എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1950 മുതലാണ്  കുന്നത്ത് പറമ്പിൽ ഒരുപൊതു വിദ്യാലയത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. അന്ന് പ്രദേശത്തു നിന്ന് എലമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ മണക്കടവൻ അബ്ദുറഹിമാൻ മാസ്റ്ററുടെ ശ്രമ ഫലമയാണ് ഈ നാട്ടിൽ ഒരു പൊതു വിദ്യാലയം അനുവദിച്ചു കിട്ടുന്നത്. അക്കാലത്ത് പരപ്പനങ്ങാടി യിലായിരുന്നു ഏറ്റവും അടുത്തുള്ള വിദ്യാലയം. ഇന്നത്തെ പോലെ വാഹനസൗകര്യമില്ലാതിരുന്ന ആക്കാലത്തു കുട്ടികൾക്ക് അവിടെ എത്തുക ഏറെ പ്രയാസകരമായിരുന്നു. അതിനാൽ ബഹു ഭൂരി പക്ഷം കുട്ടികൾക്കും ഭൗതിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. ഓത്ത് പള്ളികൂടങ്ങളിൽ നിന്ന് മുല്ല മാഷമാർ പഠിപ്പിച്ചിരുന്ന അറബി മലയാളം മാത്രമായിരുന്നു അക്ഷരഭ്യാസം.

അത് കൊണ്ട് തന്നെ പ്രശ്ദേശത്തെ കുട്ടികൾക്ക് എളുപ്പത്തിൽ ചെന്നതാവുന്നിടത്ത് ഒരു വിദ്യാലയം  വേണം എന്ന് മദ്രസ സെക്രട്ടറിയായിരുന്ന അദ്ദേഹം ആഗ്രഹിച്ചു. പ്രദേശത്തെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്ന KP കുഞ്ഞിസീതിക്കോയ തങ്ങളോട് മാനേജർ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.    കുന്നത്പറമ്പിൽ 16 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി വാങ്ങിച്ചു നൽകിക്കൊണ്ട് അദ്ദേഹം ആ അഭ്യർത്ഥന സ്വീകരിച്ചു.

സ്കൂൾ അനുവദിക്കാൻ ഒരു ട്രെയിനിങ് കഴിഞ്ഞ അധ്യാപകനെങ്കിലും വേണമായിരുന്നു. ഏറെ നാളത്തെ അന്വേഷണങ്ങൾക്ക് ശേഷം മാതുക്കുട്ടി എന്ന  ഒരധ്യാപകനെ ലഭിച്ചതോടെ ആ കടമ്പായും കടന്ന് കിട്ടി. 1952 ഫെബ്രുവരി ഒന്നിന് കുന്നത്ത് പറമ്പ് AMLP സ്കൂൾ സ്ഥാപിതമായി. തുടക്കം           20 അടി നീളാവും 10 അടി വീതിയുമുള്ള രണ്ട് ക്ലാസ് മുറികൾ ചേർന്ന ഒരു ഓല ഷെഡിലായിരുന്നു. PVP ബാവ, പുതു ഓറ്റയിൽ കുഞ്ഞാഹമ്മദ്, പിവിപി ആയിഷ എന്ന് തുടങ്ങി ആകെ 10 കുട്ടികൾ. ശ്രീ  മാത്തു ക്കുട്ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. വള്ളി, കൃഷ്ണൻ കുട്ടി, ചെക്കുട്ടി, വേലായുധൻ നായർ ശ്രീധരക്കുറുപ്പ് എന്നിവരായിരുന്നു പ്രധാന അധ്യാപകർ.

1953 ൽ സ്കൂൾ ആരംഭിക്കുന്നതിന് ആത്മാർത്ഥമായ ശ്രമങ്ങൾ ആരംഭിച്ച ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പ്രധാനധ്യാപകനയതോടെ വിദ്യാലയത്തിന്റെ പുരോഗതിയിൽ പുതിയ ഊർജം കൈവന്നു. 1976 ൽ വിദ്യാലയം UP ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 10 ക്ളാസുകളും 17 ഡിവിഷനുകളും ആണ് അന്ന് ഉണ്ടായിരുന്നത്.

അബ്ദുറഹിമാൻ മാസ്റ്റർ 1985 ൽ വിരമിച്ചപ്പോൾ കെഎം അഹമ്മദ് കുട്ടി എന്ന ബാപ്പു മാസ്റ്റർ സ്കൂളിൽ പ്രധാന അദ്ധ്യാപകനായി വന്നു.

1988ൽ ശ്രീ മൊയ്തീൻ മാസ്റ്റർ   പ്രധാന അധ്യാപകനായി. പുതിയ ക്ളാസുകളും അധ്യാപകരും സ്കൂളിന്റ ഭാഗമായി. ഗ്രൗണ്ടിന് തെക്ക് വശത്ത് 18 ക്ലാസ് മുറികളോടെ പുതിയ കെട്ടിടം നിർമിച്ചു.ഇന്ന് പഴയ ബ്ലോക്കിൽ എൽ പി യും പുതിയ ബ്ലോക്കിൽ യു.പി യും പ്രവർത്തിക്കുന്നു.

ഇന്ന് 1100 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 16 എൽ. പി ക്ലാസ്സുകളും 16 UP ക്ളാസുകളും ചേർന്ന് ആകെ 32 ക്ളാസുകൾ ഉണ്ട്.

32 വിഷയധ്യാപകരും 6 ഭാഷദ്ധ്യാപകരും ഒരു PET അധ്യാപകനും ഒരു പ്യൂണും ഉണ്ട്.