മേരിലാന്റ് ഹൈസ്കൂൾ മടമ്പം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ആഘോഷങ്ങൾ &ക്ളബ് പ‍്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യവേദി 2019-20

കുട്ടികളിൽ കലാഭിരുചിയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ മേരിലാൻഡ് ഹൈസ്കൂളിലെ 2019-2020 വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ളബുകളുടെയും ഉദ്ഘാടനം 11/07/2019 ന് നടത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ ജൂനിയർ ഏശുദാസ് എന്ന് അറിയപ്പെടുന്ന ശ്രീ.രതീഷ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും ശ്രീ.അബ്ദുൾ റഹ്മാൻ യു പി,ശ്രീമതി മീനാ സജി,സിസ്റ്റർ.സുനിമോൾ എസ്.വി.എം മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസയും , സ്കൂൾ ചെയർപേഴ്സൺ റിഷാന കെ നന്ദിയും പറഞ്ഞു.ശ്രീ.രതീഷ് വിവിധ ഗാനാലാപനങ്ങൽ കൊണ്ടു വേദിയെ സന്തോഷമുഖരിതമാക്കി.ഇതോടോപ്പം മാസ്റ്റർ ദേവരാജ്, മാസ്റ്റർ യദു കൃഷ്ണ തുടങ്ങിയവരുടെ വ്യത്യസ്ത പരിപാടികൾ കൊണ്ടും സുന്ദരമായിരുന്നു ആ നിമിഷങ്ങൾ.

ഓണം

മലയാളികളുടെ ഏറ്റവും വലിയ ആഘോഷം ആയ ഓണം സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പുതൃക്കയിൽ ഉദ്ഘാടനം ചെയ്യുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ് കെ സ്വാഗതവും ശ്രീമതി ലീസാ കെ യു നന്ദിയും പറഞ്ഞു.ശ്രീ അബ്ദുൽ റഹ്മാൻ യു പി, ശ്രീമതി മീനാ സജി എന്നിവർ ആശംസകളർപ്പിച്ചു.വിവിധ വിഭാഗത്തിൽ മാവേലിമന്നൻ മത്സരം,മലയാളി മങ്ക മത്സരം, ഓണപ്പാട്ട്മത്സരം, വടംവലി മത്സരം എന്നിവ അന്നേദിവസം സംഘടിപ്പിച്ചു.കുട്ടികൾക്കും മാതാപിതാക്കൾകും നൽകിയ വിഭവസമൃദ്ധമായ ഊണോടുകൂടി അന്നേദിവസത്തെ പരിപാടികൾ സമാപിച്ചു.

ക്രിസ്തുമസ് & പുതുവർഷാഘോഷം

ക്രിസ്തുമസ് ദിനാചരണവും, പുതുവർഷാഘോഷവും നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങൾ സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പൂതൃക്കയിൽ ക്രിസ്തുമസ് സന്ദേശം നൽകി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ലീസാ കെ യു നന്ദിയും പറഞ്ഞു.പി റ്റി എ പ്രസിഡന്റ് ശ്രീ.അബ്ദുൾ റഹ്മാൻ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി.മീനാ സജി, സ്കൂൾ ലീഡർ മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

എൽ പി വിഭാഗം കുട്ടികൾ അവതരിപ്പിച്ച പുൽക്കൂട്ടിൽ പിറന്ന ഏശുക്രിസ്തുവിന്റെ ജനനത്തിന്റ ദൃശ്യാവിഷ്കാരവും,പുൽകൂടും,നൃത്തശിൽപ്പവും ഏവർക്കും വേറിട്ട അനുഭവമായി.തുടർന്ന് സ്കൂളിലെ ഒരു കുട്ടിയെ ലക്കി സ്റ്റാർ ആയി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.വിവിധ ഹൗസുകൾ പങ്കെടുത്ത കരോൾ ഗാന മത്സരം, ക്രിസ്തുമസ് പാപ്പ മത്സരം എന്നിവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ശിശുദിനം

മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ ശിശുദിനാഘോഷം കുട്ടികളുടെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.നവംബർ 14- ം തിയതി രാവിലെ 10 മണിക് സ്കൂളിൽ നിന്നും എൽ പി ക്ളാസിലെ കുട്ടികൾ മുതൽ ഹൈസ്കൂൾ ക്ളാസ് വരെയുള്ളകുട്ടികൾ വർണ്ണശബളമായി സ്കൂളിൽനിന്ന് തുമ്പേനി ജംങ്ഷനിലേക്ക് റാലി നടത്തുകയും, ഓരോ വിഭാഗത്തിൽ നിന്നും ഏറ്റവും മനോഹരമായി അണിയിച്ചൊരുക്കിയ ക്ളാസ്സുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ വിധികർത്താക്കൾ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

തുർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടികൾക്ക് സ്കൂൾ പൂർവ വിദ്യാർത്ഥിയും,യങ് സയന്റിസ്റ്റ് അവാഡ് ജേതാവും നാസയിൽ സന്ദർശനം നടത്താൻ ഭാഗ്യം ലഭിച്ച വ്യക്തിയുമായ മാസ്റ്റർ കീർത്തൻ വിഷ്ടാതിഥി ആയിരുന്നു. സ്കൂൾ ചെയർപേഴ്സൺ കുമാരി റിഷാന കെ യുടെ അധ്യക്ഷതയിൽ സ്കൂൾ ചാച്ചാജിയായ മാസ്റ്റർ യാദവ് പി യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ.അബ്ദുൾ റഹ്മാൻ,മദർ പി ടി എ പ്രസിഡന്റ് ശ്രീമതി.മീനാ സജി, സ്കൂൾ ലീഡർ മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസകളും, മാസ്റ്റർ ഹവിൻ ബിനോയ് നന്ദിയും പറഞ്ഞു.ശ്രീമതി ഉഷാമോൾ തോമസിന്റെ സംഗീതവും,മാസ്റ്റർ യദുകൃഷ്ണ എ യുടെ മിമിക്രിയും, മാസ്റ്റർ വിഷ്ണു എസ് ഗോപാലിന്റെ അക്രോബാറ്റിക് ഡാൻസും ആഘോഷങ്ങൾക്ക് കൂടുതൽ ചാരുത നൽകി. എൽ പി ,യു പി, ഹൈസ്കൂൾ ചാച്ചാജി മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും,സ്റ്റാർ ഓഫ് ദി ഡേ ആയി എട്ട് ബി ക്ളാസിലെ മാസ്റ്റർ ധനിൽ സുരേഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു.കുട്ടികൾക്ക് ശ്രീ.സജി എബ്രഹാമിന്റെ നേതൃത്വത്തിൽ രുചികരമായ ഭക്ഷണം നൽകി പരിപാടികൾ അവസാനിച്ചു.

വായനാവാരോഘോഷം 2019

അക്ഷരങ്ങളുടെ നിറക്കൂട്ടുകളിലേക്ക് മലയാളിസമൂഹത്തെ നയിക്കുകയും വായന ജീവിതതപസ്യയാക്കി മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്ത ശ്രീ. പി എൻ പണിക്കരുടെ സ്മരണാർത്ഥം സ്കൂളിൽ ഒരു മാസം നീണ്ടു നിന്ന വായനാവാരോഘോഷവും വിവിധ മത്സരങ്ങളും നടത്തി.വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തൽ,കവിതാ ആലാപനം, മലയാളം, ഇംഗ്ലീഷ് ഹിന്ദി വായനാമത്സരം തുടങ്ങിയവ അവയിൽ പെടുന്നു

ഇൻസ്പിര-2019

മടമ്പം മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും, പ്രമുഖ സാഹിത്യകാരനായിരുന്ന ബഷീറിന്റെ ജന്മദിനത്തിന്റെയും, വായനാവാരാഘോഷത്തിന്റെയും ഭാഗമായി ഇൻസ്പിര 2019 എന്ന പേരിൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എൽ പി,യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത വിദ്യാ൪ത്തികളെ ബഷീറിന്റ പ്രമുഖ കൃതികളുടെ പേരുകൾ നൽകി വിവിധ ഗ്രൂപ്പുകളായി തരം തിരിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു .സ്കൂൾ മാനേജർ ഫാദർ ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം നിർവഹിക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ലാങ്വേജ് ക്ളബ് കോഡിനേറ്റർ ശ്രീ.ഷാജു ജോസഫ് നന്ദിയും പറഞ്ഞു. ഓരോ വിഭാഗത്തിലും നാലു കുട്ടികൾ ഉൾപ്പെടുന്ന ആറു ഗ്രൂപ്പുകൾ വീതം പങ്കെടുത്ത മത്സരം വിജ്ഞാനപ്രദവും കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് നൽകുന്നതുമായിരുന്നു . വിവിധ മത്സരങ്ങൾക്ക് ഫാദർ.റജി പുല്ലുവട്ടം,കുമാരി.ഷൈനമോൾ രാജു, ശ്രീ.റോയ്മോൻ ജോസ്, ശ്രീ.ബിബിൻ അലക്സ്, ശ്രീമതി.ഷീബാ തോമസ് എന്നിവർ നേതൃത്വം നൽകി.

