മേരിലാന്റ് ഹൈസ്കൂൾ മടമ്പം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഫ്ളവേഴ്സ് ടോപ്പ് സിംഗർ മാസ്റ്റർ തേജസ്

മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെ കീർത്തി ലോകമെങ്ങും എത്തിക്കാൻ ഇടയായ ഫ്ളവേഴ്സ് ടോപ്പ് സിംഗർ മേരിലാൻഡിന്റെ അഭിമാനമായ മാസ്റ്റർ തേജസ് ഈ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.മേരിലാഡ് സ്കൂളിൽ നിന്നും ഫ്ലവേഴ്സ് ടോപ്പ് സിംഗർ വേദിയിലെത്തി ട്രിപ്പിൾ എക്സ്ട്രീം ഗ്രേഡുകൾ നേടികോണ്ട് ജൈത്രയാത്ര തുടരുന്ന തേജസ് നമ്മുടെ വിദ്യാലയത്തിലാണ് പഠിക്കുന്നത് എന്നത് ഇവിടെ പഠിക്കുന്ന ഏതോരു കുട്ടിക്കും അഭിമാനത്തിനിടയാക്കുന്നു.

അവാർഡ്

തന്റെ പ്രവർത്തനങ്ങൾകൊണ്ടും, നേതൃപാഠവംകൊണ്ടും കോട്ടയം അതിരൂപതയിലെ ഏറ്റവും നല്ല പ്രൈമറി അധ്യാപകനുള്ള അവാർഡ് മേരിലാൻഡ് ഹൈസ്കൂളിലെ ശ്രീ.ലിജോ പുന്നൂസ് സാറിന് ലഭിച്ചത് 2019-20 അധ്യയനവർഷത്തിലെ മികച്ച നേട്ടങ്ങളിലൊന്നാണ്.

ഇൻസ്പെയർ അവാർഡ് 2021-2022

മടമ്പം മേരിലാൻഡ് ഹൈസ്കൂളിലെ കുട്ടികളായ സബിൻ രാജ് ചെട്ടിയാത്ത് , ജെഫിൻ ബിജു ,അദ്വൈത് ടി തുടങ്ങിയവർ ഇൻസ്പെയർ അവാർഡ് ജേതാക്കളായി.



എ൯ എം എം എസ്