"ഗവ.എൽ.പി.എസ് ളാക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GLPS Lakkoor}}
{{prettyurl|GLPS Lakkoor}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{Infobox School
{{Infobox School
|സ്ഥലപ്പേര്=ളാക്കൂർ  
|സ്ഥലപ്പേര്=ളാക്കൂർ  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 173: വരി 173:
{|  
{|  


{{#multimaps:9.23207, 76.81261 |zoom=16}}
{{Slippymap|lat=9.23207|lon= 76.81261 |zoom=16|width=full|height=400|marker=yes}}
|}
|}
|}
|}

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് ളാക്കൂർ
വിലാസം
ളാക്കൂർ

ഗവണ്മെന്റ് എൽ പി സ്കൂൾ ളാക്കൂർ
,
മല്ലശ്ശേരി പി.ഒ.
,
689646
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0468 2336611
ഇമെയിൽglpslakkoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38716 (സമേതം)
യുഡൈസ് കോഡ്32120300309
വിക്കിഡാറ്റQ87599604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ് ശ്രീജ
പി.ടി.എ. പ്രസിഡണ്ട്വിക്രമൻ വി
എം.പി.ടി.എ. പ്രസിഡണ്ട്ജാൻസി തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ പ്രമാടം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സരസ്വതി വിദ്യാലയം 1927 ലാണ് ആരംഭിച്ചത്.  അന്ന് ഈ വിദ്യാലയത്തിന്റെപേര് സെന്റ്മേരിസ് എൽ .പി സ്കൂൾ എന്നായിരുന്നു. 1930 -ൽപൂർണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി.  അന്ന് അഞ്ചാം ക്ലാസും ഉണ്ടായിരുന്നു .സ്കൂളിന്റെ പേരിൽ 30 സെൻറ് സ്ഥലം ഉണ്ട് .നാട്ടിൽ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ബാഹുല്യം കാരണം കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്ന് എസ്.എം.സി,എസ്. എസ് .ജി എന്നിവരുടെ നേതൃത്വത്തിൽ 2013 -14 വർഷം പ്രീപ്രൈമറി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങി തുടർന്ന് കുട്ടികളുടെ എണ്ണം വർഷംതോറും ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ കോന്നി സബ് ജില്ലയിലെ മികച്ച ഒരു സ്കൂളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

രണ്ട് പ്രധാന കെട്ടിടങ്ങളും അവയെയോജിപ്പിച്ചുകൊണ്ട് അതിവിശാലമായ ഒരു ഓഡിറ്റോറിയവും ഉണ്ട് .ഹൈടെക് സംവിധാനത്തോടുകൂടിയ ക്ലാസ് മുറികൾ ആണുള്ളത് .എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികളും പൊതുവായി ഒരു ലൈബ്രറിയും ഉണ്ട് .ശാസ്ത്രലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്.  വൃത്തിയുള്ള  അടുക്കളയും ശുദ്ധജല വിതരണത്തിന് വാട്ടർ പ്യൂരിഫയറുംഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ആധുനികരീതിയിലുള്ളടോയ്‌ലെറ്റുകൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ ക്ലാസ് തല പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയ്യാറാക്കി
  • പഴയകാല ഉപകരണങ്ങളുടെയും കാർഷിക വിളകളുടെയും പ്രദർശനം നടത്തി
  • വിദ്യാരംഗം കലാ സാഹിത്യ വേദി  4- പ്രവർത്തിപരിചയം പരിശീലനം
  • കലാകായിക പരിശീലനം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സർഗാത്മക ശേഷി വർധിപ്പിക്കുന്നതിനും സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കുന്നതിനുംവേണ്ടി അവധിക്കാല ക്യാമ്പുകൾ നടത്തി
  • പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങളെ അറിയാൻ ഫീൽഡ് ട്രിപ്പ്നടത്തി
  • നാടിനെ അറിയാൻ ഫീൽഡ് ട്രിപ്പ് നടത്തി
  • എല്ലാവർഷവും പഠനയാത്രകൾ നടത്താറുണ്ട്
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  • വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് പ്രോഗാം
  • വിവിധ തരം മേളകൾ
  • വായന പരിപോഷിപ്പിക്കൽ - കുട്ടി വായന , അമ്മ വായന
  • കയ്യെഴുത്തു മാസിക

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീ.ജോഷ്വാ
  • ശ്രീ.ഗോപിനാഥൻനായർ
  • ശ്രീമതി.അന്നമ്മ
  • ശ്രീമതി.സുഭാഷിണി
  • ശ്രീമതി.മേഴ്സി
  • ശ്രീമതി.ഇന്ദിരാ ഭായി
  • ശ്രീമതി.സീനത്ത്
  • ശ്രീമതി.മേരിക്കുട്ടി
  • ശ്രീമതി.ഗീതാ മണിയമ്മ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1*രാധാകൃഷ്ണൻ നായർ - ശാസ്ത്രജ്ഞൻ 2* കോന്നിയൂർ ദിനേശൻ - കവി, ചിത്രകാരൻ 3*അഭിലാഷ് മല്ലശ്ശേരി - മിമിക്രി കലാകാരൻ , ഫ്ലവഴ്സ് ചാനൽ കോമഡി ഉത്സവ് താരം.

