"എ.എൽ.പി.എസ് മുണ്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 189: | വരി 189: | ||
'''പി. ടി. എ രക്ഷകർത്തൃ സമിതി''' | '''പി. ടി. എ രക്ഷകർത്തൃ സമിതി''' | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
ഡോ.സന്തോഷ് കുമാർ എൻ. കെ (MVR CANCER CENTRE CALICUT) | ഡോ.സന്തോഷ് കുമാർ എൻ. കെ (MVR CANCER CENTRE CALICUT) | ||
വരി 201: | വരി 199: | ||
ശ്രീ . U. P അബ്ദുൾ ഗഫൂർ (CIVIL SUPPLIES) | ശ്രീ . U. P അബ്ദുൾ ഗഫൂർ (CIVIL SUPPLIES) | ||
08:53, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് മുണ്ടക്കുന്ന് | |
---|---|
വിലാസം | |
എടത്തനാട്ടുകര എടത്തനാട്ടുകര , എടത്തനാട്ടുകര പി.ഒ. , 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04924 266629 |
ഇമെയിൽ | alpsmundakkunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21856 (സമേതം) |
യുഡൈസ് കോഡ് | 32060700112 |
വിക്കിഡാറ്റ | Q64689450 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അലനല്ലൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 104 |
ആകെ വിദ്യാർത്ഥികൾ | 211 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി യൂസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഷമീർതോണിക്കര . |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംല പോക്കർ പരിയാരൻ . |
അവസാനം തിരുത്തിയത് | |
30-11-2023 | 21856 |
അലനല്ലൂർപഞ്ചായത്തിലെ നാലാം വാർഡ് മുണ്ടക്കുന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 60 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ മാനേജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ ശ്രീ. പി. ജയശങ്കരൻ ആണ് 1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ വിദ്യാലയത്തിൽ പ്രീ പ്രൈമറി വിഭാഗം ഒന്നു മുതൽ നാല് വരെ ക്ലാസുകളിൽ 2 വീതം ഡിവിഷനുകൾ ചേർന്ന് 12 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസിലും ഫാ ൻ , ലൈറ്റ് സൗകര്യമുണ്ട്. ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് സ്റ്റോർ റൂം എന്നിവയുമുണ്ട് നിലവിലെ പാചകപ്പുര പുതുക്കിപ്പണിയുന്നതിനായി ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതങ്ങൾ ചേർന്ന് ₹770000 രൂപ അംഗീകരിച്ചു കിട്ടിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകൾ ഉണ്ട് അധികമായി 20 21 വർഷത്തിൽ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. കുടിവെളള ആ വശ്യങ്ങൾക്കായി ജലനിധി കണക്ഷൻ കിണർ സൗകര്യമുണ്ട്. പമ്പ് ഉപയോഗിച്ച് 2 വാട്ടർ ടാങ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് പൊതു പരിപാടികൾക്കായി 2019 ൽ മാനേജമെന്റ് ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് ഉണ്ടാക്കിയിട്ടുണ്ട്. 2019 - 20 വർഷത്തിൽ വിദ്യാലയത്തിലെ പുതിയ പ്രീ പ്രൈമറി ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു ഐസിടി ആവശ്യങ്ങൾക്കായി 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ് 2 പ്രോജക്ടർ 5 UsB സ്പീക്കർ അറിയിപ്പു കൾ ക്ലാസുകളിൽ പ്രത്യേകം സ്പീക്കർ സൗകര്യമുണ്ട്. കുടിവെള്ള ആവശ്യത്തിനായി പഞ്ചായത്ത് വാട്ടർ പ്യൂരിഫയർ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലസൗകര്യമുണ്ട്.സ്ക്കൂൾ പി ടി എ യുടെ വക ചെടി ച്ചട്ടികൾ ,ചുമരിൽ തീവണ്ടി ചിത്രീകരണം നടത്തി നവീകരിച്ച പ്രീ പ്രൈമറി കെട്ടിടം നവീകരിച്ച ഹൈടെക് ഓഫീസ്,സോളാർ പാനൽ & ഇൻവർട്ടർ സിസ്ടം
പാഠ്യേതര പ്രവർത്തനങ്ങൾ സ് ക്കൂളിന്റെ ഫേസ് ബൂക്ക് പേജ് https://www.facebook.com/me/alpsmundakkkunnu
- കേരളപ്പിറവി ദിനാചരണത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും "എന്റെ കേരളം" എന്ന ശീർഷകത്തിൽ കവിത രചന മത്സരം സംഘടിപ്പിച്ചു. അതിൽ മികച്ച കവിതകൾ കണ്ടെത്താൻ സഹായിച്ച എടത്തനാട്ടുകരയുടെ പ്രിയ എഴുത്തുകാരി സിത്താര ഷാനിറിന് പ്രത്യേകം നന്ദി. വിജകളായ ഷംനയ്ക്കും ഷൈമാബാനുവിനും പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ.
