"ജി.യു.പി.എസ്. ചളവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
<gallery> | |||
'''പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിൽ അലനല്ലൂർ പഞ്ചായത്തിലെ''' | പ്രമാണം:21876-PKD-KUNJ-AFRAN.jpg|അഫ്രാൻ (ഒന്ന് ബി) | ||
</gallery>'''പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിൽ അലനല്ലൂർ പഞ്ചായത്തിലെ''' | |||
'''ചളവ പ്രദേശത്ത് വിദ്യഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്ത് അഭിലഷണീയ പരിവർത്തനങ്ങൾ സൃഷ്ടിച്ച് കൊണ്ട്''' | '''ചളവ പ്രദേശത്ത് വിദ്യഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്ത് അഭിലഷണീയ പരിവർത്തനങ്ങൾ സൃഷ്ടിച്ച് കൊണ്ട്''' |
12:32, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
-
അഫ്രാൻ (ഒന്ന് ബി)
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിൽ അലനല്ലൂർ പഞ്ചായത്തിലെ
ചളവ പ്രദേശത്ത് വിദ്യഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്ത് അഭിലഷണീയ പരിവർത്തനങ്ങൾ സൃഷ്ടിച്ച് കൊണ്ട്
സജിവമായി നിലകൊള്ളുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമൻറ് യു പി സ്കൂൾ ചളവ.
ജി.യു.പി.എസ്. ചളവ | |
---|---|
വിലാസം | |
ചളവ ചളവ , ഉപ്പുകുളം പി.ഒ. , 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04924 266032 |
ഇമെയിൽ | gupschalava032@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21876 (സമേതം) |
യുഡൈസ് കോഡ് | 32060700104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അലനല്ലൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 238 |
പെൺകുട്ടികൾ | 223 |
ആകെ വിദ്യാർത്ഥികൾ | 461 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ബാസലി എൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കുമാർ വി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
19-03-2024 | Gupschalava |
ചരിത്രം
പ്രധമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി.
ആരംഭിച്ച് ഒരുവർഷം ആയപ്പോഴേക്കും രണ്ട് ക്ലാസ്സും രണ്ട് ഡിവിഷനും ആവുകയും 1964 ൽ മങ്കട ശ്രീ അച്ചുതൻ എന്ന ഒരു അധ്യാപകനെ കൂടി നിയമിക്കുകയും 1964 ൽ കുട്ടികളുടെ എണ്ണം 450 ആവുകയും ചെയതു. 1964 ൽ സ്കൂൾ അപ്പർ പ്രെെമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ ചളവ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ചളവ ഗവൺമന്റ് യു. പി. സ്കൂൾ. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്കൂൽ സ്ഥാപിച്ചതു കാരണം ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായി. ചളവ പ്രദേശത്ത് ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രെെമറിയ്ക്ക് 2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മുറികളും പ്രെെമറി രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് മുറികളും 1500 ഓളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ലെെബ്രറിയും 20 ഓളം കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന ആധുനിക സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
തനത് പ്രവർത്തനങ്ങൾ
കെെത്താങ്ങ്
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേക പരീക്ഷ നടത്തി കണ്ടെത്തി അത്തരം കുട്ടികൾക്ക് വേണ്ടി നട്ത്തപ്പെടുന്ന പ്രത്യക പരിശീലന പരിപാടി....
ആശ്വാസ് പദ്ധതി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളിലെ തന്നെ കുട്ടികളോ, സ്കൂൾ ഫീഡിംഗ് ഏരിയയിൽ പെട്ട നിർദ്ധനരായ കുടുംബങ്ങളെയോ കണ്ടെത്തി അവർക്കാവശ്യമായ സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള സന്നദ്ധ പദ്ധതിയാണ് ആശ്വാസ് പദ്ധതി....
ആശ്വാസ് പദ്ധതി കൂടുതലറിയാൻ....
ബാലതരംഗിണി
കുട്ടികളുടെ സർഗ്ഗ വാസന പരിപോഷിപ്പിക്കുന്നതിനും കലാ സാസ്കാരിക രംഗങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിനും സ്കൂളിൽ പ്രവർത്തിച്ച് വരുന്ന റേഡിയോ സംപ്രേഷണ പരിപാടിയാണ് ബാലതരംഗിണി..
എൽ എസ് എസ് & യു. എസ്. എസ്
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ മണ്ണാർക്കാട് സബ്ജില്ലയിലെ മികച്ച റിസൾട്ടുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് ജി. യു, പി. എസ് ചളവ. 2020-21 അദ്ധ്യയന വർഷത്തിൽ എൽ എസ് എസ് പരീക്ഷയിൽ 10 കുട്ടികളും യു എസ് എസ് പരീക്ഷയിൽ രണ്ട് കുട്ടികളും സ്കോളർഷിപ്പിന് അർഹരായി. അദ്ധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ കുട്ടികൾക്ക് പ്രത്യേക പരിശീലനം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്നു.
ചിത്രങ്ങളിലൂടെ
വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ....
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളിൽ നേതൃപാഠവവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിന് വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വെെവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി.
