"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 5: | വരി 5: | ||
==ദേശീയ ചാമ്പ്യൻഷിപ്പ് == | ==ദേശീയ ചാമ്പ്യൻഷിപ്പ് == | ||
[[പ്രമാണം:18028tq.jpg| | [[പ്രമാണം:18028tq.jpg|വലത്ത്|ചട്ടരഹിതം|200x200ബിന്ദു]] | ||
നമ്മുടെ സ്കൂളിനു മികവിന്റെയും , വിജയങ്ങളുടെയും | നമ്മുടെ സ്കൂളിനു മികവിന്റെയും , വിജയങ്ങളുടെയും | ||
പെരുമഴക്കാലവും. | പെരുമഴക്കാലവും. |
10:55, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ഭരണഘടന നിർമ്മാണം -സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം
സംസ്ഥാനതലത്തിൽ സ്കൂൾ ഭരണഘടന നിർമ്മാണ മത്സരത്തിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്ത് രണ്ടാം സ്ഥാനം നേടി
https://youtu.be/x6bPKBop3nE?si=tMgaNdtCP_1O8AAd
ദേശീയ ചാമ്പ്യൻഷിപ്പ്
നമ്മുടെ സ്കൂളിനു മികവിന്റെയും , വിജയങ്ങളുടെയും പെരുമഴക്കാലവും. ഈ മാസം 25 മുതൽ ഹിമാചൽ പ്രദേശിൽ അരങ്ങേറുന്ന ഡ്യു ബാൾ ദേശീയ ചാമ്പ്യൻഷിപ്പിനു വേണ്ടി കേരളത്തിനായ് കളത്തിലിറങ്ങുന്ന 14 പേരിൽ ആറുപേരുംനെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് . ഗോപിക , ജിൻഷ ഷെറിൻ , അപർണശ്രീ , സൽവാ ഷരിൻ അർച്ചന , അപർണ എന്നീ വിദ്യാർത്ഥികളാണത്.കേരളാ ടീമിനെ നയിക്കുന്നതും നമ്മുടെ ഗോപിക തന്നെയാണ് . സ്‌കൂളിലെ കായികാധ്യാപിക സിആർ ശാന്തി ടീച്ചറുടെ ശിക്ഷണ മികവിലൂടെയാണ് ഇവർക്ക് ഈ നേട്ടം കൈവരിക്കാനായത്. കായികാധ്യാപിക എന്നതിലുപരി ഗോപിക എന്ന വിദ്യാർത്ഥിയുടെ മാതാവുമാണ് ശാന്തി ടീച്ചർ. ടീച്ചരിനിത് ഇരട്ടി മുധുരമാണ്. ഇവർക്ക് പുറമേ കോട്ടയം ജില്ലക്ക് വേണ്ടി നെല്ലികുത്ത് നീന്നു നസീബ പികെ എന്ന വിദ്യാർത്ഥിയുമുണ്ട്. ദേശീയ ചാമ്പ്യൻഷിപ്പിനു ശേഷം സിംബാബ്‌വേയുമായി നടക്കുന്ന നാല് മത്സരങ്ങള്ള പരംപരയിൽ ഇന്ത്യൻ ടീമിന് വേണ്ടി കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടു താരങ്ങൾ ഗോപികയും , ജിൻഷ ഷെറിനും നമ്മുടെ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ തന്നെയാണ് . കൂടെ വയനാടിൽ നിന്നുളള ശാമിനി എന്ന വിദ്യർത്ഥികൂടിയുണ്ട് കേരളീയർക്ക് അത്രയോന്നും പരിചിതമാല്ലാത്ത കായികയിനമാണ് ഡ്യു ബാൾ . ഹാൻഡ് ബാളിന്റെ മറ്റൊരു രീതി എന്ന് വേണമെങ്കിൽ പറയാം . ഫുട്ബാൾ മൈതാനത്തിൻറെ പകുതിയിലേറെ വരുന്ന കളിക്കളത്തിൽ രണ്ടാട്ടറ്റത്തായുള്ള ഗോൾ പോസ്റ്റിൽ സ്ഥാപിച്ച ബോക്സിലേക്ക് ഹാൻഡ് ബാളിനേക്കാൾ താരതമ്യേന വലിപ്പം കുറഞ്ഞ പന്ത് പരസ്പരം പാസ് ചെയ്തു എതിരാളിയുടെ പോസ്റ്റിലേക്ക് എറിഞ്ഞു പിടിപ്പിക്കുന്നതാണ് ഡ്യു ബാൾ. ഗോൾ കീപ്പർ ഉണ്ടായിരിക്കും. ബോൾ പിച്ച് ചെയ്യുന്നത്തിനും പാസിങ്ങിനും നിബന്ധനകളുണ്ട്.
