സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്നു രക്ഷനേടുന്നതിനു വേണ്ടി മദ്ധ്യതിരുവതാംകൂറിൽനിന്നു മലബാറിലേക്കു കുടിയേറിപ്പാർത്ത മുൻഗാമികൾ, ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങൾക്ക് അക്ഷരാഭ്യാസംനുകരാൻ, ഭാവി ശോഭനമാക്കാൻ, നാളെയുടെ നായകരാകുവാൻ മാർഗ്ഗം കണ്ടെത്തി.

എട്ടു പതിറ്റാണ്ടു മുമ്പ് ഒരു കൊച്ചു വിദ്യാലയം എന്ന നിലയിൽ 'ആവടുക്ക ഹിന്ദു ബോയ്സ് സ്കൂൾ പേരാമ്പ്ര' എന്ന പേരിൽ ശ്രീ. കേളോത്ത് കുഞ്ഞിരാമക്കുറുപ്പ് നടത്തിയിരുന്ന സ്കൂൾ, 1942-ൽ കുളത്തുവയൽ പള്ളിവികാരി തോമസ്‌ ആയില്ലൂരച്ചൻ വിലയ്‍ക്കുവാങ്ങുകയും സ്ഥാപനം സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ എന്നു നാമകരണം ചെയ്യുകയും ചെയ്തു. ആദ്യകാലകുടിയേറ്റകർഷകനും സാമൂഹ്യസംസ്കാരിക പ്രവർത്തകരിൽ പ്രമുഖനുമായ പനമറ്റത്തിൽ ഔത എന്ന ഉദാരമതിയാണ് 1എക്കർ സ്ഥലം സ്കൂളിനു സംഭാവന നൽകിയത്. പ്രഥമ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട നാരായണൻ അടിയോടിയാണ് (1944-'46). അബ്രാഹം, s/o മാത്യു വട്ടക്കുന്നേൽ ആണ് ആദ്യമായി സ്കൂളിൽ പ്രവേശനം നേടിയ വിദ്യാർത്ഥി(21/6/1944). ആദ്യകാല അധ്യാപകർ ശ്രീമതി കെ ഏലിയാമ്മ, ശ്രീ എം രാമൻ ഗുരുക്കൾ, കുമാരി പി. ഒ., മറിയം പനമറ്റംപറമ്പിൽ എന്നിവരയിരുന്നു. മധുരാനുഭവങ്ങൾ മാത്രം അയവിറക്കാനുള്ള ഈ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തിയാക്കി സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനത്തിലൂടെ കഴിവ് തെളിയിക്കുന്ന പൂർവ വിദ്യാർത്ഥികളെ ഞങ്ങൾ ഇന്നും സ്മരിക്കുന്നു.