മേരിലാന്റ് ഹൈസ്കൂൾ മടമ്പം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈടെക് ക്ളാസ്സ്മുറികൾ

കുട്ടികൾ ആധുനികയുഗത്തെതോട്ടറിഞ്ഞ്,പുതിയ ടെക്നോളജിയിലുടെ അറിവ് സ്വായിത്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എട്ട് മുതൽ പത്താംക്ലാസ് വരെ ഉള്ള ക്ളാസ് മുറികളിൽ പൂർണ്ണമായും,ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 75 ശതമാനവും സംസ്ഥാന സർക്കാരിന്റെയും മറ്റുസുമനസുകളുടെയും സഹായത്തോടെ ഹൈടെക് ക്ളാസ്സ്മുറികൾ ആണ് ഉള്ളത്.ലാപ് ടോപ്പ് , പ്രോജക്ടർ, സ്പീക്കർ എന്നിവയുടെ സഹായത്തോടെ പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ ആഴത്തിലും,രസകരമായും,അനുഭവിച്ചറിഞ്ഞ് പഠിക്കുന്നതിന് ഇവ സഹായകമാകുന്നു.ഇതുകൂടാതെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമ്മുടെ കുട്ടികളെ സാങ്കേതിക വിദ്യാ പരിശീലനത്തിൽ ഒത്തിരി ഏറെ മുന്നേറാൻ സഹായയിക്കുന്നു.ICT പ്രവർത്തനങ്ങൾക്ക് ശ്രീ.സ്റ്റീഫൻ തോമസ് ,ശ്രീമതി.സ്മിതാ ജോർജ് തുടങ്ങിയവർ നേതൃത്തം നൽകുന്നു.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുുണ്ട്. മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ലൈബ്രറി

കുട്ടികളുടെ വായനാശീലം വളർത്തുക, കൂടുതൽ അറിവുള്ളവർ ആക്കുക എന്ന ലക്ഷ്യത്തോടെ നാലായിരത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി ശ്രീമതി മേരി ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയിൽ തന്നെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും ആഴ്ചയിൽ ഒരിക്കൽ പുസ്തകങ്ങൾ കൈമാറുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച  വായനാകുറുപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക് പുസ്തക പ്രതിഭാ സമ്മാനം നൽകുകയും ചെയ്യുന്നു.നമുക്ക് പാർക്കാൻ നല്ല കേരളം എന്ന മുദ്രാവാക്യവുമായി കാൻഫെഡ് സ്കൂൾ ലൈബ്രറി യിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് ലക്ഷം രൂപയുടെ പുസ്തകങ്ങളും, അലമാരയും കൂടി നമ്മുടെ ലൈബ്രറിയിലേക്ക് എത്തുമ്പോൾ നമ്മുടെ ലൈബ്രറി കൂടുതൽ മികവുറ്റതാകും.

സ്കൂൾ വാഹനങ്ങൾ

മടമ്പം ടൗണിന്റെ ഹൃദയ ഭാഗത്തുള്ള മേരിലാൻഡ് ഹൈസ്കൂളിനെ ലക്ഷ്യമാക്കി ഇന്നും കുട്ടികൾ ക്രമാതീതമായി വന്നുകൊണ്ടിരിക്കുന്നു.അതിന് കാരണം ഈ സ്കൂളിലെ അധ്യയന പ്രവർത്തനങ്ങളും, അച്ചടക്കപ്രവർത്തനങ്ങളും വാഹന സൗകര്യങ്ങളുടെ ലഭ്യതയുമാണന്ന് നിസംശയം പറയാൻ സാധിക്കും.ഇന്ന് യാത്രാസൗകര്യങ്ങളുടെ പാതയിൽ സ്വന്തമായി അഞ്ച് വാഹനങ്ങളും അതിലേറെ പ്രൈവറ്റ് വാഹനങ്ങളും നമ്മുടെ കൂടെ ഉണ്ട് എന്നുളളത് അഭിമാനിക്കാവുന്ന കാര്യമാണ്.കുുയിലൂർ,ഇരിക്കൂർ,പഴയങ്ങാടി,ശ്രീകണ്ഠാപുരം,ഐച്ചേരി,കാഞ്ഞിലേരി,മൈക്കിൾഗിരി ,എെച്ചേരി,ചുണ്ടപറമ്പ്,മലപ്പട്ടം,അടുവാപ്പുറം, പ്ളാരി, തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികളെത്തുന്നു.സ്കൂൾ വാഹനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീ.ജോസ് പ്രിൻസ് കെ കൺവീനറും, ശ്രീ.ഫിലിപ്പ് എം മാത്യു, ശ്രീ.ബിബിൻ തോമസ് എന്നിവർ അംഗങ്ങളായ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.