"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

11:30, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മ‍ുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. വട്ടിയ‍ൂർക്കാവ് മണ്ഡലം എം ൽ എ ആയിര‍ുന്ന ശ്രി. കെ . മ‍ുരളിധരൻ അവർകൾ നൽകിയ കംപ്യ‍ൂട്ടറ‍ുകൾ , തിര‍ുവനന്തപ‍ുരം എം. പി. സമ്മാനിച്ച‍ ടച്ച് ഇന്ററാക്ടീവ് ഫ്‍ളാറ്റ് പാനൽ എന്നിവ കംപ്യ‍ുട്ടർ ലാബിനെ സംപ‍ുഷ‍്ടമാക്കി. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. 2017 - 2018 അധ്യയന വർഷത്തിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷന‍ും (നെറ്റ് വർക്കിങ്) ലഭ്യമാക്കി . ഇതിന്റെ ഭാഗമായി ഈ വിദ്യാലയത്തിൽ 7 ക്ലാസ് മുറികൾ ടൈൽ ഇട്ട‍ു സജ്ജമാക്കി. 7 ക്ലാസ് മുറികളും 'ഹൈടെക്' ആക്ക‍ുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റില‍ൂടെ ലഭിച്ചു. അങ്ങനെ ഹൈസ്കൂളിന‍ു മ‍ൂന്ന‍ു സ്‍മാർട്ട് ക്ളാസ‍ുമ‍ുറികള‍ും ഹയർസെക്കണ്ടറിക്ക‍ു നാല് സ്‍മാർട്ട് ക്ളാസ‍ുമ‍ുറികള‍ും ഉണ്ട് . സ്കൂൾ കോമ്പൗണ്ടിലും വരാന്തകളിലും ക്യാമറയും സി സി ടി വി യും സ്ഥാപിച്ചു. ലൈബ്രറിയിൽ മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. വളരെ കാര്യക്ഷമായി പ്രവർത്തിച്ച‍ു വര‍ുന്ന ഒര‍ു നല്ല സൊസൈറ്റിയ‍ും വിദ്യാലയത്തിന‍ുണ്ട്. പെൺക‍ുട്ടികൾക്ക‍ും ആൺക‍ുട്ടികൾക്ക‍ും വെവ്വേറെ ശ‍ുചിമ‍ുറികള‍ും പ്രത്യേക പരിഗണന അർഹിക്ക‍ുന്ന ക‍ുട്ടികൾക്കായി ശ‍ുചിമ‍ുറികൾ ഉണ്ട്. ശ‍ുചിത്വമിഷന്റെ ആഭിമ‍ുഖ്യത്തിൽ സ്‍ക‍ൂളിന് ലഭിച്ച ഗേൾസ് ഫ്രണ്ടലി ടോയ്‍ലറ്റ് - കൗമാരമിത്ര – ഉത്ഘാടനം ബഹ‍ു. മേയർ ക‍ുമാരി. ആര്യ രാജേന്ദ്രൻ നിർവ്വഹിച്ച‍ു.

പ്രിൻസിപ്പാൾ - പ്രഥമാ അധ്യാപിക എന്നവരോടൊപ്പം മ‍ൂന്ന് പഠനവിഭാഗങ്ങളിലായി 23 [7] [5] [11] അധ്യാപകര‍ും 5 [3] [2] അനധ്യാപകര‍ും ഒര‍ു കൗൺസിലറ‍ും ഒര‍ു ഫ‍ുൾ ടൈം മീനിയൽ എന്നിവർ നിലവില‍ുണ്ട്.