മികവുകൾ

  • തുടർച്ചയായി എൽ .എസ് .എസിൽ മികച്ച വിജയം
  • ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ മികച്ച വിജയം
  • ജില്ലാ പ്രവൃത്തിപരിചയമേളയിൽ തുടർച്ചയായി രണ്ടുവർഷവും പനയോല ഉൽപ്പന്നത്തിന് ഒന്നാം സ്ഥാനം
  • അക്ഷരമുറ്റം ക്വിസ്സിൽ സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം
  • ഗണിതം |സോഷ്യൽസയൻസ് ക്വിസ്സിൽ ജില്ലാതല വിജയം
  • സബ്ജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ മികവുപുലർത്തി
  • യുറീക്ക വിജ്ഞാനോത്സവം എല്ലാവർഷവും പങ്കെടുക്കുകയും മികവ് പുലർത്തുകയും ചെയ്തു
  • ശിശുദിനത്തിൽ ബ്ലോക്ക് തല കുട്ടികളുടെ പ്രധാനമന്ത്രി
  • എല്ലാ മാസവും എസ് .എം സി , ക്ലാസ് പിടിഎ
  • എല്ലാ ക്ലാസിലെയും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ നാടകങ്ങൾ ഇവ കുട്ടികൾ സ്ക്രിപ്റ്റ് തയ്യാറാക്കി അവതരിപ്പിച്ചു
  • എല്ലാ വർഷവും പഠനത്തിൽ മികവു പുലർത്തുന്ന എല്ലാ ക്ലാസിലെയും കുട്ടികൾ ക്ക്ക്യാഷ് അവാർഡും എൻഡോവ്മെന്റും നൽകിവരുന്നു
  • നവതി ആഘോഷത്തോടനുബന്ധിച്ച് പൂർവ അധ്യാപക-വിദ്യാർഥി സംഗമം നടത്തുകയും സ്കൂളിൻറെ ഉന്നമനത്തിനായി അവർ സ്വരൂപിച്ച തുക പ്രീപ്രൈമറി നടത്തിപ്പിനായി വിനിയോഗിക്കുന്നു
  • നവതിയാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഫ്ലവേഴ്സ് ചാനൽ ഫെയിം അഭിലാഷ് മല്ലശ്ശേരിയുടെ പരിപാടി സ്കൂളിൽ അവതരിപ്പിച്ചു
  • സ്കൂൾ വാർഷികം വിവിധ കലാപരിപാടികളോടെ നാടിൻറെ ഉത്സവമായി നടത്താറുണ്ട്

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായനാദിനം
  • ബഷീർ ചരമദിനം
  • ലോകജനസംഖ്യാദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമാദിനം
  • ക്വിറ്റിന്ത്യാ ദിനം
  • സ്വാതന്ത്ര്യ ദിനം
  • അധ്യാപകദിനം
  • ഓണം
  • ഗാന്ധിജയന്തി
  • കേരളപ്പിറവി ദിനം
  • ശിശുദിനം
  • ക്രിസ്തുമസ്   
  • റിപ്പബ്ലിക് ദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • ശ്രീമതി.ഹെലൻതോമസ് - HM
  • ശ്രീമതി.ഷൈമ. കെ
  • ശ്രീമതി.ജയ എം.പി
  • ശ്രീമതി.രജിതാ ദേവി. എൽ
  • ശ്രീമതി.തങ്കമ്മ PTCM
  • ശ്രീമതി.സരള കുമാരി  പ്രീ പ്രൈമറി  

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പത്തനംതിട്ട ടൗണിൽ നിന്നും പാറക്കടവ് പാലം വഴി പൂങ്കാവ് ജംഗ്ഷനിലെത്തി പൂങ്കാവ് ളാക്കൂർ റോഡിൽ പൂങ്കാവിൽ നിന്നും ഒന്നര കിലോമീറ്റർ മാറി റോഡിൻറെ വലതുവശത്ത് 300 മീറ്റർ ഉള്ളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.കോന്നിയിൽ നിന്നും വരുമ്പോൾ ചൈനാ മുക്ക് ജംഗ്ഷനിൽ നിന്നും ളാക്കൂർ പൂങ്കാവ് റോഡിൽ പ്രമാടം പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്നും അര കിലോമീറ്റർ കഴിഞ്ഞ് റോഡിൻറെ ഇടതുവശത്ത് 300 മീറ്റർ ഉള്ളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map

|}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_ളാക്കൂർ&oldid=2536000" എന്ന താളിൽനിന്ന് ശേഖരിച്ചത്