്പം പി കെ എം അക്കാദമിയോട് ചേർന്ന് കുട്ടികൾക്ക് ബാസ്കറ്റ് ബോളിൽ മികച്ച പരിശീലനം നൽകി വരുന്നു.ഈ വർഷവും ഗോപിക കെ,നന്ദന എം.,അൽനാ ജനാർദ്ദനൻ, കൃഷ്ണ പ്രിയ എന്നീ കുട്ടികൾക്ക് അണ്ടർ 14 കണ്ണൂർ ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.അതോടോപ്പം ബാഡ്മിന്റൺ ടൂർണമെന്റിലും ,ശ്രീ.ബിബി൯ തോമസ് സാറിന്റെ ശിക്ഷണത്തിൽ ബി.സി.എം ഫുഡ്ബോൾ ടൂർണമെന്റിലും മാതൃകാപരമായ വിജയങ്ങൾ നേടാൻ സ്കൂളിന് സാധിച്ചു.പ്രവർത്തിപരിചയമേളകളിൽ ശ്രീ.ഒ.യു.ഫിലിപ്പ് സാറും, കലാരംഗത്ത് സിസ്റ്റർ.സുനിമോൾ എസ് വി എം ഉം, കായികരംഗത്ത് ശ്രീമതി .മിനി ജോസഫും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.''' | |||
'''മോറൽ സയൻസ് /ക്യാറ്റക്കിസം''' | |||
'''വിദ്യാർത്ഥികളിൽ സന്മാർഗം, മൂല്ല്യബോധം,സത്ചിന്ത , ആത്മീയത എന്നിവ പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ രണ്ട് ദിവസം മോറൽ സയൻസ് /ക്യാറ്റക്കിസം ക്ളാസുകൾ നടത്തി വരുന്നു.സ്കൂൾതല പരീക്ഷകളിൽ ഉന്നതവിജയം നേടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നേടുന്നതിനുള്ള പരിശീലനവും പ്രോത്സാഹനവും നൽകുന്നു. സിസ്റ്റർ ഉഷസ് എസ് വി എം ആണ് ഇതിന് നേതൃത്വം നൽകൂന്നത്.''' | |||
== '''കരാട്ടെ''' == | |||
'''ഇന്ന് കുട്ടികൾ നേരിടുന്ന മാനസികവും, സാമൂഹികവും,ശാരീരികവുമായ വെല്ലുവിളികളെ സധൈര്യം നേരിട്ട് ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനായി സ്കൂളിന്റെ നേതൃത്വത്തിൽ പ്രമുഖ കരാട്ടെ അധ്യാപകനായ രാജു മാത്യു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ കരാട്ടെ പരിശീലനം പൂർത്തിയാക്കിവരുന്നു.ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ശ്രീ.അനിൽ ജോയ് സർ ആണ് .''' | |||
=== '''SSLC,LSS,USS 2019-2020''' === | |||
'''2019-2020 വർഷം പൊതുപരീക്ഷയെ നേരിടുന്ന SSLC,LSS,USS വിദ്യാർത്ഥികൾക്ക് സവിശേഷമായ ശ്രദ്ധ നൽകി രാവിലെ 8.45 മുതൽ ആരംഭിക്കുന്ന പഠനക്ളാനുകളും മാതൃകാ പരീക്ഷകളും വൈകിട്ട് 6 വരെ നീണ്ടു നിൽക്കുന്നു.വൈകുന്നേരങ്ങളിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ ലഘു ഭക്ഷണവിതരണവും, പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനവും നൽകുന്നു.SSLC കുട്ടികൾക്ക് വേണ്ടകാര്യങ്ങൾ ശ്രീ.ഷാജു ജോസഫ് സാറിന്റെയും, ശ്രീ.ബിജുമോൻ എൻ എം സാറിന്റെയും, സിസ്റ്റർ.സുനിമോൾ എസ് വി എമിന്റെയും നേതൃത്തിലും,LSS.USS ശ്രീ.ഷിജു കുര്യൻ സാറിന്റെയും, സിസ്റ്റർ.നിതാ എസ് വി എം ന്റെയും നേതൃത്വത്തിൽ നടന്നുവരുന്നു.''' | |||
== '''ഉണർവ്''' == | |||
'''ഭാഷാ ഗണിത വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരിപോഷിച്ച് മുഖ്യധാരയിലേക്ക് എത്തിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയിൽ പ്രവർത്തിക്കുന്ന തിരുഹൃദയ ദാസ സന്യാസസമൂഹവും മേരിലാൻഡ് ഹൈസ്കൂളും ഏറ്റെടുത്തു നടത്തിയ പദ്ധതിയാണ് ഉണർവ്.നമ്മുടെ വിദ്യാലയത്തിലെ വിവിധ ക്ളാസുകളിൽ പഠിക്കുന്ന അറുപത് കുട്ടികൾക്ക് നാൽപത്തിഅഞ്ജ് മണിക്കൂർ വീതം അധികസമയം കണ്ടെത്തി പ്രത്യേക പരിശീലനം നൽകി.ഈ പരിപാടിയുടെ ഉദ്ഘാടനം പി റ്റി എ വൈസ് പ്രസിഡന്റ് ശ്രീ.പ്രകാശന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിൽ നിർവഹിച്ചു.റവ.ഫാദർ.മാത്യു പതിയിൽ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ ആശംസയും, ശ്രീ.ലിജോ പുന്നൂസ് നന്ദിയും പറഞ്ഞു.ഇതിന് എല്ലാ മാർഗനിർദേശങ്ങളും,സഹായസഹകരണങ്ങളും തന്ന് പ്രോൽസാഹിച്ചത് റവ.ഫാദർ. മാത്യു പതിയിലും, ഈ പരിപാടിക്ക് നേതൃത്വം നൽകിയത് ശ്രീ.ലിജോ പുന്നൂസ് സാറും ആണ് .''' | |||
== '''മേരിലാൻഡ് പ്രീപ്രൈമറി സ്കൂൾ (മേരിലാൻഡ് നേഴ്സറി സ്കൂൾ)''' == | |||
'''ചെറുപ്പത്തിലേ കളികളിലൂടെയും, പഠനമികവുകളിലൂടയും പുസ്തകങ്ങളുടെയും അറിവുകളുടെയും ലോകത്തിലേക്ക് കുഞ്ഞുകുട്ടികൾക്ക് അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ മേരിലാൻഡ് പ്രീപ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു.ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന എൽ കെ ജി, യു കെ ജി ക്ളാസ്സുകൾ ഈ വിദ്യാലയത്തിന്റെ അടിസ്ഥാനശിലയാണ്.ശീമതി.ഷൈനി ടീച്ചറുടെ നേതൃത്വത്തിൽ 5 പേർ ഇവിടെ സേവനം ചെയ്യുന്നു.അമ്മയും കുഞ്ഞും വിനോദയാത്ര ,അമ്മമാർക്കുള്ള പ്രത്യേക മത്സര പരിപാടികൾ എന്നിവ ആകർഷകമാണ് . മെച്ചപ്പെട്ട സിലബസ് പഠിപ്പിക്കുന്നതോടൊപ്പം അമ്മയുടെ സ്നേഹവാത്സല്യങ്ങൾ നൽകി കുട്ടികളെ വളർത്താനും അധ്യാപികമാർ ശ്രമിക്കുന്നു.ശ്രീ മനോജ് എം പി യുടെ നേതൃത്വത്തിലുള്ള പി റ്റി എ എല്ലാവിധ സഹായസഹകരണങ്ങളും നൽകുന്നു.ശ്രീ.ഷാജു ജോസഫ് സാറിന്റെ നേതൃത്വത്തിലുള്ള മോണിറ്ററിങ്ങ് കമ്മിറ്റി നേഴ്സറിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മാർഗനിർദേശങ്ങൾ നൽകിവരുന്നു.''' | |||
== '''ഉച്ചഭക്ഷണ പദ്ധതി''' == | |||
'''സംസ്ഥാന ഗവൺമെന്റിൽ നിന്ന് സമയാസമയങ്ങളിൽ ലഭിക്കുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഒന്നുമുതൽ എട്ടുവരെ ക്ളാസുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം ചിട്ടയോടെ നടന്നുവരുന്നു.ശ്രീ.സജി എബ്രഹാമും, ശ്രീമതി.റിൻസി പി സി യും ഇതിവേണ്ട നേതൃത്വം നൽകുന്നു. ഇതോടോപ്പം വിശേഷാവസരങ്ങളിലുള്ള പ്രവർത്തനങ്ങൾക്ക് ഇവരുടെ നേതൃത്വത്തിൽ വളരെ ഉചിതമായരീതിൽ ഏവർക്കും ആവശ്യമായ ഭക്ഷണം നൽകാൻ മുന്നിൽ നിന്ന് നേതൃത്വം നൽകുന്നു.''' | |||
== '''ലൈബ്രറി''' == | |||
'''കുട്ടികളുടെ വായനാശീലം വളർത്തുക, കൂടുതൽ അറിവുള്ളവർ ആക്കുക എന്ന ലക്ഷ്യത്തോടെ നാലായിരത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി ശ്രീമതി മേരി ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയിൽ തന്നെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും ആഴ്ചയിൽ ഒരിക്കൽ പുസ്തകങ്ങൾ കൈമാറുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച വായനാകുറുപ്പ് കുട്ടികൾക്ക് പുസ്തക പ്രതിഭാ സമ്മാനം നൽകുകയും ചെയ്യുന്നു.നമുക്ക് പാർക്കാൻ നല്ല കേരളം എന്ന മുദ്രാവാക്യവുമായി കാൻഫെഡ് സ്കൂൾ ലൈബ്രറി യിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് ലക്ഷം രൂപയുടെ പുസ്തകങ്ങളും, അലമാരയും കൂടി നമ്മുടെ ലൈബ്രറിയിലേക്ക് എത്തുമ്പോൾ നമ്മുടെ ലൈബ്രറി കൂടുതൽ മികവുറ്റതാകും.''' | |||
== '''അമ്മവായന''' == | |||
'''കുട്ടികളോടൊപ്പം അമ്മമാരുടെ വായനാശീലം പരിപോഷിപ്പിക്കാൻ രൂപികരിച്ച പദ്ധതിയാണ് ഇത്.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനാകുറുപ്പ് തയ്യാറിക്കുന്ന അമ്മമാർക്ക് പുസ്തക പ്രതിഭാ സമ്മാനം നൽകി വരുന്നു.''' | |||
== '''സ്കൂൾഅസംബ്ളി''' == | |||
'''കുട്ടികളിൽ പഠനത്തോടൊപ്പം. നേതൃത്വപാടവം വളർത്താനും ആത്മവിശ്വാസം ജനിപ്പിക്കുന്നതിനും സ്കൂൾ അസംബ്ലിയിലെ വിവിധ പ്രോഗ്രാമുകൾ വഴി സാധിക്കുന്നു.ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ നേതൃത്വം നൽകുന്ന അസംബ്ലി നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.വൈവിധ്യമാർന്ന വിവിധ പരിപാടികളോടെ ഓരോ വിദ്യാർത്ഥികളും അധ്യാപകരുടെ നേതൃത്വത്തിൽ അസംബ്ലിയെ കൂടുതൽ ശ്രദ്ധേയമാക്കി മാറ്റുന്നു.''' | |||
== '''പഠന വിനോദയാത്രകൾ''' == | |||
'''കുട്ടികളിൽ പഠനത്തോടൊപ്പം മാനസികമായും, വൈജ്ഞാനികമായും ഉദകുന്നരീതിയിൽ ക്ളാസ് മുറികളിൽ നിന്ന് പുറത്തെ കാഴ്ചകളിലേക്കും,പഠനാനുഭവങ്ങളിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെ പഠന വിനോദയാത്രാ നടത്തുന്നു. കൺവീനർ ശ്രീ.ഒ.യു.ഫിലിപ്പ് സാറിന്റെയും, ശ്രീ.ഷാജു ജോസഫ് സാറിന്റെയും മറ്റ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്തത്തിൽ എർണാകുളത്തേക്കും, വയനാട് ഇ ത്രീ പാർക്കിലേക്കുമായിരു 2019-2020 ലെ യാത്ര.''' | |||
== '''സ്കൂൾ വാഹനങ്ങൾ''' == | |||
'''മടമ്പം ടൗണിന്റെ ഹൃദയ ഭാഗത്തുള്ള മേരിലാൻഡ് ഹൈസ്കൂളിനെ ലക്ഷ്യമാക്കി ഇന്നും കുട്ടികൾ ക്രമാതീതമായി വന്നുകൊണ്ടിരിക്കുന്നു.അതിന് കാരണം ഈ സ്കൂളിലെ അധ്യയന പ്രവർത്തനങ്ങളും, അച്ചടക്കപ്രവർത്തനങ്ങളും വാഹന സൗകര്യങ്ങളുടെ ലഭ്യതയുമാണന്ന് നിസംശയം പറയാൻ സാധിക്കും.ഇന്ന് യാത്രാസൗകര്യങ്ങളുടെ പാതയിൽ സ്വന്തമായി അഞ്ച് വാഹനങ്ങളും അതിലേറെ പ്രൈവറ്റ് വാഹനങ്ങളും നമ്മുടെ കൂടെ ഉണ്ട് എന്നുളളത് അഭിമാനിക്കാവുന്ന കാര്യമാണ്.( കുട്ടികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്കൂളിന് സ്വന്തമായി 5വാഹനങ്ങളും അതുകൂടാതെ സ്കൂളിന്റെ നേതൃത്വത്തിൽ മറ്റു വാഹനങ്ങളിലായി 800 കുട്ടികളോളം എല്ലാ ദിവസവും സ്കൂളിൽ എത്തിചേരുന്നു).കുുയിലൂർ,ഇരിക്കൂർ,പഴയങ്ങാടി,ശ്രീകണ്ഠാപുരം,ഐച്ചേരി,കാഞ്ഞിലേരി,മൈക്കിൾഗിരി ,എെച്ചേരി,ചുണ്ടപറമ്പ്,മലപ്പട്ടം,അടുവാപ്പുറം, പ്ളാരി, തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികളെത്തുന്നു.സ്കൂൾ വാഹനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീ.ജോസ് പ്രിൻസ് കെ കൺവീനറും, ശ്രീ.ബിജു തോമസ്, ശ്രീ.ഫിലിപ്പ് എം മാത്യു എന്നിവർ അംഗങ്ങളായ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.''' | |||
== '''പ്ലാറ്റിനം ജൂബിലിസ്നേഹ സംഗമം''' == | |||