എൽ പി വിഭാഗം മത്സരത്തിൽ ഓർമ്മക്കുറിപ്പ് എന്ന പേരിൽ ഉള്ള ടീമും,യു പി ,ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ മതിലുകൾ എന്ന ടീമുകളും ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി

ലഹരി വിരുദ്ധ സന്ദേശവുമായി മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെയും കേരള എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി.നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്നതിന്റ ഭാഗമായി മദ്യം , മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം, ഉപഭോഗം, വിതരണം ഇവ പൂർണമായും ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ട് കേരള എക്സൈസ് വകുപ്പിന്റെയും മേരിലാൻഡ് ഹൈസ്കൂൾ മടമ്പം സ്കൂളിലെ ലഹരി വിരുദ്ധ ക്ളബിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി.പ്രസ്തുത റാലി അലക്സ് നഗറിൽ നിന്നും ഫാ.ഷെൽട്ടൺ അപ്പോഴിപ്പറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്തു. റാലിക്ക് ശ്രീകണ്ഠാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ.രത്നാകരൻ സ്വാഗതം ആശംസിക്കുകയും സത്യൻ സ്മാരക വായനശാല പ്രസിഡന്റ് ശ്രീ.ബാലൻ ആശംസയർപ്പിക്കുകയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ, ലഹരി വിരുദ്ധ ക്ളബിന്റെ കൺവീനർ ശ്രീ.ബിബിൻ അലക്സ് , സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ.റോയ് പി.ൽ., ശ്രീ.ലിജോ പുന്നൂസ് എക്സൈസ് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.സമാപന നഗരിയായ മടമ്പത്ത് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് . കെ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്കും നാട്ടുകാർക്കും ചൊല്ലികൊടുത്തു.

ഈ ആഘോഷങ്ങളോടോപ്പം സ്വാതന്ത്ര്യം ദിനാഘോഷം, പ്രധാനപ്പെട്ട ഉത്സവങ്ങൾ, വിവിധ ദിനാഘോഷങ്ങൾ , പ്രധാന വ്യക്തികളുടെ ഓർമ്മ ദിവസങ്ങൾ എന്നിവ സമുചിതമായി ആഘോഷിച്ചുവരുന്നു.

യോഗാ പരിശീലനം.

എൻ സി സി യുടെ നേതൃത്വത്തിൽ കുട്ടികളുടെ മാനസിക വികാസത്തിനും ശാരീരിക ക്ഷമത കൂട്ടുന്നതിന്റെയും ഭാഗമായി യോഗാ പരിശീലനവും യോഗാ ദിനാചരണവും നടത്തി.ഇതുകൂടാതെ പ്രമുഖ യോഗാ ട്രെയ്നറായ ശ്രീ.ജോൺസൻ കുഴിക്കാട്ടിന്റെ നേതൃത്വത്തിലും കുട്ടികൾക്ക് യോഗാ പരിശീലനം നൽകി.

അധ്യാപക ദിനാചരണം

മാതൃകാ അധ്യപകനും മുൻ രാഷ്ട്രപതിയുമായ ഡോക്ടർ.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിന് പി റ്റി എ യുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അധ്യാപകദിനാചരണം ആഘോഷിച്ചു. പത്താംക്ലാസിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥികളും, നിരയായി നിന്ന അധ്യാപകരുടെ മുന്പിൽ നിന്ന് മുനിസിപ്പൽ ചെയർമാൻ ശ്രീ. വി പി രാഘവൻ തെളിച്ച തിരിനാളങ്ങളും പുഷ്പങ്ങളും, ' അധ്യാപകർ സ്വയം പ്രകാശിച്ച് എരിഞ്ഞുതീർന്ന് മറ്റുള്ളവർക്ക് പ്രകാശമായി തീരുന്നു ' എന്നതിന്റെ പ്രതീകമായ് എല്ലാം അധ്യാപകർക്കും നൽകി.തുടന്ന് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ എല്ലാ അധ്യാപകർക്കും ഈ ദിനത്തിന്റെ ആശംസകൾ നേർന്നു.സ്കൂൾ പി റ്റി എ പ്രസിഡന്റ് സ്വാഗതവും, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ നന്ദിയും പറഞ്ഞു . മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി മീനാ സജി, പി റ്റി എ വൈസ് പ്രസിഡന്റ്.ശ്രീ.പ്രകാശൻ,എന്നിവർ ആശംസകൾ നേർന്നു.

പ്രതിഭകളെ ആദരിക്കൽ

പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൃഷി , വിദ്യാഭ്യാസം,കലാ,കായികം, സിനിമ തുടങ്ങിയ വിവിധ മേഘലകളിൽ പ്രശസ്തരായ വിവിധ വ്യക്തികളെ ആദരിച്ചു.ഇവരെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും, അവരുടെ വിജയകഥകളും ജീവിതവും അവതരിപ്പിച്ച് ജീവിതത്തിൽ വ്യത്യസ്ത മേഖലകളിൽ എങ്ങനെ ഒക്കെ മുന്നേറാം എന്ന് വഴികാട്ടുകയും ചെയ്തു.

