"യു. പി. എസ്.കൊല്ലമുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 85: | വരി 85: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''കോട്ടയം ജില്ലയിൽ എരുമേലിയിൽ നിന്നും 5കി. മി യാത്ര ചെയ്ത് മുക്കൂട്ടുതറയിൽ എത്തുക.. അവിടെ നിന്ന് വലതുതിരിഞ് 2 കി. മി യാത്ര ചെയ്താൽ കൊല്ലമുളയിലെത്തും.കൊല്ലമുള പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതാണ് നമ്മുടെ കൊല്ലമുള യു. പി സ്കൂൾ..'''{{#multimaps: | '''കോട്ടയം ജില്ലയിൽ എരുമേലിയിൽ നിന്നും 5കി. മി യാത്ര ചെയ്ത് മുക്കൂട്ടുതറയിൽ എത്തുക.. അവിടെ നിന്ന് വലതുതിരിഞ് 2 കി. മി യാത്ര ചെയ്താൽ കൊല്ലമുളയിലെത്തും.കൊല്ലമുള പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതാണ് നമ്മുടെ കൊല്ലമുള യു. പി സ്കൂൾ..'''{{#multimaps:9°26'8.84"N, 76°52'59.52"E| zoom=12}} |
22:25, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു. പി. എസ്.കൊല്ലമുള | |
---|---|
വിലാസം | |
കൊല്ലമുള മുക്കൂട്ടുതറ പി.ഒ. , 686510 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 04735 263870 |
ഇമെയിൽ | upskollamula@gmail.com |
വെബ്‍സൈറ്റ് | upskollamula@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38551 (സമേതം) |
യുഡൈസ് കോഡ് | 32120805310 |
വിക്കിഡാറ്റ | Q87598940 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാർട്ടിൻ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ജോർജ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജുമിലത് എൻ |
അവസാനം തിരുത്തിയത് | |
02-02-2022 | Jayesh.itschool |
ചരിത്രം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഭക്ഷ്യക്ഷാമം രാജ ത്തുടനീളം കൊടുംപിരികൊണ്ടപ്പോൾ വനപ്രദേശങ്ങൾ വെൺമെന്റ് കുത്തകപാട്ടവ്യവസ്ഥയിൽ സഹകരണസംഘ ങ്ങൾ വഴി വിതരണം നടത്തി. അങ്ങനെ കൃഷി ചെയ്യുന്നതി നായി കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർത്തവരാണ് ഇവിടുത്തെ ആദ്യനിവാസികൾ യാതൊരുവിധ യാത്രാസൗകര്യങ്ങളും ഇല്ലാതിരുന്ന അക്കാ ലത്ത് കാൽനടയായിട്ടാണ് ആളുകൾ ഇവിടെ എത്തിയത്. 1948 ൽ കൊല്ലമുള തലയിണത്തടം, പലകക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ വനം വെട്ടിത്തെളിച്ച് കൃഷി ചെയ്തു തുടങ്ങി. നെല്ല് കപ്പ്, വാഴ, മുതിര തുടങ്ങിയവയായിരുന്നു പ്രധാന കാർഷിക വിഭവങ്ങൾ, ഫലഭൂയിഷ്ഠമായ മണ്ണും നല്ല കാലാവ സ്ഥയും ഒത്തുവന്നപ്പോൾ കർഷകന്റെ മനസ്സും പത്തായവും ഒരുപോലെ നിറഞ്ഞു. പരസ്പരം സഹായിച്ചും സഹകരിച്ചും ഒത്തൊരുമയോടെയുമാണ് ആദ്യകുടിയേറ്റക്കാർ ഇവിടെ കഴിഞ്ഞിരുന്നത്.
