"ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ഉൾപ്പെടുത്തി) |
(ചെ.) (→ഒരുക്കം) |
||
വരി 354: | വരി 354: | ||
[[പ്രമാണം:41069 home2.jpg|ലഘുചിത്രം|254x254ബിന്ദു|കുട്ടികൾക്കെന്നും ഈ വിദ്യാലയം അമ്മവീട്പോലെ ]] | [[പ്രമാണം:41069 home2.jpg|ലഘുചിത്രം|254x254ബിന്ദു|കുട്ടികൾക്കെന്നും ഈ വിദ്യാലയം അമ്മവീട്പോലെ ]] | ||
[[പ്രമാണം:41069 mobile usage2.jpg|നടുവിൽ|ലഘുചിത്രം|വനിതാശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന മൊബൈൽ ഉപയോഗത്തെ കുറിച്ച് ഓൺലൈനായി നടത്തിയ വിദഗ്ധരുടെ ക്ലാസ്സിൽ നിന്ന് ]] | [[പ്രമാണം:41069 mobile usage2.jpg|നടുവിൽ|ലഘുചിത്രം|വനിതാശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന മൊബൈൽ ഉപയോഗത്തെ കുറിച്ച് ഓൺലൈനായി നടത്തിയ വിദഗ്ധരുടെ ക്ലാസ്സിൽ നിന്ന് ]] | ||
17:33, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഓൺലൈൻ പ്രവേശനോത്സവം - ജൂൺ 1, 2021
2021 ജൂൺ ഒന്നാം തിയതി സ്ക്കൂളുകൾ ആരംഭിച്ചത് ഓൺലൈനായിട്ടായിരുന്നല്ലോ. കഴിഞ്ഞ വർഷത്തേതിൽ നിന്നും വിഭിന്നമായി ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുന്നതിന്റെ മുന്നോടിയായി പ്രവേശനോത്സവവും ഓൺലൈനായി നടത്തപ്പെടുകയുണ്ടായി. അന്നേ ദിവസം എച്ച് എം ഫുൾ അഡിഷണൽ ചാർജ് വഹിച്ചിരുന്ന ശ്രീമതി. അന്നമ്മ എം റജീസിന്റെ നേതൃത്തിൽ ഓൺലൈനായി വളരെ വിപുലമായ പരിപാടികളോടെ നടന്നു. ഡയറ്റ് ലക്ച്ച്ചററായ ശ്രീ. ഗോപകുമാർ സർ ഉദ്ഘാടനം നിർവ്വഹിച്ച മീറ്റിൽ ബഹു. കൊല്ലം എം എൽ. എ ശ്രീ. എം മുകേഷ് മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ബി ആർ സി കോഡിനേറ്റിംഗ് ഓഫീസർ ശ്രീ. ജോസഫ് സർ കുട്ടികൾക്ര് ആശംസയറിയിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥി കുമാരി. നന്ദ ആർ നവാഗതർക്ക് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ. ഡി ജയകൃഷ്ണൻ ആധ്യക്ഷം വഹിച്ച യോഗത്തിൽ പൂർവ്വവിദ്യാർത്ഥി കുമാരി. സ്നേഹ ഇഗ്നേഷ്യസ് , സ്റ്റാഫ് സെക്രട്ടറി ശ്രീമതി. അനിത ടീച്ചർ, ശ്രീമതി. സിനി ടീച്ചർ, പി ടി എ ഭാരവാഹി ശ്രീമതി. പൂർണ്ണിമ എന്നിവർ ആശംസയറിയിച്ചു. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി കുമാരി. ശ്രേയജോസ് കോവിഡ് കരുതൽഗാനത്തിന് ചുവടുകൾ വച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥി കുമാരി. പൂജ മനോഹരമായ ഗാനം അവതരിപ്പുച്ചു. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി കുമാരി. ശിവ എസ് ഗിറ്റാറിന്റെ സംഹീതസൗന്ദര്യത്തിലേയ്ക്ക് എല്ലാവരേയും പിചിച്ചിരുത്തി. അങ്ങനെ എല്ലാ വിധത്തിലും വളരെ വർണ്ണാഭമായിതീർന്ന പരിപാടിയ്ക്ക് എസ് ആർ ജി കൺവീനർ ശ്രീമതി. നസീറ ടീച്ചർ കൃതജ്ഞത അറിയിച്ചു.