മേരിലാൻ്റ് സിവിൽ സർവീസ് അക്കാദമി മടമ്പം

ചെറുപ്പത്തിലെ തന്നെ കൂട്ടികൾക്ക് ഐ എ സ്,ഐ പി എസ് സ്വപ്നവും,ലോകവീക്ഷണവും, ലക്ഷ്യബോധവും ഉണ്ടാക്കുകന്നതിനായി മേരിലാൻഡ് സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം കുറിച്ചു.മടമ്പം മേരിലാന്റ് ഹൈസ്‌കൂളിൽ 'മേരിലാൻ്റ് സിവിൽ സർവീസ് 'അക്കാദമിയുടെ ഉദ്ഘാടനവും , സിവിൽ സർവീസിനായുള്ള ക്ലാസ്സുകളുടെ ഉദ്ഘാടനവും സ്കൂൾ മാനേജർ റവ.ഫാദർ. ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിയും ഇരിക്കുർ MLA യുമായ ശ്രീ. കെ.സി.ജോസഫ് നിർവ്വഹിക്കുകയും,ഹെഡ്മാസ്റ്റർ ശ്രീ. ബിനൊയ് കെ.സ്വാഗതവും , മുനിസിപ്പൽ ചെയർമാൻ ശ്രീ. വി.വി.രാഘവൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു.PTA പ്രസിഡന്റ് ശ്രീ. യു.പി.അബ്ദുൾ റഹ്മാൻ , MPTA പ്രസിഡന്റ് ശ്രീമതി. മീനാ സജി , സ്റ്റാഫ് സെക്രട്ടറി റോയ് പി.എൽ, സ്കൂൾ ചെയർപേഴ്സൻ കുമാരി റിഷാന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ലീസ.കെ.യു.നന്ദി പറയുകയും ചെയ്തു.ഉദ്ഘാടനവേളയിൽ ബഹുമാനപ്പെട്ട MLA ഇതിന്റെ പ്രാധാന്യത്തെ പറ്റിയും നേട്ടങ്ങളെപറ്റിയും സ്കൂളിൽ ഇതിനായി നടത്തുന്നപ്രവർത്തനങ്ങളെയും വളരെയധികം പ്രശംസിക്കുകയും എല്ലാവിധ പിൻതുണ അറിയിക്കുകയും ചെയ്തു.അനന്ത സിവിൽ സർവീസ് അക്കാദമിയോട് ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

രാജ്യാന്തര ദ്വിദിനശില്പശാല

മേരിലാന്റ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളിൽ ശാസ്ത്രാഭിരുചിയും,പുതു ടെക്നോളജികളും,അതിരുകളില്ലാത്ത ചക്രവാളസീമയൂം തോട്ടറിയുന്നതിനായി ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട്സ്പേസ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം, ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ നവംബർ 27, 28തിയതികളിലായി ഐ.ഐ. എസ്. ടി. @ സ്കൂൾ - "ബിയോണ്ട് ദ ഹൊറൈസൺ" ദ്വിദിനശില്പശാല ശില്പശാല നടത്തി. പ്രസ്തുത പരിപാടി സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ ശ്രി .കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുകയും ഡോ.കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും,പിടിഎ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റഹ്മാൻ യു പി , നഗരസഭാ ചെയർമാൻ ശ്രീ.വി പി രാഘവൻ എന്നിവർ ആശംസകളും പ്രോഗ്രാം കൺവീനർ ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.

പ്രസ്തുത ശിൽപ്പശാലയിൽ വാനനിരീക്ഷണവും വിവിധതരം പരീക്ഷണ നിരീക്ഷണങ്ങളും കുട്ടികൾക്ക് നവ്യാനുഭൂതി നൽകി.ടെലസ്കോപ്പിലൂടെ ചക്രവാളസീമയെയും,നക്ഷത്രങ്ങളെയും തോട്ടറിയുന്നതിനും,ഭൂമിയിലെയും ചന്ദ്രനിലേയും കാലാവസ്ഥവ്യതിയാനവും,രണ്ടുസ്ഥലത്തെയും ഭൂമിശാസ്ത്രപ്രത്യകതകളും സാമ്യങ്ങളും,റോക്കറ്റുകളും പുതു ടെക്നോളജികളും,ഇനി അടുത്ത യുഗം ഏത് വിധത്തിൽ ആയിരിക്കും എന്നൂം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.