'''മേരിലാന്റ് ഹൈസ്കൂളിന്റെ പടിയിറങ്ങി ഒരുപാട് തലമുറകൾക്ക് വെളിച്ചമായി ഉരുകി തീരുന്ന ഏവരെയും ആദരിക്കുന്നതിന്റെ ഭാഗമായി പൂർവ്വ മാനേജരുടെയും, അധ്യാപകരുടെയും ,അനധ്യാപകരുടെയും , മുൻ പി റ്റി എ ഭാരവാഹികളുടെയും സ്നേഹ സംഗമം വിവിധ പരിപാടികളോടെ നടത്തി.വർഷങ്ങൾക്ക് ശേഷമുള്ള കൂടി ചേരൽ വികാരനിർഭരമായിരുന്നു.പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂതൃക്കയിൽ അധ്യക്ഷത വഹിക്കുകയും , മുൻ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ. സീലാസ് എസ്.വി എം . ഉദ്ഘാടനകർമം നിർവഹിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും ,പി.ടി.എ.പ്രസിഡണ്ട് യു.പി.അബുദുൾ റഹ്മാൻ , പൂർവ്വ അധ്യാപകർ തുടങ്ങിയവർ ആശംസകൾ പറഞ്ഞ് സംസാരിക്കുകയും,ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.പരിപാടിയിൽ പങ്കെടുത്ത ഏവരും തങ്ങളുടെ പഴയകാല ഓർമ്മകൾ അയവിറക്കുകയും , ഏവർക്കും ഉപഹാരങ്ങൾ നൽകുകയും , സ്നേഹ ഭോജനത്തോടുകൂടി പരിപാടി സമാപിക്കുകയും ചെയ്തു.,''' | |||
== '''ഫ്ളവേഴ്സ് ടോപ്പ് സിംഗർ മാസ്റ്റർ തേജസ്''' == | |||
'''മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെ കീർത്തി ലോകമെങ്ങും എത്തിക്കാൻ ഇടയായ ഫ്ളവേഴ്സ് ടോപ്പ് സിംഗർ മേരിലാൻഡിന്റെ അഭിമാനമായ മാസ്റ്റർ തേജസ് ഈ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.മേരിലാഡ് സ്കൂളിൽ നിന്നും ഫ്ലവേഴ്സ് ടോപ്പ് സിംഗർ വേദിയിലെത്തി ട്രിപ്പിൾ എക്സ്ട്രീം ഗ്രേഡുകൾ നേടികോണ്ട് ജൈത്രയാത്ര തുടരുന്ന തേജസ് നമ്മുടെ വിദ്യാലയത്തിലാണ് പഠിക്കുന്നത് എന്നത് ഇവിടെ പഠിക്കുന്ന ഏതോരു കുട്ടിക്കും അഭിമാനത്തിനിടയാക്കുന്നു.''' | |||
== '''അവാർഡ്''' == | |||
'''തന്റെ പ്രവർത്തനങ്ങൾകൊണ്ടും, നേതൃപാഠവംകൊണ്ടും കോട്ടയം അതിരൂപതയിലെ ഏറ്റവും നല്ല പ്രൈമറി അധ്യാപകനുള്ള അവാർഡ് മേരിലാൻഡ് ഹൈസ്കൂളിലെ ശ്രീ.ലിജോ പുന്നൂസ് സാറിന് ലഭിച്ചത് 2019-20 അധ്യയനവർഷത്തിലെ മികച്ച നേട്ടങ്ങളിലൊന്നാണ്.''' | |||
== '''ജൂബിലി സ്മാരക സമുച്ചയം''' == | |||
'''റവ.ഫാദർ. ലൂക്ക് പൂതൃക്കയിൽ തറക്കല്ലിട്ട ജൂബിലി സ്മാരക സമുച്ചയത്തിന്റെ പണികൾ പുരോഗമിക്കുന്നു.മൂന്നു നിലകളിലായി ആധുനിക സൗകര്യങ്ങളോടു കൂടിയ 12 ക്ളാസ്സ് മുറികളുള്ള മനോഹരമായ ഒരു സമുച്ചയം ആണ് നിർമ്മിക്കുന്നത്.കേരള സർക്കാരിന്റെ ചലഞ്ച് ഫണ്ട് വഴിയായും, അധ്യാപക അനധ്യാപകരുടെയും, സുമനസ്സുകളുടെയും സഹായ സഹകരണത്തോടെയുമാണ് ഇതിന്റെ പണി പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.''' | |||
== '''പ്ലാറ്റിനം ജൂബിലി സമാപന വിളംബര ജാഥ''' == | |||
'''പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മടമ്പം മേരിലാൻഡ് ഹൈസ്കൂൾ, 2020 ഫെബ്രുവരി മാസം ഇരുപതാം തിയതി നടത്തുന്ന ജൂബിലി വർഷ ആഘോഷ സമാപനം, സ്കൂൾ വാർഷികം, മെഗാ പൂർവ വിദ്യാർത്ഥി സംഗമം എന്നിവയുടെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു.ജാഥയുടെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബ് സ്കൂൾ ചരിത്രവും,സംസ്കാരങ്ങളും,പ്ലാറ്റിനം ജൂബിലി സന്ദേശവും ഏവരിലേക്കും എത്തിക്കുന്നതുമായിരുന്നു. ഫെബ്രുവരി പതിനെട്ടാം തിയതി രാവിലെ 75 കുട്ടികൾ സൈക്കിളിൽ നടത്തിയ പ്രസ്തുത വിളംബര ജാഥ സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശ്രീ. യു. പി. അബ്ദുൽ റഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്ലാറ്റിനം ജൂബിലി പ്രോഗ്രാം കൺവീനർ ശ്രീ. ലിജോ പുന്നൂസ് സ്വാഗതം ആശംസിക്കുകയും, സ്കൂൾ അക്കാദമിക് സെക്രട്ടറി ശ്രീ ഷാജു ജോസഫ് കൃതജ്ഞതപറയുകയും ചെയ്തു. ഈ പരിപാടി ഏറെ ജനശ്രദ്ധ ആകർഷിച്ചു.''' | |||
== '''[https://www.facebook.com/marylandhsmadampam.maryland മേരിലാന്റ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനവും, പൂർവ്വ വിദ്യാർത്ഥി സംഗമവും, സ്കൂൾ വാർഷികവും]''' == | |||
'''മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കൂൾ വാർഷികവും വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ഹെഡ്മാസ്റ്റർ ബിനോയ് കെ പതാക ഉയർത്തി. തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം ആരംഭിക്കുകയും പി കെ എം കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ. ജെസ്സി എം.സി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ജോസ് കരിമ്പിൻ , ശ്രീ.ശശീധരൻ മാസ്റ്റർ, ശ്രീ.സ്കറിയാ നെല്ലംക്കുഴി എന്നിവർ ആശംസ നേരുകയും ചെയ്തു.ശ്രീ.ബിബിൻ അലക്സ് ഒരുക്കിയ സ്കൂൾ ആരംഭം മുതൽ ഇതുവരെ ഉള്ള ചരിത്ര ഡോക്യുമെന്ററിയും , ശ്രീമതി ബിന്ദു ജേക്കബ് എഴുതിയ കവിതയുടെ ദൃശ്യാവിഷ്ക്കാരവും പരിപാടിയെ കൂടുതൽ മികവുറ്റതാക്കി. ശേഷം പൂർവ്വവിദ്യർത്ഥികൾക്ക് സ്നേഹവിരുന്നു നൽകി.''' | |||
'''പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിൽ കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സ്റ്റാനി എടത്തിപറമ്പിൽ അധ്യക്ഷത വഹിക്കുകയും മുൻ മന്ത്രിയും എംഎൽഎയും ആയ ശ്രീ.കെ .സി ജോസഫ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂതൃക്കയിൽ സ്വാഗതം ആശംസിക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് .കെ.സ്കൂൾ റിപ്പോർട്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുകയും, ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ ശ്രീ വി.പി രാഘവൻ സ്മരണിക പ്രകാശനം ചെയ്യുകയും ചെയ്തു.ശ്രീമതി ഉഷാമോൾ തോമസ് രചിച്ച പ്ലാറ്റിനം ജൂബലി ഗാനം കുട്ടികൾ മനോഹരമായി ആലപിച്ചു .ശ്രീ.യു.പി.അബുദുൾ റഹ്മാൻ , ശ്രീമതി മീനാ സജി , ശ്രീമതി ലീസാ കെ.യു , ശ്രീ.മനോജ് എം.പി.മാസ്റ്റർ മാനസ് സ്റ്റീഫൻ, എന്നിവർ ആശംസകൾഅർപ്പിച്ചു സംസാരിക്കുകയും, കോട്ടയം അതിരൂപത അദ്ധ്യാപക അവാർഡ് ജേതാവും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.സ്കൂൾ വിദ്യാർത്ഥിയും ഫ്ളവേഴ്സ് ടോപ്പ് സിഗർ ഫെയിം ആയ മാസ്റ്റർ തേജസ് കെ യുടെ അനുഗ്രഹ സാന്നിധ്യം കൊണ്ടും മാസ്റ്റർ തേജസിന്റെ ഗാനാലാപനം കൊണ്ടും നമ്പന്നമായിരുന്നു സദസ്.തുടർന്ന് ജിഗിൾ ബെൽ ,റിഥം, ഗാന്ധീയം നൃത്തം ശിൽപം തുടങ്ങിയ പരിപാടികൾ വേദിയെ കൂടുതൽ ശോഭമയമാക്കി.''' | |||
'''വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരുടെയൂം,വൈസ് ചെയർമാൻമാരുടെയൂം കൺവീനറുമാരായ ശ്രീ.ലിജോ പുന്നൂസ് സാറിന്റെ നേതൃത്തിലുള്ള പ്രോഗ്രാം കമ്മിറ്റിയുടെയും,ശ്രീ.റോയ് പി എൽ സാറിന്റെ നേതൃത്തിലുള്ള ഫിനാൻസ് കമ്മിറ്റിയുടെയും , സിസ്റ്റർ ഉഷസ് എസ് വി എം ന്റെ നേതൃത്തിലുള്ള റിസപ്ഷൻ കമ്മിറ്റിയുടെയും ,ശ്രീ.സജി എബ്രാഹം സാറിന്റെ നേതൃത്തിലുള്ള ഫുഡ് കമ്മിറ്റിയുടെയും,ശ്രീ.ഒ.യു.ഫിലിപ്പ് സാറിന്റെ നേതൃത്തിലുള്ള ഡെക്കറേഷൻ കമ്മിറ്റിയുടെയും ,ശ്രീ.റോയ്മോൻ ജോസ് സാറിന്റെ നേതൃത്തിലുള്ള സുവനീർ കമ്മിറ്റിയുടെയും,ശ്രീ.സ്റ്റീഫൻ തോമസ് സാറിന്റെ നേതൃത്തിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റിയുടെയും,ശ്രീ.ബിജു തോമസ് സാറിന്റെ നേതൃത്തിലുള്ള ഡിസിപ്ളിൻ കമ്മിറ്റിയുടെയും,ശ്രീ.ബിബിൻ അലക്സ് സാറിന്റെ നേതൃത്തിലുള്ള ഡോക്യുമെന്റേഷൻ കമ്മിറ്റിയുടെയും,ശ്രീമതി.ഷീജാ വാരിയാട്ട് ടീച്ചറിന്റെ നേതൃത്തിലുള്ള കൾച്ചറൽ കമ്മിറ്റിയുടെയും,ശ്രീ.ബിജുമോൻ എൻ എം സാറിന്റെ നേതൃത്തിലുള്ള പബ്ളിസിറ്റി കമ്മിറ്റിയുടെയും, ശ്രീ. യു. പി. അബ്ദുൽ റഹ്മാന്റെയും,ശ്രീമതി മീനാ സജി യുടെയും നേതൃത്തിൽ പി ടി എ യും കൈമെയ് മറന്ന് ഒന്നായി പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ പരിപാടികളോക്കയും വിജയിപ്പിക്കാൻ സാധിച്ചത് .ഈ പ്രവർത്തനങ്ങളുമായി സഹകരിച്ച ഏവരെയും ഹൃദയം നിറഞ്ഞ നന്ദയോടെ ഓർക്കുന്നു.''' | |||
'''"മുഴുവൻ കുട്ടികളെയും ഉപരിപഠനത്തിന് അർഹരാക്കുക,ഉത്തമ പൗരന്മാരായി വാർത്തെടുക്കുക "എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ജാതി-മത-വർണ്ണ ചിന്തകൾക്ക് അതീതമായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കന്നു എന്നതാണ് മേരിലാൻഡ് ഹൈസ്കൂളിന്റെ വിജയം.കോട്ടയം അതിരൂപതയിലും കണ്ണൂർ ജില്ലയിലും തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന വിദ്യാലയമാണ് മേരിലാൻഡ് ഹൈസ്കൂൾ എന്നതിൽ നമുക്ക് ഏറെ അഭിമാനിക്കാം.വരും വർഷങ്ങളിലും മേരിലാൻഡ് ഹൈസ്കൂളിന് വിജയങ്ങൾ കൊയ്തുകൊണ്ടുള്ള ജൈത്രയാത്ര തുടരാനിടവരട്ടെ എന്ന് നമുക്ക് ആശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം .''' | |||
'''.''' |
07:29, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നാൾ വഴികളിലൂടെ
കുടിയേറ്റ മക്കളെയും തദ്ദേശിയരായ ആളുകളെയും അറിവിന്റെ മായാലോകത്തിലേക്ക് നയിച്ച് അക്ഷരം കൊണ്ടുള്ള ജാല വിദ്യകൾ നേടികൊടുക്കുക എന്ന ദീർഘ വീക്ഷണത്തോടുകൂടി വെല്ലുവിളികളെ വിശ്വാസം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും നേരിട്ട് ആരോഗ്യദൃഢഗാത്രനായ ബഹുമാനപ്പെട്ട മറ്റത്തിലച്ചന്റെ നേതൃത്വത്തിൽ 1945 ഫെബ്രുവരി ഒന്നാം തീയതി കൈതപ്രം ന്യൂ എലിമെന്റെറി സ്കൂൾ എന്ന പേരിൽ പിറവിയെടുത്തു. മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ പരിപാടികളുടെയും, 2019-2020 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങുടെയും നാൾ വഴികളിലൂടെ ഒരു യാത്ര.
