മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിൽ കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശത്തെ അറിവിൻറെ വെളിച്ചം നല്കി മുന്നോട്ടുകൊണ്ടുവരാൻ നടത്തിയ പരിശ്രമത്തിൻറെ ഫലമായിരുന്നു ഈ വിദ്യാലയത്തിൻറെ ആരംഭം.
1951 നവംബറിലാണ് എ.യു.പി.സ്കൂൾ പോരൂർ പിറവിയെടുക്കുന്നത്. പോരൂർ കിഴക്കേ വാരിയത്താണ് അന്ന് സ്കൂൾ നടത്തിയിരുന്നത്. യു.സി.വാസുദേവൻ നമ്പൂതിരിയായിരുന്നു സ്കൂളിന്റെ മുഖ്യ കാര്യദർശി. സ്കൂളിനുവേണ്ടി അപേക്ഷ സമർപ്പിച്ചത് ശ്രീ.യു.സി.നാരായണൻ നമ്പൂതിരിയായിരുന്നു. സ്കൂളിന് അനുവാദം കിട്ടിയപ്പോൾ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ.പി.എൻ.നമ്പീശന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ പത്തായപ്പുരയിൽ ആദ്യവർഷം പ്രവർത്തിച്ചു. പിന്നീട് ചെന്നല്ലീരി മനയിലെ ശ്രീനിവാസിൽ 5,6 ക്ലാസ്സുകൾ തുടങ്ങി.
1951 ലാണ് എ.യു പി .സ്കൂൾ പോരൂർ നിലവിൽ വന്നത്. അന്നുമുതൽ ശ്രീ. യു സി.നാരായണൻ നമ്പൂതിരിയായിരുന്നു സ്കൂൾ മാനേജർ . 2003 ൽ അദ്ദേഹത്തിന്റെ മരണശേഷം നാട്ടുകാരുടേയും സ്കൂൾ ഭരണ സമിതിയുടേയും ആവശ്യപ്രകാരം സ്കൂളിന്റെ പേര് യു.സി.നാരായണൻ നമ്പൂതിരി മെമ്മോറിയൽ എ. യു.പി.സ്കൂൾ എന്നാക്കി മാറ്റി.
ആരംഭകാലം മുതൽ ഇന്ന് വരെ സ്കൂളിനെ നയിച്ച പ്രഥമ അദ്ധ്യാപകർ. അവരുടെ നേതൃത്വമാണ് സ്കൂളിനെ ഇന്നും മുന്നോട്ട് നയിക്കാൻ ചാലകശക്തിയായിട്ടുള്ളത്
ക്രമ സംഖ്യ
അധ്യാപകന്റെ പേര്
കാലഘട്ടം
1
കരുണാകര മാരാർ
1951
1960
2
യു.സി.രാമൻ നമ്പൂതിരി
1960
1988
3
വി.കെ.തങ്കപ്പൻ
1988
1992
4
യു.സി.ശ്രീധരൻ നമ്പൂതിരി
1992
1996
5
വി.അബ്ദുൾ ഖാദർ
1996
1998
6
പി.ബി.സതി
1998
2002
7
ജെ.ക്ലീറ്റസ്
2002
2006
8
എ.പി.മൊയ്തീൻ
2006
2007
9
പി.രാധ
2007
2011
10
യു.സി.നന്ദകുമാർ
2011
2014
11
കെ.ദാമോദരൻ
2014
2023
12
നാരായൺ യു സി
2023
സ്കൂളിലെ മുൻ അദ്ധ്യാപകർ
സ്കൂളിലെ അനേകായിരങ്ങൾക്ക് വിദ്യയേകി സ്വന്തം ജീവിതം നയിച്ചവർ. ഇവരാണ് യഥാർത്ഥ വഴികാട്ടികൾ
ക്രമ നമ്പർ
പേര്
കെ.വി.പത്മാവതി
പോരൂർ മുഹമ്മദ്
അബ്ദുൾ ഖാദർ.പി
കെ.ടി.കേശവൻ നമ്പൂതിരി
ബാലകൃഷ്ണൻ
ശാരദ.പി.
