കണ്ണാടി എസ് എച്ച് യു പി എസ്/സ്മാർട്ട് കണ്ണാടി

Schoolwiki സംരംഭത്തിൽ നിന്ന്

സ്മാർട്ട് കണ്ണാടി 2021-22 " തുടക്കമായി...ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചു വരുന്ന സ്മാർട്ട് കണ്ണാടി എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.ശ്രീമതി നീനു ജോസഫിന്റെ (പുളിംങ്കുന്ന് പഞ്ചായത്ത് മുന്നാം വാർഡ് ) അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി റ്റി ജോസ് സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു.പ്രഥമാധ്യാപിക സിസ്റ്റർ സുമം പൂർവവിദ്യാർത്ഥികൾ , അധ്യാപകർ , ജനപ്രതിനിധികൾ  എന്നിവരിൽനിന്ന് സ്മാർട്ട്ഫോണുകൾ ഏറ്റുവാങ്ങി.1989 ലെ ഏഴാം ക്ലാസ്സ് ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ,ജനപ്രതിനിധികളായ അഡ്വ.പ്രീതി സജി ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ശ്രീമതി നീനു ജോസഫ് ( മൂന്നാം വാർഡ് മെമ്പർ ) അധ്യാപകർ, സ്വദേശത്തും വിദേശത്തുമുള്ള മറ്റ് സുമനസ്സുകൾ  എന്നിവരുടെ സഹായത്തോടെ സമാഹരിച്ച 15 സ്മാർട്ട് ഫോണുകൾ വിദ്യാർഥികൾക്ക് വിതരണംചെയ്തു.