1945ഫെബ്രുവരി 1 ന് മേരിലാന്റ് എലിമന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തുടർന്ന് 1958 ൽ കേരള എഡൂക്കേഷൻ റൂൾ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എൽ സി ബാച്ച് 1986 ൽ 100 % വിജയം നേടി. തുടർന്ന് തുടർച്ചയായി 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം അധ്യയനത്തിൻെറ കാര്യത്തിലും അച്ചടക്കത്തിൻെറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളിൽനിന്നും വേറിട്ടു നിൽക്കുന്നു.2006 മുതൽ ആരംഭിച്ച ഇംഗ്ളീഷ് മീഡിയം ഡിവിഷൻ 10-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു
ശ്രികണ്ഠപുരം,മലപ്പട്ടം,ഇരിക്കൂർ,ചെങ്ങളായി തുടങ്ങിയ പഞ്ചായത്തുകളിൽനിന്നുള്ള കുട്ടികൾ വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നു. ഊവിദ്യാലയത്തിൽ നിന്നും വിജ്ഞാനം തേടി പുറത്തുപോകുന്നവർ വിവിധമേഖലകളിൽ പ്രശോഭിക്കുന്നു എന്നത് ഈ വിദ്യാലയത്തിന് അഭിമാനകരമാണ്.33 അദ്ധ്യാപകരും 4അനദ്ധ്യാപകരും
ഉൾപ്പെടെ 900 ഓളം അംഗങ്ങളുള്ള ഒരു കുടുംബമാണ് മേരിലാന്റ് ഹൈസ്കൂൾ .എൻ സി സി,സ്കൗട്ട് &ഗൈഡ്,ജെ ആർ സി, ഇവയുടെ യൂണിറ്റുകളും വിവിധ ക്സബ്ബുകളും കുട്ടികളുടെ ബഹുമുഖമായ വളർച്ചയെ ലക്ഷ്യമാക്കി ഇവിടെ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജരായി വെരി.റവ.ഫാ. ഫിലിപ്പ് രാമച്ചനാടും,ഹെഡ്‌മാസ്റ്റർ ആയി ശ്രീ. ബിനോയ് കെ യും സേവനം ചെയ്യുന്നു.കോട്ടയം അതിരൂപതയിലെയും കണ്ണുൂർ ജില്ലയിലെയും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം.
മടമ്പം മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി
മടമ്പം മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സംഘാടക സമിതി
മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള സംഘാടക സമിതിയുടെ യോഗം 28 /02/ 2019 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് സ്കൂൾ പാരിഷ് ഹാളിൽ വെച്ച് നടന്നു.പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ ഫാ.ലൂക്ക് പുതൃക്കയിൽ,പി ടി എ പ്രസിഡൻറ് ശ്രീ അബ്ദുൽ റഹ്മാൻ യു പി ,ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ,ഡോക്ടർ വി പി രാഘവൻ, ശ്രീമതി.ജോനോഫാർക്ക് അബ്രാഹം, ശ്രീ.എ എം ജോസ്, ഡോക്ടർ.സി.ജെസി എൻ.സി, ശ്രീ.ഫിലിപ്പ് പൂഴിക്കനടയ്ക്കൽ തുടങ്ങിയ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.
ശ്രീമതി.ലീസാ കെ യു വിന്റെ സ്വാഗത പ്രസംഗത്തോടെ യോഗനടപടികൾ ആരംഭിച്ചു. യോഗത്തിന്റെ ഉദ്ഘാടനം മാനേജർ ഫാ.ലൂക്ക് പുതൃക്കയിലും അധ്യക്ഷ പ്രസംഗം പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽ റഹ്മാൻ യു.പിയും യഥാവിധി നിർവഹിച്ചു തുടർന്ന് ഡോ.സി.ജെസി, എൻ സി,ശ്രീ ബിനോയ് കെ, ശ്രീ വി പി രാഘവൻ, ശ്രീമതി ജോനോഫാർക്ക്, അബ്രഹാം ശ്രീ എ എം ജോസ് ആക്കൽ, ശ്രീ ഫിലിപ്പ് പൂഴിക്കനടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചർച്ചക്കും തീരുമാനങ്ങൾക്കും ശേഷം ബിഷപ്പ് മാർ.മാത്യു മൂലക്കാട്ട് , ബിഷപ്പ് മാർ.ജോസഫ് പണ്ടാരശ്ശേരിൽ എന്നിവർ രക്ഷാധികാരികളായും,മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിൽ ചെയർമാൻ ആയും,പിറ്റിഎ പ്രസിഡണ്ട് ശ്രീ.യു.പി.അബ്ദുൾ റഹ്മാൻ വൈസ് ചെയർമാൻ ആയും, ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ ജനറൽ കൺവീനർ ആയും താഴെ പറയുന്ന വിവിധ കമ്മറ്റികൾ രൂപികരിച്ചു.
1. പ്രോഗ്രാം കമ്മിറ്റി
2.ഫിനാൻസ് കമ്മിറ്റി
3. റിസപ്ഷൻ കമ്മിറ്റി
4. ഫുഡ് കമ്മിറ്റി
5. ഡെക്കറേഷൻ കമ്മിറ്റി
6. സുവനീർ കമ്മിറ്റി
7. ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി
8. ഡിസിപ്ലിൻ കമ്മിറ്റി
9. ഡോക്യുമെന്റേഷൻ കമ്മിറ്റി
10. കൾച്ചറൽ കമ്മിറ്റി
11.പബ്ലിസിറ്റി കമ്മിറ്റി
മേൽപ്പറഞ്ഞ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി ശ്രീ.കെ എൻ അനിരുദ്ധൻ, ശ്രീ.എ സി കുര്യൻ, ശ്രീ.എം സി തോമസ്, ശ്രീ.ബെന്നി കുന്നംകുഴയ്ക്കൽ, ശ്രീ.അനീഷ് പീറ്റർ, ശ്രീ.എൻ സി തോമസ്, ശ്രീ.ചാണ്ടി മുല്ലൂർ, ശ്രീ.സി ജെ ജോസ്, ശ്രീ.ജോസ് എ എം, അഡ്വ.പി എൻ ചന്ദ്രൻ, ശ്രീ.സി എം ബേബി തുടങ്ങിയവരെയും, വിവിധ കമ്മിറ്റികളുടെ വൈസ് ചെയർമാൻമാരായി ശ്രീമതി.പി ജെ മേഴ്സി, ശ്രീ.രാജു ഫ്രാൻസിസ്, ശ്രീമതി.ഷീജ ജോമോൻ, ശ്രീ.ജോസ് പറയംപറമ്പിൽ, ശ്രീമതി.ബിൻസി റ്റോമി, ശ്രീ.ജനാർദ്ദനൻ കെ റ്റി, ശ്രീ.സജി ഞരളക്കാട്ട്, ശ്രീ.ഫിലിപ്പ് എം മനേഷ്, ശ്രീമതി.ജോനാഫർക്ക് അബ്രഹാം, ശ്രീ.ഡൊമനിക്ക് പി എൽ, ശ്രീ.ജോസ് കുളങ്ങരാത്ത് എന്നിവരെയും ഇതുകൂടാതെ,കൺവീനർ, ജോയിൻ കൺവീനർ, മെമ്പേഴ്സ് തുടങ്ങിയവരെയും തെരഞ്ഞെടുത്തു.3/03/2019 ന് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഉള്ള വിവിധ കമ്മിറ്റികളുടെ മീറ്റിംഗ് വിളിച്ചു ചേർത്തു പ്രസ്തുത യോഗത്തിൽ വിവിധ പ്രോഗ്രാമുകൾ വിവിധ കമ്മിറ്റികൾ നിർദ്ദേശിക്കുകയും അവയിൽ നിന്നും കൂടിയാലോചനകൾക്ക് ശേഷം പ്രധാനപ്പെട്ടതും നടത്താൻ സാധിക്കുന്നതുമായ വിവിധ പരിപാടികൾക്ക് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
തിരഞ്ഞെടുത്ത പ്രധാനപെട്ട പ്രോഗ്രാമുകൾ.
1.കുടുംബ സംഗമം
2. രക്ഷാകർതൃ സംഗമവും വിവിധ മത്സരങ്ങളും
3. കർഷക സംഗമം
4. പുർവവിദ്യാർത്ഥിസംഗമം & പ്രവാസി സംഗമം
5. ലീഡർഷിപ്പ് ക്യാമ്പ്
6. സ്മരണിക
7.ആർട്ട് ഗ്യാലറി
8. എക്സിബിഷൻ
8.മദേഴ്സ് ഡേ പ്രോഗ്രാം
9. വിവിധ മേഖലകളിലുള്ള 75 പ്രതിഭകളുടെ സംഗമം
10.വിവിധ ശിൽപശാലകൾ
11.വിവിധ ഇൻറ്റർ സ്കൂൾ മത്സരങ്ങൾ.
ഇതിനുശേഷം വിവിധ സന്ദർഭങ്ങളിൽ മേൽപറഞ്ഞ കമ്മറ്റികൾ കൂടി ചേരുകയും ഓരോ പരിപാടികൾക്കും ജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനങ്ങൾക്കും കരുത്ത് പകരുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു കൊണ്ടിരുന്നു.എന്നാൽ നടപ്പാക്കാൻ തീരുമാനിച്ച ചില പ്രവർത്തനങ്ങൾ പ്രകൃതി ക്ഷോഭത്തിന്റെ കാരണത്താൽ നടപ്പാക്കാൻ സാധിച്ചില്ല .
മേരിലാന്റ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് രൂപീകരിച്ച എല്ലാ കമ്മിറ്റികളുടെയും ഒരു യോഗം 5/02/2020 ബുധനാഴ്ച 4 മണിക്ക് സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ സ്കൂളിൽ വച്ച് ചേർന്നു.യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും സ്കൂൾ പി.ടി.എ.പ്രസിഡണ്ട് യു.പി.അബുദുൾ റഹ്മാൻ പരിപാടികളുടെ വിവരണവും പ്രോഗ്രാം കൺവീനർ ശ്രീ.ലിജോ പുന്നൂസ് നന്ദിയും പറഞ്ഞു. യോഗത്തിൽ ജൂബിലിയുടെ ഇന്നുവരെ ഉള്ള വിവിധ പ്രവർത്തനങ്ങൾ വിവിധ കമ്മറ്റി കൺവീനർമാർ വിവരിക്കുകയും യോഗത്തിൽ പങ്കെടുത്ത ഏവരും പ്രവർത്തനങ്ങൾ വിലയിരുത്തുകയും, ജൂബിലി സമാപനം ആഘോഷപൂർവ്വം 20/02/2020 ന് വൈകിട്ട് ആഘോഷപൂർവ്വം നടത്താനും, അന്ന് രാവിലെ 10 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്താനും തീരുമാനിച്ചു.അതിനായി വിവിധ കമ്മറ്റികൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ച് വിവിധ തീരുമാനങ്ങൾ കൈകൊണ്ടു.
വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും
മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെയും നേഴ്സറി സ്കൂളിന്റെയും എഴുപത്തിനാലാം വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപികയായ ശ്രീമതി നെറ്റ്മോൾ ജേക്കബിനുള്ള യാത്രയയപ്പ് സമ്മേളനവും ഫ്ലവേഴ്സ് ചാനൽ ടോപ്പ് സിംഗർ ഫെയിം മാസ്റ്റർ തേജസിനുള്ള അനുമോദനവും ഫാബുല 2019 എന്നപേരിൽ 2019 ജനുവരി 31 ആം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. മൂന്നു മണിക്ക് ഹെഡ്മാസ്റ്റർ ബിനോയ് കെ പതാക ഉയർത്തിയതോടെ കലാവിരുന്ന് തുടക്കംകുറിച്ചു .3 30ന് നഴ്സറിയിലെ കൊച്ചു കുരുന്നുകളുടെ വർണ്ണശബളമായ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി5.15 ഓടെ നഴ്സറി കുട്ടികളുടെ കലാപരിപാടികൾ അവസാനിക്കുകയും 5 30 ഓടെ വിദ്യാരംഗം കലാ സാഹിത്യ വേദി ഒരുക്കിയ ഫാബുല 2019 അരങ്ങേറി. ആറുമണിക്ക് ഈശ്വര പ്രാർത്ഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ലീസാ കെ.യു പൊതുസമ്മേളനത്തിന് സ്വാഗതമാശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, സ്കൂൾ മാനേജർ ഫാദർ ലൂക്ക് പൂതൃക്കയിൽ അധ്യക്ഷസ്ഥാനം വഹിച്ച് പ്രസംഗിക്കുകയും ചെയ്തു.കോട്ടയം അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ മാനേജർ വെരി. റവ.ഫാദർ തോമസ് എടത്തിപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും, ഉദ്ഘാടനപ്രസംഗത്തിൽ സ്കൂളിൽ പുരോഗതിയെ കുറിച്ചും പുതിയ യുഗത്തിലെ വെല്ലുവിളികളും അവയെ എങ്ങനെ അതിജീവിക്കാം എന്നതിനെ പറ്റിയും ഊന്നി പറഞ്ഞു. തുടർന്ന് ശ്രീ കെ കെ കരുണാകരൻ ,സിസ്റ്റർ.ജെസി എൻ സി, ശ്രീ യു പി അബ്ദുൾ റഹ്മാൻ, ശ്രീ.ലിജോ പുന്നൂസ് ,ശ്രീമതി.ശോഭന കെ, മാസ്റ്റർ വൈഷ്ണവ് ഇ. എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും തുടർന്ന് അധ്യാപികയായ ശ്രീമതി.നെറ്റ്മോൾ ടീച്ചർ തന്റെ മറുപടി പ്രസംഗം നടത്തുകയും തുടർന്ന് വെരി. റവ.ഫാദർ തോമസ് എടത്തിപറമ്പിൽ ശ്രീമതി.നെറ്റ്മോൾ ടീച്ചറുടെ ഫോട്ടോ അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു.തുടർന്ന് ടോപ്പ് സിംഗർ പരിപാടിയിലൂടെ ലോകപ്രശസ്തനായിതീർന്ന മേരിലാന്റിന്റെ പോൻതേജസ് മാസ്റ്റർ തേജസിനെ അനുമോദിക്കുകയും ആസ്വാദകരുടെ ഹൃദയം കവർന്ന് മാസ്റ്റർ തേജസ് ഗാനം ആലപിക്കുകയും ചെയ്തു.സ്കൂൾ ചെയർപേഴ്സൺ കുമാരി.നന്ദന റ്റി.ഒ യുടെ നന്ദി പ്രകാശനത്തോടെ പൊതുസമ്മേളന പരിപാടികൾ അവസാനിക്കുകയും കുട്ടികളുടെ കലാപരിപാടികൾ തുടരുകയും ചെയ്തു.