ശിവശങ്കരൻ.പി
രാമസുന്ദരൻ.പി
പാർവ്വതി.വി
പുഷ്പവല്ലി
എലിസബത്ത്.പി..ജോസഫ്
പാത്തുമ്മ.എ.കെ
ഇന്ദിര.എം.വി
അപ്പുണ്ണി
നാസറുദ്ദീൻ.പി
സുഭദ്ര.എ.എം
അദ്ധ്യാപകർ
സ്കൂളിലെ അദ്ധ്യാപകരാണ് പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതും നടപ്പാക്കുന്നതും. ഇവരാണ് സ്കൂളിൻറെ ദൈനം ദിന പ്രവർത്തനങ്ങൾ സാക്ഷാത്ക്കരിക്കുന്നത്
ക്രമ നമ്പർ
പേര്
ഉദ്യോഗപ്പേര്
1
ദാമോദരൻ.കെ
ഹെഡ് മാസ്റ്റർ
2
കൃഷ്ണനുണ്ണി.സി.എം
യു.പി.സ്കൂൾ ടീച്ചർ
3
നാരായൺ.യു.സി
യു.പി.സ്കൂൾ ടീച്ചർ
4
പ്രദീപ്.കെ.ടി
യു.പി.സ്കൂൾ ടീച്ചർ
5
ലീന.ടി.എം
യു.പി.സ്കൂൾ ടീച്ചർ
6
ഉഷ.എ.എം
യു.പി.സ്കൂൾ ടീച്ചർ
7
കൃഷ്ണപ്രിയ.ഒ.കെ
യു.പി.സ്കൂൾ ടീച്ചർ
8
രജിത.പി.വി
യു.പി.സ്കൂൾ ടീച്ചർ
9
അനൂപ്.പി
യു.പി.സ്കൂൾ ടീച്ചർ
10
സവിത.എ
യു.പി.സ്കൂൾ ടീച്ചർ
11
ദീപ.പി.എം
യു.പി.സ്കൂൾ ടീച്ചർ
12
ആതിര.ഡി
യു.പി.സ്കൂൾ ടീച്ചർ
13
രാഹുൽ.പി
യു.പി.സ്കൂൾ ടീച്ചർ
14
ദിവ്യ.എ.സി
യു.പി.സ്കൂൾ ടീച്ചർ
15
രാധിക.കെ.പി
എൽ.പി.സ്കൂൾ ടീച്ചർ
16
മൻസൂർ.വി.പി
എൽ.പി.സ്കൂൾ ടീച്ചർ
17
രജനി.പി
എൽ.പി.സ്കൂൾ ടീച്ചർ
18
ഷീന.എസ്
എൽ.പി.സ്കൂൾ ടീച്ചർ
19
ഹരികൃഷ്ണൻ.കെ.എം
എൽ.പി.സ്കൂൾ ടീച്ചർ
20
മഹേഷ്.കെ.എം
എൽ.പി.സ്കൂൾ ടീച്ചർ
21
നിത്യ.കെ
എൽ.പി.സ്കൂൾ ടീച്ചർ
22
രഞ്ജിത് നാരായൺ.യു.സി
എൽ.പി.സ്കൂൾ ടീച്ചർ
23
സൂര്യ സുകുമാരൻ
എൽ.പി.സ്കൂൾ ടീച്ചർ
24
ചിത്ര.പി
എൽ.പി.സ്കൂൾ ടീച്ചർ
25
മീര.ജി
എൽ.പി.സ്കൂൾ ടീച്ചർ
26
സജിത് നാരായൺ.യു.സി
എഫ്.ടി.ഹിന്ദി ടീച്ചർ
27
അരുൺ നാരായണൻ.യു.സി
എഫ്.ടി.ഹിന്ദി ടീച്ചർ
28
റംലത്ത്.പി.പി
എഫ്.ടി.അറബിക് ടീച്ചർ
29
വഹീദ.പി.പി
എഫ്.ടി.അറബിക് ടീച്ചർ
30
തബ് ശീറ.പി
എഫ്.ടി.അറബിക് ടീച്ചർ
31
പ്രവീൺ.സി.എം
എഫ്.ടി.സംസ്കൃതം ടീച്ചർ
പി.ടി.എ-എം.ടി.എ
സ്കൂൾ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ പിന്തുണ അനിവാര്യമാണ്. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നത് ഇവരുടെ സഹകരണമാണ്
പി.ടി.എ അംഗങ്ങൾ
ക്രമ
സംഖ്യ
പേര്
1
അബ്ദുൾ ജലീൽ.സി.പി
പ്രസിഡണ്ട്
2
ഇബ്രാഹിം.വി
വൈസ് പ്രസിഡണ്ട്
3
റഫീക്ക്.ടി.പി
4
ബാലസുബ്രഹ്മണ്യൻ
5
സീന.സി
6
ഹസീന.എം
7
രമ്യ
എം.ടി.എ അംഗങ്ങൾ
സലീന.ടി.പി
പ്രസിഡണ്ട്
സാജിത.സി.ടി.പി
വൈസ് പ്രസിഡണ്ട്
ഷഫ്‍ന.സി.
