ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
കരിയർ ഗൈഡൻസ് ആൻഡ് പാരന്റിങ് സെമിനാർ(16/04/25)
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കായി കരിയർ ഗൈഡ് ആൻഡ് പാരന്റിങ് സെമിനാർ സംഘടിപ്പിച്ചു.പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചത്. 20025 -26 വിജയോത്സവം ടീ ക്ലാസിന് നേതൃത്വം നൽകി. ചടങ്ങ് കൊടുവള്ളി മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീമതി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര മുഖ്യാതിഥിയായിരുന്നു :പ്രധാനാധ്യാപിക ശ്രീമതി സുബിത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. എഡി ഫൈസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഷാജി എൻ ജോർജ് ക്ലാസുകൾ കൈകാര്യം ചെയ്തു സീനിയർ അസിസ്റ്റൻറ് അഷ്റഫ് സാർ സ്റ്റാഫ് സെക്രട്ടറി മധു ഒ.കെ എസ് ആർ ജി കൺവീനർ ബഷീർ കെ എൻ , വിജയോത്സവം കൺവീനർ മുഹമ്മദ് കെ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
താരമായി എ.ഐ റോബോട്ട്(02/06/25)
പ്രവേശനോത്സത്തിന് കുട്ടികളെ സ്വീകരിച്ച് ‘എ.ഐ നോറ’ ടീച്ചർ
കൊടുവള്ളി: പുതിയ അധ്യയന വർഷം ജി.എച്ച്.എസ്.എസ് കൊടുവള്ളിയിലെത്തിയ വിദ്യാർത്ഥികൾക്ക് നവ്യാനുഭവം നൽകി എ.ഐ നോറ ടീച്ചർ. കുട്ടികൾക്ക് മിഠായി വിതരണം ചെയ്തും കുട്ടികളുമായി സംവദിച്ചും അവർ ആവശ്യപ്പെടുന്ന പാട്ട് പാടിയും നല്ലൊരു അക്കാദമിക വർഷം ആശംസിച്ചു.നോര ടീച്ചറുടെ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന ഒരു കുഞ്ഞൻ റോബോട്ടും കുട്ടികൾക്ക് ഹരമായി. ഈ റോബോട്ട് വിദ്യാർത്ഥികളുടെ കൂടെ സുംബാ ഡാൻസ് ചെയ്തു. കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് ഈ രണ്ടു റോബോട്ടുകളും താരമായത്. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൻ്റെയും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് റോബോർട്ട് രൂപകൽപ്പന ചെയ്തത്. ലാബ് ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ.പി എന്നിവർ നേതൃത്വം നൽകി. പ്രവേശനോത്സവം വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ആർ.വി അബ്ദുൽ റഷീദ് അധ്യക്ഷനായി. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.എസ് യു.എസ്.എസ്, ഉർദു ടാലൻ്റ് ടെസ്റ്റ് ജേതാക്കളെ ഈ ചടങ്ങിൽ അനുമോദിച്ചു. കെ. അഹമ്മദ് അഷ്റഫ്, പി. നിഷ, സുബൈദ വി, കെ.എൻ ബഷീർ, ഹൈദ്രോസ് എം.വി, സന്തോഷ് മാത്യു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് രഞ്ജിത്ത് സ്വാഗതവും പ്രധാന അധ്യാപിക എം സുബിത നന്ദിയും പറഞ്ഞു. കൂടുതൽ അറിയാൻ https://www.instagram.com/reel/DMfDFNDvtWX/?igsh=MWVpbzN2aGZ4Y24zcQ==
https://www.instagram.com/reel/DMfEN6kvBam/?igsh=cGpqOTFsaGl5dDNp
പരിസ്ഥിതി ദിനം(05/06/25)
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന ക്വിസ് പ്രോഗ്രാം, പരിസ്ഥിതി പ്രതിജ്ഞ, സന്ദേശം തൈ നടൽ എന്നീ പരിപാടികൾ നടത്തി. എസ് പി സി, ജെ ആർ സി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,വീഡിയോ മേക്കിങ്,മത്സരവും നടത്തി .സ്കൂളിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ എൽകെ ടീമിന്റെ നേതൃത്വത്തിൽ നടത്തി.സ്കൂളിലെ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സർ, സീനിയർ അസിസ്റ്റന്റ് അഷ്റഫ് സർ, പരിസ്ഥിതി ക്ലബ്ബ് കൺവീനറായ മിനി ടീച്ചർ, എസ് പി സി ചാർജുള്ള അധ്യാപകരായ അബൂബക്കർ സാർ, സെലീന ടീച്ചർ, ജെ ആർ സി ക്ലബ്ബ് കൺവീനറായ റസിയ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. https://www.instagram.com/reel/DRYiYn1j-Eh/?igsh=MXN4MnZnZjRyeWQ0bQ==
സ്‌കൂളിൽ 'തുമ്പൂർമുഴി' മോഡൽ മാലിന്യസംസ്കരണ യൂണിറ്റ്(09/06/25)
കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തിൽ കൊടുവള്ളി ഗവ. ഹയർസെ ക്കൻഡറി സ്കൂളിൽ 'തുമ്പൂർമു ഴി' മോഡൽ മാലിന്യസംസ്കരണ യൂണിറ്റ് സ്ഥാപിച്ചു. സ്കൂളിലെ ജൈവമാലിന്യ ങ്ങൾ വലിയ അളവിൽ സംസ്കൃ രിക്കുന്നതിന് കേരള വെറ്ററിന -റി സർവകലാശാലയിൽ വിക സിപ്പിച്ചെടുത്ത എയ്റോബിക് കമ്പോസ്റ്റിങ് മാതൃകയിലാണ് തുമ്പൂർമുഴി മാലിന്യപ്ലാന്റ് പ്രവർ ത്തിക്കുക. നഗരസഭാ ചെയർമാൻ വെ ള്ളറ അബ്ദു മാലിന്യസംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയിലെല്ലാം തുമ്പൂർമുഴി മാലിന്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ശിവ ദാസൻ അധ്യക്ഷനായി. ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, നഗരസ ഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ. സലിൽ, എസ്എംസി ചെയർമാൻ കുണ്ടുങ്ങര മുഹമ്മ ദ്, പിടിഎ പ്രസിഡന്റ് ആർ.വി. റഷീദ്, പ്രധാനാധ്യാപകൻ മു ഹമ്മദ് മുസ്തഫ, പിഎച്ച്എ ദി വ്യറാണി, സൂര്യ എന്നിവർ സം സാരിച്ചു.