വിവിധ നാടുകളിൽ നിന്നായി കുടിയേറിപ്പാർത്ത കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള യാതൊരുവിധ സൗകര്യവും അന്നുണ്ടായിരുന്നില്ല. വളരെ അകലെയുളള മണിപ്പുഴ എൽപി സ്കൂൾ ആയിരുന്നു അന്നത്തെ ഏക ആശ്രയം. ഈ കാലഘട്ടത്തിൽ ഒരു വിദ്യാലയത്തിന്റെ ആവശ്യ ത്തെക്കുറിച്ച് അന്നത്തെ ക്രൈസ്തവ സമൂഹം ആലോചിക്കുകയും പള്ളിക്കുവേണ്ടി താത്കാലികമായി പണിത ഷെഡിൽ
തന്നെ ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. കൊല്ലമുള പള്ളിക്ക് സ്ഥിരം വികാരിയുടെ അഭാവം മൂലം സ്ഥിരമായി വികാരി വരുമ്പോൾ പള്ളിക്ക് സ്കൂളിന്റെ മേലുള്ള അവ കാശം കൈമാറണമെന്ന വ്യവസ്ഥയിൽ ഒരു മാനേജിംഗ് ബോർഡിന്റെ പേരിൽ സ്കൂൾ അനുവദിക്കപ്പെട്ടു. ശ്രീ. പി.റ്റി. ഫിലിപ്പ് പനച്ചിപ്പുറം (പ്രസിഡന്റ്), ശ്രീ. കെ.സി. ജോസഫ് മുട്ട ത്തുപാടം (സെക്രട്ടറി), ശ്രീമാന്മാരായ കാരിയ്ക്കൽ ചാക്കോ ച്ചി, ഏബ്രഹാം മാളിയേക്കൽ, ദേവസ്വാ കുടക്കച്ചിറ, പാപ്പച്ചി തെങ്ങുംപള്ളിൽ തുടങ്ങിയവരായിരുന്നു മാനേജിംഗ് കമ്മറ്റി അംഗങ്ങൾ. ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ ശ്രീ. കെ. സി. ജോസഫ് മുട്ടത്തുപാടമായിരുന്നു. ശ്രീമതി. റെയ്ച്ചൽ തലയ്ക്കൽ, പൊന്നമ്മ വടക്കേടത്ത് തുടങ്ങിയവരായിരുന്നു മറ്റ് അധ്വാപകർ. ഈ സ്കൂളിനു വേണ്ടി 50 സെന്റ് സ്ഥലം സൗജന്യമായി നൽകിയത് പ്രഥമധ്യാപകനായിരുന്ന ശ്രീ. കെ. സി. ജോസഫ് മുട്ടത്തുപാടമാണ്.
1957 ൽ 208 കുട്ടികളും 3 അദ്ധ്യാപകരുമായി ളിന്റെ പ്രവർത്തനം ആരംഭിച്ചു. 1960 ൽ ഇതൊരു യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ഈ സ്കൂളിന്റെ ആദ്യത്തെ മാനേ ജർ ശ്രീ. പി.റ്റി. ഫിലിപ്പ് പനച്ചിപ്പുറം ആയിരുന്നു. സ്കൂളിന്റെ ഉടമസ്ഥാവകാശം ശ്രീ. പി.റ്റി. ഫിലിപ്പ് പനച്ചിപ്പുറം പള്ളിക്കു വിട്ടുകൊടുക്കുന്നതിന് വിസമ്മതിച്ചതിനാൽ പള്ളിയുമായി കേസ് ആരംഭിച്ചു. ആ കേസ് ഹൈക്കോടതി വരെ എത്തി. ബഹു. ജേക്കബ് കാട്ടൂരച്ചന്റെ കാലത്ത് കേരള ഹൈക്കോടതിയിൽ കേസ് ഒത്തു തീർപ്പിക്കാക്കുകയും സ്കൂളിന്റെ ഉടമസ്താവകാശം പൂർണ്ണമായും പള്ളിയുടെ അധിനതയിലാക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
കോട്ടയം ജില്ലയിൽ എരുമേലിയിൽ നിന്നും 5കി. മി യാത്ര ചെയ്ത് മുക്കൂട്ടുതറയിൽ എത്തുക.. അവിടെ നിന്ന് വലതുതിരിഞ് 2 കി. മി യാത്ര ചെയ്താൽ കൊല്ലമുളയിലെത്തും.കൊല്ലമുള പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതാണ് നമ്മുടെ കൊല്ലമുള യു. പി സ്കൂൾ..{{#multimaps:9°26'8.84"N, 76°52'59.52"E| zoom=12}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38551
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