പ്രവേശനോത്സവം[[1]]
മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിലുള്ള മികവുകൾ കണ്ടും കേട്ടറിഞ്ഞും മടമ്പം,അലക്സ്നഗർ,വല്ല്യടം,കണിയാർവയൽ,കോട്ടുർവയൽ,ബാലങ്കരി,പൊടിക്കളം,കാവുമ്പായി,മലപ്പട്ടം,ഇരിക്കൂർ,ചുണ്ടപറമ്പ്,ചേടിച്ചേരി,കുയിലൂർ തുടങ്ങിയ ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനും, തുടർവിദ്യാഭ്യാസത്തിനുമായി 2019-20 വർഷവും മേരിലാൻഡ് ഹൈസ്കൂളിലേക്ക് കൂടുതലായി എത്തിച്ചേർന്നു.[[2]] വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി 06/06/2019ന് നടത്തി.സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പുതൃക്കയിലിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ.വി പി രാഘവൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ശ്രീ.ശശീധരൻ എ., ശ്രീ.യു.പി.അബ്ദുൾ റഹ്മാൻ, ശ്രീമതി ശോഭന കെ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ പഠനോപകരണകിറ്റുകളുടെ വിതരണവും,എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ളസ് വാങ്ങിയ പത്തൊമ്പത് പ്രതിഭകളെയും, ഒമ്പത് എ പ്ളസ് വാങ്ങിയ പ്രതിഭകളെയും ,എൽ എസ് എസ് ,യു എസ് എസ്,എൻ എൻ എം എസ് വിജയികളെയും സ്കൂൾ മാനേജർ റവ.ഫാദർ ലൂക്ക് പുതൃക്കയിൽ ആദരിക്കുകയും ചെയ്തു.മാസ്റ്റർ തേജസിനെ അനുമോദിക്കുകയും, ആസ്വാദകരുടെ ഹൃദയം കവർന്ന് മാസ്റ്റർ തേജസ് ഗാനാലാപനം നടത്തുകയും തേജസിനുള്ള ഉപഹാരം സ്പോൺസർമാരായ അബ്രാഹാം & ഷീബ നെടുംതൊട്ടിയിൽ എന്നിവർ നൽകുകയുമുണ്ടായി.ഈ പ്ളാറ്റിനം വർഷത്തിൽ ആയിരത്തി അഞ്ഞൂറ് കുട്ടികൾ ഈ വിദ്യാലയ മുത്തശ്ശിയിൽ നിന്ന് അറിവിന്റെ വെളിച്ചം നേടുന്നു എന്നത് മേരിലാൻഡ് ഹൈസ്കൂളിന് അഭിമാനകരമായ വസ്തുതയാണ്.
എസ് എസ് എൽ സി,എൻ എം എൻ എസ്,യു എസ് എസ്, എൽ എസ് എസ് വിജയം -2019
അച്ചടക്കത്തിന്റെയും, മികച്ച ആസൂത്രണത്തിന്റെയും അധ്യാപകരുടെയും കുട്ടികളുടെയും വിട്ടുവീഴ്ച ഇല്ലാത്ത കഠിനാധ്വാനത്തിന്റെയും ഫലമായി 2019 വർഷത്തിലും തുടർച്ചയായി ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ നൂറുശതമാനം വിജയം കൈവരിച്ച് 19 കുട്ടികൾ ഫുൾ എ പ്ളസും,12 കുട്ടികൾ ഒൻപത് എ പ്ളസും നേടി നമ്മുടെ വിദ്യാലയം മുന്നിട്ട് നിൽക്കുന്നു.ഇതൊടോപ്പം മൂന്നുകുട്ടികൾക്ക് എൽ എസ് എസ് ഉം , രണ്ട് കുട്ടികൾക്ക് യു എസ് എസ് ഉം, ഒരാൾക്ക് എൻ എം എം എസും , ലഭിച്ചു എന്നതും അഭിമാനകരമായ നേട്ടമാണ്.
പി ടി എ
ഏതോരു സ്കൂളിന്റയും ഉയർച്ചയുടെ പ്രധാനഘടകങ്ങളിൽ ഒന്നാണ് പേരന്റ് ടീച്ചേഴ്സ് അസോസിയേഷൻ.മേരിലാഡ് ഹൈസ്കൂൾ പി.ടി.എ. ജനറൽ ബോഡി 27/06/2019 ന് ഉച്ചകഴിഞ്ഞ് രണ്ടരക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.തുടർന്ന് മാതാപിതാക്കൾക്കായി "കുട്ടികളും മാതാപിതാക്കളും, ഇന്ന് കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും" എന്ന വിഷയത്തിൽ ശ്രീകണ്ഠാപുരം സബ്ഇൻസ്പെക്ടർ ശ്രീ.രഘു പ്രഭാഷണം നടത്തുകയും, തുടർന്ന് ശ്രീ.അബ്ദുൾ റഹ്മാൻ യു.പി യുടെ അധ്യക്ഷതയിൽ റവ.ഫാ.ലൂക്ക് പൂതൃക്കയിൽ പി ടി എ മീറ്റിങ്ങ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ശ്രീമതി.ലീസാ കെ യു സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ ആമുഖ പ്രഭാഷണവും നടത്തുകയും തുടർന്ന് സ്കൂളിന്റെ പുരോഗതിക്കാവശ്യമായ ചർച്ചകളും തീരുമാനങ്ങളും കൈക്കൊള്ളുകയും പിന്നീട് പുതിയ പി ടി എ എക്സിക്യൂട്ടീവ് മെമ്പർമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.ശ്രീ.അബ്ദുൾ റഹ്മാൻ യു പി,ശ്രീമതി.മീനാ സജി എന്നിവരെ യഥാക്രമം പി ടി എ പ്രസിഡന്റ്,മദർ പി ടി എ പ്രസിഡന്റ് എന്നിങ്ങനയും ,അതുപോലെ മറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു.സ്റ്റാഫ് സെക്രട്ടറി റോയ് പി എൽ സാറിന്റെ നന്ദി യോടെ ജനറൽ ബോഡി യോഗം അവസാനിച്ചു.തുടർന്ന് വിവിധ സമയങ്ങളിൽ ക്ളാസ് പി ടി എ ,പി ടി എ എക്സിക്യൂട്ടീവ് , ജനറൽ ബോഡി തുടങ്ങിയവ പല സാഹചര്യങ്ങളിലും കൂടുകയും അവയെല്ലാം സ്കൂളിന്റെയും കുട്ടികളുടെയും സർവ്വോൻമുഖമായ പുരോഗതിക്ക് ഇടയാക്കുകയും ചെയ്തു.
മാനേജർ&സ്റ്റാഫ്
തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ടും ഉൾകാഴ്ച കൊണ്ടും ഏതോരു കാര്യങ്ങൾക്കും സ്കൂളിനോട് ചേർന്ന് സ്കൂൾ മാനേജരായി സേവനം ചെയ്യുന്ന റവ.ഫാദർ ലൂക്ക് പൂതൃക്കയിൽ തന്റെ സാന്നിധ്യത്താൽ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.
മികച്ച നേതൃത്വപാഠവംകൊണ്ടും സൗഹൃദപൂർവ്വമായ ഇടപെടൽ കൊണ്ടും പ്രഥമാധ്യാപകനായി തുടരുന്ന ശ്രീ.ബിനോയ് കെ സാറിന്റെ നേതൃത്വത്തിൽ എൽ കെ ജി മുതൽ ഹൈസ്കൂൾ വരെ അന്പത് അധ്യാപക അനധ്യാപകരുമായി മികച്ചരീതിയിൽ സ്കൂൾ സ്റ്റാഫ് പ്രവർത്തിക്കുന്നു. സ്കൂൾ സീനിയർ അസിസ്റ്റൻറ്റ് ആയ ശ്രീമതി.ലീസാ കെ യുവിന്റെയും,സ്കൂൾ സ്റ്റാഫ് സെക്രട്ടറിയായ ശ്രീ.റോയ് പി എൽ ന്റെയും, ജോയിൻ സ്റ്റാഫ് സെക്രട്ടറിയായ സിസ്റ്റർ.സുനിമോൾ എസ്.വി.എമിന്റെയും,അക്കാദമിക്ക് സെക്രട്ടറിയായ ശ്രീ.ഷാജു ജോസഫിന്റെയും,പി ടി എ സെക്രട്ടറിയായ ശ്രീ.ബിജുമോൻ എൻ എം മിന്റെയും,RMSA&SRG കൺവീനർ ശ്രീ.ഷാജു കുര്യൻന്റെയും നേതൃത്തത്തിൽ അധ്യാപകരും, ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ചെയ്യുന്നതിനായി ശ്രീ.ബിജു തോമസിന്റെ നേതൃത്തിലുള്ള ഓഫീസ് ടീമൂം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കരുത്താകുന്നു.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
പ്രസിഡൻഷ്യൽ രീതിയിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് 2019-20 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചു.നാമനിർദ്ദേശപത്രികാ സമർപ്പണം, മത്സരാർത്ഥികളെ പരിചയപ്പെടുത്തുക, വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിക്കുക, എൻ സി സി കേഡറ്റുകളുടെ കാവലിൽ പ്രിസൈഡിംഗ് ഓഫീസറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുന്നിൽ പേരു വിളിക്കുന്നതിന് അനുശ്രുതമായി ഒപ്പിട്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയ സ്ഥാനാർഥിയുടെ ചിഹ്നത്തിൽ അമർത്തി അവരവരുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുക, ഏജന്റുമാരുടെ സാന്നിധ്യത്തിൽ വോട്ട് എണ്ണുക, ഫലപ്രഖ്യാപനം സത്യപ്രതിജ്ഞ എന്നിങ്ങനെ ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ നേർകാഴ്ചയായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.സ്കൂൾ തിരഞ്ഞെടുപ്പ് വരണാധികാരിയായ ശ്രീ.സ്റ്റീഫൻ മാത്യു സാറിന്റെയും,ശീമതി.സൗമ്യ ടീച്ചറിന്റെയും,ശ്രീ.ബിജുമോൻ എൻ എം സാറിന്റെയും,ശ്രീ.ബിബിൻ അലക്സ് സാറിന്റയും, ഫാ.റെജി പുല്ലുവട്ടത്തിന്റെയും, ശ്രീമതി.ഷൈന എൻ രാജുവിന്റെയും നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.സ്കൂൾ ലീഡർ ആയി മാസ്റ്റർ.മാനസ്സ് സ്റ്റീഫനും,സ്കൂൾ ചെയർപേഴ്സൺ ആയി കുമാരി.റിഷാന കെ എന്നിവരെയും,ഒന്നുമുതൽ പത്താം ക്ളാസ്സ് വരെയുള്ള ക്ളാസ് ലീഡർ മാരെയും അന്നേദിവസം തിരഞ്ഞെടുത്തു. അടുത്ത ദിവസം തന്നെ സ്കൂൾ അസംബ്ലിയിൽ ഏവരും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനങ്ങൾ ഏറ്റെടുത്തു.
ആഘോഷങ്ങൾ &ക്ളബ് പ‍്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യവേദി 2019-20
കുട്ടികളിൽ കലാഭിരുചിയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ മേരിലാൻഡ് ഹൈസ്കൂളിലെ 2019-2020 വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ളബുകളുടെയും ഉദ്ഘാടനം 11/07/2019 ന് നടത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ ജൂനിയർ ഏശുദാസ് എന്ന് അറിയപ്പെടുന്ന ശ്രീ.രതീഷ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും ശ്രീ.അബ്ദുൾ റഹ്മാൻ യു പി,ശ്രീമതി മീനാ സജി,സിസ്റ്റർ.സുനിമോൾ എസ്.വി.എം മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസയും , സ്കൂൾ ചെയർപേഴ്സൺ റിഷാന കെ നന്ദിയും പറഞ്ഞു.ശ്രീ.രതീഷ് വിവിധ ഗാനാലാപനങ്ങൽ കൊണ്ടു വേദിയെ സന്തോഷമുഖരിതമാക്കി.ഇതോടോപ്പം മാസ്റ്റർ ദേവരാജ്, മാസ്റ്റർ യദു കൃഷ്ണ തുടങ്ങിയവരുടെ വ്യത്യസ്ത പരിപാടികൾ കൊണ്ടും സുന്ദരമായിരുന്നു ആ നിമിഷങ്ങൾ.
ഓണം
മലയാളികളുടെ ഏറ്റവും വലിയ ആഘോഷം ആയ ഓണം സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പുതൃക്കയിൽ ഉദ്ഘാടനം ചെയ്യുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ് കെ സ്വാഗതവും ശ്രീമതി ലീസാ കെ യു നന്ദിയും പറഞ്ഞു.ശ്രീ അബ്ദുൽ റഹ്മാൻ യു പി, ശ്രീമതി മീനാ സജി എന്നിവർ ആശംസകളർപ്പിച്ചു.വിവിധ വിഭാഗത്തിൽ മാവേലിമന്നൻ മത്സരം,മലയാളി മങ്ക മത്സരം, ഓണപ്പാട്ട്മത്സരം, വടംവലി മത്സരം എന്നിവ അന്നേദിവസം സംഘടിപ്പിച്ചു.കുട്ടികൾക്കും മാതാപിതാക്കൾകും നൽകിയ വിഭവസമൃദ്ധമായ ഊണോടുകൂടി അന്നേദിവസത്തെ പരിപാടികൾ സമാപിച്ചു.