അനുമോദനം(12/06/25)
കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും 2024-25 അധ്യയന വർഷത്തിൽ എസ് എസ് എൽ സി ,എൻ.എം.എം.എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർമാൻ അബ്ദു വെള്ളറ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവദാസൻ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രഞ്ജിത്ത് പി.കെ, ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ പി.ടി , എസ്. എം. സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, അഹമ്മദ് അഷ്റഫ് കെ , മുൻ ഹെഡ്മിസ്ട്രസ് സുബിത എം,വിജയോത്സവം കൺവീനർ മുഹമ്മദ് കെ, നാസർ ടിപി,സന്തോഷ് കെ ടി,ഫിർദൗസ് ബാനു,സുബൈദ വി ,ഷൈജ കെ ,ബഷീർ കെ എൻ,വിദ്യാർത്ഥി പ്രതിനിധികളായ ആയിഷ റിദ, ഇർഷാദ് എന്നിവർ സംസാരിച്ചു.
എസ്.പി.സി അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു.(20/06/25)
കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം പാസ് ഔട്ട് ആയ എസ്.പി.സി കേഡറ്റുകൾക്കും, സ്ത്യുത്യർഹമായ സേവനമനുഷ്ഠിച്ച മുൻ സി.പി.ഒ, ഡി.ഐ, ഡബ്ല്യു.ഡി.ഐ എന്നിവർക്കുമുള്ള യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു. കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.പി അഭിലാഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആർ.വി. അബ്ദുൽ റഷീദ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി.ടി. മുഹമ്മദ് മുസ്തഫ, എസ്.എം.സി. ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, എസ്.പി.സി. ഗാർഡിയൻ പ്രസിഡൻ്റ് കെ.ടി. സുനി, സ്റ്റാഫ് സെക്രട്ടറി വി. സുബൈദ, എസ്.പി.സി ഗാർഡിയൻ വൈസ് പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ, ഗാർഡിയൻ സെക്രട്ടറി നഫീസ, ഡ്രിൽ ഇൻസ്ട്രക്‌ടർമാരായ ജയന്തി റീജ, അജിൽ, സി.പി.ഒ സി.ടി അബൂബക്കർ, എ.സി.പി.ഒ സെലീന കെ, ഇർഷാദ്, ആയിഷ റിദ എന്നിവർ സംസാരിച്ചു.
വായനാദിനം (19/06/25)
കൊടുവള്ളി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വായനാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരാ ഘോഷത്തിന്റെ ഭാഗമായി വായനാദിന സന്ദേശം പ്രതിജ്ഞ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ക്വിസ് മത്സരം വായന മത്സരം പ്രസംഗം ചിത്രരചന എന്നീ മത്സരം നടത്തി ഹിന്ദി ഇംഗ്ലീഷ് അറബിക് തുടങ്ങിയ ഭാഷാ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ നടത്തി. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യുപി,ഹൈസ്കൂൾ വിഭാഗം എസ് ആ ർ ജി കൺവീനർമാരായ ഹൈദ്രോസ് എം വി, ബഷീർ കെ എൻ, സ്റ്റാഫ് സെക്രട്ടറി സുബൈദ വി,യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് നിഷ പി രമേശൻ പി പി അബൂ താഹിർ ബാബു സിജി വിദ്യാരംഗം കൺവീനറായ സാനിയ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഒരാഴ്ച നീണ്ടുനിന്ന മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു . ഭാഷാ ക്ലബ്ബ് കൺവീനർമാർ പരിപാടികൾക്ക് നേതൃത്വം നൽകി.
മീറ്റിംഗ്(20/06/25)
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023- 26, 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് പ്രത്യേകം മീറ്റിംഗ് സംഘടിപ്പിച്ചത്.. 8, 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള അസൈൻമെന്റിനെ കുറിച്ചും മീറ്റിങ്ങിൽ ചർച്ച ചെയ്തു. എൽ കെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ, സംസ്ഥാനതല ക്യാമ്പിലെ പങ്കാളിത്തം, എന്റെ കേരളം പ്രദർശന പങ്കാളിത്തം എന്നിവ രക്ഷിതാക്കളുമായി ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു, റീഷ എന്നിവരുടെ നേതൃത്വത്തിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.തുടർന്ന് യുപി ഹൈസ്കൂൾ വിഭാഗം എല്ലാ ക്ലാസുകളിലെയും രക്ഷിതാക്കളുടെ മീറ്റിംഗ് പ്രത്യേകം പ്രത്യേകം സംഘടിപ്പിച്ചു.
കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കം(23/06/25)
കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. പത്രം സ്പോൺസർ ചെയ്ത സ്കൂൾ പൂർവ വിദ്യാർഥിയും പൊതുപ്രവർത്തകനുമായ വേളാട്ട് മുഹമ്മദ് വിദ്യാർഥി പ്രതിനിധി എം.ടി. ലജുവിന് മാതൃഭൂമി പത്രം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ പി.ടി.മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. മാതൃഭൂമി പ്രതിനിധി ഇ.കെ.സന്തോഷ്ബാബു പദ്ധതി വിശദീകരിച്ചു. കൊടുവള്ളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ശിവദാസൻ, ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, പിടിഎ പ്രസിഡന്റ് ആർ.വി. അബ്ദുൽ ബഷീർ, സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി വി.സുബൈദ, അധ്യാപകരായ കെ.സലീന, പി.രമേശൻ, പി.സി. ബിജു, എം.ഹൈദ്രോസ്, കെ.മുഹമ്മദ്, അബ്ദുൽ റഷീദ്, വി.മിനി, മാതൃഭുമി കൊടുവള്ളി ലേഖകൻ എം. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
എൻ എം എം എസ് ഓറിയന്റേഷൻ ക്ലാസ്സ് (24/06/25)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. എൻ എം എം എസ് കൺവീനർ ഫിർദൗസ് ബാനു ടീച്ചർ സ്വാഗതം പറഞ്ഞു.തുടർന്ന് എക്സാമിന് ലേർണിംഗ് സൊല്യൂഷൻ എന്ന സ്ഥാപനത്തിലെ രണ്ട് അധ്യാപകർ കുട്ടികൾക്ക് ക്ലാസ് നൽകി. ക്ലാസിനു ശേഷം ഒരു സ്ക്രീനിംഗ് ടെസ്റ്റും നടത്തി. എട്ടാം ക്ലാസ് അധ്യാപകരായ മിനി വി രമേശൻ പി പി, റീഷ പി, റസിയ എൻ കെ, റെജിൻ ചന്ദ്ര സഖിയ എന്നിവരും പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ(25/06/25)
ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു. താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിക്കുകയും ലിറ്റിൽ കൈറ്റസ് സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലാബിൽ പരീക്ഷയ്ക്ക് ഉള്ള സജ്ജീകരണങ്ങൾ നടത്തി. കുട്ടികൾക്ക് ഡെമോ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരീക്ഷ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റു മെന്റർമാരായ ഫിർദൗസ് ബാനു, റീ ഷ, എസ് ഐ ടി സി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. 130 കുട്ടികൾ അപേക്ഷ നൽകുകയും 127 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.
ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.(26/06/25)
കൊടുവള്ളി: കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, ജാഗ്രത സമിതി, വിമുക്തി, ഹെൽത്ത് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ റാലി, ഉപന്യാസ മത്സരം, ബോധവൽക്കരണ ക്ലാസ്, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിൻ, പ്ലക്കാർഡ് നിർമ്മാണം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി ചേർന്ന് ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ ജാഗ്രത സമിതി ലീഡർ സാൻവി ചൊല്ലി കൊടുത്തു. ലഹരിക്കെതിരെ വിദ്യാർത്ഥികൾ കയ്യൊപ്പ് ചാർത്തി. കൊടുവള്ളി ബസ്റ്റാൻഡ് പരിസരത്തും സ്കൂൾ അങ്കണത്തിലും ഫ്ലാഷ് മോബും സൂംബാ ഡാൻസും അവതരിപ്പിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ആർ.വി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ടി മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി സബ് ഇൻസ്പെക്ടർ വിനീത് മുഖ്യാതിഥിയായി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ കെ.പി ശിഹാസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സുബൈദ. വി, എസ്.ആർ.ജി കൺവീനർ കെ.എൻ ബഷീർ, ജാഗ്രത കൺവീനർ കെ ഹരീത, റീഷ പി, സന്തോഷ് മാത്യു, പി.പി രമേശൻ, സി.പി.ഒ സി.ടി അബൂബക്കർ, എ.സി.പി.ഒ സെലീന കെ, സ്കൂൾ കൗൺസിലർ എ.എ ദിവ്യ, എൻ.എം സിജി എന്നിവർ സംസാരിച്ചു.
ഹെലൻ കെല്ലർ ദിനാചരണം സംഘടിപ്പിച്ചു(27/06/25)
കൊടുവള്ളി: കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹെലൻ കെല്ലർ ദിനാചരണം പ്രധാനാധ്യാപകൻ പി.ടി.മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ. എൻ.ബഷീർ ഹെലൻ കെല്ലർ അനുസ്മരണം നടത്തി. എസ്എംസി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി വി.സുബൈദ, പി.നിഷ, കെ. ഷിദ സുധർമ്മൻ, എ.എ.ദിവ്യ, എം.വി.ഹൈദ്രോസ്, ഇ.പി. അബു താഹിർ, എം.കെ.ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. പ്രത്യേക വീഡിയോ പ്രദർശനവും നടത്തി.
ലോക ഡോക്ടർ ദിനത്തിൽ ഡോക്ടറെ ആദരിച്ചു(01/07/25)
ജൂലൈ 1 ഡോക്ടർ ദിനത്തിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ ആതുര സേവനരംഗത്ത് പ്രഗൽഭനായ ഡോക്ടർ അബ്ദുള്ളയെ ആദരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ മുസ്തഫ മാഷ് പൊന്നാട അണിയിച്ചു. ജെ ആർ സി അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ ക്ലബ്ബ് കൺവീനർ ഭാഗ്യ നന്ദ ഡോക്ടർക്ക് നൽകി. ജെ ആർ സി കൗൺസിലർമാരായ അബ്ദു റഹ്മാന് സർ, റസിയ ടീച്ചർ അശ്വതി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരായ സുബൈദ ടീച്ചർ ബഷീർ സാർ ഹൈദ്രോസാർ ബാബു മാഷ്, നിഷ ടീച്ചർ,റീഷ ടീച്ചർ എന്നിവർ സംബന്ധിച്ചു. തുടർന്ന് കേഡറ്റുകൾ ഡോക്ടറുമായി സംവദിച്ചു.