ശിൽപശാലക്ക് പ്രമുഖ ശാസ്ത്രജ്ഞരായ പ്രൊഫ . കുരുവിള ജോസഫ്,ഡോ.ഗോവിന്ദൻകുട്ടി,ഡോ.വി.ജെ.രാജേഷ്,ഡോ.ജയന്ത് തുടങ്ങിയവരും ജൂനിയർസയന്റിസ്റ്റുകളായ ജീവൻ ഫിലിപ്പ്,ദയാൽ ജി,തെസ്നിയ പി എം,ലക്ഷ്മി മോഹൻ ആർ,ആര്യ മോഹൻ എന്നിവരും ഇരോടൊപ്പം ശ്രീ.ലിജോ പുന്നൂസ് ,ശ്രീ.ബിബിൻ അലക്സ്, ശ്രീ.സ്റ്റീഫർ തോമസ് എന്നിവരും നേതൃത്വം നൽകി. പ്രസ്തുത ശില്പശാലയിൽ സോയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സണും രാഷ്ട്രീയ വക്താവുമായ ഡോ.ഷമാ മുഹമ്മദ് എത്തിച്ചേരുകയ്യും ആശംസകൾ അർപ്പിക്കുകയും ചെയ്തു .കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പത് സ്കൂളുകളിൽ നിന്നുള്ള നൂറ്റി ഇരുപത്തിയഞ്ച് കുട്ടികൾ പങ്കെടുത്തു .

ഈ പരിപാടിയുടെ സമാപന സമ്മേളനത്തിൽ ബഹു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.യു.പി.അബുദുൾ റഹ്മാൻ അധ്യക്ഷത വഹിക്കുകയും, സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനകർമം നിർവഹിക്കുകയും ചെയ്തു. ശില്പശാലയിൽ നടത്തിയ വിവിധ മത്സരങ്ങളുടെയും മറ്റും സർട്ടിഫിക്കറ്റുകൾ ഡോ.ഗോവിന്ദൻകുട്ടി, ഡോ. വി.ജെ. രാജേഷ് തുടങ്ങിയവർ വിതരണം ചെയ്തു.ശ്രീ ലിജോ പുന്നൂസിന്റെ നന്ദിപ്രകാശനത്തോടെ ദ്വിദിന ശില്പശാല സമാപിച്ചു .

സംഘാടന മികവുകൊണ്ടും ഈടുറ്റ ക്ളാസുകൾ കൊണ്ടും മികച്ചതായിരുന്നു ദ്വിദിനശില്പശാല.ശ്രീ.ഒ.യു.ഫിലിപ്പ് സാറിന്റെ നേതൃത്തിൽ പ്രത്യകം തയ്യാറാക്കിയ കവാടം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു.ശ്രീ.ബിബിൻ അലക്സ്,ശ്രീ.ലിജോ പുന്നൂസ് എന്നിവർ ദ്വിദിനശില്പശാലയുടെ ചാലകശക്തിയായി പ്രവർത്തിച്ചു.

ഹൗസുകൾ

കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനും,അവരിലുള്ള കലാപരവും കായികപരവും ആയ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമായി കുട്ടികളെ BLUE, GREEN, RED, YELLOW എന്നീ പേരുകൾ നൽകി വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.സ്കൂളിലെ വിവിധ പരിപാടികൾക്ക് ഈ ഹൗസുകൾ തിരിച്ച് മത്സരങ്ങൾ നടത്തുകയും, ഇതിനായി ചുമതലപ്പെടുത്തിയ അധ്യാപകരുടെയും ലീഡർമാരുടെയും നേതൃത്വത്തിൽ കുട്ടികൾ വാശിയോടെ ഒരുങ്ങുകയും മത്സരിക്കുകയും ചെയ്യുന്നു.സ്കൂൾ വർഷാവസാനം ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഗ്രൂപ്പുകൾക്ക് ട്രോഫികൾ നൽകി വരുന്നു.ഈ വർഷം ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയത് ഗ്രീൻ ഹൗസ് ആണ്.ശ്രീ.ഫിലിപ്പ് ഒ യു, ശ്രീ.ലിജോ പുന്നൂസ്.ശ്രീ.ബിബിൻ അലക്സ്, ശ്രീ.ഷിജുമോൻ സി സി, ശ്രീ.അമൽ ചാക്കോ, ശ്രീമതി.സ്മിതാമോൾ ജോർജ്ജ്, ശ്രീമതി.ഉഷാമോൾ തോമസ്, ശ്രീമതി.മിനിമോൾ ജോസഫ്, ശ്രീമതി.ചിന്നു എ കെ,കുമാരി.സജനാ ജോയ്,കുമാരി.ജെസ്നി എന്നിവർ കുട്ടികൾക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു.

