"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
സ്കൂൾ ഫോൺ=048 29232271|
സ്കൂൾ ഫോൺ=048 29232271|
സ്കൂൾ ഇമെയിൽ=gbhssvaikom@gmail.com|
സ്കൂൾ ഇമെയിൽ=gbhssvaikom@gmail.com|
SITC E-email=sonamarybiju@gmail.comസ്കൂൾ വെബ് സൈറ്റ്=ഇല്ല|
SITC E-email=greshmavs@gmail.comസ്കൂൾ വെബ് സൈറ്റ്=ഇല്ല|
ഉപ ജില്ല=വൈക്കം‌|
ഉപ ജില്ല=വൈക്കം‌|
ഭരണം വിഭാഗം=സർക്കാർ‌|
ഭരണം വിഭാഗം=സർക്കാർ‌|
വരി 29: വരി 29:
വിദ്യാർത്ഥികളുടെ എണ്ണം=700|
വിദ്യാർത്ഥികളുടെ എണ്ണം=700|
അദ്ധ്യാപകരുടെ എണ്ണം=34|
അദ്ധ്യാപകരുടെ എണ്ണം=34|
പ്രിൻസിപ്പൽ=SASIKALA T.D. |
പ്രിൻസിപ്പൽ=SASIKALA K
പ്രധാന അദ്ധ്യാപകൻ=PREETHARAMACHANDRAN.K |
പ്രധാന അദ്ധ്യാപകൻ=PREETHARAMACHANDRAN.K
പി.ടി.ഏ. പ്രസിഡണ്ട്=P.D SURESHKUMAR|
പി.ടി.ഏ. പ്രസിഡണ്ട്=P.R RAMACHANRAN
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളടെ എണ്ണം=25|
സ്കൂൾ ചിത്രം=vkmgbhss.jpg|
സ്കൂൾ ചിത്രം=vkmgbhss.jpg|

14:45, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം
വിലാസം
വൈക്കം

തെക്കെനട പി.ഒ
വൈക്കം,കോട്ടയം
,
686142
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1898
വിവരങ്ങൾ
ഫോൺ048 29232271
ഇമെയിൽgbhssvaikom@gmail.com
കോഡുകൾ
സ്കൂൾ കോഡ്45008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSASIKALA K

പ്രധാന അദ്ധ്യാപകൻ=PREETHARAMACHANDRAN.K പി.ടി.ഏ. പ്രസിഡണ്ട്=P.R RAMACHANRAN

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളടെ എണ്ണം=25
അവസാനം തിരുത്തിയത്
03-09-2018Gbhssvaikom
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം. വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികൾ പതിച്ച വൈക്കം നഗരത്തിൽ മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയിൽ സ്കൂൾ നിലകൊള്ളുന്നു. മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളിൽ ഒന്നായിരുന്നു ഈ സ്കൂൾ. ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂൾ ഇന്ന് ഹയർസെക്കൻഡറി തലത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1898 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂൾ തലയുർത്തി നില്ക്കന്നു. കൂടാതെ 150 ഓളം വർഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നിൽക്കുന്ന ഒരു പടുകൂറ്റൻ ആൽമരവും സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു. മഹാത്മജിയുടെയും ശ്രീനാരായണഗുരുവിന്റെയും പാദസ്പർശം കൊ​ണ്ട് ധന്യമായ ഭൂമി. നവോത്ഥാവ ചരിത്രത്തിലെ സുപ്രധാന എടായ വൈക്കം സത്യഗ്രഹത്തിലൂടെ ലോകം മുഴുവൻ വൈക്കത്തെ അറിയുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വൈക്കത്തെ ജനങ്ങളെ വിദ്യാസമ്പന്നരുമാക്കി മാറ്റുന്നതിനായി ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുമനസ്സ് അനുവദിച്ച ഈ സ്കുൾ ഇന്നും രാജപ്രൗഡിയോടെ വൈക്കത്ത് തെക്കെനടയിൽ സ്ഥിതിചെയ്യുന്നു.

                                                    കയറും ചെമ്മീനും രണ്ടിടങ്ങഴിയുമായി മലയാളസാഹിത്യത്തെലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന  ജ്ഞാനപീഠം ജേതാവ് തകഴിയും ഇമ്മിണിബല്യഒന്നിന്റെ ഉപജ്ഞാതാവും വിശ്വവിഖ്യാതാമായ മൂക്കിനുടമയ്മായ ബേപ്പൂർ സുൽത്താൻ പത്മശ്രീ വൈക്കം മുഹമ്മദ് ബഷീറും ഗോത്രദാഹക്കാരൻ വൈക്കം ചന്രശേഖരൻ നായരും ഈ കലാലയത്തിലെ സന്തതികളാ​ണ്.മെട്രിക്കുലേഷന്റെ ആദ്യബാച്ചുകൾ ജസ്റ്റിസ് ശങ്കരനാരാണഅയ്യർ ,മുൻ മന്ത്രി ബിനോയ് വിശ്വം മുൻ എം എൽ എ മാരായ എം കെ കേശവൻ ,പി നാരായണൻ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റ് ഡോക്ടർ പരമേശ്വരൻ തടങ്ങി വിശിഷ്ടവ്യക്തികളാൽ സന്വന്നമായിരുന്നു.
                                                ആലപ്പുഴ മുതൽ തിരുവിതാംകൂറിന്റെ വടക്കേ അറ്റമായ കണ്ടനാടുവരെയുള്ല പ്രദേശങ്ങളിലെ ഏകഇംഗ്ളീഷ് സ്കൂൾ ആണ് ഇത്.ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിച്ചിരുന്ന ഇവിടെ 2500ലഥികം വിദ്യാത്ഥികളാകുമ്പോൾ വിഭജിക്കണമെന്ന നിയമമനുസരിച്ച് 1962 ഒക്ടോബർ 10 നാണ് ബോയ്സ് സ്കൂളും ഗേൾസ് സ്കുളുമായി മാറിയത്.മെട്രിക്കുലേഷൻ ആരംഭിച്ച വർഷം കണക്കാക്കി 1992 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചിരുന്നു.സദ്ഭാവന യാത്രക്കെത്തിയ മുൻ പ്രഥാനമന്ത്രി ശ്രീ രാജീവ് ഗാന്ധി വൈക്കത്ത് ജനങ്ങളെ അഭിസംഭോധനചെയ്ത്ത് ഈ സ്കുളിന്റെ ഗ്രൗണ്ടിലാണ് .അതിനായി മാത്രം നിർമ്മിച്ചവേദി ഇന്ന് ഒരു സ്മാരകം പോലെ നിലകോള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൈക്കം നഗരത്തിലെ ഏറ്റവും വലിയ കളിസ്ഥലവും ഇവിടെയാകുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം


2016-17 ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ

ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂണിൽ തന്നെ ആരംഭിച്ചു.


        പ്രവർത്തനങ്ങൾ'

1 . സാഹിത്യ ക്വിസ്,കലാമത്സരങ്ങൾ എന്നിവ ആഴ്ചയിൽ ഒരിക്കൽ വച്ച് നടത്തുന്നുണ്ട് 2 . വിദ്യരംഗത്തോടനുബന്ധിച്ച്എഴുത്തുകൂട്ടം,വായനകൂട്ടം എന്നിവ നടത്തുകയും കുട്ടികളുടെ വായനശീലം വികസിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾവിതരണം ചെയ്യകയും ചെയ്തു. കുട്ടികളുടെ സർഗ്ഗവാസനകൾ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിർമ്മാണവും നടത്തി.

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ് സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു ദിനാചരണങ്ങൾ നടത്തുകയും കുട്ടികളെ സയൻസ് മേളയിൽ കൊണ്ടു പോകുകയും സമ്മാനം നേടുകയും ചെയ്തു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ആൽവൃക്ഷത്തെ ആദരിക്കൽ, വൃക്ഷത്തെ വിതരണം, പരിസ്ഥിതി ക്വിസ്, പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. ജൂൺ 14 രക്തദാനദിനവുമായി ബന്ധപ്പെട്ട് രക്തദാനപ്രതിജ്ഞ നടത്തി.

 സോഷ്യൽസയൻസ് ക്ലബ്

ജൂൺ 4 കൊതുകുനിവാരണദിനാചരണം നടത്തി. ഹിരോഷിമ ദിനം.വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം നഗരത്തിന്റെ പ്രധാനഭാഗം 

ചുറ്റി റാലിയും തുടർന്ന് കുട്ടികളുടെ സമ്മേളനവും നടത്തി.ഈ സമ്മേളനത്തിൽ സ്കൂൾ ലീഡർ അധ്യക്ഷത വഹിച്ചു. സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കുട്ടികൾ തന്നെ സൺഗ്ളാസ് നിർമ്മിക്കുകയുംസൂര്യഗ്രഹണം നിരീക്ഷിക്കകയും ചെയ്തു.ഐ എസ് ആർ ഒ എക്സിബിഷൻ കുട്ടികൾ നിരീക്ഷിച്ചു.

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

J.Bhageerathi Amma
31/03/1968-01/06/1969 S.P.Krishna Iyer
01/06/1969-31/03/1971 P.N Sankaran Nair
31/03/1971-31/03/1976 N.S Padmanabhan Nair
07/04/1976-05/05/1982 R. Chandrasekaran Nair
14/05/1982-31/03/83 N.K Parameswaran Nair
24/05/1983-12/01/1987 P.C Raman Nair
11/08/1989-04/12/1989 P.S Ammini
05/12/1989-25/01/1990 T.V Varky
31/03/1990-31/03/1992 K.R Sahadevan
01/06/1991-31/03/1995 P.K.Bhaskaran Nair
05/04/1995-31/05/1999 M. Sadhanadan
01/06/1999-09/05/2000 S.K Ramanikunjamma
25/07/2000-21/05/2001 V.K Damaramenon
25/05/2001-31/03/2003 B.Radhamani
30/04/2003-30/04/2008 V.Prasannan
05/06/2008-31/03/2010 M.Syamala
26/05/2010-11/06/2013 P.B.Shamala
20/06/2013-03/06/2014 Sathikumari K.N
19/07/2014-04/09/2014 K.M. Anitha
10/10/2014-01/06/2015 Muhammad Abbas N. P.
08/07/2015- Preetha Ramachandran K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപിളള, ബിനോയി വിശ്വം, മേരി ജോർജ്ജ്, മമ്മൂട്ടി, (സിനി ആർട്ടിസ്റ്റ് ),വൈക്കം വാസുദേവൻനന്വൂതിരി, ദേവാനന്ദ് (പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ, പാലാ നാരായണൻനായർ, വൈക്കം വിശ്വൻ, തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട എം എൽ എ),കെ അജിത്ത് എം എൽ എ, ഹരികുമാർ പി.കെ (വൈക്കം മുൻ മുൻസിപ്പൽ ചെയർമാൻ) ,ഡി.രജ്ജിത്ത് കുമാർ (വൈക്കം മുൻ മുൻസിപ്പൽ ചെയർമാൻ), പാത്തുമ്മ (വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി),

വഴികാട്ടി

  • വൈക്കം - നഗരത്തിൽ നിന്നും 0 .5 കി.മി. അകലത്തായി വെച്ചൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്തുനിന്നും ‍ 40 കി.മി. അകലം

{{#multimaps: {{#multimaps: 9.744231, 76.395718 | width=500px | zoom=10 }}