പരിസ്ഥിതി ക്ലബ്.
അറബി ക്ലബ്
ശാസ്‍ത്ര ക്ലബ്
സംസ്‍കൃത ക്ലബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്
അധ്യാപകരും ജീവനക്കാരും
ക്രമ. നം. | പേര് | സ്ഥാനം | വിദ്യഭ്യാസ യോഗ്യത |
---|---|---|---|
1 | അബ്ബാസലി എൻ | പ്രധാനധ്യാപകൻ | ടി.ടി.സി, ബി.എ |
2 | ഹസനത്ത്. കെ. ടി | പി. ഡി ട്ടീച്ചർ യു. പി | ടി. ടി. സി |
3 | ഷീജ. പി. ആർ | പി. ഡി ട്ടീച്ചർ യു. പി | ടി. ടി. സി |
4 | പ്രദീപ് കുമാർ. വി | പി. ഡി ട്ടീച്ചർ യു. പി | ടി. ടി. സി |
5 | ബാബുരാജൻ കെ. പി | യു. പി. എസ്. എ | ടി. ടി. സി, ബി എ, എം. എ |
6 | ജംഷാദ്. പി | യു. പി. എസ്. എ | ബി. എ , എം. എ, സെറ്റ് |
7 | സുമയ്യ. പി | യു. പി. എസ്. എ | ടി. ടി. സി, ബി. എ |
8 | സഫമർവ. എം | യു. പി. എസ്. എ | ടി. ടി. സി |
9 | സകരിയ്യ. പി. എം | യു. പി. എസ്. എ (അറബിക്) | ബി. എ, എം. എ, ബി. എഡ്, നെറ്റ്, ജെ. ആർ എഫ് |
10 | ഷാജി. ജോസഫ് കെ | യു. പി. എസ്. എ (ഹിന്ദി) | ബി. എ |
11 | അഭിജിത്ത്. പി | യു. പി. എസ്. എ (സംസ്‍കൃതം) | ബി. എ |
12 | ഊർമിള. വി | പി. ഡി ട്ടീച്ചർ എൽ. പി | ടി. ടി. സി |
13 | സിന്ധു. വി | എൽ. പി. എസ്. എ | ടി. ടി. സി |
14 | ഷൗക്കത്തലി. വി. സി | എൽ. പി. എസ്. എ | ടി. ടി. സി |
15 | രവികുമാർ. കെ | എൽ. പി. എസ്. എ | ടി. ടി. സി, ബി. എഡ് |
16 | പ്രസന്ന. വി. പി | എൽ. പി. എസ്. എ | ടി. ടി. സി |
17 | ഫസീല. പി | എൽ. പി. എസ്. എ | ടി. ടി. സി |
18 | ദൃശ്യരാജ്. എസ് | എൽ. പി. എസ്. എ | ടി. ടി. സി |
19 | ഫസീല | എൽ. പി. എസ്. എ | ടി. ടി. സി |
20 | ഷീബ | എൽ. പി. എസ്. എ | ടി. ടി. സി |
21 | അബ്‍ദുൾ ഗഫൂർ. പി | എൽ. പി. എസ്. എ (അറബിക്) | ബി. എ, എം. എ, ബി. എഡ്, സെറ്റ് |
22 | റമീസത്ത് എം. എ | എൽ. പി. എസ്. എ (അറബിക്) | ബി. എ, എം. എ |
23 | സേവിയമ്മ | ഒ. എ | ബി. എ |
24 | ശൂഭ. എം | പ്രി പ്രെെമറി ടീച്ചർ | പി. പി. ടി. സി |
25 | ശാന്ത | കുക്ക് | |
26 | നാരായണൻകുട്ടി | കുക്ക് |
പുരസ്‍കാരങ്ങൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളില വെെവിദ്യമായ പ്രവർത്തനങ്ങൾക്കൂള്ള നിരവധി അംഗീകാരങ്ങളും
പുരസ്‍കാരങ്ങളും വിദ്യാലയത്തെ തേടി എത്തിയിട്ടുണ്ട്.
അലിഫ് സംസ്ഥാന അവാർഡ്
മാതൃഭൂമി സീഡ് പുരസ്കാരം
ഹരിത വിദ്യാലയം പുരസ്കാരം
വി കെ സി നന്മ അവാർഡ്
........................................................
മാനേജ്മെന്റ്
സ്‍കൂളിനെ സമൂഹത്തിലേക്കിറക്കി കൊണ്ടുപോകുന്നതിനും സമൂഹത്തെ സ്‍കൂളിനകത്തേക്ക്
കൊണ്ടു വരുന്നതിനും പരസ്പരം പൂരകമായി പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ സ്‍കൂളിൽ
സദാസമയവും കർത്തവ്യനിരതരായി പ്രവർത്തിച്ചുവരുന്നു.