ദേശീയ കലാ ഉത്സവ്
സബ്ജില്ല, ജില്ല, സംസ്ഥാന മേളകളിൽ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിധിൻ. ടി എന്ന കലാകാരൻ
' കലാ ഉത്സവ് 2024 ' ൽ പങ്കെടുക്കുകയും കേരള സംസ്ഥാനത്തിന് GOLD മെഡൽ നേടിത്തരുകയും ചെയ്തു.
ഈ ചരിത്ര നേട്ടത്തോടെ ചരിത്രമുറങ്ങുന്ന നെല്ലിക്കുത്തിന്റെ മണ്ണിൽ നിന്നും ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് പരിപാടിയിൽ പങ്കെടുക്കാനുള്ള സുവർണ്ണാവസരം ലഭിച്ച ആദ്യത്തെ നെല്ലിക്കുത്ത്കാരനാവുകയാണ് വിധിൻ. ടി. എന്ന കലാകാരൻ.
പവിത്രവും പരിപാവനവും ആയ ഒട്ടേറെ ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന നാട് ആണ് നെല്ലിക്കുത്ത്
എസ് എസ് എൽ സി റിസൽട്ട്
2024ലെ SSLC പരീക്ഷയിൽ നൂറ്മേനി വിജയം കൊയ്ത നെല്ലിക്കുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. തുടർച്ചയായി 10 വർഷങ്ങളിൽ SSLC പരീക്ഷയിൽ നൂറ്മേനി നേടിയ സ്കൂളാണ് ജീവിച്ച്എസ്എസ് നെല്ലിക്കുത്ത്
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കാൻ സ്കൂൂളിന് സാധിച്ചു.<>br/
ബെസ്റ്റ് പിടിഎ അവാർഡ്
തുടർച്ചയായി മികച്ച പി.ടി.എ ക്കുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി പിടിഎ വളരെയധികം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പിടിഎയുടെ വക സ്കൂളിൽ പ്രീ പ്രൈമറിയും,സ്കൂൾ ബസ്സും ഉണ്ട്
ശാസ്ത്രമേള
സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.2016-17 വർഷത്തിലെ ജില്ലാ ശാസ്ത്രമേളയിൽ യു.പി വിഭാഗം ഇംപ്രൊവൈസഡ് എക്സ്പിരിമെന്റിൽ ഒന്നാം സ്ഥാനം ഫർഹാന ഷെറിൻ, ഹഫീഫ ജബിൻ എന്നീ കുട്ടികൾ സ്വന്തമാക്കി ചരിത്ര വിജയം നേടി. സ്റ്റേറ്റ് വർക്ക് എക്സ്പോ മേളയിൽ പത്താം ക്ലാസിലെ ഹുസ്ന എപി എന്ന കുട്ടിക്ക് എ ഗ്രേഡോടെ അഞ്ചാം സ്ഥാനവും നേടാൻ
ശാസ്ത്രമേളയിലെ വുഡ് വർക്കിൽ നിതിൻ ടി എന്ന കുട്ടി തുടർച്ചയായി രണ്ടു തവണ സംസ്ഥാന തലത്തിൽ പ്രൈസ് നേടിയിട്ടുണ്ട്.
LSS,USS,NMMS
LSS,USS,NMMS സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. LSS,USS,NMMS കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു.
JRC
2024 ജനുവരി 26ന് മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ റിപ്ലബിക് ദിനപരേഡിൽ ജെ ആർ സി കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും ജില്ലാ ക്യാമ്പിലേക്ക് ഹാറൂൺ റഷീദ്, ഷിഫാ എന്നീ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു
പ്രവർത്തിപരിചയമേള
മലപ്പുറം റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേളയിൽ പ്രവൃത്തിപരിചയ വിഭാഗത്തിൽ ഹൈസ്കുളിൽ നിന്നും 3 കുട്ടികൾ പങ്കെടുത്തു. wood work ൽ vidint TT ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മേളയിൽ A ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി UP വിഭാഗത്തിൽ vegitable Printing മത്സരത്തിൽ Anikha A ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
തദ്ദേശീയ കളിപ്പാട്ട നിർമാണ മത്സരത്തിൽ വിധിൽ TT സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു