യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾ പഴയകെട്ടിടം-1

വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശത്തെ അറിവിൻറെ വെളിച്ചം നല്കി മുന്നോട്ടുകൊണ്ടുവരാൻ നടത്തിയ പരിശ്രമത്തിൻറെ ഫലമായിരുന്നു ഈ വിദ്യാലയത്തിൻറെ ആരംഭം.

1951 നവംബറിലാണ് എ.യു.പി.സ്കൂൾ പോരൂ‍ർ പിറവിയെടുക്കുന്നത്. പോരൂർ കിഴക്കേ വാരിയത്താണ് അന്ന് സ്കൂൾ നടത്തിയിരുന്നത്. യു.സി.വാസുദേവൻ നമ്പൂതിരിയായിരുന്നു സ്കൂളിന്റെ മുഖ്യ കാര്യദർശി. സ്കൂളിനുവേണ്ടി അപേക്ഷ സമർപ്പിച്ചത് ശ്രീ.യു.സി.നാരായണൻ നമ്പൂതിരിയായിരുന്നു. സ്കൂളിന് അനുവാദം കിട്ടിയപ്പോൾ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ.പി.എൻ.നമ്പീശന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ പത്തായപ്പുരയിൽ ആദ്യവർഷം പ്രവർത്തിച്ചു. പിന്നീട് ചെന്നല്ലീരി മനയിലെ ശ്രീനിവാസിൽ 5,6 ക്ലാസ്സുകൾ തുടങ്ങി.

അന്നത്തെകാലത്ത് മറ്റുപലയിടങ്ങളിലും ഉണ്ടായിരുന്ന അയിത്താചാരം അല്പം പോലും അവിടെ ഉണ്ടായിരുന്നില്ല എന്നത് സ്കൂളിന്റെ പ്രത്യേകതയായിരുന്നു. ശ്രീ.കരുണാകര മാരാരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. 1953-54ൽ ഇന്ന് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. 1960ൽ 1,2 ക്ലാസ്സുകളോടെ എൽ.പി. വിഭാഗം ആരംഭിച്ചു. 1964ൽ എൽ.പി.വിഭാഗത്തിന് അംഗീകാരം ലഭിച്ചതോടെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള എ.യു.പി.സ്കൂൾ പോരൂർ നിലവിൽ വന്നു.

ശ്രീ.യു.സി.നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിനുശേഷം ഇത് യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ പോരൂർ എന്ന പേരിൽ അറിയപ്പെടുന്നു. ശ്രീ.യു.സി.ശ്രീകുമാരൻ നമ്പൂതിരിയാണ് ഇപ്പോൾ ഇതിന്റെ മാനേജർ.

പ്രീ-പ്രൈമറി വിഭാഗവും എൽ .പി.വിഭാഗത്തിൽ 3 ഡിവിഷൻ വീതവും യു.പി.വിഭാഗത്തിൽ 5 ഡിവിഷൻ വീതവും ഉള്ള ഈ വിദ്യാലയത്തിൽ 784ഓളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.