പി. ടി. എ
എസ്. എം. സി
എം. പി. ടി. എ
ഉച്ചഭക്ഷണ കമ്മിറ്റി
സ്റ്റാഫ് കൗൺസിൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ. നമ്പർ | പേര് | സ്ഥാനം | കാലഘട്ടം | |
---|---|---|---|---|
1 | ഇ. കൃഷ്ണൻ കുട്ടി ഗുപ്തൻ | പ്രഥമ പ്രധാനധ്യാപകൻ | 02.06.1962 | 09.03.1973 |
2 | എം. അബൂബക്കർ | പ്രധാനധ്യാപകൻ | 15.03.1973 | 14.11.1973 |
3 | സി കൃഷ്ണൻ കുട്ടി | പ്രധാനധ്യാപകൻ | 27.11.1973 | 08.07.1977 |
4 | ഇ. കൃഷ്ണൻ കുട്ടി ഗുപ്തൻ | പ്രധാനധ്യാപകൻ | 08.07.1977 | 31.03.1984 |
5 | ഇ. ശിവരാമൻ | പ്രധാനധ്യാപകൻ | 10.09.1984 | 07.06.1985 |
6 | എം. കെ വേലുണ്ണി | പ്രധാനധ്യാപകൻ | 06.11.1985 | 11.06.1986 |
7 | പി. രാമൻ | പ്രധാനധ്യാപകൻ | 20.06.1986 | 02.06.1989 |
8 | എം. മുഹമ്മദ് | പ്രധാനധ്യാപകൻ | 09.06.1989 | 05.06.1990 |
9 | വി. വിശ്വനാഥൻ | പ്രധാനധ്യാപകൻ | 25.07.1990 | 03.04.1992 |
10 | എം. ബാലകൃഷ്‍ണൻ | പ്രധാനധ്യാപകൻ | 09.06.1992 | 23.07.1992 |
11 | കെ. കൃഷ്‍ണൻ | പ്രധാനധ്യാപകൻ | 23.09.1992 | 21.06.1993 |
12 | കെ മുഹമ്മദ് | പ്രധാനധ്യാപകൻ | 21.06.1993 | 25.07.1994 |
13 | എൻ. മുഹമ്മദ് | പ്രധാനധ്യാപകൻ | 25.07.1994 | 31.3.1996 |
14 | ഇ. പി ഇസ്‍മാഈൽ കുട്ടി | പ്രധാനധ്യാപകൻ | 10.02.1997 | 03.06.1997 |
15 | എ. മുകുന്ദൻ | പ്രധാനധ്യാപകൻ | 07.06.1997 | 31.03.2002 |
16 | കെ ബാലകൃഷ്‍ണൻ | പ്രധാനധ്യാപകൻ | 07.05.2002 | 01.07.2002 |
17 | സി. ഗോവിന്ദൻ | പ്രധാനധ്യാപകൻ | 26.08.2002 | 31.05.2005 |
18 | ഇ. കൊച്ചുലക്ഷ്‍മി | പ്രധാനധ്യാപകൻ | 20.06.2005 | 31.05.2006 |
19 | എ. രാജഗോപാലൻ | പ്രധാനധ്യാപകൻ | 29.07.2006 | 04.09.2011 |
20 | അബ്‍ദുൾ റഷീദ് ചതുരാല | പ്രധാനധ്യാപകൻ | 04.11.2011 | 26.07.2017 |
21 | എമില് ജോസ് | പ്രധാനധ്യാപകൻ | 04.08.2017 | 04.06.2018 |
22 | എ. രാജഗോപാലൻ | പ്രധാനധ്യാപകൻ | 05.06.2018 | 31.05.2019 |
23 | അബ്‍ദുൾ റഷീദ് ചതുരാല | പ്രധാനധ്യാപകൻ | 01.06.2019 | 31.05.2020 |
24 | അബ്ബാസലി എൻ | പ്രധാനധ്യാപകൻ | 29.10.2021 | ongoing |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചളവ പ്രദേശത്തെ വിളക്കുമാടമായ ചളവ ഗവ. യു പി സ്കൂൾ നിരവധി പ്രസിദ്ദരായ തലമുറയെ സമൂഹത്തിനായി സംഭാവന നൽകിയിട്ടുണ്ട്.
സമൂഹത്തിലെ നാനാതുറകളിൽ സ്കൂളിന്റെ പേരും പ്രശസ്തിയും വാനോളം ഉയർത്തി വിവിധ മേഖലയിൽ അവർ സേവനമനുഷ്ഠിച്ച് വരുന്നു.
സ്കൂളിന്റെ പൊൻതുവലുകളിൽ ചിലർ...........
കൂടുതലറിയാൻ....പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികൾ
വിദ്യാർത്ഥികളുടെ വിവിധയിനം സർഗ്ഗ സൃഷ്ടികൾ
വഴികാട്ടി
- മേലാറ്റൂർ റയിൽവേ സ്റ്റേഷൻ- മേലാറ്റൂർ എടത്തനാട്ടുകര റൂട്ടിൽ വട്ടമണ്ണപ്പുറം (10km) വട്ടമണ്ണപ്പുറം സ്റ്റോപ്പ് - ചളവ (3km)
- മണ്ണാർക്കാട് - എടത്തനാട്ടുകര- ചളവ
- കരുവാരകുണ്ട്- കവല- ചളവ
{{#multimaps:11.075151527501315, 76.34540261727302|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21876
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