ഓണോത്സവം[Onolsavam 2021]

മെരിലാൻഡ് ഹൈസ്കൂൾ മടമ്പം ഓണോത്സവം 2021- 19/08/2021 ന് കൊടിയേറി.19/08/2021 മുതൽ 23/08/2021 വരെ അഞ്ച് ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് വ്യത്യസ്ത മേഖലകളിലെ വിശിഷ്ട വ്യക്തികളാലും, കുട്ടികളുടെ വിവിധ പരിപാടികളാലും മനോഹരമാണായിരുന്നു ഈ അഞ്ച് ദിവസങ്ങളിലും എല്ലാ കുട്ടികളും, രക്ഷകർത്താക്കളും, അഭ്യുദയകാംക്ഷികളും യൂട്യൂബ് ചാനൽ വഴി ഇതിൽ പങ്കുചേർന്നു. ,

അധ്യാപക ദിനാഘോഷം 2021

മെരിലാൻഡ് ഹൈസ്കൂൾ മടമ്പം സ്കൂളിൽ അധ്യാപക ദിനാഘോഷം വിവിധപരിപാടികളോടെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു.

ഹിന്ദി ദിനാഘോഷം -14-സെപ്റ്റംബർ 2021

‌മേരിലാൻഡ് ഹൈസ്കൂൾ മടമ്പം സ്കൂളിൽ ഹിന്ദി ദിനാഘോഷം വൈവിധ്യപൂർണ്ണമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയി കെ സ്വാഗതവും, ഗവൺമെൻറ് ബ്രണ്ണൻ കോളേജ് പ്രൊഫസർ ഡോക്ടർ സുപ്രിയ കെ പി പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഐഡിയ സ്റ്റാർ സിംഗർ മത്സരാർത്ഥി കുമാരി അബിഗയിൽ തെരേസ അനിൽ വിശിഷ്ടാതിഥിയായിരുന്നു . ശ്രീ. ബിബിൻ  അലക്സ് പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി.

ഗാന്ധി നൃത്തശില്പം

ഒക്ടോബർ 2 ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മേരിലാൻഡ് ഹൈസ്കൂളിലെ കുട്ടികളായ കുമാരി തനുശ്രീ കെ അനീഷ്, കുമാരി സൻമയ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രമുഖ കവി വി. മധുസൂദനൻ നായരുടെ ഗാന്ധി എന്ന കവിതയെ അടിസ്ഥാനമാക്കി മഹാത്മാഗാന്ധിയുടെ സന്ദേശം ഏവരിലേക്കും എത്തിക്കുന്നതിനായി "ഗാന്ധി "നൃത്ത ശിൽപം തയ്യാറാക്കി എവിടെയും മുമ്പിൽ അവതരിപ്പിച്ചു.

ആസാദി കാ അമൃത് മഹോത്സവ്

തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും മടമ്പം മേരിലാന്റ് ഹൈസ്കൂളിലെ എൻ സി സി യുടെയും ആഭിമുഖ്യത്തിൽ എൻ സി സി കേഡറ്റ്സ്കൾക്ക് നിയമ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സൈബർ ലോ, ഐ റ്റി ആക്ട്, പോക്സോ ആക്ട് എന്നിവയെക്കുറിച്ച് തളിപ്പറമ്പ് ബാർ അസോസിയേഷനിലെ അഡ്വക്കേറ്റ് രഞ്ജന ജി കെ ക്ലാസ്സ്‌ എടുത്തു. മടമ്പം  മേരിലാന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ  പി റ്റി എ  പ്രസിഡന്റ്‌ ശ്രി. പ്രകാശ്  സി.വി യുടെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് രാമചനാട്ടു ഉത്ഘാടനം ചെയ്തു. ശ്രീകണ്ടാപുരം മുനിസിപ്പൽ കൗൺസിലർ ശ്രിമതി. മീന സജി, മദർ പി റ്റി എ പ്രസിഡന്റ്‌ ശ്രിമതി. അനില സിറിൾ, കേഡറ്റ്  ആവണി അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ സി സി ഓഫീസർ ബിജു തോമസ് സ്വാഗതവും കേഡറ്റ് എബിൻ സുനിൽ നന്ദിയും അർപ്പിച്ചു. കേഡറ്റ് ജെഫിൻ ബിജു, കേഡറ്റ് സാരംഗ് എം, കേഡറ്റ് അളകനന്ദ ദാസ്, കേഡറ്റ് വിവേക് രാജ് എന്നിവർ നേതൃത്വം നൽകി

ശിശുദിനാഘോഷം 2021

മേരിലാൻഡ് ഹൈസ്കൂളിൽ "നറുമലരുകൾ "എന്നപേരിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സ്കൂൾ മാനേജർ റവ. ഫാദർ. ഫിലിപ്പ് രാമച്ചനാട്ട് ഉദ്ഘാടനം ചെയ്യുകയും, പിടിഎ പ്രസിഡൻറ് ശ്രീ സി വി പ്രകാശ് അധ്യക്ഷത വഹിക്കുകയും ചെയ്തു. കുട്ടികളുടെ വർണ്ണാഭമായ പരിപാടികളോടെ ശിശുദിനാഘോഷം സമാപിച്ചു.

