"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
== '''എൻ എം എം എസ് സ്കോളർഷിപ്പ് (ഏപ്രിൽ)''' == | == '''എൻ എം എം എസ് സ്കോളർഷിപ്പ് (ഏപ്രിൽ)''' == | ||
'''എൻ''' എംഎംഎസ് സ്കോളർഷിപ്പ് പരീക്ഷയിൽജി എച്ച്എസ്എസ് കൊടുവള്ളിയിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നു വിദ്യാർഥികൾ സ്കോളർഷിപ്പ് നേടി. ദക്ഷ ടി കെ ,ഫാത്തിമ മഹറിൻ, ദിയ നന്ദ എന്നീ വിദ്യാർത്ഥികളാണ് 48,000 രൂപയുടെ സ്കോളർഷിപ്പിന് അർഹത നേടിയത്. 32 കുട്ടികൾ സ്കോളർഷിപ്പ് പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്തു.മികച്ച വിജയം കൈവരിച്ച കുട്ടികളെ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാറിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു . സ്കോളർഷിപ്പ് കൺവീനർ ഫിർദ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനവും ക്ലാസും നൽകിയിരുന്നു. | '''എൻ''' എംഎംഎസ് സ്കോളർഷിപ്പ് പരീക്ഷയിൽജി എച്ച്എസ്എസ് കൊടുവള്ളിയിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നു വിദ്യാർഥികൾ സ്കോളർഷിപ്പ് നേടി. ദക്ഷ ടി കെ ,ഫാത്തിമ മഹറിൻ, ദിയ നന്ദ എന്നീ വിദ്യാർത്ഥികളാണ് 48,000 രൂപയുടെ സ്കോളർഷിപ്പിന് അർഹത നേടിയത്. 32 കുട്ടികൾ സ്കോളർഷിപ്പ് പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്തു.മികച്ച വിജയം കൈവരിച്ച കുട്ടികളെ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാറിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു . സ്കോളർഷിപ്പ് കൺവീനർ ഫിർദ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനവും ക്ലാസും നൽകിയിരുന്നു. | ||
== '''എ ഐ ക്ലാസ്(മെയ് )''' == | |||
മെയ് മാസത്തിൽ സ്കൂളിൽ അഡ്മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ച ദിവസം മുതൽ ലിറ്റിൽ കൈറ്റസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് എ ഐ ക്ലാസ് നൽകി. 2024 - 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ഫിർദൗസ് ഭാനു, റീഷ പി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. | |||
== '''ഡ്രോൺ ടെക്നോളജി ശില്പശാല നടത്തി''' (മെയ് 15,16) == | == '''ഡ്രോൺ ടെക്നോളജി ശില്പശാല നടത്തി''' (മെയ് 15,16) == | ||
| വരി 26: | വരി 29: | ||
== '''യു എസ് എസ്''' == | == '''യു എസ് എസ്''' == | ||
2025- 26 അധ്യയന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 4 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.പാർവണ കെവി, ദിയാ സെയിൻ, യദുകൃഷ്ണൻ, ആയിഷാ മിൻഹാ സി കെ എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വർഷത്തെ സി എം കിഡ്സ് സ്കോളർഷിപ്പ് ലഭിച്ചത്. യുഎസ്എസ് സ്കോളർഷിപ്പ് കൺവീനർമാരായ നിഷ ടീച്ചറുടെയും സാജിത ടീച്ചറുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. | 2025- 26 അധ്യയന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 4 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.പാർവണ കെവി, ദിയാ സെയിൻ, യദുകൃഷ്ണൻ, ആയിഷാ മിൻഹാ സി കെ എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വർഷത്തെ സി എം കിഡ്സ് സ്കോളർഷിപ്പ് ലഭിച്ചത്. യുഎസ്എസ് സ്കോളർഷിപ്പ് കൺവീനർമാരായ നിഷ ടീച്ചറുടെയും സാജിത ടീച്ചറുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. | ||
== '''കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൊടുവള്ളി നഗരസഭാതല പ്രവേശനോത്സവത്തിൽ താരമായി എ.ഐ.കല്യാണി റോബോട്ട് (01/06/26)''' == | |||
കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൊടുവള്ളി നഗരസഭാതല പ്രവേശനോത്സവത്തിൽ താരമായി എ.ഐ.കല്യാണി റോബോട്ട്. സ്കൂളിലെ അടൽ ടിങ്കറിങ് ലാബിലെ വിദ്യാർഥികളാണ് 'കല്ലു' എന്ന ഓമനപ്പേരിൽ വിളിക്കുന്ന എ.ഐ.കല്യാണി റോബോട്ട് നിർമിച്ചത്. വിദ്യാർഥികൾ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും റോബോട്ട് ഉത്തരം നൽകി.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ.ഫിറോസ് എം.എൽ.എ.യും കല്യാണി റോബോട്ടുമായി സംസാരിച്ചു. സ്കൂളിൽ അഞ്ചാം ക്ലാസിൽ പുതുതായി എത്തിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും റോബോട് ആശ്ചര്യമായി. കുട്ടികൾക്ക് ഉപദേശവും അവരെ പഠനത്തിൽ സഹായിക്കുമെന്നും കല്യാണി റോബോട്ട് ഉറപ്പു നൽകി. സ്കൂളിലെ എ.ഐ.ലാബിലെ രണ്ട് ഹ്യൂമനോയിഡ് റോബോട്ടുകളാണ് പ്രവേശനോത്സവത്തിനെത്തിയവരെ വരവേറ്റത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വെർച്ചൽ റിയാലിറ്റി ഷോ പി.കെ.ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റോബോട്ടുകളെയും വെർച്ചൽ റിയാലിറ്റി ഷോയും നിയന്ത്രിച്ചത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായിരുന്നു. അധ്യാപികമാരായ കെ.ഫിർദൗസ് ബാനു , പി.റീഷ എന്നിവർ നേതൃത്വം നൽകി.കൂടാതെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സെൽഫി കോണർ, ഹെൽപ് ഡസ്ക് എന്നിവയും സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന എല്ലാ പരിപാടികളുടെ ഡോക്യുമെന്റേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് മെ ന്റർമാരായ ഷിജിന വിജിത എന്നീ അധ്യാപകർ നേതൃത്വം നൽകി | |||
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നനഗരസഭാതല പ്രവേശനോത്സവം പി.കെ.ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സ്കൂൾ ഓഡിറ്റോറിയം ശീതീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ.പ്രസിഡന്റ് ആർ.വി.റഷീദ് അധ്യക്ഷനായി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ.കാദർ, സ്ഥിരം സമിതി അധ്യക്ഷ ഷബ്ന സുനീർ , എസ്.എം.സി. ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പ്രിൻസിപ്പൽ പി.കെ.അനിത, പ്രധാനാധ്യാപകൻ പി.കെ.മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി കെ.ഹരിത, പി.നിഷ, പ്രവേശനോത്സവം കൺവീനർ കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു. അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ലൈറ്റ്നിങ് ക്ലബ് പഠനോപകരണങ്ങൾ നൽകി. ചടങ്ങിൽ യു.എസ്.എസ്.വിദ്യാർഥികൾക്കും ഹരിത വിദ്യാലയം റിയാലിറ്റി ഷോയ്ക്ക് നേതൃത്വം നൽകിയ അധ്യാപികമാരായ കെ.ഫിർദൗസ് ബാനു , പി.റീഷ എന്നിവരെ അനുമോദിച്ചു.ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മെയ് മാസത്തെ മാസാന്ത്യ വാർത്താപത്രിക പ്രകാശനം ചെയ്തു | |||
<gallery mode="packed"> | |||
പ്രമാണം:47064 pravesanolsavam26 3.jpeg | |||
പ്രമാണം:47064 pravesanolsavam26.jpeg | |||
പ്രമാണം:47064 pravesanolsavam26 1.jpeg | |||
പ്രമാണം:47064 pravesanolsavam26 2.jpeg | |||
</gallery> | |||
22:14, 2 ജൂൺ 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2026-27 |
പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ
കമ്മ്യൂണിറ്റി ദിനാചരണം ആഘോഷിച്ചു
കൊടുവള്ളി കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ വച്ച് കമ്മ്യൂണിറ്റി ദിനാചരണം ആഘോഷിച്ചു. സ്കൂളിലെ കുട്ടികൾക്ക് പുറമേ സമൂഹത്തിലുള്ള മറ്റ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെ എടിഎൽ,എ ഐ ലാബുകൾ കാണാനും പരിചയപ്പെടാനും അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കുചേരാനും അവസരം ഒരുക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ ഹരിത.എബൗട്ടിന് കിറ്റൂകൾ ഉപയോഗിച്ച് മോഡലുകൾ തയ്യാറാക്കി . വെർച്ച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ഉപയോഗിച്ച് വീഡിയോകൾ ആസ്വദിച്ചു. ലാബിലെ ഹ്യൂമൻ ഓയിഡ് റോബോട്ടുകളുമായി സംവദിച്ചു . സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ പ്രോജക്ടുകൾ, റോബോട്ടുകൾ ,ത്രീഡി പ്രിൻറർ എന്നിവയുടെ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ജാസിബ്, അസ്മിൽ, അൽഹാൻ ഉനൈസ് ,അസ്മർ,നിത ഫാത്തിമ, ശ്രീയ എന്നിവർ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാറിൻറെ അധ്യക്ഷതയിൽ പ്രസിഡൻറ് ആർ വി അബ്ദുൽ റഷീദ് പരിപാടി ഉദ്ഘാടനം ചെയ്തു. എടിഎൽ ഇൻ ചാർജ് മാരായ ഷംസീറ ,ഫിർദൗസ് ബാനു അധ്യാപകരായ വി മിനി, കെ മുഹമ്മദ് , ഷിദ,പ്രിൻസി എന്നിവർ പ്രസംഗിച്ചു.