അവാർഡ് ജേതാക്കളായ അധ്യാപകരെ അനുമോദിച്ചു (08/07/25)
കെ ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അധ്യാപക അവാർഡ് ജേതാക്കളായ കെ ഫിർദാസ് ബാനു ,കെ ഹരിത എന്നീ അധ്യാപകരെ കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു . സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷനായി , ഉപഹാര സമർപ്പണം നടത്തി. അനുമോദനം ഏറ്റുവാങ്ങിയ അധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. സീനിയർ അസിസ്റ്റൻറ് അഹമ്മദ് അഷ്റഫ് ,യുപി സീനിയർ പി നിഷ ,എസ്ആർ ജി കൺവീനർമാരായ ബഷീർ കെ എൻ ,ഹൈദ്രോസ് എം വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സുബൈദ വി സ്വാഗതവും ജോയിൻ സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
ത്രീഡി ആനിമേഷൻ വർക്ക് ഷോപ്പ് (10/07/25)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഐടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർഥികൾക്ക് ത്രീഡി ആനിമേഷൻ വർക്ക് ഷോപ്പ് തുടങ്ങി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പൂർവവിദ്യാർത്ഥിയും ഇൻസ്പെയർ അവാർഡ് ജേതാവുമായ മുഹമ്മദ് അസ്നാദ് ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഈ പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. എച്ച് എസ് യു പി സീനിയർ അസിസ്റ്റന്റ് മാരായ അഷ്റഫ് കെ കെ, നിഷ പി, ഡെപ്യൂട്ടി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷാഫി, എച്ച്എസ് യുപി, എസ് എസ് ആർ ജി കൺവീനർമാരായ ബഷീർ കെ എൻ,ഹൈദ്രോസ് എൻ വി. സ്കൂൾ എസ് ഐ ടി സി ഗോപകുമാർ, ലിറ്റിൽ കൈറ്റ് മെന്റർമാരായ റീഷ പി,ഫിർദോസ് ബാനു കെ,വിജിത, ഷിജിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ വെച്ച് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച ജാസിബ് എം എം എന്ന വിദ്യാർത്ഥിയെയും ത്രീഡി ആനിമേഷൻ ക്ലാസ്സ് എടുക്കുന്ന മുഹമ്മദ് അസ്നാദിനെയും അനുമോദിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ജൂൺ മാസത്തെ മാസാന്ത്യ വാർത്ത പത്രിക പ്രകാശനം ചെയ്തു. കൂടുതൽ അറിയാൻ https://www.instagram.com/reel/DMKsunwvZBN/?igsh=azVwNXM4aGpqZDA=
റോബോട്ടിക്സ് വർക്ക് ഷോപ്പ് (16/07/25)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആ ർ വി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് അംഗവും ആയിരുന്ന മുഹമ്മദ് സിനാൻ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. സ്റ്റാഫ് സെക്രട്ടറി സുബൈദവി ലിറ്റിൽ കൈറ്റ്സ് മെന്റ ർമാരായ ഫിർദൗസ് ബാനു, റീഷ പി, വിജിത എന്നീ അധ്യാപകരും പങ്കെടുത്തു. പത്താം ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത 35 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്ലാസ് നയിച്ച മുഹമ്മദ് സിനാനെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കൂടുതൽ അറിയാൻ https://www.instagram.com/reel/DMe80QjvKXG/?igsh=Zmw5MGVwOXAzNW5v
ചാന്ദ്രദിനം(21/07/25)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. ക്ലാസ് തല ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, വീഡിയോ പ്രദർശനം, ചിത്രരചനാ മത്സരം എന്നീ പരിപാടികൾ നടത്തി. യുപി ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ് കൺവീനർമാരായ ഷംസീറ,ഡോക്ടർ സതീഷ് എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. കൂടുതൽ അറിയാൻ https://www.instagram.com/reel/DMnafYRPPH4/?igsh=anNya3gwYjZqbDlw
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു (23/07/25)
കൊടുവള്ളി ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെയും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിജയോത്സവം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി “ന്യൂ ജെൻ കുട്ടികളെ എങ്ങനെ വളർത്താം” എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൗൺസിലറും പാരന്റിംഗ് കോച്ചുമായ മിർജാൻ ഹനീഫ ക്ലാസ് നയിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ് ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറിയും ജെ സി ഐ പ്രതിനിധിയുമായ വി സുബൈദ, എസ് ആർ ജി കൺവീനർ കെ എൻ ബഷീർ വിജയോത്സവം കൺവീനർമാരായ കെ മുഹമ്മദ് , ഡോക്ടർ സതീഷ് എന്നിവർ സംസാരിച്ചു. കൂടുതൽ അറിയാൻ https://www.instagram.com/reel/DMe8THPPJU5/?igsh=ZjYzdDZxdDJ1ZWE2
തന്റെ ജീവിതാനുഭവങ്ങളാണ് ബഷീർ കൃതികൾക്ക് ആധാരം :-അനീഷ് ബഷീർ - സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം (25/07/25)
തന്റെ ജീവിത അനുഭവങ്ങളാണ് വൈക്കം മുഹമ്മദ് ബഷീർ തൻറെ രചന കളിലൂടെ വരച്ചു കാട്ടുന്നതെന്ന് വൈക്കം മുഹമ്മദ് ബഷീറിൻറെ മകനും മാതൃഭൂമി സീനിയർ കൊമേഴ്സ്യൽ മാനേജറൂമായ അനീസ് ബഷീർ അഭിപ്രായപ്പെട്ടു. കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പിടിഎ പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സ്വാഗതം പറഞ്ഞു . എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉപഹാരസമർപ്പണം നടത്തി . തുടർന്ന് ക്ലബ്ബ് കോർഡിനേറ്ററും എസ് ആർ ജി കൺവീനറുമായ ബഷീർ കെ എൻ വിഷയാവതരണം നടത്തി . യുപി സീനിയർ അധ്യാപികയായ നിഷ പി , സ്റ്റാഫ് സെക്രട്ടറി സുബൈദ വി, യുപി എസ് ആർ ജി കൺവീനർ ഹൈദ്രോസ് എം വി , ക്ലബ്ബ് പ്രതിനിധി രമേശൻ പി ,സീനിയർ ടീച്ചർ റീഷ . പി എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് , വിദ്യാരംഗം എന്നീ ക്ലബ്ബുകളിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിച്ചു.