കരുതലോടെ കൗമാരം" ആരോഗ്യബോധവൽക്കരണ ക്ലാസ്

കണ്ണൂർ ജില്ലാ ആശുപത്രി കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ, മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ , വിദ്യാർഥികൾക്കായി "കരുതലോടെ കൗമാരം" എന്ന വിഷയത്തെ അടിസ്ഥാനമാക്കി, ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി .പ്രമുഖ അഡോളസെൻസ് കൗൺസിലർ , ഡോക്ടർ: അമലാ മരിയ, ക്ലാസ് നയിച്ചു . സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ, ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീമതി സ്മിതാ മോൾ ജോർജ്, സീനിയർ അസിസ്റ്റൻറ് ശ്രീമതി ലീസാ കെ യു, സ്റ്റാഫ് സെക്രട്ടറി ശ്രീ റോയി മോൻ ജോസ് ,അക്കാദമിക് സെക്രട്ടറി ശ്രീ ഷാജു ജോസഫ്,ഹെൽത്ത് നഴ്സ് ശ്രീമതി ബിന്ദു എലിസബത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

എൻ സി സി ദിനം ആചരിച്ചു

മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ എൻ സി സി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് മടമ്പം ടൗണിൽ നടന്ന റൺ ഫോർ ഹെൽത്ത് കൂട്ടയോട്ടം സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് രാമച്ചനാട്ട് ഫ്ലാഗ് ഓഫ്‌ ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ്‌ കെ, പി റ്റി എ പ്രസിഡന്റ്‌ ശ്രീ. പ്രകാശൻ ,എൻ സി സി ഓഫീസർ ബിജു തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ ഫാ. ഫിലിപ്പ് രാമച്ചനാട്ട് വൃക്ഷ തൈ നട്ടുകൊണ്ട് വൃക്ഷത്തൈ നടീൽ പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ഈ പരിപാടിയുടെ തുടർച്ചയായി നൂറ് എൻ സി സി കേഡറ്റുകൾ അവരുടെ വീടുകളിൽ വൃക്ഷ തൈ നടുകയും , ഉച്ചക്ക് ശേഷം ചെമ്പൻതൊട്ടിയിലെ ദിവ്യ കാരുണ്യ ഗുരുകുലം സന്ദർശിക്കുകയും ചെയ്തു. കുട്ടികൾ സമാഹരിച്ച തുക കൊണ്ട് വാങ്ങിയ വിവിധ പഠനോപകരണങ്ങളും, നിത്യോപയോഗ സാധനങ്ങളും എൻ സി സി കേഡറ്റുകൾ ദിവ്യ കാരുണ്യ ഗുരുകുലത്തിലെ കുട്ടികൾക്ക് കൈമാറുകയും ചെയ്തു.

ലോക എയ്ഡ്‌സ് ദിനം ആചരിച്ചു

മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി.റവ. ഫാ. റ്റോബി ശൗര്യമാക്കിൽ കേഡറ്റുകൾക്ക് ചുവന്ന റിബൺ നൽകി ഉദ്ഘാടനം ചെയുകയും ദിനചാരണത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ്‌ കെ അമുഖ സന്ദേശം നൽകി. തുടർന്ന് എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി എൻ സി സി കേഡറ്റുകൾക്ക് പോസ്റ്റർ രചന മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.എൻ സി സി ഓഫീസർ ബിജു തോമസ്, എൻ സി സി കേഡറ്റുകളായ അളകനന്ദ ദാസ്, അഖിന എം പി, അൽഫോൻസ് ജെ എന്നിവർ നേതൃത്വം നൽകി .

സായുധസേന പതാക ദിനം ആചരിച്ചു

മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ 32 കേരള ബറ്റാലിയൻ പയ്യന്നൂരിലെ ട്രൂപ് നമ്പർ 326 എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സായുധ സേന പതാക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രസ്തുത പരിപാടികൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ്‌ കെ ഉദ്ഘാടനം ചെയ്തു. സായുധ സേന പതാക ദിന പ്രതിജ്ഞ എൻ സി സി കേഡറ്റുകൾ ഏറ്റുചൊല്ലി. സായുധ സേന പതാക ദിന ധനശേഖരണത്തിൽ കേഡറ്റുകളും അധ്യാപകരും പങ്കാളികളായി. കേഡറ്റുകൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. എൻ സി സി ഓഫീസർ ബിജു തോമസ്, സ്റ്റീഫൻ തോമസ്, ജോജിമോൻ ജോണി, കേഡറ്റുകളായ അഭിഷേക് മനോജ്‌, വിവേക് രാജ്, സ്നേഹ എസ് ദേവ്, മാളവിക രാജീവൻ എന്നിവർ നേതൃത്വം നൽകി