ക്രിസ്തുമസ് & പുതുവർഷാഘോഷം
ക്രിസ്തുമസ് ദിനാചരണവും, പുതുവർഷാഘോഷവും നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങൾ സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പൂതൃക്കയിൽ ക്രിസ്തുമസ് സന്ദേശം നൽകി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ലീസാ കെ യു നന്ദിയും പറഞ്ഞു.പി റ്റി എ പ്രസിഡന്റ് ശ്രീ.അബ്ദുൾ റഹ്മാൻ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി.മീനാ സജി, സ്കൂൾ ലീഡർ മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
എൽ പി വിഭാഗം കുട്ടികൾ അവതരിപ്പിച്ച പുൽക്കൂട്ടിൽ പിറന്ന ഏശുക്രിസ്തുവിന്റെ ജനനത്തിന്റ ദൃശ്യാവിഷ്കാരവും,പുൽകൂടും,നൃത്തശിൽപ്പവും ഏവർക്കും വേറിട്ട അനുഭവമായി.തുടർന്ന് സ്കൂളിലെ ഒരു കുട്ടിയെ ലക്കി സ്റ്റാർ ആയി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.വിവിധ ഹൗസുകൾ പങ്കെടുത്ത കരോൾ ഗാന മത്സരം, ക്രിസ്തുമസ് പാപ്പ മത്സരം എന്നിവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ശിശുദിനം
മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ ശിശുദിനാഘോഷം കുട്ടികളുടെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.നവംബർ 14- ം തിയതി രാവിലെ 10 മണിക് സ്കൂളിൽ നിന്നും എൽ പി ക്ളാസിലെ കുട്ടികൾ മുതൽ ഹൈസ്കൂൾ ക്ളാസ് വരെയുള്ളകുട്ടികൾ വർണ്ണശബളമായി സ്കൂളിൽനിന്ന് തുമ്പേനി ജംങ്ഷനിലേക്ക് റാലി നടത്തുകയും, ഓരോ വിഭാഗത്തിൽ നിന്നും ഏറ്റവും മനോഹരമായി അണിയിച്ചൊരുക്കിയ ക്ളാസ്സുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ വിധികർത്താക്കൾ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
തുർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടികൾക്ക് സ്കൂൾ പൂർവ വിദ്യാർത്ഥിയും,യങ് സയന്റിസ്റ്റ് അവാഡ് ജേതാവും നാസയിൽ സന്ദർശനം നടത്താൻ ഭാഗ്യം ലഭിച്ച വ്യക്തിയുമായ മാസ്റ്റർ കീർത്തൻ വിഷ്ടാതിഥി ആയിരുന്നു. സ്കൂൾ ചെയർപേഴ്സൺ കുമാരി റിഷാന കെ യുടെ അധ്യക്ഷതയിൽ സ്കൂൾ ചാച്ചാജിയായ മാസ്റ്റർ യാദവ് പി യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ.അബ്ദുൾ റഹ്മാൻ,മദർ പി ടി എ പ്രസിഡന്റ് ശ്രീമതി.മീനാ സജി, സ്കൂൾ ലീഡർ മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസകളും, മാസ്റ്റർ ഹവിൻ ബിനോയ് നന്ദിയും പറഞ്ഞു.ശ്രീമതി ഉഷാമോൾ തോമസിന്റെ സംഗീതവും,മാസ്റ്റർ യദുകൃഷ്ണ എ യുടെ മിമിക്രിയും, മാസ്റ്റർ വിഷ്ണു എസ് ഗോപാലിന്റെ അക്രോബാറ്റിക് ഡാൻസും ആഘോഷങ്ങൾക്ക് കൂടുതൽ ചാരുത നൽകി. എൽ പി ,യു പി, ഹൈസ്കൂൾ ചാച്ചാജി മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും,സ്റ്റാർ ഓഫ് ദി ഡേ ആയി എട്ട് ബി ക്ളാസിലെ മാസ്റ്റർ ധനിൽ സുരേഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു.കുട്ടികൾക്ക് ശ്രീ.സജി എബ്രഹാമിന്റെ നേതൃത്വത്തിൽ രുചികരമായ ഭക്ഷണം നൽകി പരിപാടികൾ അവസാനിച്ചു.
വായനാവാരോഘോഷം 2019
അക്ഷരങ്ങളുടെ നിറക്കൂട്ടുകളിലേക്ക് മലയാളിസമൂഹത്തെ നയിക്കുകയും വായന ജീവിതതപസ്യയാക്കി മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്ത ശ്രീ. പി എൻ പണിക്കരുടെ സ്മരണാർത്ഥം സ്കൂളിൽ ഒരു മാസം നീണ്ടു നിന്ന വായനാവാരോഘോഷവും വിവിധ മത്സരങ്ങളും നടത്തി.വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തൽ,കവിതാ ആലാപനം, മലയാളം, ഇംഗ്ലീഷ് ഹിന്ദി വായനാമത്സരം തുടങ്ങിയവ അവയിൽ പെടുന്നു
ഇൻസ്പിര-2019
മടമ്പം മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും, പ്രമുഖ സാഹിത്യകാരനായിരുന്ന ബഷീറിന്റെ ജന്മദിനത്തിന്റെയും, വായനാവാരാഘോഷത്തിന്റെയും ഭാഗമായി ഇൻസ്പിര 2019 എന്ന പേരിൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എൽ പി,യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത വിദ്യാ൪ത്തികളെ ബഷീറിന്റ പ്രമുഖ കൃതികളുടെ പേരുകൾ നൽകി വിവിധ ഗ്രൂപ്പുകളായി തരം തിരിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു .സ്കൂൾ മാനേജർ ഫാദർ ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം നിർവഹിക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ലാങ്വേജ് ക്ളബ് കോഡിനേറ്റർ ശ്രീ.ഷാജു ജോസഫ് നന്ദിയും പറഞ്ഞു. ഓരോ വിഭാഗത്തിലും നാലു കുട്ടികൾ ഉൾപ്പെടുന്ന ആറു ഗ്രൂപ്പുകൾ വീതം പങ്കെടുത്ത മത്സരം വിജ്ഞാനപ്രദവും കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് നൽകുന്നതുമായിരുന്നു . വിവിധ മത്സരങ്ങൾക്ക് ഫാദർ.റജി പുല്ലുവട്ടം,കുമാരി.ഷൈനമോൾ രാജു, ശ്രീ.റോയ്മോൻ ജോസ്, ശ്രീ.ബിബിൻ അലക്സ്, ശ്രീമതി.ഷീബാ തോമസ് എന്നിവർ നേതൃത്വം നൽകി.
എൽ പി വിഭാഗം മത്സരത്തിൽ ഓർമ്മക്കുറിപ്പ് എന്ന പേരിൽ ഉള്ള ടീമും,യു പി ,ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ മതിലുകൾ എന്ന ടീമുകളും ഒന്നാംസ്ഥാനം കരസ്ഥമാക്കി.
ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി
ലഹരി വിരുദ്ധ സന്ദേശവുമായി മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെയും കേരള എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി.നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്നതിന്റ ഭാഗമായി മദ്യം , മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം, ഉപഭോഗം, വിതരണം ഇവ പൂർണമായും ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ട് കേരള എക്സൈസ് വകുപ്പിന്റെയും മേരിലാൻഡ് ഹൈസ്കൂൾ മടമ്പം സ്കൂളിലെ ലഹരി വിരുദ്ധ ക്ളബിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി.പ്രസ്തുത റാലി അലക്സ് നഗറിൽ നിന്നും ഫാ.ഷെൽട്ടൺ അപ്പോഴിപ്പറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്തു. റാലിക്ക് ശ്രീകണ്ഠാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ.രത്നാകരൻ സ്വാഗതം ആശംസിക്കുകയും സത്യൻ സ്മാരക വായനശാല പ്രസിഡന്റ് ശ്രീ.ബാലൻ ആശംസയർപ്പിക്കുകയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ, ലഹരി വിരുദ്ധ ക്ളബിന്റെ കൺവീനർ ശ്രീ.ബിബിൻ അലക്സ് , സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ.റോയ് പി.ൽ., ശ്രീ.ലിജോ പുന്നൂസ് എക്സൈസ് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.സമാപന നഗരിയായ മടമ്പത്ത് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് . കെ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്കും നാട്ടുകാർക്കും ചൊല്ലികൊടുത്തു.
ഈ ആഘോഷങ്ങളോടോപ്പം സ്വാതന്ത്ര്യം ദിനാഘോഷം, പ്രധാനപ്പെട്ട ഉത്സവങ്ങൾ, വിവിധ ദിനാഘോഷങ്ങൾ , പ്രധാന വ്യക്തികളുടെ ഓർമ്മ ദിവസങ്ങൾ എന്നിവ സമുചിതമായി ആഘോഷിച്ചുവരുന്നു.
യോഗാ പരിശീലനം.
എൻ സി സി യുടെ നേതൃത്വത്തിൽ കുട്ടികളുടെ മാനസിക വികാസത്തിനും ശാരീരിക ക്ഷമത കൂട്ടുന്നതിന്റെയും ഭാഗമായി യോഗാ പരിശീലനവും യോഗാ ദിനാചരണവും നടത്തി.ഇതുകൂടാതെ പ്രമുഖ യോഗാ ട്രെയ്നറായ ശ്രീ.ജോൺസൻ കുഴിക്കാട്ടിന്റെ നേതൃത്വത്തിലും കുട്ടികൾക്ക് യോഗാ പരിശീലനം നൽകി.
അധ്യാപക ദിനാചരണം
മാതൃകാ അധ്യപകനും മുൻ രാഷ്ട്രപതിയുമായ ഡോക്ടർ.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിന് പി റ്റി എ യുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അധ്യാപകദിനാചരണം ആഘോഷിച്ചു. പത്താംക്ലാസിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥികളും, നിരയായി നിന്ന അധ്യാപകരുടെ മുന്പിൽ നിന്ന് മുനിസിപ്പൽ ചെയർമാൻ ശ്രീ. വി പി രാഘവൻ തെളിച്ച തിരിനാളങ്ങളും പുഷ്പങ്ങളും, ' അധ്യാപകർ സ്വയം പ്രകാശിച്ച് എരിഞ്ഞുതീർന്ന് മറ്റുള്ളവർക്ക് പ്രകാശമായി തീരുന്നു ' എന്നതിന്റെ പ്രതീകമായ് എല്ലാം അധ്യാപകർക്കും നൽകി.തുടന്ന് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ എല്ലാ അധ്യാപകർക്കും ഈ ദിനത്തിന്റെ ആശംസകൾ നേർന്നു.സ്കൂൾ പി റ്റി എ പ്രസിഡന്റ് സ്വാഗതവും, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ നന്ദിയും പറഞ്ഞു . മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി മീനാ സജി, പി റ്റി എ വൈസ് പ്രസിഡന്റ്.ശ്രീ.പ്രകാശൻ,എന്നിവർ ആശംസകൾ നേർന്നു.
പ്രതിഭകളെ ആദരിക്കൽ
പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൃഷി , വിദ്യാഭ്യാസം,കലാ,കായികം, സിനിമ തുടങ്ങിയ വിവിധ മേഘലകളിൽ പ്രശസ്തരായ വിവിധ വ്യക്തികളെ ആദരിച്ചു.ഇവരെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും, അവരുടെ വിജയകഥകളും ജീവിതവും അവതരിപ്പിച്ച് ജീവിതത്തിൽ വ്യത്യസ്ത മേഖലകളിൽ എങ്ങനെ ഒക്കെ മുന്നേറാം എന്ന് വഴികാട്ടുകയും ചെയ്തു.
മേരിലാൻ്റ് സിവിൽ സർവീസ് അക്കാദമി മടമ്പം
ചെറുപ്പത്തിലെ തന്നെ കൂട്ടികൾക്ക് ഐ എ സ്,ഐ പി എസ് സ്വപ്നവും,ലോകവീക്ഷണവും, ലക്ഷ്യബോധവും ഉണ്ടാക്കുകന്നതിനായി മേരിലാൻഡ് സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം കുറിച്ചു.മടമ്പം മേരിലാന്റ് ഹൈസ്‌കൂളിൽ 'മേരിലാൻ്റ് സിവിൽ സർവീസ് 'അക്കാദമിയുടെ ഉദ്ഘാടനവും , സിവിൽ സർവീസിനായുള്ള ക്ലാസ്സുകളുടെ ഉദ്ഘാടനവും സ്കൂൾ മാനേജർ റവ.ഫാദർ. ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിയും ഇരിക്കുർ MLA യുമായ ശ്രീ. കെ.സി.ജോസഫ് നിർവ്വഹിക്കുകയും,ഹെഡ്മാസ്റ്റർ ശ്രീ. ബിനൊയ് കെ.സ്വാഗതവും , മുനിസിപ്പൽ ചെയർമാൻ ശ്രീ. വി.വി.രാഘവൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു.PTA പ്രസിഡന്റ് ശ്രീ. യു.പി.അബ്ദുൾ റഹ്മാൻ , MPTA പ്രസിഡന്റ് ശ്രീമതി. മീനാ സജി , സ്റ്റാഫ് സെക്രട്ടറി റോയ് പി.എൽ, സ്കൂൾ ചെയർപേഴ്സൻ കുമാരി റിഷാന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ലീസ.കെ.യു.നന്ദി പറയുകയും ചെയ്തു.ഉദ്ഘാടനവേളയിൽ ബഹുമാനപ്പെട്ട MLA ഇതിന്റെ പ്രാധാന്യത്തെ പറ്റിയും നേട്ടങ്ങളെപറ്റിയും സ്കൂളിൽ ഇതിനായി നടത്തുന്നപ്രവർത്തനങ്ങളെയും വളരെയധികം പ്രശംസിക്കുകയും എല്ലാവിധ പിൻതുണ അറിയിക്കുകയും ചെയ്തു.അനന്ത സിവിൽ സർവീസ് അക്കാദമിയോട് ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
രാജ്യാന്തര ദ്വിദിനശില്പശാല
മേരിലാന്റ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളിൽ ശാസ്ത്രാഭിരുചിയും,പുതു ടെക്നോളജികളും,അതിരുകളില്ലാത്ത ചക്രവാളസീമയൂം തോട്ടറിയുന്നതിനായി ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട്സ്പേസ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം, ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ നവംബർ 27, 28തിയതികളിലായി ഐ.ഐ. എസ്. ടി. @ സ്കൂൾ [[3]] - "ബിയോണ്ട് ദ ഹൊറൈസൺ" ദ്വിദിനശില്പശാല ശില്പശാല നടത്തി. പ്രസ്തുത പരിപാടി സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ ശ്രി .കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുകയും ഡോ.കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും,പിടിഎ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റഹ്മാൻ യു പി , നഗരസഭാ ചെയർമാൻ ശ്രീ.വി പി രാഘവൻ എന്നിവർ ആശംസകളും പ്രോഗ്രാം കൺവീനർ ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.