കൂടുതൽ അറിയാൻ https://www.instagram.com/reel/DM2irTIvHMh/?igsh=bGxxYTV1dno5czNj
യു എസ് എസ്,എൻ എം എം എസ് കോൺവൊക്കേഷൻ (28/07/25)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ യു എസ് എസ്, എൻ എം എം എസ് കോൺവൊക്കേഷനുംപുതിയ യു എസ് എസ് ബാച്ചിന്റെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും നടന്നു. പുതിയ യു എസ് എസ് ബാച്ചിന്റെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ആയ ആയ സൈദാസ് നല്ലളം നിർവഹിച്ചു.പ്രധാനാധ്യാപകനായ മുസ്തഫ സാർ അധ്യക്ഷത വഹിച്ച യോഗ ത്തിൽ സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷ്റഫ്, യുപി വിഭാഗം സീനിയർ നിഷ, സ്റ്റാഫ് സെക്രട്ടറി വി സുബൈദ, യുപി എസ് ആർ ജി കൺവീനർ എം വി ഹൈദ്രോസ്, അസീസ,ബാബു,ബിജു, യുഎസ്എസ് കൺവീനർ സാജിദ കുട്ടികളായ റിസ അലി,ദക്ഷ എന്നിവർ സംസാരിച്ചു. കൂടുതൽ അറിയാൻ https://www.instagram.com/reel/DMzY2QhPr11/?igsh=NnVxa2luZzhxcWU=
പ്രേംചന്ദ് ദിനം
കൊടുവള്ളി ഗവൺമെന്റ് ഹൈസ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, യുപി കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. പ്രേംചന്ദ്- ചാർട്ട് പ്രദർശനം നടത്തി. ഏറ്റവും നല്ല ചാർട്ട് തയ്യാറാക്കിയ കുട്ടികളെ സമ്മാനം നൽകാനായി തെരഞ്ഞെടുത്തു. ഹിന്ദിവിഭാഗം അധ്യാപകരായ ഹരീത ടീച്ചർ, സെലീന ടീച്ചർ, സുമിന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി https://www.instagram.com/reel/DM4ulajPzEH/?igsh=MWN2ZzduZjNvdmdkbw==
എസ്.പി.സി ദിനം ആചരിച്ചു.(02,08/25)
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ എസ്.പി.സി ദിനം ആചരിച്ചു. കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് എസ്. സുജിത്ത് പതാക ഉയർത്തി. എസ് പി സി ഭാരവാഹികൾ പങ്കെടുത്തു.https://www.instagram.com/reel/DM5FxMHPx7C/?igsh=MW80NTd5MWNiamRwYQ==
എടിഎൽ മെഗാ ടിങ്കറിംഗ് ഫസ്റ്റ് നടത്തി(12/08/25)
കൊടുവള്ളി കൊടുവള്ളി ഗവൺമെൻറ്ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ വെച്ച് എടിഎൽ മെഗാ ടിങ്കറിംഗ് ഫെസ്റ്റ് നടത്തി. സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ഏഴാം ക്ലാസിലെ എടിഎൽ വിദ്യാർത്ഥികളും ആണ് ഈ പരിപാടിയിൽ പങ്കെടുത്തത് .കുട്ടികളെ 10 ഗ്രൂപ്പുകൾ ആക്കി അവർക്ക് വാക്കം ക്ലീനർ ഉണ്ടാക്കാനുള്ള സാമഗ്രികൾ നൽകി. അടൽ ഇന്നവേഷൻ മിഷന്റെ ലൈവ് മീറ്റിങ്ങിലൂടെ ഉണ്ടാക്കുന്ന ക്രമം കണ്ടു കൊണ്ടാണ് കുട്ടികൾ വാക്കം ക്ലീനർ തയ്യാറാക്കിയത്.
https://www.instagram.com/reel/DNVXBdnPtgM/?igsh=bjF6ZjJzZ2RodTMy
സ്കൂൾ പാർലമെൻറ് ഇലക്ഷൻ(14/08/25)
സ്കൂൾ പാർലമെൻറ് ഇലക്ഷൻ, നവ്യാനുഭവം പകർന്ന് വോട്ടിംഗ് മെഷിനുകൾ
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടന്നു. ഹയർസെക്കൻഡറി, ഹൈസ്കൂൾ,യു.പി വിഭാഗം ക്ലാസ് ലീഡർമാരെയും സ്കൂൾ ലീഡർമാരെയും സ്കൂൾ പാർലമെൻറ് ഇലക്ഷനിലൂടെ തെരഞ്ഞെടുത്തു. വിജ്ഞാപനത്തിനു ശേഷം കുട്ടികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും നാമ നിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാർത്ഥികളെ നിർണയിക്കുകയും സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുകയും ചെയ്തു. ഒരോ ബൂത്തിലും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുമായി പോളിംഗ് ഓഫീസർമാർ സജ്ജരായിരുന്നു. ബൂത്തുകളിൽ പോളിംഗ് ഏജൻ്റുമാർ ജാഗ്രതയോടെ ആദ്യാവസാനം തിരഞ്ഞെടുപ്പ് വീക്ഷിച്ചു. തെരഞ്ഞെടുപ്പ് നടന്ന ദിവസം ലിറ്റിൽ കൈറ്റ്സ്,എസ് പി സി, ജെ ആർ സി വിദ്യാർത്ഥികളിൽ നിന്നും പോളിംഗ് ഓഫീസർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുത്തു. പോളിംഗ് ഓഫീസർമാർക്ക് പ്രാക്ടിക്കൽ ഉൾപ്പെടെ പരിശീലന ക്ലാസുകൾ നടത്തിയിരുന്നു. യുപി ഹൈസ്കൂൾ വിഭാഗം അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് വളരെ മികച്ച രീതിയിൽ നടന്നു. സ്കൂൾ തെരഞ്ഞെടുപ്പ് കമ്മീഷണർ അബ്ദുറഹ്മാൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
https://www.instagram.com/reel/DNhJS7CvwpW/?igsh=dGQ1cXBtcW84bWg1
https://www.instagram.com/reel/DNhJxeWPlBx/?igsh=cXB6dG04M21wMGFl
https://www.instagram.com/reel/DNhKGJ7PgQ-/?igsh=MTh5M3BneTVlMTNscw==
https://www.instagram.com/reel/DNhKlTKPT4h/?igsh=M2ZuZDlqcGlxOTVh
സ്വാതന്ത്ര്യ ദിനം(15/08/25)
കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ കുട്ടികളുടെയും അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി ' ' പിടിഎ പ്രസിഡൻറ് അബ്ദുൽ റഷീദ് ,എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര , ഹയർസെക്കൻഡറി സീനിയർ അബ്ദുറഹ്മാൻ സാർ , ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി അഷ്റഫ് സാർ ,എൻഎസ്എസ് കോഡിനേറ്റർ ,ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി വി സുബൈദ ,എസ്.ആർ ജി കൺവീനർ ബഷീർ, യുപി വിഭാഗം സീനിയർ അധ്യാപിക നിഷ പി എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എൻഎസ്എസ് എസ് പി സി ലിറ്റിൽ കൈറ്റ്സ് ജെ ആർ സി കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു കുട്ടികൾക്ക് പായസം വിതരണം ചെയ്തു.