എൻ എം എം എസ് സ്കോളർഷിപ്പ് (ഏപ്രിൽ)
എൻ എംഎംഎസ് സ്കോളർഷിപ്പ് പരീക്ഷയിൽജി എച്ച്എസ്എസ് കൊടുവള്ളിയിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നു വിദ്യാർഥികൾ സ്കോളർഷിപ്പ് നേടി. ദക്ഷ ടി കെ ,ഫാത്തിമ മഹറിൻ, ദിയ നന്ദ എന്നീ വിദ്യാർത്ഥികളാണ് 48,000 രൂപയുടെ സ്കോളർഷിപ്പിന് അർഹത നേടിയത്. 32 കുട്ടികൾ സ്കോളർഷിപ്പ് പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്തു.മികച്ച വിജയം കൈവരിച്ച കുട്ടികളെ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാറിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു . സ്കോളർഷിപ്പ് കൺവീനർ ഫിർദ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനവും ക്ലാസും നൽകിയിരുന്നു.
എ ഐ ക്ലാസ്(മെയ് )
മെയ് മാസത്തിൽ സ്കൂളിൽ അഡ്മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ച ദിവസം മുതൽ ലിറ്റിൽ കൈറ്റസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് എ ഐ ക്ലാസ് നൽകി. 2024 - 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ഫിർദൗസ് ഭാനു, റീഷ പി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
ഡ്രോൺ ടെക്നോളജി ശില്പശാല നടത്തി (മെയ് 15,16)
കൊടുവള്ളി കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എ ഐ ലാബിൽ വച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രണ്ടുദിവസത്തെ ഡ്രോൺ ടെക്നോളജി ശില്പശാല നടത്തി. ഡ്രോൺ അസംബ്ലിംഗ്, പ്രോഗ്രാമിംഗ്, ഡ്രോൺ ഫ്ലയിങ്, കൺട്രോളിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് .സ്കൂളിലെ എ ടി എൽ ,എ ഐ ലാബിന്റെ വെന്റർമാരായ റോട്ടക്കിലെ പരിശീലകനായ മുസമ്മിൽ ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത് . അധ്യാപികമാരായ ഫിർദൗസ് ബാനു , പി റീഷ എന്നിവർ രണ്ട് ദിവസം നടന്ന ശില്പശാലക്ക് നേതൃത്വം നൽകി . ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫയുടെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ ശില്പശാല പിടിഎ പ്രസിഡൻറ് അബ്ദുൽ റഷീദ് ആർ വി യുടെ അധ്യക്ഷതയിൽ എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു. സ്കൂളിലെയും മറ്റു സ്കൂളിലെയും 22 കുട്ടികളാണ് ഈ ശില്പശാലയിൽ പങ്കെടുത്തത് . എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ സമാപന ചടങ്ങ് കൊടുവള്ളി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ യുഎ ഖാദർ, ,കുട്ടികൾ തയ്യാറാക്കിയ ഡ്രോൺ പറത്തിക്കൊണ്ട് നിർവഹിച്ചു .വാർഡ് കൗൺസിലർ ഷബ്നാ സുനീർ ,, പിടിഎ വൈസ് പ്രസിഡ ണ്ട് ബഷീർ ,റോട്ടക് സ്ഥാപകൻ മുഹമ്മദ് സവാദ്, അധ്യാപകരായ , റീഷ പി, ഫിർദോസ് ബാനു ,മുഹമ്മദ് കെ, ഷംസീറ അബ്ദുറഹ്മാൻ, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
ജിഎച്ച്എസ്എസ് കൊടുവള്ളിക്ക് നാലാം തവണയും നൂറ് മേനി