പ്രസ്തുത ശിൽപ്പശാലയിൽ വാനനിരീക്ഷണവും വിവിധതരം പരീക്ഷണ നിരീക്ഷണങ്ങളും കുട്ടികൾക്ക് നവ്യാനുഭൂതി നൽകി.ടെലസ്കോപ്പിലൂടെ ചക്രവാളസീമയെയും,നക്ഷത്രങ്ങളെയും തോട്ടറിയുന്നതിനും,ഭൂമിയിലെയും ചന്ദ്രനിലേയും കാലാവസ്ഥവ്യതിയാനവും,രണ്ടുസ്ഥലത്തെയും ഭൂമിശാസ്ത്രപ്രത്യകതകളും സാമ്യങ്ങളും,റോക്കറ്റുകളും പുതു ടെക്നോളജികളും,ഇനി അടുത്ത യുഗം ഏത് വിധത്തിൽ ആയിരിക്കും എന്നൂം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.
ശിൽപശാലക്ക് പ്രമുഖ ശാസ്ത്രജ്ഞരായ പ്രൊഫ . കുരുവിള ജോസഫ്,ഡോ.ഗോവിന്ദൻകുട്ടി,ഡോ.വി.ജെ.രാജേഷ്,ഡോ.ജയന്ത് തുടങ്ങിയവരും ജൂനിയർസയന്റിസ്റ്റുകളായ ജീവൻ ഫിലിപ്പ്,ദയാൽ ജി,തെസ്നിയ പി എം,ലക്ഷ്മി മോഹൻ ആർ,ആര്യ മോഹൻ എന്നിവരും ഇരോടൊപ്പം ശ്രീ.ലിജോ പുന്നൂസ് ,ശ്രീ.ബിബിൻ അലക്സ്, ശ്രീ.സ്റ്റീഫർ തോമസ് എന്നിവരും നേതൃത്വം നൽകി. പ്രസ്തുത ശില്പശാലയിൽ സോയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സണും രാഷ്ട്രീയ വക്താവുമായ ഡോ.ഷമാ മുഹമ്മദ് എത്തിച്ചേരുകയ്യും ആശംസകൾ അർപ്പിക്കുകയും ചെയ്തു .കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പത് സ്കൂളുകളിൽ നിന്നുള്ള നൂറ്റി ഇരുപത്തിയഞ്ച് കുട്ടികൾ പങ്കെടുത്തു .
ഈ പരിപാടിയുടെ സമാപന സമ്മേളനത്തിൽ ബഹു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.യു.പി.അബുദുൾ റഹ്മാൻ അധ്യക്ഷത വഹിക്കുകയും, സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനകർമം നിർവഹിക്കുകയും ചെയ്തു. ശില്പശാലയിൽ നടത്തിയ വിവിധ മത്സരങ്ങളുടെയും മറ്റും സർട്ടിഫിക്കറ്റുകൾ ഡോ.ഗോവിന്ദൻകുട്ടി, ഡോ. വി.ജെ. രാജേഷ് തുടങ്ങിയവർ വിതരണം ചെയ്തു.ശ്രീ ലിജോ പുന്നൂസിന്റെ നന്ദിപ്രകാശനത്തോടെ ദ്വിദിന ശില്പശാല സമാപിച്ചു .
സംഘാടന മികവുകൊണ്ടും ഈടുറ്റ ക്ളാസുകൾ കൊണ്ടും മികച്ചതായിരുന്നു ദ്വിദിനശില്പശാല.ശ്രീ.ഒ.യു.ഫിലിപ്പ് സാറിന്റെ നേതൃത്തിൽ പ്രത്യകം തയ്യാറാക്കിയ കവാടം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു.ശ്രീ.ബിബിൻ അലക്സ്,ശ്രീ.ലിജോ പുന്നൂസ് എന്നിവർ ദ്വിദിനശില്പശാലയുടെ ചാലകശക്തിയായി പ്രവർത്തിച്ചു.
ഹൗസുകൾ
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനും,അവരിലുള്ള കലാപരവും കായികപരവും ആയ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമായി കുട്ടികളെ BLUE, GREEN, RED, YELLOW എന്നീ പേരുകൾ നൽകി വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.സ്കൂളിലെ വിവിധ പരിപാടികൾക്ക് ഈ ഹൗസുകൾ തിരിച്ച് മത്സരങ്ങൾ നടത്തുകയും, ഇതിനായി ചുമതലപ്പെടുത്തിയ അധ്യാപകരുടെയും ലീഡർമാരുടെയും നേതൃത്വത്തിൽ കുട്ടികൾ വാശിയോടെ ഒരുങ്ങുകയും മത്സരിക്കുകയും ചെയ്യുന്നു.സ്കൂൾ വർഷാവസാനം ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഗ്രൂപ്പുകൾക്ക് ട്രോഫികൾ നൽകി വരുന്നു.ഈ വർഷം ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയത് ഗ്രീൻ ഹൗസ് ആണ്.ശ്രീ.ഫിലിപ്പ് ഒ യു, ശ്രീ.ലിജോ പുന്നൂസ്.ശ്രീ.ബിബിൻ അലക്സ്, ശ്രീ.ഷിജുമോൻ സി സി, ശ്രീ.അമൽ ചാക്കോ, ശ്രീമതി.സ്മിതാമോൾ ജോർജ്ജ്, ശ്രീമതി.ഉഷാമോൾ തോമസ്, ശ്രീമതി.മിനിമോൾ ജോസഫ്, ശ്രീമതി.ചിന്നു എ കെ,കുമാരി.സജനാ ജോയ്,കുമാരി.ജെസ്നി എന്നിവർ കുട്ടികൾക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു.
ഹൈടെക് ക്ളാസ്സ്മുറികൾ
കുട്ടികൾ ആധുനികയുഗത്തെതോട്ടറിഞ്ഞ്,പുതിയ ടെക്നോളജിയിലുടെ അറിവ് സ്വായിത്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എട്ട് മുതൽ പത്താംക്ലാസ് വരെ ഉള്ള ക്ളാസ് മുറികളിൽ പൂർണ്ണമായും,ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 75 ശതമാനവും സംസ്ഥാന സർക്കാരിന്റെയും മറ്റുസുമനസുകളുടെയും സഹായത്തോടെ ഹൈടെക് ക്ളാസ്സ്മുറികൾ ആണ് ഉള്ളത്.ലാപ് ടോപ്പ് , പ്രോജക്ടർ, സ്പീക്കർ എന്നിവയുടെ സഹായത്തോടെ പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ ആഴത്തിലും,രസകരമായും,അനുഭവിച്ചറിഞ്ഞ് പഠിക്കുന്നതിന് ഇവ സഹായകമാകുന്നു.ഇതുകൂടാതെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമ്മുടെ കുട്ടികളെ സാങ്കേതിക വിദ്യാ പരിശീലനത്തിൽ ഒത്തിരി ഏറെ മുന്നേറാൻ സഹായയിക്കുന്നു.ICT പ്രവർത്തനങ്ങൾക്ക് ശ്രീ.സ്റ്റീഫൻ തോമസ് സാർ നേതൃത്തം നൽകുന്നു.
മോട്ടിവേഷൻ ക്ളാസുകൾ
യുവജന ശാക്തീകരണ പ്രോഗ്രാം
ചുണ്ടപറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെ സി ഐ യുടെയും മേരിലാൻഡ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ പത്താംക്ലാസ് കുട്ടികൾക്ക് യുവജന ശാക്തീകരണ പ്രോഗ്രാം എന്ന പേരിൽ ക്ളാസുകൾ നടത്തി.പ്രമുഖ മോട്ടിവേഷൻ സ്പീക്കറും ജെ സി ഐ നാഷണൽ ട്രെയ്നറുമായ ശ്രീ.ജെയിസൺ തോമസ് ക്ളാസുകൾ നയിച്ചു.കുട്ടികളിലുള്ള പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം, എങ്ങനെ ഒക്കെ പഠനം മികവുറ്റതാക്കിമാറ്റാം , ജീവിതവിജയത്തിന് ആവശ്യകരമായ കാര്യങ്ങൾ എന്തൊക്കെ എന്ന് കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഈ ക്ളാസ്സുകൾ സഹായകമായി.
എനർജി 2019
മേരിലാൻഡ് ഹൈസ്കൂളിലെ കുട്ടികൾക്കായി എം എസ് എം ഐ സഭയിലെ ഡോക്ടർ.സി.വന്ദന അധ്യാപകർക്കും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുമായി ക്ളാസുകൾ എടുത്തു.ഇന്നത്തെ സമൂഹത്തിൽ വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങളും, കുട്ടികളുടെ കൗമാര പ്രായത്തിലുള്ള വിവിധ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും പുത്തൻ ഉണർവ് നൽകുകയും ചെയ്തു.
EXAMINOPHOBIA..? 2020
എക്സാമിനോഫോബിയ..? 2020
പൊതുപരീക്ഷയെ
അഭിമുഖീകരിക്കാൻ പേടിയുണ്ടോ?
പരീക്ഷയെ ഭയം കൂടാതെ,ആത്മവിശ്വാസത്തോടെ നേരിടുന്നതിനും , ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനും ഒപ്പം ചാരിറ്റബിൾ ട്രിന്റിന്റെയും (സർ സയിദ് കോളേജ്[- 99] പ്രീഡിഗ്രി ബാച്ച് കൂട്ടായ്മ) മടമ്പം മേരിലാൻഡ് ഹൈസ്കൂളീന്റെയും നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് മടമ്പം മരി ലാൻഡ് ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥികൾക്കായി നടത്തി.പ്രമുഖ മോട്ടിവേഷൻ സ്പീക്കറും കരിയർ ഗൈഡുമായ ശ്രീ. മജീദ് ആണ് ക്ലാസിനു നേത്യത്വം നൽകിയത്.പ്രസ്തുത പരിപാടി സീനിയർ അസിസ്റ്റന്റ് ലീസാ കെ. യു . ഉദ്ഘാടനം നിർവഹിക്കുകയും , അക്കാദമിക്ക് സെക്രട്ടറി ഷാജു ജോസഫ് സ്വാഗതവും സ്കൂൾ ചെയർപേഴ്സൺ റിഷാന കെ നന്ദി പറയുകയും ചെയ്തു. വിദ്യാർഥികൾക്ക് അവരുടെ വിലപ്പെട്ട സമയം എങ്ങനെ പഠനത്തിൽ വിനിയോഗിക്കാമെന്നും പേടി കൂടാതെ എങ്ങനെ പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കാം എന്നതിനെക്കുറിച്ചും, ജീവിതത്തിൽ എങ്ങനെ എ പ്ളസ് നേടാം എന്നും ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു .
എൻ സി സി , സ്കൗട്ട്സ്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ് .
കുട്ടികൾ ദേശസ്നേഹവും, പരസ്പര ഐക്യവും,അച്ചടക്കവും,വിജ്ഞാനദാഹവും ഉള്ള നല്ല പൗരന്മാരായി വളരുവാനും ,ശുചിത്യപ്രവർത്തനങ്ങളിലും,കാരുണ്യപ്രവർത്തനങ്ങളിലും മാതൃകാപരമായി പെരുമാറാനും ഈ സംഘടനകൾ കുട്ടികൾക്ക് സഹായകമാകുന്നു. Associate NCC Officer ആയ ശ്രീ.ബിജു തോമസ് സാറിന്റെയും, ശ്രീ.ബിജു തോമസ് സർ ട്രെയ്നിങ്ങിനായ് പോയപ്പോൾ ശ്രീ.ഷാജു ജോസഫ് സാറിന്റെയും നേതൃത്വത്തിൽ എൻ സി സി യും,Advanced Scout Master ആയി പ്രവർത്തിക്കുന്ന ശ്രീ.സ്റ്റീഫൻ മാത്യു സാറിന്റെയും Basic Scout Master ആയി പ്രവർത്തിക്കുന്ന ശ്രീ.ബിബിൻ തോമസ് സാറിന്റെയും നേതൃത്വത്തിൽ സ്കൗട്ടും Advanced Guide Captain ആയി പ്രവർത്തിക്കുന്ന ശ്രീമതി ഷീബാ തോമസിന്റെയും Basic Guide Captain ആയി പ്രവർത്തിക്കുന്ന ശ്രീമതി മിനി മോൾ ജോസഫിന്റെയും നേതൃത്വത്തിൽ ഗൈഡും,JRC ട്രെയ്നർമാരായി പ്രവർത്തിക്കുന്ന ശ്രീ.ബിനീഷ് ജോസഫിന്റെയും, ശ്രീമതി.തങ്കമ്മ പീറ്ററിന്റയും നേതൃത്വത്തിൽ ജൂനിയർ റെഡ്ക്രോസും, ശ്രീ.ബിജു മോൻ എൻ എം ന്റെയും , ശ്രീമതി.ഷീജാ വാരിയാട്ടിന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റും പ്രവർത്തിച്ചു വരുന്നു.ഒരോ വർഷവും ഈ സംഘടനകളിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് ഗ്രയ്സ് മാർക്കിന് അർഹത ലഭിക്കുന്നു.
നല്ലപാഠം
മലയാള മനോരമയുടെയും മേരിലാൻഡ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ കുട്ടികളെ സേവന സന്നദ്ദരാക്കുക എന്നലക്ഷ്യത്തോടെ നല്ല പാഠം യുണിറ്റ് പ്രവർത്തിക്കുന്നു.മടമ്പം പുഴയോരത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുക, ജൈവകൃഷി നടത്തി വിളവെടുപ്പ് നടത്തുക ,ടൗൺ ശുചിത്വ പാലനത്തിനായി പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് ഈവർഷം ചെയ്ത പ്രവർത്തനങ്ങൾ.ശ്രീ.അനിൽ ജോയി സാറും.ശ്രീമതി.സുനിതാ മേരി ടീച്ചറുമാണ് ഇതിന് നേതൃത്വം നൽകുന്നത്.