പ്രവേശനോത്സവം
കോവിഡ് കാലമാണെങ്കിലും കുട്ടികളുടെ വരവിനായി എല്ലാവരും ഒരുങ്ങി. ഇത്രയുംനാൾ പുറംലോകവുമായി അധികം ബന്ധമില്ലാതെ വീട്ടിലിരുന്ന് മാനസികമായ വീർപ്പുമുട്ടലിൽ നിന്നും അവർക്കൊരു വിടുതൽലായിരുന്നു അവശ്യം. ഒരു മുന്നൊരുക്കവുമില്ലെങ്കിലും തങ്ങളുടെ കൂട്ടുകാർക്ക് മുന്നിൽ അവർ ആടിപാടാൻ മത്സരമായിരുന്നു. അതോടൊപ്പം ഓരോ ദിന൪ചരണങ്ങളും തങ്ങളും കൂട്ടുകാരും ഓൺലൈനായി നടത്തിയതൊക്കെ അമൂല്. നിധികളായി സൂക്ഷിച്ചിട്ടുണ്ടെന്നും അവയെല്ലാം വീഡിയോ രൂപത്തിൽ കണ്ടപ്പോൾ മനസ്സിലായി.
നേച്ചർക്ലബ്ബ് പ്രവർത്തനങ്ങൾ
കോവിഡ് കാലമാണെങ്കിലും കുട്ടികളുടെ വരവായതോടെ തണുത്ത് കിടന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം ഒന്ന് ഉഷാറാകാൻ തുടങ്ങി. കുട്ടികൾ വരുന്നു എന്ന് കേട്ടപ്പോൾ, അവർക്കായ് സ്ക്കൂൾ ഒരുക്കിക്കഴിഞ്ഞപ്പോഴാണ് ഉച്ചഭക്ഷണവും സുരക്ഷിതമായിടത്തുനിന്നു തന്നെ നൽകാമെന്ന് ചിന്തിച്ചത്. അങ്ങനെ മണ്ണ് ഉഴുതുമറിച്ച്, മുന്തിയയിനം പച്ചക്കറിത്തൈകൾകതന്നെ വാങ്ങി നട്ട് നനച്ച് വളർത്തി. ഇപ്പോൾ നല്ലരീതിയിൽ വിളവെടുക്കാൻ സാധിക്കുന്നു. ഇപ്പോഴവർക്ക് ഭക്ഷണം നൽകുന്നില്ലെങ്കിലും അവർക്കായ് നട്ടത് അവർക്കൊരു കരുതൽ ധനമായി ഈ കൃഷിയിലൂടെ കണ്ടെത്തുന്നു.
മേളകൾ
കരുതൽ തലം
കൗൺസെല്ലിംഗ് അദ്ധ്യാപിക ശ്രീമതി മിനി ആറിന്റെ നേതൃത്വത്തിൽ അവസരോചിതമായ ഇടപെടീൽ നിരന്തരം ഉണ്ടാകുന്നുണ്ട്. ഈ കോവിഡ് പ്രതിസന്ധിയിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനകരമായ ഇടപെടീൽ ഉണ്ടായിട്ടുണ്ട്. അവ ഈ ചിത്രശാലയിൽ നിന്നും വായിച്ചറിയാവുന്നതാണ്.
ഒരുക്കം
ഒന്നരവർഷക്കാലത്തെ അടച്ചിടീൽ കഴിഞ്ഞ് കുട്ടികളെ വരവേല്ക്കാനായി ക്ലാസ്സ്മുറികളും, വരാന്തയും പൂന്തോട്ടവും പരിസരവും ഒരുക്കുന്ന തിരക്കിലാണ് അദ്ധ്യാപകർ