https://www.instagram.com/reel/DNZ0BaLv4xs/?igsh=NjVpcmRuaXAwenY4
എസ്.പി.സി. ഓണം അവധിക്കാല ക്യാമ്പ് സമാപിച്ചു.(ആഗസ്റ്റ് 27,28,29)
കൊടുവള്ളി: കൊടുവള്ളി ഗവ.ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ഓണം അവധിക്കാല ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ ഇൻഡോർ, ഔട്ട്ഡോർ ക്ലാസുകൾ, ഓണാഘോഷം, ഫീൽഡ് വിസിറ്റ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടന്നു. സൈബർ സുരക്ഷ, വ്യക്തിത്വ വികസനം, ക്രിയാത്മക കൗമാരം തുടങ്ങിയ വിഷയങ്ങളിൽ കെ.സി.എം താഹിർ, ഡോ. കെ. സതീഷ്, പി.ടി മുഹമ്മദ് മുസ്തഫ, അജിൽ ഗോപാൽ, രന്തിമ എന്നിവർ ക്ലാസെടുത്തു. സമാപന സമ്മേളനം എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആർ.വി. അബ്ദുൽ റഷീദ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി.ടി മുഹമ്മദ് മുസ്തഫ, എസ്.പി.സി ഗാർഡിയൻ പ്രസിഡൻ്റ് എൻ.പി ഹനീഫ, സെക്രട്ടറി കെ.ടി സുനി, വൈസ് പ്രസിഡൻ്റ്, സ്റ്റാഫ് സെക്രട്ടറി സുബൈദ വി, കെ മുഹമ്മദ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ അജിൽ ഗോപാൽ, രന്തിമ, സി.പി.ഒ സി.ടി. അബൂബക്കർ, എ.സി.പി.ഒ സലീന കെ, അനന്യ, റിസ അലി, കനി എന്നിവർ സംസാരിച്ചു.
ഓണാഘോഷം, പൊലിമ 2025 (27/08/25)
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2025 26 വർഷത്തിലെ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി . ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷ പരിപാടി ഇരുപത്തിയേഴാം തിയ്യതി ബുധനാഴ്ചരാവിലെ 9 മണി മുതൽവിവിധ കലാപരിപാടി കളോടെ ആരംഭിച്ചു. പ്രധാനമായും പൂക്കള മത്സരവും വിവിധ തരത്തിലുള്ള ഓണക്ക ളികളും ഓണപ്പാട്ടും നടത്തുകയുണ്ടായി. 5 മുതൽ 10 വരെ എല്ലാ ക്ലാസ്സുകളിലും ക്ലാ സ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പൂക്കളം തയ്യാറാക്കി. പരിപാടിയിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണപങ്കാളിത്തവും ഉണ്ടായിരുന്നു.പൂർവ അധ്യാപകരുടെ ഒത്തുചേരലും ഈ ഓണത്തിൻറെ ഒരു പ്രത്യേകതയായി രുന്നു.താ മരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ,പിടിഎ പ്രതി നിധികൾ ,മദർ പിടിഎ അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവരുടെയും സാന്നിധ്യം ഉ ണ്ടായിരുന്നു.കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഈ ഓണപ്പരിപാടിക്ക് മിക വു പുലർത്തി .ഓണാഘോഷ പരിപാടികളിൽ വിവിധ വിഭാഗങ്ങളിലെ കൺവീനറാ യി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തി. കുട്ടികൾ ഓണാശംസ പോസ്റ്ററുകളും വീഡിയോസും തയ്യാറാക്കി.
കൂടുതൽ അറിയാൻ https://www.instagram.com/reel/DPGibEcj7-3/?igsh=MTV4YjQydnJseDRvNQ==
പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട് ക്ലാസ്(29/08/25)
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് എൻഐടിയിലെ അധ്യാപകർ പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട് ക്ലാസ് നൽകി. എൻഐടിയിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർ ലബീബ കെ ,സജിന അലി ,ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറിലെ ഗ്രീഷ്മ മോഹൻ എന്നീ അസിസ്റ്റൻറ് പ്രൊഫസർമാരാണ് ഈ ക്ലാസിന് നേതൃത്വം നൽകിയത് .എൻ ഐ ട്ടി യിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലെയും റോബോട്ടിക് ക്ലബ്ബിലെയും 5 വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. റോബോട്ടിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ അവർ തയ്യാറാക്കിയ കോഡ്രാ പാഡ് എന്ന്റോബോട്ട് സ്കൂളിൽ കൊണ്ടുവന്ന കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു .എടിഎൽ ഇൻചാർജും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായ ഫിർദൗസ് ബാനു.കെ, ലിറ്റിൽ കൈറ്റ്സ് മിസ്റ്റർ റീഷ പി , എടിഎൽ യുപി ഇൻചാർജ് ആയ ഷംസീറ പി,സ്റ്റാഫ് സെക്രട്ടറി സുബൈദ വി, വിജയോത്സവം കൺവീനർ മുഹമ്മദ് കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എടിഎൽ ടാലൻറ് ടീം,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് ബിലാൽ, മുഹമ്മദ് അഷ്മിൽ എന്നിവർ ഡിസൈനിങ്ങിൽ കുട്ടികളെ സഹായിച്ചു.