ഷഹനാസ്.പി
നസീറ.എം
ആമിനക്കുട്ടി.എം
ആനന്ദവല്ലി
ഫൈസല
സൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാമ്പസ് സ്കൂളിനുണ്ട്. ശുദ്ധജലം ലഭിക്കുന്ന ഒരു കിണർ, കുട്ടികൾക്ക് ഉപയോഗിക്കാനുള്ള ശുചിമുറികൾ, വിശാലമായ സ്കൂൾ ഗ്രൗണ്ട് എന്നിവയും സ്കൂളിനെ സമ്പന്നമാക്കുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പഠനത്തിന് അനുപൂരകമാകുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി ഇവിടെ ഉണ്ട്. ശാസ്ത്രപഠനത്തിൽ കുട്ടികൾക്ക് ആഭിമുഖ്യം വളർത്തുന്ന തരത്തിൽ നല്ല ഒരു ലബോറട്ടറി ഇവിടെ പ്രവർത്തിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് റൂം ഇവിടെ ഉണ്ട്. ഉച്ചഭക്ഷണം തയാറാക്കുന്നതിന് നല്ല ഒരു പാചകപ്പുരയും കുട്ടികൾക്ക് ഗതാഗതത്തിന് സ്കൂൾബസ്സും ഉണ്ട്.
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനുമായി ഓരോ അധ്യയന വർഷത്തിലും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിന് വേണ്ടി വിദഗ്ദ്ധരായ ഒരു അധ്യാപകക്കൂട്ടം ഇവിടെയുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന ഒരു മാനേജ്മെൻറും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പി.ടി.എ., എം.ടി.എ സമിതികളും സ്കൂളിനുണ്ട്.
പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയത്തിൽ പ്രാധാന്യമുണ്ട്. കുട്ടികളുടെ കലാപരവും കായികപരവും സർഗ്ഗാത്മപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതും വിദ്യഭ്യാസത്തിന്റെഭാഗമാണ്. കലോത്സവങ്ങൾ കായിക മത്സരങ്ങൾ പ്രവൃത്തിപരിചയ മത്സരങ്ങൾ എന്നിവയിൽ നല്ല രീതിയിലുള്ള പങ്കാളിത്തം സ്കൂളിനുണ്ട്.
ഒരു വിദ്യാലയം സമൂഹത്തിന്റെ ഭാഗമായി നിൽക്കേണ്ട ഒന്നാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കേണ്ട ബാധ്യതകൂടി ഒരു വിദ്യാലയത്തിനുണ്ട്. അത്തരം ധാരാളം പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളായിരുന്ന സഞ്ചരിക്കുന്ന ക്ലാസ് റൂം, ജൈവാമൃതം-പച്ചക്കറിത്തോട്ട പദ്ധതി, സ്നേഹനിധി തുടങ്ങിയവ സംസ്ഥാന തലത്തിൽ വരെ ശ്രദ്ധേയമായ പ്രവർത്തങ്ങളായിരുന്നു. 2010ൽ സ്കൂൾ ഹെഡ് മിസ്ട്രസ്സ് ആയിരുന്ന രാധടീച്ചർക്ക് സംസ്ഥാന അധ്യാപക അവാർഡ് നേടാൻ കഴിഞ്ഞു.