ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ചരിത്രം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു ആദ്യകാലങ്ങളിൽ പ്രവേശനം.പെൺകുട്ടികളെ മുഖ്യധാരയിലേയ്ക്ക് ഉയർത്താനും സ്ത്രീപുരോഗമനവും ലക്ഷ്യം വച്ചുകൊണ്ടാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.ആദ്യമായി എസ്. എസ്. എൽ. സി മുതൽ പത്ത് വരെ അദ്ധ്യയനം നടത്തി ബാല്യദശ പിന്നിടുമ്പോൾ രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികളുമായി പൊതു വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രബിന്ദുവായി മാറിയിരുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ അനേകം വ്യക്തികൾ ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ മേയറായ ശ്രീമതി സബിതാബീഗം ഈ സ്കുളിലെ പൂർവ വീദ്യാർഥിയാണ്.പ്രൈമറി തലം മുതൽ ഹൈസ്ക്കൂൾ തലം വരെ പത്ത് വീതം ഡിവിഷനുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥിനികൾ ഓരോ കൊല്ലവും പഠനം പൂർത്തിയാക്കിയിരുന്നു.എന്നാൽ പിന്നീട് പ്രൈമറി തലം വേർതിരിക്കപ്പെടുകയും ഹൈസ്ക്കുൾ വിഭാഗം മാത്രമായി തുടരുകയും ചെയ്യുന്നു.കൊല്ലം നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളാണ് ഇവിടത്തെ വിദ്യാർത്ഥിനികൾ. സ്ഥലപരിമിതിയും കുട്ടികളുടെ ബാഹുല്യവും നിമിത്തം വർഷങ്ങൾക്കു ശേഷം എൽ. പി. യു. പി. വിഭാഗങ്ങൾ മാറ്റി കൊല്ലം സബ് ജയിലിനടുത്തായി ഠൗൺ യു. പി. സ്ക്കൂൾ ആരംഭിച്ചു.തുടർന്ന് ഗവ. മോഡൽ.എച്ച്. എസ്.ഫോർ ഗേൾസ് എന്ന പേരോടുകൂടി അധ്യയനം തുടങ്ങി.1949 ൽ ഹൈസ്ക്കൂളിലെ ആദ്യത്തെ പത്താം ക്ലാസ്സ് ബാച്ച് പുറത്തിറങ്ങി. പിന്നീടുള്ള കാലയളവിൽ വികച്ച നേട്ടവുമായി പ്രഗൽഭമതികളെയും വാർത്തെടുത്ത് ദേശിംഗനാടിന്റെ തിലകക്കുറിയായി മാറി. അൻപത്തിരണ്ടോളം ഡിവിഷനുകൾ, എൺപതിൽപരം ടീച്ചേഴ്സ്, പരിമിതമായ സ്ഥലത്ത് നിറയെ ഓലമേഞ്ഞ ക്ലാസ്സ്മുറികളായിരുന്നു.പിന്നീട് മാറ്റങ്ങൾ വന്നപ്പോൾ ഗവ. മോഡൽ ഗേൾസ് സ്ക്കൂളിനും മാറ്റങ്ങൾ ഉണ്ടായി.ഓലമേഞ്ഞ കൂരകൾക്ക് പകരം കോൺക്രീറ്റ് കെട്ടിടം, ഓടിട്ട കെട്ടിടം എന്നിവ വന്നു.സാമൂഹിക പരിതസ്ഥിതിയിലും മാറ്റങ്ങൾ കാണാൻ തുടങ്ങി. എയ്ഡഡ്, അൺഎയ്ഡഡ്, സി ബി എസ് സി, ഐ സി എസ് സി സ്ക്കൂളുകളുടെ കടന്നു കയറ്റം ഈ സ്ക്കൂളിന് തിക്താനുഭവമായി. 2001 കാലയളവിൽ ഡിവിഷൻ ഫാൾവന്ന് സ്ക്കൂൾ അടച്ച്പൂട്ടൽ ഭീഷണിയിലെത്തി. എന്നാൽ 2008 ഓടെ ഉണർവ്വിന്റെ അലകൾ ഈ സ്ക്കൂളിലുണ്ടായി. മികച്ച ഗ്രേഡിൽ എത്തുന്ന വിദ്യാർഥികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ക്കൂളിലേയ്ക്ക് കുട്ടികളുടെ എണ്ണം വർദ്ധിച്ചു. അർപ്പണമനോഭാവമുള്ള അദ്ധ്യാപകരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ ഈ സ്ക്കൂളിനെ മികവിന്റെ പാതയിലേയ്ക്ക് ഉയർത്തിയിരിക്കുന്നു.