"ഭാരതമാതാ എച്ച്.എസ്സ്.എസ്സ്, ചന്ദ്രനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 134: | വരി 134: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{#multimaps:10.773513806144917, 76.67574324208964|zoom=16}} | {{#multimaps:10.773513806144917, 76.67574324208964|zoom=16}} | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
13:56, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭാരതമാതാ എച്ച്.എസ്സ്.എസ്സ്, ചന്ദ്രനഗർ | |
---|---|
വിലാസം | |
ചന്ദ്രനഗർ ചന്ദ്രനഗർ, പാലക്കാട് , ചന്ദ്രനഗർ പി.ഒ. , 678007 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1 - 06 - 1978 |
വിവരങ്ങൾ | |
ഫോൺ | 0491 2570668 |
ഇമെയിൽ | bha_matha@yahoo.com |
വെബ്‍സൈറ്റ് | www.bharathamathaschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 21052 (സമേതം) |
എച്ച് എസ് എസ് കോഡ് | 09061 |
യുഡൈസ് കോഡ് | 32060900307 |
വിക്കിഡാറ്റ | Q64689614 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മരുതറോഡ് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺ എയ്ഡഡ് |
സ്കൂൾ വിഭാഗം | സ്വകാര്യം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | എച്ച് എസ് എസ് |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 767 |
പെൺകുട്ടികൾ | 470 |
ആകെ വിദ്യാർത്ഥികൾ | 1237 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 166 |
പെൺകുട്ടികൾ | 96 |
ആകെ വിദ്യാർത്ഥികൾ | 262 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ . ഫിലിപ്സ് പനയ്ക്കൽ |
പ്രധാന അദ്ധ്യാപകൻ | ഫാ . ഫിലിപ്സ് പനയ്ക്കൽ |
പി.ടി.എ. പ്രസിഡണ്ട് | ഷെരീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | അജിതാ കലാധരൻ |
അവസാനം തിരുത്തിയത് | |
15-02-2022 | Limayezhuvath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് നഗരത്തിൽ
കോയമ്പത്തൂർ റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയമാണ് ഭാരത മാതാ ഹയർ സെക്കൻഡറി സ്കൂൾ. എൽ കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രേക്ഷിത പ്രൊവിൻസ് കോയമ്പത്തൂരിന് കീഴിൽ സ്ഥിതിചെയ്യുന്നതും സിഎംഐ വൈദികരാൽ നടത്തിവരുന്നതുമായ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത് 1978 ലാണ്.
ചരിത്രം
വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ സാമൂഹികപരിഷ്കർത്താവ് വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച സി. എം. ഐ സഭയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ, പ്രേഷിത പ്രോവിൻസ് കോയമ്പത്തൂരിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭാരതമാത ഹയർ സെക്കന്ററി സ്കൂൾ.
1978-ൽ പാലക്കാട് രൂപത അധ്യക്ഷൻ ജോസഫ് ഇരുമ്പൻ പിതാവാണ് ഈ അറിവിന്റെ ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ഭാരതമാത എന്ന പേരിനെ അന്വർഥമാക്കുന്ന വിധം ജാതിമതഭേദമന്യേ ഏവർക്കും അധ്യയനം നടത്താനുള്ള അവസരം ഇവിടെ ലഭിക്കുന്നു. മാനവിക മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് ശാരീരികവും മാനസികവും ധാർമികവും വികാരപരവുമായ ഉത്തമാംശങ്ങളെ സ്വാംശീകരിച്ചുകൊണ്ട് നാളെയുടെ പൗരനെ വാർത്തെടുക്കുക എന്ന പരമമായ ലക്ഷ്യത്തോടുകൂടിയാണ് ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഈ സ്ഥാപനത്തിന്റെ ആദ്യ സാരഥി റവ :ഫാദർ സെബാസ്റ്റ്യൻ അമ്പൂക്കൻ ആയിരുന്നു.തുടർന്ന് ഈ സരസ്വതി ക്ഷേത്രത്തിന്റെ സാരഥ്യം വഹിച്ചു കൊണ്ട് പല ഫാദേഴ്‌സും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റവ :ഫാദർ ഫിലിപ്സ് പനക്കലിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം ഇപ്പോൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലത്തും മുൻനിരയിൽ ശോഭിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും ശാസ്ത്രസാങ്കേതിക കലാസാഹിത്യ ഗവേഷണ വൈദ്യ ഭരണ രംഗങ്ങളിൽ ലോകം മുഴുവൻ തന്നെയും പൂർവവിദ്യാർത്ഥികൾ മറ്റുള്ളവർക്ക് മാതൃകയായി നിലകൊള്ളുന്നു.
" വിജ്ഞാനവും സേവനവും "- ഇതാണ് ഭാരതമാത വിദ്യാലയത്തിന്റെ ആപ്തവാക്യം. ഈ ആപ്തവാക്യത്തെ സ്വാർത്ഥകമാക്കിക്കൊണ്ട് ഗോൾഡൻ ജൂബിലിയിലേക്ക് നടന്നു നീങ്ങുന്നു ഈ സരസ്വതീക്ഷേത്രം.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ , പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ , വൽസ ജോർജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- Ath
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
{{#multimaps:10.773513806144917, 76.67574324208964|zoom=16}}
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്ന
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ
- 21052
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എച്ച് എസ് എസ് ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