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ. സി പരീക്ഷ എഴുതിയ 193 വിദ്യാർത്ഥികൾക്കും തിളക്കമാർന്ന വിജയം.9 കുട്ടികൾക്ക് ഫുൾ എ പ്ലസും 5 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു.പുതിയ പാഠപുസ്തകങ്ങളും,മാറിയ ചോദ്യ പേപ്പർ ഘടനയും ഉണ്ടായിരുന്നിട്ടും വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനായത് കാഴ്ച പരിമിതിയുള്ള പ്രധാനധ്യാപകൻ മുസ്തഫ മാസ്റ്റരുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ നിരന്തരമായ പരിശീലനത്തിലൂടെയാണ്.പി.ടി.എയുടെയും, എസ്.എം.സിയുടെയും, കൊടുവള്ളി മുനിസിപ്പാലിറ്റി യുടെയും പിന്തുണയും പ്രോത്സാഹനവും ഈ നേട്ടത്തിന് പിന്നിൽ ഉണ്ടായിട്ടുണ്ടെന്ന് വിജയോത്സവം കൺവീനർ കെ.മുഹമ്മദ് മാസ്റ്റർ അഭിപ്രായപ്പെട്ടു.തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്റ്റാഫ്, പിടിഎ, എസ്.എം.സി ചേർന്ന് അനുമോദിച്ചു.
വിജയോത്സവം കൺവീനർ കെ.മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ആർ.വി റഷീദ് അധ്യക്ഷത വഹിച്ചു.എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുകര ഉദ്ഘാടനം നിർവഹിച്ചു.പ്രധാന അധ്യാപകൻ പി. ടി മുഹമ്മദ് മുസ്തഫ, സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷ്റഫ്, പിടിഎ വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീർ, എസ് എം സി വൈസ് ചെയർമാൻ കെ ടി സുനി, എം പി ടി എ പ്രസിഡണ്ട് സാജിത,എസ്. ആർ. ജി കൺവീനർ ബഷീർ,അധ്യാപകരായ നിഷ ,ഷിജിന ജനബാലൻ, ഡോ. സതീഷ്, ഫിർദൗസ് ബാനു,അബ്ദുറഹ്മാൻ,ഷംസീറവിദ്യാർത്ഥി പ്രതിനിധി ലയ എന്നിവർ സംസാരിച്ചു.
സമ്മർ വെക്കേഷൻ ക്യാമ്പ് ഫേസ് വൺ (മെയ് 20)
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ സമ്മർ വെക്കേഷൻ ഫെയ്സ് വൺ- ക്യാമ്പ് മെയ് ഇരുപതാം തീയതി ജിഎച്ച്എസ്എസ് കൊടുവള്ളി സ്കൂളിൽ വച്ച് നടന്നു. നരിക്കുനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ശ്രീ ബർക്കത്തുള്ള സാർ ക്യാമ്പ് നയിച്ചു. സാധാരണ നമ്മൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കുറിച്ചും,, റീൽസ് നിർമ്മാണത്തെക്കുറിച്ചും,റീലുകളിലൂടെ എങ്ങനെ ആശയങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാം എന്നതിനെക്കുറിച്ചും ക്യാമ്പിൽ വിശദീകരിച്ചു. ഡിഎസ്എൽആർ ക്യാമറയെ കുറിച്ചും അവയുടെ സവിശേഷതകൾ കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാക്കാനും ഈ ക്യാമ്പിലൂടെ സാധിച്ചു. ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ റീലുകൾ അവതരിപ്പിച്ചു.അതിലെ പോരായ്മകൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗ് പ്രോജക്ടായ കെഡെൻ ലൈവിനെക്കുറിച്ച് വളരെ വിശദമായി ക്യാമ്പിൽ സർ ക്ലാസ് എടുത്തു. കെഡെൻ ലൈവ് എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ചും വീഡിയോ എഡിറ്റിംഗ് ലളിതമായി ചെയ്യാം എന്നതിനെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഈ ക്യാമ്പ് കുട്ടികളെ സഹായിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.ലിറ്റിൽ കൈറ്റ്സ് മെന്റർ മാരായ ഷിജിന ജനബാലൻ,വിജിത എൻ കെ എന്നീ അധ്യാപകർ നേതൃത്വം നൽകി.