കൂടുതൽ അറിയാൻ
https://www.instagram.com/reel/DPGjGkujxSs/?igsh=ZTZsZnVucmMxNnFy
ആദരം(29/08/25)
കൊടുവള്ളിഗവൺമെൻറ് ഹയർ സെക്കൻ ഡറി സ്കൂളിൽഅധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു.ചടങ്ങിൽ ദേശീയ അധ്യാപക അ വാർഡ് ജേതാവായ വാസു മാസ്റ്റർ സംബന്ധിച്ചു അദ്ദേഹ ത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. 'തുടർന്ന് അദ്ദേഹം അധ്യാപകരുമായി സംവദിച്ചു. അധ്യാപക വിദ്യാർത്ഥികൾ പൂക്കളും സമാനങ്ങളുമായി അധ്യാപകരെ ആദരിച്ചു.ചടങ്ങിന് സ്കൂൾ പ്രധാനാധ്യാപകൻ മുസ്തഫ സർ നേതൃത്വം വഹിച്ചു. യുപി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അധ്യാപകരും ഈ വർഷം സ്കൂളിലെത്തിയ എല്ലാ അധ്യാപക വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി സുബൈദ സ്വാഗതവും അധ്യാപക വിദ്യാർത്ഥി ഹിബ നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റൻറ് ശ്രീ അഷ്റഫ് സാർ,യു പി സീനിയർ നിഷ ടീച്ചർ , യുപി, ഹൈസ്കൂൾ വിഭാഗം എസ്.ആർ ജി കൺവീനർമാരായ എം വി ഹൈദ്രോസ് , ബഷീർ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.
https://www.instagram.com/reel/DPWww_Cj2NU/?igsh=MTcxcWQ1YmR3aDNqeg==
ഉയരെ 2025 (19,20/09/25)
കൊടുവള്ളി ഗവൺമെന്റ് ഹയർസെ ക്കൻഡറി സ്കൂളിൽ സ്പോർട്സ് മീറ്റ് "ഉയരെ 2025” സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിൽ ആയി നടന്ന വിവിധ മത്സരങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർവി സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാന അധ്യാപകൻ മുസ്തഫ സർ, സീനിയർ അസിസ്റ്റന്റ് അഷ്റഫ് സാർ സ്റ്റാഫ് സെക്രട്ടറി സുബൈദ വി എസ് ആർ ജി കൺവീനർമാരായ ബഷീർ സാർ ഹൈദ്രോസ് സാർ എന്നിവർ പങ്കെടുത്തു. സ്പോർട്സ് മീറ്റ് കൺവീനർമാരായ സിജി സർ , സന്തോഷ് സാർ, രമേശ് സാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി.
https://www.instagram.com/reel/DPGjjQfj3dQ/?igsh=czlyMGRwZ3g0Mzdx
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം(സെപ്റ്റംബർ 22...27)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സോ ഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാചര ണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ല ബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരി പാടികൾ നടത്തി. ഇതിനോടനുബന്ധിച്ചു നടത്തിയ അസംബ്ലി യിൽ 2024-27 ബാച്ചി ലെ ലിറ്റിൽ കൈ റ്റ്സ് ഡെപ്യൂട്ടി ലീഡർ അനന്തു സുനീഷ് സോഫ്റ്റ്‌വെയ ർ സ്വാ തന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എക്സിബിഷനും റോബോട്ടിക് എക്സ്പോയും സംഘടിപ്പിച്ചു. രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും കൗതുകമുണർത്തുന്ന പരിപാടിയായിരുന്നു ഇത്. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃ ത്വത്തിൽ യുപി ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് വർക്ക് ഷോപ്പും, മലയാളം ടൈപ്പിംഗ് വർക്ക് ഷോപ്പും സംഘടിപ്പിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും സം ഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ നേതൃത്വം നൽകി.
വർക്ക് ഷോപ്പ് (22/09/25)
കൊടുവള്ളി : കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റി ൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ,മലയാളം ടൈപ്പിംഗ് എന്നീ വിഭാഗങ്ങളിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു . യു പി വിഭാഗം വിദ്യാർത്ഥികൾക്കാണ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്.
പ്രിലിമിനറി ക്യാമ്പ് (23/09/25)
കൊടുവള്ളി: കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിന്റെ പ്രിലി മിനറി ക്യാമ്പ് സെപ്റ്റംബർ 23 ചൊവ്വാഴ്ച സംഘ ടിപ്പിച്ചു. സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ചാണ് ക്യാമ്പ് നടന്നത്. പി ടി എ പ്രസിഡന്റ് അബ്ദുൽ റഷീദ് ആർ വി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഉപജില്ല മാസ്റ്റർ ട്രെയിനർ നൗഫൽ കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു.ക്യാമ്പിന് ശേഷം ഈ ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിങ്ങും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേർന്ന് കുട്ടികൾക്കുള്ള പ്രവർത്തനങ്ങളെക്കുറിച്ചും അതിലൂടെ കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
https://www.instagram.com/reel/DPYjapBD6FZ/?igsh=dm1qNDF6dmVwemJ1
കഥാരിയോൺ 2025 സ്കൂൾ കലോത്സവം (25,26/09/25)
കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുത്സവമായി കലോത്സവം കഥാരിയോൺ 2025 . കൊടുവള്ളി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി വി.സി നൂർജഹാൻ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് പ്രിൻസിപ്പാൾ അബ്ദുൽ റഹീം വിശിഷ്ടാതിഥിയായിരുന്നു. കുമാരി ശിഖയുടെ പ്രാർത്ഥനയോ ടുകൂടി ആരംഭിച്ച ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി സാജിത അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡ റി പ്രിൻസിപ്പാൾ ശ്രീ പി കെ രഞ്ജിത്ത് സ്വാഗതവും ഹയ ർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് അഷ്റഫ് പി വി ചടങ്ങിന് നന്ദിയും പറഞ്ഞു. മുഖ്യപ്രഭാഷണവും സ്പോർട്സ് റൂം ഉദ്ഘാടനവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ശിവദാസൻ നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപ കൻ മുഹമ്മദ് മുസ്തഫ സർ , ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് ശ്രീ അബ്ദുറഹ്മാൻ കുട്ടി സാർ, ഹൈസ്കൂൾ സ്റ്റാഫ് സെ ക്രട്ടറി ശ്രീമതി സുബൈദ ടീച്ചർ, കലോത്സവം കൺവീനർ ശ്രീമതി ഹരിത ടീച്ചർ , എന്നിവർ സംബന്ധിച്ചു. രണ്ടു ദിവസങ്ങൾ ആയി നടന്ന വിവിധ കലാ മത്സരങ്ങളിൽ യുപി ,ഹൈസ്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിപാടിയുടെ തൽസമയ സംപ്രേഷണം സ്കൂൾ യൂട്യൂബ് ചാനലിൽ നടത്തി
സ്കൂൾ ശാസ്ത്രോത്സവം(29/09/25)
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിത ശാസ്ത്ര ഐടി പ്രവൃത്തി പരിചയമേള വിപുലമായി സംഘടിപ്പിച്ചു. വ്യത്യസ്തങ്ങളായ ആശയങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ള കുട്ടികളുടെ പ്രവർത്തനങ്ങൾ പുതുമയുണർത്തി. സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. മുഹമ്മദ് മുസ്തഫ കെ ടി നിർവഹിച്ചു. ഇതിൻ്റെ ഭാഗമായി എക്സിബിഷനും നടന്നു.