സംയുക്ത സേനമേധാവിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

മേരിലാൻഡ് ഹൈസ്കൂൾ മടമ്പം എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനമേധാവി ജനറൽ ബിപിൻ റാവത്തിനും മറ്റു സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. ജനറൽ റാവത്തിന്റെ ഛായാചിത്രത്തിന് മുൻപിൽ ഹെഡ്മാസ്റ്റർ ബിനോയ്‌ കെ, സീനിയർ അസിസ്റ്റന്റ് ലീസ കെ യു , സ്റ്റീഫൻ തോമസ്, എൻ സി സി ഓഫീസർ ബിജു തോമസ്, എൻ സി സി കേഡറ്റുകൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

വിജയ് ദിവസ് ആഘോഷവുമായി എൻ സി സി

മേരിലാൻഡ് ഹൈസ്കൂൾ മടമ്പം എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ 1971 ഡിസംബർ 16 ന് ഇന്ത്യക്കു മുൻപിൽ പാകിസ്ഥാൻ കീഴടങ്ങിയ ദിനം വിജയ് ദിവസ് ആഘോഷിച്ചു. . ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ്‌ കെ ദീപശിഖ തെളിച്ചു ഉദ്ഘാടനം ചെയ്തു. എൻ സി സി ഓഫീസർ ബിജു തോമസ്, സ്റ്റീഫൻ തോമസ്, സിജോ കുര്യൻ,എൻ സി സി കേഡറ്റുകളായ വിവേക് രാജ്, കെൽവിൻ ഷാജൻ, സ്നേഹ എസ് ദേവ് പരിപാടികൾക്ക് നേതൃത്വം നൽകി.

കർഷക ദിനാചരണം സംഘടിപ്പിച്ചു

ദേശീയ കർഷക ദിനത്തിനു മുന്നോടിയായി മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് അധ്യക്ഷത വഹിച്ച യോഗം മടമ്പം പി. കെ. എം. കോളേജ് പ്രിൻസിപ്പൽ ഡോ. ജെസ്സി എൻ. സി. ഉദ്ഘാടനം നിർവഹിച്ചു.

കാർഷിക സംസ്കാരത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും, പ്രാധാന്യം മനസ്സിലാക്കുന്നതിനുമായി വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മടമ്പം ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. രാജ്യത്തെ കർഷകരെ ആദരിച്ചു കൊണ്ടുള്ള പ്രസ്തുത ചടങ്ങിൽ മേരിലാൻഡ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനോയ് കെ., സി. വി. പ്രകാശ്, അനിലാ സിറിൾ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ബിബിൻ അലക്സ്‌, പി.കെ.എം. കോളേജിലെ അധ്യാപക വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്

LITTLE KITE

20/01/2022 ന് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ യുടെ അധ്യക്ഷതയിൽ ശ്രീ .സി. വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ശ്രീ സ്റ്റീഫൻ തോമസ്, ശ്രീമതി സ്മിത മോൾ ജോർജ് തുടങ്ങിയവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി.

ജൂനിയർ റെഡ് ക്രോസ് സ്കൂൾതല സെമിനാർ

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ ഉദ്ഘാടനം ചെയ്തു. കുമാരി ശ്രേയ സന്തോഷ് കുമാർ ആർ ആർ വിഷയാവതരണം നടത്തുകയും , കുമാരി ഫാത്തിമത്തുൽ മുഫീദ സ്വാഗതവും, കുമാരി മാളവിക പി നന്ദിയും പറഞ്ഞു. ശ്രീ. ബിബിൻ  അലക്സ് ,ശ്രീമതി തങ്കമ്മ പീറ്റർ തുടങ്ങിയവർ പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി.

ഉല്ലാസ ഗണിതം

മെരിലാൻഡ് ഹൈസ്കൂളിൽ ഉല്ലാസഗണിതം എന്ന പേരിൽ രക്ഷാകർതൃ ശില്പശാല വീട്ടിലും വിദ്യാലയത്തിലും  എന്ന പരിപാടി 2022 സംഘടിപ്പിച്ചു.സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ .സി. വി. പ്രകാശിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി വിശദീകരണം ശ്രീമതി റിൻസി പിസിയും,ശ്രീമതി തങ്കമ്മ പീറ്റർ സ്വാഗതവും , മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി അനില സിറിയ്ക് ആശംസയും ,സിസ്റ്റർ ജിയന്ന നന്ദി അറിയിക്കുകയും ചെയ്തു. ശ്രീ ജോണറ്റ് ,ശ്രീമതി ചിന്നു എ കെ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുി.