"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 89: | വരി 89: | ||
15:21, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പെട്ട പരപ്പനങ്ങാടി ഉപജില്ലയിൽ മൂന്നിയൂർ പഞ്ചായത്തിലെ കുന്നത്ത് പറമ്പ എന്ന സ്ഥലത്താണ് കുന്നത്ത് പറമ്പ എ എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നിയൂർ പഞ്ചായത്തിലെ 13,14,15 (ചുഴലി, കുന്നത്ത് പറമ്പ, കുണ്ടൻകടവ്, നെടുമ്പറമ്പ,കളത്തിങ്ങ ൾ പാറ )എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുകയാണ് ഈ എയിഡഡ് വിദ്യാലയം.
എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ് | |
---|---|
വിലാസം | |
കുന്നത്തുപറമ്പ എ.എം.യു .പി സ്കൂൾ കുന്നത്തുപറമ്പ , മൂന്നിയൂർ സൗത്ത് പി.ഒ. , 676311 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | kpamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19450 (സമേതം) |
യുഡൈസ് കോഡ് | 32051200509 |
വിക്കിഡാറ്റ | Q64567861 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുന്നിയൂർ, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 563 |
പെൺകുട്ടികൾ | 538 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രശാന്ത്.കെ പി |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് കളത്തിങ്ങൽപാറ |
എം.പി.ടി.എ. പ്രസിഡണ്ട് | സക്കീന |
അവസാനം തിരുത്തിയത് | |
04-03-2024 | 19450 |
ചരിത്രം
1950 മുതലാണ് കുന്നത്ത് പറമ്പിൽ ഒരുപൊതു വിദ്യാലയത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. അന്ന് പ്രദേശത്തു നിന്ന് എലമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ മണക്കടവൻ അബ്ദുറഹിമാൻ മാസ്റ്ററുടെ ശ്രമ ഫലമയാണ് ഈ നാട്ടിൽ ഒരു പൊതു വിദ്യാലയം അനുവദിച്ചു കിട്ടുന്നത്. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതിക സൗകര്യങ്ങൾ.
1100ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 32 ക്ലാസ്സ് മുറികളും സൗകര്യപ്രദമായ ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. ആവശ്യമായ ബെഞ്ച് ഡസ്ക് മറ്റ് ഫർണിച്ചർ സൗകര്യങ്ങളുമുണ്ട്. പത്തോളം ക്ലാസ് മുറികൾ പ്രൊജക്ടർ,സ്ക്രീൻ, ടിവി, തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ സൗകര്യങ്ങളോടെയുള്ളവയാണ്. പ്രീ-പ്രൈമറിക്കായി അഞ്ച് ക്ലാസ് മുറികളും സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സ്ഥാപന വർഷമായ 1950 മുതൽ ഇത് ഒരു എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനമാണ്. പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക മത രംഗങ്ങളിൽ സജിവസാന്നിധ്യമായിരുന്ന ശ്രീ. കൊടിഞ്ഞിപ്പള്ളിക്കൽ കുഞ്ഞിസീതിക്കോയത്തങ്ങളായിരുന്നു ആദ്യ മാനേജർ. 1995 ൽ അദ്ദേഹത്തിന്റെ മരണശേഷം മകൻ മുത്തുക്കോയത്തങ്ങൾ മാനേജരായി ചുമതലയേറ്റു. എന്നാൽ 2012ൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകൻ ശ്രീ പാലത്തിങ്ങൽ വലിയപീടിയേക്കൽ അഹമ്മദ് മാസ്റ്റർ മാനേജറായി. ഇപ്പോഴും അദ്ദേഹം മാനേജരായി തുടരുന്നു.
കൂടുതൽ അറിയാൻ
പ്രധാനാധ്യാപകൻ
പ്രധാനാധ്യാപകർ.
സ്കൂൾ ആരംഭിക്കുമ്പോൾ ശ്രീമതി മാതുക്കുട്ടി ടീച്ചറായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക. 1953 ൽ മണക്കടവൻ അബ്ദുുറഹിമാൻ മാസ്റ്റർ പ്രധാനാധ്യാപകനായി വന്നു. 1985ൽ അദ്ദേഹം വിരമിച്ചപ്പോൾ കെ.എം അഹമ്മദ് കുട്ടി മാസ്റ്ററാണ് പ്രധാനാധ്യാപനായത്. 1988ൽ ശ്രീ മൊയ്തീൻ മാസ്റ്റർ പ്രധാനാധ്യാകനായി. 2013ൽ അദ്ദേഹം വിരമിച്ചു. ഇപ്പോൾ കെ.പി. പ്രശാന്ത് മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകൻ.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | മാത്തുക്കുട്ടി ടീച്ചർ | 1950-1953 |
2 | മണക്കടവൻ അബ്ദുറഹിമാൻ മാസ്റ്റർ | 1953-1985 |
3 | കെ.എം അഹമ്മദ് കുട്ടി മാസ്റ്റർ | 1985-1994 |
4 | എം. മൊയ്തീൻ മാസ്റ്റർ | 1994-2013 |
5 | കെ.പി. പ്രശാന്ത് മാസ്റ്റർ | 2013 മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | മേഖല |
---|---|---|
1 | ഡോ. ഹസൈൻ എം.സി | പി.എച്ച്.ഡി. -ഗണിതം
ഇന്ത്യൻ ഇൻസ്റ്റിറ്റുട്ട് ഓഫ് സയിന്സ്. ബാഗ്ലൂർ |
2 | വി.പി. അബൂബക്കകർ (ബാവ) | ഡപ്പ്യൂട്ടി കലക്ടര് |
3 | മൊയ്തീൻ പി.കെ | മാപ്പിളപ്പാട്ട് രചയിതാവ്. |
4 | ഹൈദർ.കെ മൂന്നീയൂർ | പഞ്ചായത്ത് പ്രസിഡന്റ് |
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചിത്ര ശാല
ക്ലബ്ബുകൾ
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ശാസ്ത്ര രംഗം
- പരിസ്ഥ്രിതി ക്ലബ്ബ്
- പ്രവൃത്തി പരിചയ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വായനാ ക്ലബ്ബ്
- സാന്ത്വനം ക്ലബ്ബ്
- ഗാന്ധി ദർശൻ ക്ലബ്ബ്
തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബ്ബും പ്രത്യേകമായി തയ്യാറാക്കുന്ന വാർഷിക പ്രവർത്തന കലണ്ടർ അനുസരിച്ചു പ്രവർത്തിക്കുന്നു.
More details
വഴികാട്ടി
സ്കൂളിൽ എത്താനുള്ള വഴി
- കോഴിക്കോട് ചെമ്മാട് റോഡിൽ ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം.
- പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ ഉള്ളണം റോഡിൽ തയ്യിലപടിയിൽ നിന്ന് കിഴക്കോട്ട് കുണ്ടം കടവ് പാലം കടന്നു സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്താം .
- നാഷണൽ ഹൈവേയിൽ തലപ്പാറയിൽ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ ആലിൻചുവട്, ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം.
{{#multimaps: 11.058168661434634, 75.88389757284153 | zoom=18 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19450
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