"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Clubs}} | |||
== '''ക്ലബ്ബുകൾ''' == | == '''ക്ലബ്ബുകൾ''' == |
07:39, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്
2021-22 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ് അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്.
സയൻസ് ക്ലബ്ബ്
കുട്ടികളുടെ ശാസ്ത്രാഭിരുചിയും ശേഷികളും വളർത്താൻ സ്കൂളിലെ ശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഐ. എസ്. ആർ.ഒ. ശാസ്ത്രജ്ഞന്റെ ഓൺലൈൻ ക്ലാസ് കുട്ടികൾക്കായി സജ്ജമാക്കി.
ഗണിത ക്ലബ്ബ്
എൽ. പി. ക്ലാസുകൾ പിന്നിടുന്നതോടെ കുട്ടികൾ നിശ്ചിത ഗണിതശേഷികൾ നേടണം എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടക്കുന്നു.
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവാന്മാരാക്കാനും ഇതു സഹായിക്കുന്നു. 18/12/2021- നു ആരോഗ്യ വകുപ്പുമായി ചേർന്ന് സൗജന്യ മന്തുരോഗനിർണയ ക്യാമ്പും സ്കൂളിൽ വച്ചു നടത്തുകയുണ്ടായി.
ഹരിതപരിസ്ഥിതി ക്ലബ്ബ്
കുട്ടികൾ ജൈവകൃഷി രീതിയിൽ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യ്തു ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവർ,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.വെള്ളം നനക്കുക വളമിടുക തുടങ്ങിയ ജോലികൾ കുട്ടികൾ തന്നെ ചെയ്യുന്നു
ഹിന്ദി ക്ലബ്ബ്
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയും ഭാഷ ആത്മവിശ്വാസത്തോടെ ഉപയോദിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന വീക്ഷണത്തോടെ സ്കൂളിൽ ഹിന്ദി അധ്യാപകൻ ആൽഫിൻ സി. ബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
അറബി ക്ലബ്ബ്
അറബിക്ക് അധ്യാപിക നുസ്രത്ത് ഇ.പി.-യുടെ നേതൃത്വത്തിൽ അറബിക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. അറബി ദിനാചരണം സ്കൂളിൽ നടത്തുകയുണ്ടായി. അറബി കൃതികളെ മറ്റു കുട്ടികൾക്ക് പരിചയപ്പെടാൻ പ്രസ്തുത ദിനം സഹായകമായി.
സാമൂഹൃശാസ്ത്ര ക്ലബ്ബ്
സാമൂഹ്യാവബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ നടത്തിക്കൊണ്ട് സാമൂഹ്യാവബോധം കുട്ടികളിൽ രൂപപ്പെടുത്താൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.
ആർട്സ് ക്ലബ്ബ്
കുട്ടികളുടെ കലാശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിൽ ഡാൻസ് ക്ലാസ്സും സ്കൂളിൽ നടക്കുന്നു. വാർഷികാഘോഷങ്ങളിലെ പരിപാടികൾക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യുന്നു.