യു എസ് എസ്
2025- 26 അധ്യയന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 4 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.പാർവണ കെവി, ദിയാ സെയിൻ, യദുകൃഷ്ണൻ, ആയിഷാ മിൻഹാ സി കെ എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വർഷത്തെ സി എം കിഡ്സ് സ്കോളർഷിപ്പ് ലഭിച്ചത്. യുഎസ്എസ് സ്കോളർഷിപ്പ് കൺവീനർമാരായ നിഷ ടീച്ചറുടെയും സാജിത ടീച്ചറുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു.
കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൊടുവള്ളി നഗരസഭാതല പ്രവേശനോത്സവത്തിൽ താരമായി എ.ഐ.കല്യാണി റോബോട്ട് (01/06/26)
കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൊടുവള്ളി നഗരസഭാതല പ്രവേശനോത്സവത്തിൽ താരമായി എ.ഐ.കല്യാണി റോബോട്ട്. സ്കൂളിലെ അടൽ ടിങ്കറിങ് ലാബിലെ വിദ്യാർഥികളാണ് 'കല്ലു' എന്ന ഓമനപ്പേരിൽ വിളിക്കുന്ന എ.ഐ.കല്യാണി റോബോട്ട് നിർമിച്ചത്. വിദ്യാർഥികൾ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും റോബോട്ട് ഉത്തരം നൽകി.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ.ഫിറോസ് എം.എൽ.എ.യും കല്യാണി റോബോട്ടുമായി സംസാരിച്ചു. സ്കൂളിൽ അഞ്ചാം ക്ലാസിൽ പുതുതായി എത്തിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും റോബോട് ആശ്ചര്യമായി. കുട്ടികൾക്ക് ഉപദേശവും അവരെ പഠനത്തിൽ സഹായിക്കുമെന്നും കല്യാണി റോബോട്ട് ഉറപ്പു നൽകി. സ്കൂളിലെ എ.ഐ.ലാബിലെ രണ്ട് ഹ്യൂമനോയിഡ് റോബോട്ടുകളാണ് പ്രവേശനോത്സവത്തിനെത്തിയവരെ വരവേറ്റത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വെർച്ചൽ റിയാലിറ്റി ഷോ പി.കെ.ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റോബോട്ടുകളെയും വെർച്ചൽ റിയാലിറ്റി ഷോയും നിയന്ത്രിച്ചത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായിരുന്നു. അധ്യാപികമാരായ കെ.ഫിർദൗസ് ബാനു , പി.റീഷ എന്നിവർ നേതൃത്വം നൽകി.കൂടാതെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സെൽഫി കോണർ, ഹെൽപ് ഡസ്ക് എന്നിവയും സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന എല്ലാ പരിപാടികളുടെ ഡോക്യുമെന്റേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് മെ ന്റർമാരായ ഷിജിന വിജിത എന്നീ അധ്യാപകർ നേതൃത്വം നൽകി
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നനഗരസഭാതല പ്രവേശനോത്സവം പി.കെ.ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സ്കൂൾ ഓഡിറ്റോറിയം ശീതീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ.പ്രസിഡന്റ് ആർ.വി.റഷീദ് അധ്യക്ഷനായി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ.കാദർ, സ്ഥിരം സമിതി അധ്യക്ഷ ഷബ്ന സുനീർ , എസ്.എം.സി. ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പ്രിൻസിപ്പൽ പി.കെ.അനിത, പ്രധാനാധ്യാപകൻ പി.കെ.മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി കെ.ഹരിത, പി.നിഷ, പ്രവേശനോത്സവം കൺവീനർ കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു. അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ലൈറ്റ്നിങ് ക്ലബ് പഠനോപകരണങ്ങൾ നൽകി. ചടങ്ങിൽ യു.എസ്.എസ്.വിദ്യാർഥികൾക്കും ഹരിത വിദ്യാലയം റിയാലിറ്റി ഷോയ്ക്ക് നേതൃത്വം നൽകിയ അധ്യാപികമാരായ കെ.ഫിർദൗസ് ബാനു , പി.റീഷ എന്നിവരെ അനുമോദിച്ചു.ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മെയ് മാസത്തെ മാസാന്ത്യ വാർത്താപത്രിക പ്രകാശനം ചെയ്തു