106 പോയന്റ് നേടി ഗ്രീൻ ഹൗസ് ജേതാക്കൾ
ഓരോ മേഖലയിലും പ്രശസ്തരായ നമ്മുടെ നാട്ടുകാരായ വ്യക്തികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവരിലൂടെ കുട്ടികൾക്ക് പ്രചോദനമേകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കായികമേളയുടെ ഉദ്ഘാടകൻ പ്രിയപ്പെട്ട ഹംസ ചാത്തോലി തന്നെയായിരുന്നു ഏറ്റവും അനുയോജ്യൻ.
പ്രീ പ്രൈമറി ഉൾപ്പെടെയുള്ള കുട്ടികളെ 4 ഹൗസുകളാക്കി തിരിച്ച് വാശിയോടെയുള്ള മത്സരങ്ങൾ. അതുമൂലം കുട്ടികളിലെ ലീഡർഷിപ്പ് പാടവം വളർത്താൻ അവസരം. ഒന്നര ദിവസം നീണ്ട മത്സരങ്ങളിൽ 34 ഇനങ്ങൾ. ഓരോ ഹൗസും അവർക്ക് യോജിച്ച നിറത്തിലുള്ള സ്വയം തയാറാക്കിയ ജെഴ്സികൾ. വെയിലിൽ നിന്ന് അല്പം ആശ്വാസമേകാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും സ്കൂൾ ലേബലോടെ തൊപ്പികൾ. മണ്ണാർക്കാട് ഉപജില്ലാ കലോത്സവം @ DHSS നെല്ലിപ്പുഴ.2023 കഥാകഥനത്തിൽ സെക്കന്റ് എ ഗ്രേഡ് നേടി അനുപമ
- അറബിക് പദ്യം ചൊല്ലലിൽ തേഡ് എ ഗ്രേഡ് നേടി മിൻഹ
- ശിശുദിനം - നെഹ്‌റു വേഷമണിഞ്ഞും നെഹ്‌റുവിനെ അടുത്തറിഞ്ഞും . സ്പെഷ്യൽ അസംബ്ലി . കുട്ടിപ്രഭാഷണങ്ങൾ . ചാച്ചാജിയെ കുറിച്ചുള്ള ഗാനങ്ങൾ . പോസ്റ്റർ ഡിസൈനിംഗ് . ചാച്ചാജി ഫോട്ടോകൾക്ക് നിറം നൽകൽ . നെഹ്‌റു ക്വിസ് . ഡോക്യുമെന്ററി പ്രദർശനം . ശിശുദിന മുദ്രാവാക്യങ്ങൾ രചന . നെഹ്‌റു തൊപ്പി നിർമാണം
- മൾട്ടി മീഡിയ ക്വിസുകൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
- രക്ഷിതാക്കൾക്ക് രചനാ മത്സരങ്ങൾ
- മാസത്തിലൊരു മധുരം കുട്ടികൾക്ക്
- വായനാ ശാല സന്ദർശനം
- സ്ക്കൂളിൽ ഓപ്പൺ റീഡീങ്ങ് ഏരിയ
- രക്ഷിതാക്കൾക്ക് വായനാ കാർഡ് നിർമ്മാണ മത്സരം
- GK FOR PARENTS SEASON 2
- കുട്ടികളുടെ ശാരീരിക ചാലക വികാസത്തിന് ഉതകുന്ന രൂപത്തിൽ ഗെയ്മുകൾ
- ഗണിത ക്ലബ്ബിന്റെ ഒരു തനത് പ്രവർത്തനം ബാഡ്ജ് നിർമാണ പരിശീലനം.
- അമ്മ വായനയിലൂടെ കുട്ടികളുടെ വായനയിലേക്ക് ഡിജിറ്റൽ വായനാ കുറിപ്പിലൂടെ പുസ്തകങ്ങൾ മുഴുവൻ വായിച്ച് തീർത്ത് ആശയം ഉൾക്കൊള്ളാൻ കഴിയാത്ത മൂന്ന്, നാല് ക്‌ളാസുകൾക്കും ഒരേ സമയം രക്ഷിതാക്കളുടെ ഈ കുറിപ്പുകൾ പ്രയോജനകരമാകും. കോവിഡ് കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ
ആദ്യമായി വാട്സാപ്പ് വഴി ഓൺലൈൻ ക്ലാസ് ആരംഭിച്ചു,ഓൺലൈൻ സ്ക്കൂൾ അസംബ്ലി,സ്ക്കൂൾ പച്ചക്കറി ത്തോട്ടത്തിലെ പച്ചക്കറി കുട്ടികൾക്ക് വിതരണം ചെയ്തു, ഓണക്കാലത്ത് ഓണ പ്പുഞ്ചിരി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളുടെ കവിതകൾ തായ് മൊഴി ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു.സ്ക്കൂളിൽ ആവാസ വ്യവസ്ഥ പരിചയപ്പെടുത്തുന്നതിനായി താമര ക്കുളം സ്ഥാപിച്ചു.രക്ഷിതക്കൾക്ക് രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
സാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | ശ്രീ. പി ബാലകൃഷ്ണൻ | 1954-1955 |
2 | ശ്രീമതി കോമള വല്ലി | 1955-1962 |
3 | ശ്രീ. പി ബാലകൃഷ്ണൻ | 1962-1982 |
3 | ശ്രീ. പൊന്നമ്പലൻ | 1982-1984 |
5 | ശ്രീമതി. സി. വി ലക്ഷ്മിക്കുട്ടി | 1984-1987 |
6 | ശ്രീ. ഇ . സുകുമാരൻ | 1987-2014 |
6 | ശ്രീമതി. എൻ തങ്കം | 2014-2022 |
7 | ശ്രീ.പി യൂസഫ് | 2022- |
നിലവിലെ അധ്യാപകർ
ശ്രീ. പി യൂസഫ് ( HEAD MASTER)
പി.യൂസഫ് (H. M)
ഒ. ബിന്ദു ടീം എ എൽ പി എസ് മുണ്ടക്കുന്ന്
കെ. ബിന്ദു
പി. ഹംസ
സി. സൗമ്യ
സി ഭാഗ്യലക്ഷ്മി
പി ജിതേഷ്
സുജിത്ത്
എൻ കെ അബ്ദുൾ ഗഫൂർ
ആശ.കെ((daily wage)
സുനിത(preprimay)
ഹസീന (preprimary)
ഫസീല (pre parimary)
നേട്ടങ്ങൾ
മികച്ച ഭൌതിക സാഹചര്യം
ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം
എല്ലാ വർഷവും മെച്ചപ്പെടുത്തുന്ന എൽ എസ് എസ് സ്കോളർഷിപ്പ് വിജയങ്ങൾ
https://www.youtube.com/channel/UC5U7CMnYhE-FShgUH17BvfQ
പി. ടി. എ രക്ഷകർത്തൃ സമിതി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.സന്തോഷ് കുമാർ എൻ. കെ (MVR CANCER CENTRE CALICUT)
ശ്രീ. കെ കൃഷ്ണൻ കുട്ടി (RETIRED ADPI EDUCATIONAL DEPTARTMENT)
ശ്രീ . മുഹമ്മദ് റയാൻ . പി ദേശാഭിമാനി അക്ഷര മുറ്റം ക്വിസ് വിജയി )
ഡോ .പ്രിയാസ് (DENTIST)
ശ്രീ . U. P അബ്ദുൾ ഗഫൂർ (CIVIL SUPPLIES)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മണ്ണാര്ക്കാട് കോട്ടോപ്പാടം അലനല്ലൂർ കണ്ണംകുണ്ട് കോട്ടപ്പള്ള വഴിയും മുണ്ടക്കുന്നിൽ എത്തിച്ചേരാം. അപ്പോൾ 24 കിലോമീറ്റർ ദൂരം വരും. എപ്പോഴും ബസ് റൂട്ടുള്ളത് ഈ വഴിയാണ് . ബസുകൾ മിക്കതും ഉണ്ണിയാൽ വഴിയാണ് കോട്ടപ്പള്ളയിൽ എത്തുക.
- മണ്ണാർക്കാട് ടൗണിൽ നിന്ന് 20 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 16 കി.മിറ്ററും അകലത്തായി എടത്തനാട്ടുകര-അമ്പലപ്പാറ റോഡിൽ കോട്ടപ്പള്ളയിൽ നിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
- മണ്ണാർക്കാട് ടൗണിൽ നിന്ന് കോട്ടോപ്പാടം തിരുവഴാംകുന്ന് അമ്പലപ്പാറ കോട്ടപ്പള്ള റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ച് മുണ്ടക്കുന്ന് എത്തിച്ചേരാം. ഈ റൂട്ടിൽ എപ്പോഴും ബസ് സൊവ്കര്യം ലഭ്യമല്ല.
{{#multimaps:11.053077053312334, 76.36297565658776|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21856
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