ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കംപ്യൂട്ടർ ലാബ് - 1

6 ഡെസ്ക്ടോപ്പുകളും 20 ലാപടോപ്പുകളും കൊണ്ട് ഞങ്ങളുടെ ലാബ് സുസജ്ജമാക്കിയിരിക്കുന്നു. കോർപ്പറേഷനിൽ നിന്നും 3 ഡെസ്ക്ടോപ്പുകളും കൈറ്റിൽ നിന്നും 4 ലാപടോപ്പുകളും ലഭ്യമായതോടെയാണ് ലാബ് ഈവിധം വിപുലീകരിക്കാൻ കഴിഞ്ഞത്. എല്ലാ ക്ലാസ്സിന്റെയും പ്രാക്റ്റിക്കൽ പീരീഡുകൾ നന്നായി വിനിയോഗം ചെയ്യാൻ കഴിയുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറുകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ലഭ്യമാക്കുന്നുണ്ട്. ലാബ് കൈകാര്യം ചെയ്യുന്നതിന് എസ്.ഐ.ടി.സി ശ്രീമതി അന്നമ്മ എം റജീസ് ജോയിന്റ് എസ്.ഐ.ടി.സി ശ്രീമതി എഫ് ജാസ്മിൻ എന്നിവരുടെ പൂർണ്ണ പിന്തുണയും സഹായവും എപ്പോഴും ലഭ്യമാണ്.



















സ്ക്ക‍ൂൾ ലൈബ്രറി

3000ത്തിലധികം നല്ല പുസ്തകശേഖരങ്ങളുമായി സ്ക്ക‍ൂൾലൈബ്രറി നസീറടീച്ചറിന്റെ മേൽനോട്ടത്തിൽ വളരെ മികച്ചരീതിയിൽ പ്രവർത്തിക്കുന്നു. കോവിഡ് മൂലം സ്ക്കൂൾ അടഞ്ഞുകിടന്ന അവസരത്തിലും ലൈബ്രറി പ്രവർത്തനസജ്ജമായിരുന്നു. ഓരോ ക്ലാസ്സ് ടീച്ചർമാർക്ക് ചുമതല നൽകിക്കൊണ്ട് പ്രവർത്തനം സുഗമമായി നടക്കുന്നു.




ഹൈടെക് ക്ലാസ്സ് മുറികൾ - 7

പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിന്റെ ഭാഗമായി പൊതുവിദ്യാലങ്ങൾ ഹൈടെക് ആക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി മൂന്നു ഘട്ടങ്ങളിലായി ആറ് ക്ലാസ്സ് റൂമുകൾക്കായുള്ള ഉപകരണങ്ങൾ കൈറ്റിന്റെ പൂർണ്ണ സഹകരണത്തോടെ ലഭ്യമായി. സ്ക്കൂൾ പ്രവേശനോത്സവദിവസം തന്നെ ഹൈടെക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം 2017 - 2018 അധ്യയന വർഷത്തിലെ സ്ക്കൂൾ മികവുകളുടെ വീഡിയോ പ്രദർശനം സ്വിച്ച് ഓൺ ചെയ്ത് ശ്രീ.മുകേഷ് എൺ എൽ എ നിർവ്വഹിച്ചു. ഇന്നും നല്ലരീതിയിൽ ഹൈടെക് ക്ലാസ്സ്മുറികൾ നന്നായി വിനിയോഗിക്കാൻ കഴിയുന്നുണ്ട്.




ഓപ്പൺ എയർ ഓഡിറ്റോറിയം - 1

2016 - 2017 ബഹു. മുകേഷ് അവർകളുടെ എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം 2018 ൽ പൂർത്തീകരിക്കുകയും 2019 ലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ശ്രീ. മുകേഷ് എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.



പാചകപ്പുുര

നല്ല വൃത്തിയുള്ള പാചകപ്പുരയാണ് സ്കൂളിന് ഉള്ളത്.പൂർണ്ണമായും ഗ്യാസ് ഉപയോഗിച്ചാണ് പാചകം നടന്നു വരുന്നത് .ശുചിത്വം ഉറപ്പാക്കാനായി പച്ചക്കറികളും മറ്റു ധാന്യങ്ങളുമൊക്കെ മഞ്ഞൾപ്പൊടി ,വിനാഗിരി ,വാളൻപുളി മുതലായവ ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉപയോഗിക്കുന്നു . പോഷക സമൃദ്ധവും വൈവിധ്യമാർന്നതുമായ ഉച്ചഭക്ഷണം ശുചിത്വം ഉറപ്പാക്കി നൽകുവാൻ പി ടി എ ,എസ്എം സി ,അധ്യാപകർ മുതലായവരുടെ കൂട്ടായ സഹകരണം ഉറപ്പാക്കുന്നു .പച്ചക്കറി അരിയുന്നതിന്റെ വേസ്റ്റ് ,കഞ്ഞിവെള്ളം മുതലായവ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുകയും ബയോഗ്യാസ് ഉൽപ്പാദനം നടത്തി വേസ്റ്റ് മാനേജ്‌മന്റ് പരിപൂർണ്ണമായും പാലിക്കപ്പെടുന്നുഎന്ന് ഉറപ്പാക്കുന്നു .തിളപ്പിച്ചാറിയ വെള്ളം ഭക്ഷണശാലയിൽ നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .