"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 122: | വരി 122: | ||
'''സ്മാർട്ട് കണ്ണാടി'''[[പ്രമാണം:46224 smart kannady.png|പകരം=smart kannadsy|ലഘുചിത്രം|smart kannady]] | '''സ്മാർട്ട് കണ്ണാടി''' | ||
യുപിഎസ് കണ്ണാടി സ്മാർട്ട് കണ്ണാടി 2021 22 തുടക്കമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചുവരുന്ന സ്മാർട്ട് കണ്ണാടി എന്ന് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ശ്രീമതി മീനു ജോസഫിൻറെ പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി ടി ജോസ് സ്മാർട്ട് ഫോൺ വിതരണോൽഘാടനം നിർവഹിച്ചു പ്രഥമാധ്യാപിക സിസ്റ്റർ sumam പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.[[പ്രമാണം:46224 smart kannady.png|പകരം=smart kannadsy|ലഘുചിത്രം|smart kannady]] | |||
[[പ്രമാണം:46224 house of memories.png|പകരം=house of memories|ലഘുചിത്രം|house of memories]] | [[പ്രമാണം:46224 house of memories.png|പകരം=house of memories|ലഘുചിത്രം|house of memories]] | ||
11:05, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണാടി എസ് എച്ച് യു പി എസ് | |
---|---|
വിലാസം | |
കണ്ണാടി കണ്ണാടി , കണ്ണാടി പി.ഒ. , 688504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 17 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 0477 2704625 |
ഇമെയിൽ | shupkannady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46224 (സമേതം) |
യുഡൈസ് കോഡ് | 32110800504 |
വിക്കിഡാറ്റ | Q087479583 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 238 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. സുമം മേരി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിനോയി ലൂക്കോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നീനു ആന്റണി. |
അവസാനം തിരുത്തിയത് | |
11-03-2022 | Shupkannady |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ കണ്ണാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത്. 1932 ജൂൺ 17-ാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അനേകം തലമുറകൾക്ക് അറിവ് പകർന്നു കൊടുക്കുന്നു.
ചരിത്രം
" കണ്ണാടി " സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ കണ്ണാടി കരയിൽ പെട്ട നാനാജാതിമതസ്ഥരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്കൂൾ വേണമെന്ന് അതിയായി ആഗ്രഹിച്ചു. ഒരു സ്കൂൾ കെട്ടിടം പണിയുവാൻവേണ്ടി പല സ്ഥലങ്ങളിലും പോയി നെല്ല് പിരിവും നടത്തി. അത്യാവശ്യത്തിനുള്ള പണം ലഭിച്ചപ്പോൾ ശ്രമദാനം നടത്തി സ്കൂൾ കെട്ടിടത്തിന് പണി ആരംഭിച്ചു.
വിദ്യാസമ്പന്നനായ ബഹുമാനപ്പെട്ട മമ്പലം കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തെരഞ്ഞെടുത്തു. ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത്. 930 കളത്തിൽ പുരയിടത്തിൽ ആരംഭിച്ച വേദപാഠ ക്ലാസ് ക്രമേണ ഒരു വണക്കമാസ കപ്പേള ആയി ഉയർന്നു .ഈ കപ്പേളയിൽ ആണ് 1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്തത്.
കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു. കണ്ണാടിക്കാരുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച് അഭിവന്ദ്യ കാളാശേരി പിതാവിന്റെ നിർദ്ദേശോനുസരണം സ്കൂളിൻറെ ആവശ്യത്തിനുവേണ്ടി 17 സെൻറ് സ്ഥലം വിട്ടു തന്നു. ഇന്ന് കാണുന്ന എൽ.പി സെക്ഷനിലെ വലിയ കെട്ടിടം നാട്ടുകാർ പണിയിച്ചതാണ്. 1933ൽ മൂന്നാം ക്ലാസും 1934 ൽ നാലാം ക്ലാസും സ്ഥാപിക്കപ്പെട്ടു.
1934 മെയ് മാസം മുതൽ കായൽപുറം മഠത്തിന്റെ ശ്രേഷ്ഠത്തി ബഹുമാനപ്പെട്ട മറിയം ക്ലാരമ്മ സ്കൂളിൻറെ കറസ്പോണ്ടന്റായി ജോലിനോക്കി. ക്രമേണ ക്ലാസുകൾ വർദ്ധിച്ചു . 1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു.
1947 മുതൽ 1954 വരെയും വീണ്ടും 1957 മുതൽ 1960 വരെയും ബഹുമാനപ്പെട്ട ഉർശിലാമ സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു.
ഇതിനിടയിൽ 1954 മുതൽ 1957 വരെ ബഹുമാനപ്പെട്ട സേവേറിയോസ് അമ്മ ഹെഡ്മിസ്ട്രസായി ജോലിനോക്കി. അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യുപി സ്കൂൾ ആയിതീർന്നത് ഈ കാലഘട്ടത്തിലാണ്. സേവേറിയോസ് അമ്മയ്ക്ക് ശേഷം ബഹുമാനപ്പെട്ട മാര്ഗരറ്റ് അമ്മ ബഹുമാനപ്പെട്ട എസ്തർ അമ്മ എന്നിവർ ഇതിൻറെ സാരഥികളായി.
ബഹുമാനപ്പെട്ട എസ്തർ അമ്മയുടെ സേവന കാലത്താണ് സ്കൂളിൻറെ സുവർണജൂബിലി ആഘോഷിച്ചത്. ഇന്നീ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്തിരുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്.എസ്തർ അമ്മയെ തുടർന്ന് ഇതിൻറെ പ്രഥമ അധ്യാപകരായി കാലാകാലങ്ങളിൽ എഫ്.സി.സി. കുടുംബത്തിലെ അംഗങ്ങളായ സി.ജറോസ്,സി.സാർത്തോ,സി.ഫ്ളവർലെറ്റ്,സി.ലെയോണീ, സി.ഗ്രേഷ്യസ്,സി.ആൻസി എന്നിവരും സേവനമനുഷ്ഠിച്ചു.
90 വർഷം പിന്നിട്ട ഈ സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർമാർ ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്.
മാനേജ്മെന്റ്
നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് ഈശോയുടെ തിരുഹൃദയത്തിൻെ്റ നാമത്തിൽ ബഹു. കോശി മമ്പലത്തച്ചൻ ഈ വിദ്യാലയം സ്ഥാപിച്ചു. 1932മുതൽ സ്കൂൾ മാനേജർ ആയി ബഹു. കോശി അച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കണ്ണാടി അൽവേർണിയ ക്ലാരമഠത്തിലെ ലോക്കൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്.
- 13 അദ്ധ്യാപകർ
- ഇംഗ്ലീഷ് തീയേറ്റർ , ഹൈ-ടെക് നിലവാരം ഉള്ള പഠനസാഹചര്യം ,പുതിയ കംപ്യൂട്ടറുകൾ , ലാപ്‍ടോപ്സ് , കമ്പ്യൂട്ട൪ലാബ്,സ്പീക്കർ മാറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഗണിത ലാബ് , സയൻസ് ലാബ് ഇവയുണ്ട്.
- പ്രോജെക്ടറിന്റെ സഹായത്തോടെ അധ്യാപകർ ക്ലാസ് നടത്തുന്നു.
- വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ്.
- എല്ലാ ക്ലാസ്സ്മുറികളിലും ഗണിതമൂല , സയൻസ് കോർണർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
- കായികശേഷി വികസനത്തിനായി ചെറു കളിസ്ഥലം , ടൈൽസ് ചെയ്ത ക്ലാസ്സ്മുറികൾ, ചുവ൪ ചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ ഇവയും സ്കൂളിനുണ്ട്.
- കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകുന്നതിനായി സൗകര്യപ്രദമായ പാചകപുരയും സ്റ്റോർ റൂമും.
- കുടിവെള്ളത്തിനായി രണ്ട് മഴവെള്ള സംഭരണികൾ അത് ശുദ്ധീകരിക്കുന്നതിന് RO പ്ലാൻറ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
- വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് ലഭിക്കത്തക്കവിധം വിവിധങ്ങളായ പുസ്തകങ്ങൾ അടങ്ങിയതും ഇരുന്ന് വായിക്കാൻ സൗകര്യപ്രദമായതും ആയ വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യകം ശൗചാലയങ്ങൾ.
- കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വിശാലമായ ഒരു ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും.
- മനോഹരമായ ഒരു പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം ഇവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു.
- സൈക്കിൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിന്റെ പുറകിൽ പാർക്കിംഗ് ഏരിയ.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്മാർട്ട് കണ്ണാടി
യുപിഎസ് കണ്ണാടി സ്മാർട്ട് കണ്ണാടി 2021 22 തുടക്കമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചുവരുന്ന സ്മാർട്ട് കണ്ണാടി എന്ന് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ശ്രീമതി മീനു ജോസഫിൻറെ പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി ടി ജോസ് സ്മാർട്ട് ഫോൺ വിതരണോൽഘാടനം നിർവഹിച്ചു പ്രഥമാധ്യാപിക സിസ്റ്റർ sumam പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.
ഹൗസ് ഓഫ് മെമ്മറീസ്
കാർഷിക സംസ്കൃതിയുടെ ഈറ്റില്ലമായ കുട്ടനാടിൻറെ സ്നേഹ ദർപ്പണം കണ്ണാടി എസ് എച്ച് യുപി സ്കൂളിൽ
ഇന്നലെകളെ അറിയാൻചരിത്രത്തിൻറെ ചുവരെഴുത്തുകൾ വായിച്ചറിഞ്ഞ പഴമയുടെ പെരുമ കണ്ടെത്തി
വരുംതലമുറയ്ക്ക് കൈമാറുവാൻ ഒരു ചരിത്രമ്യൂസിയം ഹൗസ് ഓഫ് മെമ്മറീസ് പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന
കാർഷിക ഉപകരണങ്ങൾ അടുക്കള ഉപകരണങ്ങൾ മറ്റ് പുരാവസ്തുക്കളും എന്നിവ അധ്യാപകരും മാതാപിതാക്കളും
ശേഖരിച്ച് സ്കൂളിൽ എത്തിച്ചു.
മുൻ സാരഥികൾ
ഈ സ്കൂളിനെ നയിച്ച ഹെഡ്മിസ്ട്രസ്മാർ
ക്രമം |
പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | സിസ്റ്റർ കൊച്ചുത്രേസ്യ | 1932-1938 | |
2 | മേരി ജോസഫ് | 1938-1942 | |
3 | സിസ്റ്റർ സ്റ്റെപ്പിനി | 1942-1947 | |
4 | സിസ്റ്റർ ഉര്ശ്വിലാ | 1947-1954,
1957-1960 |
|
5 | സിസ്റ്റർ സേവേറിയോസ് | 1954-1957 | |
6 | സിസ്റ്റർ എസ്‌തർ | 1960-1966 ,
1968-1972, 1975-1986 |
|
7 | സിസ്റ്റർ മാർഗരറ്റ് മേരി | 1966-1968 | |
8 | സിസ്റ്റർ ജെറോസ് | 1972-1974 | |
9 | സിസ്റ്റർ സാർത്തോ | 1974-1975 | |
10 | സിസ്റ്റർ ഫ്ലവർലെറ്റ് | 1986-1988 | |
11 | സിസ്റ്റർ ലെയോണി | 1988-1993 | |
12 | സിസ്റ്റർ ഗ്രേഷ്യസ് | 1993-1998 | |
13 | സിസ്റ്റർ ആൻസി | 1998-2001 | |
14 | സിസ്റ്റർ ക്ലാരിസ് | 2001-2016 | |
15 | സിസ്റ്റർ സാൻസി | 2016-2018 | |
16 | സിസ്റ്റർ ബ്ലെസി | 2018-2021 | |
17 | സി.സുമം മേരി ജോസഫ് | 2021 - തുടരുന്നു |
നേട്ടങ്ങൾ
- മങ്കൊമ്പ് സബ്ജില്ലയിലെ സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 7 വർഷമായി ചാംപ്യൻഷിപ്
- ജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തിപരിചയമേളയിൽ തുടർച്ചയായി 12 വർഷമായി ഓവർ ഓൾ ചാംപ്യൻഷിപ്
- സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ ൽ A ഗ്രേഡ്
- ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
- കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തുന്ന ടാലൻറ് ഹണ്ട് സ്കോളർഷിപ്പുകൾ ൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്
- SCIENCE INSPIRE അവാർഡുകൾ
- 2019 -2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ് മികച്ച യുപി സ്കൂളിന് നൽകുന്ന അവാർഡ് ലഭിച്ചിട്ടുണ്ട്.
- 2019- 2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ് നൽകുന്ന മികച്ച യുപിഎസ് പ്രഥമാധ്യാപികക്കുള്ള അവാർഡ് ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലെസ്സി കരസ്ഥമാക്കി.
- യുപി സംസ്കൃതം ഓവറോൾ (2019 -2020)
- ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ 18 കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പുകൾ (2019 -2020)
- വിജ്ഞാനോത്സവ സ്കോളർഷിപ്പുകൾ
- എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പുകൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
♦ ഡോക്ടർമാർ
- ഡോക്ടർ നിത്യ രാമാനുജൻ
- ഡോക്ടർ മെർളിൻ മാത്യു
- ഡോക്ടർ രൻ്ജു പാടിയത്ര
♦ അദ്ധ്യാപകർ
- ഷേർളിയമ്മ വി.എം (റിട്ട.)
- മോൻസിയമ്മ ജോസഫ്(റിട്ട.)
- ജോഗേഷ് വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് കാവാലം)
- ജോസ്ന വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് പുളിങ്ക്ന്നു.)
♦ ഡോക്ടറേററ് ലഭിച്ചവർ
- Dr.രാജേശ്വരി ഗോപാൽ PhD (അയറോനോട്ടിക്കൽ എഞ്ചിനിയർ)
- Dr.ടോം പുത്തൻകളം
- Dr.സേവ്യർ പുത്തൻകളം
♦ സാങ്കേതിക വിദഗ്ധർ
- നിറ്റോ തോമസ്
- സോനു ജോസ്
- മിൽഹ എലിസബത്ത്
- അൽഫി
- ലിബിൻ ജെറോം
- അനുഷ
- കെൽവിൻ
- ഉണ്ണികൃഷ്ണൻ
- രാഘവ്
- മാർഷൽ
- ജിനോ
♦ ജേർണലിസ്ററ്
അനിററ് വാടയിൽ(ഏഷ്യാനെററ്)
♦ പോലീസ് ഉദ്യോഗസ്ഥർ
- ആൻറണി മിഖായേൽ വാണിയപുരയ്ക്കൽ
- മണിലാൽ കുന്നുമ്മ
♦ സൈനിക ഉദ്യോഗസ്ഥർ
- ആൻ്റണി ജോസ് വാടയിൽ
- തോമസുകുട്ടി വണ്ടംപളളി
- സിബിച്ചൻ വണ്ടംപളളി
വഴികാട്ടി
- പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്താം.
- മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 3.5 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം.{{#multimaps: 9.4669769, 76.4440874 | width=800px | zoom=18 }}
ദിനാചരണങ്ങൾ
- ഓണം
- ക്രിസ്മസ്
- അധ്യാപകദിനം
- ശിശുദിനം
- ചാന്ദ്രദിനം
- വായനാദിനം
- പരിസ്ഥിതിദിനം
- മാതൃഭാഷാദിനം
- ഹിരോഷിമ നാഗസാക്കി ദിനം
- തപാൽ ദിനാചരണം
ദിനാചരണങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46224
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