കലാ,കായിക,പ്രവർത്തിപരിചയമേളകൾ
മേരിലാൻഡ് ഹൈസ്കൂളിലെ കുട്ടികൾ 2019-20 വർഷം വളരെ അഭിമാനകരമായ നേട്ടങ്ങൾ ആണ് കൈവരിച്ചത്.പ്രഗത്ഭരായ അധ്യപകരുടെ ശിക്ഷണത്തിൽ കലാരംഗത്തും, കായിക പ്രവർത്തി പരിചയമേളകളിലും ഉപജില്ലാ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഉന്നതവിജയം നേടി.പ്രവർത്തിപരിചയമേളയിൽ ചോക്കുനിർമാണം,വിവിധതരം പെയ്റ്റിങ്ങുകൾ,വിവിധതരം നിർമാണങ്ങൾ തുടങ്ങി മത്സരങ്ങളിലും, കലോത്സവത്തിന് മാർഗം കളി, പ്രസംഗമത്സരങ്ങൾ,രചനാമത്സരങ്ങൾ തുടങ്ങി നിരവധി മത്സരങ്ങളിലും സമ്മാനങ്ങൾ കരസ്ഥമാക്കി.കുമാരി.തീർത്ഥാ മനോജിന് ഹിന്ദി പ്രസംഗത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് ഓടെ ഒന്നാംസ്ഥാനം ലഭിച്ചു എന്നത് എടുത്തു പറയേണ്ട ഒന്നാണ് .
മടമ്പം പുഴയോട് ചേർന്ന് മനോഹരമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉള്ളതിനാൽ ഇവിടെയെത്തുന്ന കുട്ടികളുടെ കായികമായ കഴിവുകൾ വളർത്തുന്നതിനും, വേണ്ടരീതിയിൽ പ്രകടിപ്പിക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.ഈ വർഷവും കുട്ടികൾ കായികരംഗത്ത് അത്‌ലറ്റിക് , ഫുട്ബോൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങി വിവിധ മേഖലകളിലായി മികവ് പുലർത്തി എന്നത് ആവേശകരമായ വസ്തുതയാണ് . മടമ്പം പി കെ എം അക്കാദമിയോട് ചേർന്ന് കുട്ടികൾക്ക് ബാസ്കറ്റ് ബോളിൽ മികച്ച പരിശീലനം നൽകി വരുന്നു.ഈ വർഷവും ഗോപിക കെ,നന്ദന എം.,അൽനാ ജനാർദ്ദനൻ, കൃഷ്ണ പ്രിയ എന്നീ കുട്ടികൾക്ക് അണ്ടർ 14 കണ്ണൂർ ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.അതോടോപ്പം ബാഡ്മിന്റൺ ടൂർണമെന്റിലും ,ശ്രീ.ബിബി൯ തോമസ് സാറിന്റെ ശിക്ഷണത്തിൽ ബി.സി.എം ഫുഡ്ബോൾ ടൂർണമെന്റിലും മാതൃകാപരമായ വിജയങ്ങൾ നേടാൻ സ്കൂളിന് സാധിച്ചു.പ്രവർത്തിപരിചയമേളകളിൽ ശ്രീ.ഒ.യു.ഫിലിപ്പ് സാറും, കലാരംഗത്ത് സിസ്റ്റർ.സുനിമോൾ എസ് വി എം ഉം, കായികരംഗത്ത് ശ്രീമതി .മിനി ജോസഫും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
മോറൽ സയൻസ് /ക്യാറ്റക്കിസം
വിദ്യാർത്ഥികളിൽ സന്മാർഗം, മൂല്ല്യബോധം,സത്ചിന്ത , ആത്മീയത എന്നിവ പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ രണ്ട് ദിവസം മോറൽ സയൻസ് /ക്യാറ്റക്കിസം ക്ളാസുകൾ നടത്തി വരുന്നു.സ്കൂൾതല പരീക്ഷകളിൽ ഉന്നതവിജയം നേടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നേടുന്നതിനുള്ള പരിശീലനവും പ്രോത്സാഹനവും നൽകുന്നു. സിസ്റ്റർ ഉഷസ് എസ് വി എം ആണ് ഇതിന് നേതൃത്വം നൽകൂന്നത്.
കരാട്ടെ
ഇന്ന് കുട്ടികൾ നേരിടുന്ന മാനസികവും, സാമൂഹികവും,ശാരീരികവുമായ വെല്ലുവിളികളെ സധൈര്യം നേരിട്ട് ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനായി സ്കൂളിന്റെ നേതൃത്വത്തിൽ പ്രമുഖ കരാട്ടെ അധ്യാപകനായ രാജു മാത്യു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ കരാട്ടെ പരിശീലനം പൂർത്തിയാക്കിവരുന്നു.ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ശ്രീ.അനിൽ ജോയ് സർ ആണ് .
SSLC,LSS,USS 2019-2020
2019-2020 വർഷം പൊതുപരീക്ഷയെ നേരിടുന്ന SSLC,LSS,USS വിദ്യാർത്ഥികൾക്ക് സവിശേഷമായ ശ്രദ്ധ നൽകി രാവിലെ 8.45 മുതൽ ആരംഭിക്കുന്ന പഠനക്ളാനുകളും മാതൃകാ പരീക്ഷകളും വൈകിട്ട് 6 വരെ നീണ്ടു നിൽക്കുന്നു.വൈകുന്നേരങ്ങളിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ ലഘു ഭക്ഷണവിതരണവും, പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനവും നൽകുന്നു.SSLC കുട്ടികൾക്ക് വേണ്ടകാര്യങ്ങൾ ശ്രീ.ഷാജു ജോസഫ് സാറിന്റെയും, ശ്രീ.ബിജുമോൻ എൻ എം സാറിന്റെയും, സിസ്റ്റർ.സുനിമോൾ എസ് വി എമിന്റെയും നേതൃത്തിലും,LSS.USS ശ്രീ.ഷിജു കുര്യൻ സാറിന്റെയും, സിസ്റ്റർ.നിതാ എസ് വി എം ന്റെയും നേതൃത്വത്തിൽ നടന്നുവരുന്നു.
ഉണർവ്
ഭാഷാ ഗണിത വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരിപോഷിച്ച് മുഖ്യധാരയിലേക്ക് എത്തിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയിൽ പ്രവർത്തിക്കുന്ന തിരുഹൃദയ ദാസ സന്യാസസമൂഹവും മേരിലാൻഡ് ഹൈസ്കൂളും ഏറ്റെടുത്തു നടത്തിയ പദ്ധതിയാണ് ഉണർവ്.നമ്മുടെ വിദ്യാലയത്തിലെ വിവിധ ക്ളാസുകളിൽ പഠിക്കുന്ന അറുപത് കുട്ടികൾക്ക് നാൽപത്തിഅഞ്ജ് മണിക്കൂർ വീതം അധികസമയം കണ്ടെത്തി പ്രത്യേക പരിശീലനം നൽകി.ഈ പരിപാടിയുടെ ഉദ്ഘാടനം പി റ്റി എ വൈസ് പ്രസിഡന്റ് ശ്രീ.പ്രകാശന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിൽ നിർവഹിച്ചു.റവ.ഫാദർ.മാത്യു പതിയിൽ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ ആശംസയും, ശ്രീ.ലിജോ പുന്നൂസ് നന്ദിയും പറഞ്ഞു.ഇതിന് എല്ലാ മാർഗനിർദേശങ്ങളും,സഹായസഹകരണങ്ങളും തന്ന് പ്രോൽസാഹിച്ചത് റവ.ഫാദർ. മാത്യു പതിയിലും, ഈ പരിപാടിക്ക് നേതൃത്വം നൽകിയത് ശ്രീ.ലിജോ പുന്നൂസ് സാറും ആണ് .
മേരിലാൻഡ് പ്രീപ്രൈമറി സ്കൂൾ (മേരിലാൻഡ് നേഴ്സറി സ്കൂൾ)
ചെറുപ്പത്തിലേ കളികളിലൂടെയും, പഠനമികവുകളിലൂടയും പുസ്തകങ്ങളുടെയും അറിവുകളുടെയും ലോകത്തിലേക്ക് കുഞ്ഞുകുട്ടികൾക്ക് അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ മേരിലാൻഡ് പ്രീപ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു.ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന എൽ കെ ജി, യു കെ ജി ക്ളാസ്സുകൾ ഈ വിദ്യാലയത്തിന്റെ അടിസ്ഥാനശിലയാണ്.ശീമതി.ഷൈനി ടീച്ചറുടെ നേതൃത്വത്തിൽ 5 പേർ ഇവിടെ സേവനം ചെയ്യുന്നു.അമ്മയും കുഞ്ഞും വിനോദയാത്ര ,അമ്മമാർക്കുള്ള പ്രത്യേക മത്സര പരിപാടികൾ എന്നിവ ആകർഷകമാണ് . മെച്ചപ്പെട്ട സിലബസ് പഠിപ്പിക്കുന്നതോടൊപ്പം അമ്മയുടെ സ്നേഹവാത്സല്യങ്ങൾ നൽകി കുട്ടികളെ വളർത്താനും അധ്യാപികമാർ ശ്രമിക്കുന്നു.ശ്രീ മനോജ് എം പി യുടെ നേതൃത്വത്തിലുള്ള പി റ്റി എ എല്ലാവിധ സഹായസഹകരണങ്ങളും നൽകുന്നു.ശ്രീ.ഷാജു ജോസഫ് സാറിന്റെ നേതൃത്വത്തിലുള്ള മോണിറ്ററിങ്ങ് കമ്മിറ്റി നേഴ്സറിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മാർഗനിർദേശങ്ങൾ നൽകിവരുന്നു.
ഉച്ചഭക്ഷണ പദ്ധതി
സംസ്ഥാന ഗവൺമെന്റിൽ നിന്ന് സമയാസമയങ്ങളിൽ ലഭിക്കുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഒന്നുമുതൽ എട്ടുവരെ ക്ളാസുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം ചിട്ടയോടെ നടന്നുവരുന്നു.ശ്രീ.സജി എബ്രഹാമും, ശ്രീമതി.റിൻസി പി സി യും ഇതിവേണ്ട നേതൃത്വം നൽകുന്നു. ഇതോടോപ്പം വിശേഷാവസരങ്ങളിലുള്ള പ്രവർത്തനങ്ങൾക്ക് ഇവരുടെ നേതൃത്വത്തിൽ വളരെ ഉചിതമായരീതിൽ ഏവർക്കും ആവശ്യമായ ഭക്ഷണം നൽകാൻ മുന്നിൽ നിന്ന് നേതൃത്വം നൽകുന്നു.
ലൈബ്രറി
കുട്ടികളുടെ വായനാശീലം വളർത്തുക, കൂടുതൽ അറിവുള്ളവർ ആക്കുക എന്ന ലക്ഷ്യത്തോടെ നാലായിരത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി ശ്രീമതി മേരി ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയിൽ തന്നെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും ആഴ്ചയിൽ ഒരിക്കൽ പുസ്തകങ്ങൾ കൈമാറുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച വായനാകുറുപ്പ് കുട്ടികൾക്ക് പുസ്തക പ്രതിഭാ സമ്മാനം നൽകുകയും ചെയ്യുന്നു.നമുക്ക് പാർക്കാൻ നല്ല കേരളം എന്ന മുദ്രാവാക്യവുമായി കാൻഫെഡ് സ്കൂൾ ലൈബ്രറി യിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് ലക്ഷം രൂപയുടെ പുസ്തകങ്ങളും, അലമാരയും കൂടി നമ്മുടെ ലൈബ്രറിയിലേക്ക് എത്തുമ്പോൾ നമ്മുടെ ലൈബ്രറി കൂടുതൽ മികവുറ്റതാകും.
അമ്മവായന
കുട്ടികളോടൊപ്പം അമ്മമാരുടെ വായനാശീലം പരിപോഷിപ്പിക്കാൻ രൂപികരിച്ച പദ്ധതിയാണ് ഇത്.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനാകുറുപ്പ് തയ്യാറിക്കുന്ന അമ്മമാർക്ക് പുസ്തക പ്രതിഭാ സമ്മാനം നൽകി വരുന്നു.
സ്കൂൾഅസംബ്ളി
കുട്ടികളിൽ പഠനത്തോടൊപ്പം. നേതൃത്വപാടവം വളർത്താനും ആത്മവിശ്വാസം ജനിപ്പിക്കുന്നതിനും സ്കൂൾ അസംബ്ലിയിലെ വിവിധ പ്രോഗ്രാമുകൾ വഴി സാധിക്കുന്നു.ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ നേതൃത്വം നൽകുന്ന അസംബ്ലി നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.വൈവിധ്യമാർന്ന വിവിധ പരിപാടികളോടെ ഓരോ വിദ്യാർത്ഥികളും അധ്യാപകരുടെ നേതൃത്വത്തിൽ അസംബ്ലിയെ കൂടുതൽ ശ്രദ്ധേയമാക്കി മാറ്റുന്നു.
പഠന വിനോദയാത്രകൾ
കുട്ടികളിൽ പഠനത്തോടൊപ്പം മാനസികമായും, വൈജ്ഞാനികമായും ഉദകുന്നരീതിയിൽ ക്ളാസ് മുറികളിൽ നിന്ന് പുറത്തെ കാഴ്ചകളിലേക്കും,പഠനാനുഭവങ്ങളിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെ പഠന വിനോദയാത്രാ നടത്തുന്നു. കൺവീനർ ശ്രീ.ഒ.യു.ഫിലിപ്പ് സാറിന്റെയും, ശ്രീ.ഷാജു ജോസഫ് സാറിന്റെയും മറ്റ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്തത്തിൽ എർണാകുളത്തേക്കും, വയനാട് ഇ ത്രീ പാർക്കിലേക്കുമായിരു 2019-2020 ലെ യാത്ര.
സ്കൂൾ വാഹനങ്ങൾ
മടമ്പം ടൗണിന്റെ ഹൃദയ ഭാഗത്തുള്ള മേരിലാൻഡ് ഹൈസ്കൂളിനെ ലക്ഷ്യമാക്കി ഇന്നും കുട്ടികൾ ക്രമാതീതമായി വന്നുകൊണ്ടിരിക്കുന്നു.അതിന് കാരണം ഈ സ്കൂളിലെ അധ്യയന പ്രവർത്തനങ്ങളും, അച്ചടക്കപ്രവർത്തനങ്ങളും വാഹന സൗകര്യങ്ങളുടെ ലഭ്യതയുമാണന്ന് നിസംശയം പറയാൻ സാധിക്കും.ഇന്ന് യാത്രാസൗകര്യങ്ങളുടെ പാതയിൽ സ്വന്തമായി അഞ്ച് വാഹനങ്ങളും അതിലേറെ പ്രൈവറ്റ് വാഹനങ്ങളും നമ്മുടെ കൂടെ ഉണ്ട് എന്നുളളത് അഭിമാനിക്കാവുന്ന കാര്യമാണ്.( കുട്ടികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്കൂളിന് സ്വന്തമായി 5വാഹനങ്ങളും അതുകൂടാതെ സ്കൂളിന്റെ നേതൃത്വത്തിൽ മറ്റു വാഹനങ്ങളിലായി 800 കുട്ടികളോളം എല്ലാ ദിവസവും സ്കൂളിൽ എത്തിചേരുന്നു).കുുയിലൂർ,ഇരിക്കൂർ,പഴയങ്ങാടി,ശ്രീകണ്ഠാപുരം,ഐച്ചേരി,കാഞ്ഞിലേരി,മൈക്കിൾഗിരി ,എെച്ചേരി,ചുണ്ടപറമ്പ്,മലപ്പട്ടം,അടുവാപ്പുറം, പ്ളാരി, തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികളെത്തുന്നു.സ്കൂൾ വാഹനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീ.ജോസ് പ്രിൻസ് കെ കൺവീനറും, ശ്രീ.ബിജു തോമസ്, ശ്രീ.ഫിലിപ്പ് എം മാത്യു എന്നിവർ അംഗങ്ങളായ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
പ്ലാറ്റിനം ജൂബിലിസ്നേഹ സംഗമം
മേരിലാന്റ് ഹൈസ്കൂളിന്റെ പടിയിറങ്ങി ഒരുപാട് തലമുറകൾക്ക് വെളിച്ചമായി ഉരുകി തീരുന്ന ഏവരെയും ആദരിക്കുന്നതിന്റെ ഭാഗമായി പൂർവ്വ മാനേജരുടെയും, അധ്യാപകരുടെയും ,അനധ്യാപകരുടെയും , മുൻ പി റ്റി എ ഭാരവാഹികളുടെയും സ്നേഹ സംഗമം വിവിധ പരിപാടികളോടെ നടത്തി.വർഷങ്ങൾക്ക് ശേഷമുള്ള കൂടി ചേരൽ വികാരനിർഭരമായിരുന്നു.പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂതൃക്കയിൽ അധ്യക്ഷത വഹിക്കുകയും , മുൻ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ. സീലാസ് എസ്.വി എം . ഉദ്ഘാടനകർമം നിർവഹിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും ,പി.ടി.എ.പ്രസിഡണ്ട് യു.പി.അബുദുൾ റഹ്മാൻ , പൂർവ്വ അധ്യാപകർ തുടങ്ങിയവർ ആശംസകൾ പറഞ്ഞ് സംസാരിക്കുകയും,ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.പരിപാടിയിൽ പങ്കെടുത്ത ഏവരും തങ്ങളുടെ പഴയകാല ഓർമ്മകൾ അയവിറക്കുകയും , ഏവർക്കും ഉപഹാരങ്ങൾ നൽകുകയും , സ്നേഹ ഭോജനത്തോടുകൂടി പരിപാടി സമാപിക്കുകയും ചെയ്തു.,
ഫ്ളവേഴ്സ് ടോപ്പ് സിംഗർ മാസ്റ്റർ തേജസ്
മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെ കീർത്തി ലോകമെങ്ങും എത്തിക്കാൻ ഇടയായ ഫ്ളവേഴ്സ് ടോപ്പ് സിംഗർ മേരിലാൻഡിന്റെ അഭിമാനമായ മാസ്റ്റർ തേജസ് ഈ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.മേരിലാഡ് സ്കൂളിൽ നിന്നും ഫ്ലവേഴ്സ് ടോപ്പ് സിംഗർ വേദിയിലെത്തി ട്രിപ്പിൾ എക്സ്ട്രീം ഗ്രേഡുകൾ നേടികോണ്ട് ജൈത്രയാത്ര തുടരുന്ന തേജസ് നമ്മുടെ വിദ്യാലയത്തിലാണ് പഠിക്കുന്നത് എന്നത് ഇവിടെ പഠിക്കുന്ന ഏതോരു കുട്ടിക്കും അഭിമാനത്തിനിടയാക്കുന്നു.
അവാർഡ്
തന്റെ പ്രവർത്തനങ്ങൾകൊണ്ടും, നേതൃപാഠവംകൊണ്ടും കോട്ടയം അതിരൂപതയിലെ ഏറ്റവും നല്ല പ്രൈമറി അധ്യാപകനുള്ള അവാർഡ് മേരിലാൻഡ് ഹൈസ്കൂളിലെ ശ്രീ.ലിജോ പുന്നൂസ് സാറിന് ലഭിച്ചത് 2019-20 അധ്യയനവർഷത്തിലെ മികച്ച നേട്ടങ്ങളിലൊന്നാണ്.
ജൂബിലി സ്മാരക സമുച്ചയം
റവ.ഫാദർ. ലൂക്ക് പൂതൃക്കയിൽ തറക്കല്ലിട്ട ജൂബിലി സ്മാരക സമുച്ചയത്തിന്റെ പണികൾ പുരോഗമിക്കുന്നു.മൂന്നു നിലകളിലായി ആധുനിക സൗകര്യങ്ങളോടു കൂടിയ 12 ക്ളാസ്സ് മുറികളുള്ള മനോഹരമായ ഒരു സമുച്ചയം ആണ് നിർമ്മിക്കുന്നത്.കേരള സർക്കാരിന്റെ ചലഞ്ച് ഫണ്ട് വഴിയായും, അധ്യാപക അനധ്യാപകരുടെയും, സുമനസ്സുകളുടെയും സഹായ സഹകരണത്തോടെയുമാണ് ഇതിന്റെ പണി പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.
പ്ലാറ്റിനം ജൂബിലി സമാപന വിളംബര ജാഥ
പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മടമ്പം മേരിലാൻഡ് ഹൈസ്കൂൾ, 2020 ഫെബ്രുവരി മാസം ഇരുപതാം തിയതി നടത്തുന്ന ജൂബിലി വർഷ ആഘോഷ സമാപനം, സ്കൂൾ വാർഷികം, മെഗാ പൂർവ വിദ്യാർത്ഥി സംഗമം എന്നിവയുടെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു.ജാഥയുടെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബ് സ്കൂൾ ചരിത്രവും,സംസ്കാരങ്ങളും,പ്ലാറ്റിനം ജൂബിലി സന്ദേശവും ഏവരിലേക്കും എത്തിക്കുന്നതുമായിരുന്നു. ഫെബ്രുവരി പതിനെട്ടാം തിയതി രാവിലെ 75 കുട്ടികൾ സൈക്കിളിൽ നടത്തിയ പ്രസ്തുത വിളംബര ജാഥ സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശ്രീ. യു. പി. അബ്ദുൽ റഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്ലാറ്റിനം ജൂബിലി പ്രോഗ്രാം കൺവീനർ ശ്രീ. ലിജോ പുന്നൂസ് സ്വാഗതം ആശംസിക്കുകയും, സ്കൂൾ അക്കാദമിക് സെക്രട്ടറി ശ്രീ ഷാജു ജോസഫ് കൃതജ്ഞതപറയുകയും ചെയ്തു. ഈ പരിപാടി ഏറെ ജനശ്രദ്ധ ആകർഷിച്ചു.
മേരിലാന്റ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനവും, പൂർവ്വ വിദ്യാർത്ഥി സംഗമവും, സ്കൂൾ വാർഷികവും
മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കൂൾ വാർഷികവും വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ഹെഡ്മാസ്റ്റർ ബിനോയ് കെ പതാക ഉയർത്തി. തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം ആരംഭിക്കുകയും പി കെ എം കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ. ജെസ്സി എം.സി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ജോസ് കരിമ്പിൻ , ശ്രീ.ശശീധരൻ മാസ്റ്റർ, ശ്രീ.സ്കറിയാ നെല്ലംക്കുഴി എന്നിവർ ആശംസ നേരുകയും ചെയ്തു.ശ്രീ.ബിബിൻ അലക്സ് ഒരുക്കിയ സ്കൂൾ ആരംഭം മുതൽ ഇതുവരെ ഉള്ള ചരിത്ര ഡോക്യുമെന്ററിയും , ശ്രീമതി ബിന്ദു ജേക്കബ് എഴുതിയ കവിതയുടെ ദൃശ്യാവിഷ്ക്കാരവും പരിപാടിയെ കൂടുതൽ മികവുറ്റതാക്കി. ശേഷം പൂർവ്വവിദ്യർത്ഥികൾക്ക് സ്നേഹവിരുന്നു നൽകി.
പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിൽ കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സ്റ്റാനി എടത്തിപറമ്പിൽ അധ്യക്ഷത വഹിക്കുകയും മുൻ മന്ത്രിയും എംഎൽഎയും ആയ ശ്രീ.കെ .സി ജോസഫ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂതൃക്കയിൽ സ്വാഗതം ആശംസിക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് .കെ.സ്കൂൾ റിപ്പോർട്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുകയും, ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ ശ്രീ വി.പി രാഘവൻ സ്മരണിക പ്രകാശനം ചെയ്യുകയും ചെയ്തു.ശ്രീമതി ഉഷാമോൾ തോമസ് രചിച്ച പ്ലാറ്റിനം ജൂബലി ഗാനം കുട്ടികൾ മനോഹരമായി ആലപിച്ചു .ശ്രീ.യു.പി.അബുദുൾ റഹ്മാൻ , ശ്രീമതി മീനാ സജി , ശ്രീമതി ലീസാ കെ.യു , ശ്രീ.മനോജ് എം.പി.മാസ്റ്റർ മാനസ് സ്റ്റീഫൻ, എന്നിവർ ആശംസകൾഅർപ്പിച്ചു സംസാരിക്കുകയും, കോട്ടയം അതിരൂപത അദ്ധ്യാപക അവാർഡ് ജേതാവും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.സ്കൂൾ വിദ്യാർത്ഥിയും ഫ്ളവേഴ്സ് ടോപ്പ് സിഗർ ഫെയിം ആയ മാസ്റ്റർ തേജസ് കെ യുടെ അനുഗ്രഹ സാന്നിധ്യം കൊണ്ടും മാസ്റ്റർ തേജസിന്റെ ഗാനാലാപനം കൊണ്ടും നമ്പന്നമായിരുന്നു സദസ്.തുടർന്ന് ജിഗിൾ ബെൽ ,റിഥം, ഗാന്ധീയം നൃത്തം ശിൽപം തുടങ്ങിയ പരിപാടികൾ വേദിയെ കൂടുതൽ ശോഭമയമാക്കി.
വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരുടെയൂം,വൈസ് ചെയർമാൻമാരുടെയൂം കൺവീനറുമാരായ ശ്രീ.ലിജോ പുന്നൂസ് സാറിന്റെ നേതൃത്തിലുള്ള പ്രോഗ്രാം കമ്മിറ്റിയുടെയും,ശ്രീ.റോയ് പി എൽ സാറിന്റെ നേതൃത്തിലുള്ള ഫിനാൻസ് കമ്മിറ്റിയുടെയും , സിസ്റ്റർ ഉഷസ് എസ് വി എം ന്റെ നേതൃത്തിലുള്ള റിസപ്ഷൻ കമ്മിറ്റിയുടെയും ,ശ്രീ.സജി എബ്രാഹം സാറിന്റെ നേതൃത്തിലുള്ള ഫുഡ് കമ്മിറ്റിയുടെയും,ശ്രീ.ഒ.യു.ഫിലിപ്പ് സാറിന്റെ നേതൃത്തിലുള്ള ഡെക്കറേഷൻ കമ്മിറ്റിയുടെയും ,ശ്രീ.റോയ്മോൻ ജോസ് സാറിന്റെ നേതൃത്തിലുള്ള സുവനീർ കമ്മിറ്റിയുടെയും,ശ്രീ.സ്റ്റീഫൻ തോമസ് സാറിന്റെ നേതൃത്തിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റിയുടെയും,ശ്രീ.ബിജു തോമസ് സാറിന്റെ നേതൃത്തിലുള്ള ഡിസിപ്ളിൻ കമ്മിറ്റിയുടെയും,ശ്രീ.ബിബിൻ അലക്സ് സാറിന്റെ നേതൃത്തിലുള്ള ഡോക്യുമെന്റേഷൻ കമ്മിറ്റിയുടെയും,ശ്രീമതി.ഷീജാ വാരിയാട്ട് ടീച്ചറിന്റെ നേതൃത്തിലുള്ള കൾച്ചറൽ കമ്മിറ്റിയുടെയും,ശ്രീ.ബിജുമോൻ എൻ എം സാറിന്റെ നേതൃത്തിലുള്ള പബ്ളിസിറ്റി കമ്മിറ്റിയുടെയും, ശ്രീ. യു. പി. അബ്ദുൽ റഹ്മാന്റെയും,ശ്രീമതി മീനാ സജി യുടെയും നേതൃത്തിൽ പി ടി എ യും കൈമെയ് മറന്ന് ഒന്നായി പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ പരിപാടികളോക്കയും വിജയിപ്പിക്കാൻ സാധിച്ചത് .ഈ പ്രവർത്തനങ്ങളുമായി സഹകരിച്ച ഏവരെയും ഹൃദയം നിറഞ്ഞ നന്ദയോടെ ഓർക്കുന്നു.
"മുഴുവൻ കുട്ടികളെയും ഉപരിപഠനത്തിന് അർഹരാക്കുക,ഉത്തമ പൗരന്മാരായി വാർത്തെടുക്കുക "എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ജാതി-മത-വർണ്ണ ചിന്തകൾക്ക് അതീതമായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കന്നു എന്നതാണ് മേരിലാൻഡ് ഹൈസ്കൂളിന്റെ വിജയം.കോട്ടയം അതിരൂപതയിലും കണ്ണൂർ ജില്ലയിലും തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന വിദ്യാലയമാണ് മേരിലാൻഡ് ഹൈസ്കൂൾ എന്നതിൽ നമുക്ക് ഏറെ അഭിമാനിക്കാം.വരും വർഷങ്ങളിലും മേരിലാൻഡ് ഹൈസ്കൂളിന് വിജയങ്ങൾ കൊയ്തുകൊണ്ടുള്ള ജൈത്രയാത്ര തുടരാനിടവരട്ടെ എന്ന് നമുക്ക് ആശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം .
.