ദിനാചരണം(15/10/25)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻ ഡറി സ്കൂളിൽ കൈകഴുകൽ ദി നാചരണത്തിന്റെ ഭാഗമാ യി വിദ്യാലയത്തിൽ വിവി ധ പരിപാടികൾ സംഘ ടിപ്പിച്ചു. കൈകൾ കഴുകലി ന്റെ പ്രാധാന്യത്തെ കുറിച്ചു ള്ള പോസ്റ്ററുകളും ലഘുരേ ഖകളും തയ്യാറാക്കി പ്രദർ ശിപ്പിച്ചു. സ്കൂളിൽ അസംബ്ലി ചേർന്ന് കുട്ടികൾക്ക് കൈ കൾ കഴുകുന്നതിന്റെ പ്രാ ധാന്യത്തെക്കുറിച്ച് ബോധ വൽക്കരണ ക്ലാസ് നൽകി കൈ കഴുകുന്ന രീതി പ്രത്യേകം വിശദീകരിച്ചു . സ്കൂൾ പ്രധാ ന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ ,യു പി വിഭാ ഗം സീനിയർ അധ്യാപിക നിഷ ടീച്ചർ ,ആതിര ടീച്ചർ എന്നിവർ പങ്കെടുത്തു.
ലോക ഭക്ഷ്യ ദിനാചരണം (16/10/25)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്ക ൻഡറി സ്കൂളിൽ ലോക ഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമാ യി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ ,പാചക തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി നടത്തി. ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രരചനയും ക്വിസ് മത്സരവും നടത്തി . ഓരോ വിഭാഗത്തിലും വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 (22/10/25).
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -27 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു കുന്നമംഗലം സബ് ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സാർക്ലാസുകൾ കൈകാര്യം ചെയ്തു സ്കൂൾ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. 2024 -27 ബാച്ചിലെ 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.
ജെ.ആർ.സി. പ്രവർത്തനോദ്ഘാടനവും, സ്കാർഫിംഗ് സെറിമണിയും(19/11/25)
ജി.എച്ച്.എസ്. കൊടുവള്ളി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.) പ്രവർത്തനങ്ങൾക്ക് വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കമായി. പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനവും പുതിയ അംഗങ്ങളെ ഏറ്റെടുത്തുകൊണ്ടുള്ള സ്കാർഫിംഗ് സെറിമണിയും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നിരവധി ആതുര, സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ ജെ.ആർ.സി. അംഗങ്ങളെ ഔദ്യോഗികമായി സ്വീകരിക്കുന്ന സ്കാർഫിംഗ് സെറിമണിക്ക് ഷെരീഫ ടീച്ചർ( JRC കൗൺസിലർ GHSS പന്നൂർ)പ്രശസ്ത അഭിനേതാവും നാടൻപാട്ട് കലാകാരനുമായ നാരായണൻ മണിശ്ശേരി എന്നിവർ നേതൃത്വം നൽകി. തുടർന്ന്, "ജെ.ആർ.സി. ചരിത്രവും പ്രാധാന്യവും" എന്ന വിഷയത്തിൽ ഷരീഫ ടീച്ചർ വിദ്യാർത്ഥികൾക്കായി വിജ്ഞാനപ്രദമായ ക്ലാസ് എടുത്തു. ജെ.ആർ.സി.യുടെ ലക്ഷ്യങ്ങളെക്കുറിച്ചും സാമൂഹ്യ സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് സഹായകമായി. സമ്മേളനത്തിന്റെ മുഖ്യ ആകർഷണം നാടൻപാട്ട് കലാകാരൻ നാരായണൻ മണിശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന നാടൻപാട്ടുമേളയായിരുന്നു. കുട്ടികളും രക്ഷകർത്താക്കളും ഒന്നുപോലെ പങ്കെടുത്ത നൃത്തച്ചുവടുകളോടെയും പാട്ടുകളോടെയും സദസ്സ് ആഘോഷത്തിന്റെ പാരമ്യതയിലെത്തി. വിവിധ നാടൻപാട്ട് പരിപാടികൾ എല്ലാവരും ആസ്വദിച്ചു. രക്ഷാകർത്താക്കളുടെ സജീവ പങ്കാളിത്തം കുട്ടികൾക്ക് കൂടുതൽ ആവേശം പകർന്നു. കൗൺസിലർമാരായ അബ്ദുറഹ്മാൻ സർ സ്വാഗതവും, അശ്വതി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
.