"പൂക്കോം മുസ്ലിം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NEERAJRAJM (സംവാദം | സംഭാവനകൾ) |
NEERAJRAJM (സംവാദം | സംഭാവനകൾ) No edit summary |
||
വരി 76: | വരി 76: | ||
== '''ഓൺലൈൻ പഠനം''' == | == '''ഓൺലൈൻ പഠനം''' == | ||
കോവിഡ് മഹാമാരി ലോകത്തു നാശം വിതച്ചു തുടങ്ങിയിട്ട് ഏകദേശം ഒന്നര വര്ഷം പിന്നിടുന്നു. അപ്രതീക്ഷിതമായി വന്ന അടച്ചുപൂട്ടലുകൾ എല്ലാവരെയും ദുരിതത്തിലാക്കി. മുതിർന്നവരേക്കാൾ ബുദ്ധിമുട്ടാണ് കുട്ടികൾക്ക് ഉണ്ടായത്. വിദ്യാലയങ്ങളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികൾക്ക് ലോക്ഡൗൺ ഒരു അപ്രതീക്ഷിത പ്രഹരമാണ്. മാർച്ചിലെ വർഷ പരീക്ഷയും കഴിഞ്ഞ് രക്ഷിതാക്കളോടൊപ്പം ബന്ധുവീട് സന്ദർശനവും വിനോദയാത്രയും കൂട്ടുകാരോടൊത്ത് വിനോദവുമെല്ലാം പ്രതീക്ഷിച്ച കുട്ടികളെയാണ് നമ്മൾ കഴിഞ്ഞ ഒന്നര വർഷമായി വീട്ടിൽ തന്നെ ഇരുത്തിയിരിക്കുന്നത്. | |||
ലോക്ഡൗണും ഓൺലൈൻ ക്ലാസുകളും കുട്ടികൾ എങ്ങനെ സ്വീകരിച്ചുവെന്നതും, സ്വന്തം വീടുകളിൽ കഴിയുന്ന അവർക്ക് മാനസിക സന്തോഷം ലഭിക്കുന്നുണ്ടോ എന്നതും ചിന്തിക്കേണ്ട ഒരു വസ്തുത തന്നെയാണ്. കോവിഡ് കാലമായതോടെ കുട്ടികളുടെ ജീവിത രീതിയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളുണ്ടായെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കളിക്കാനായി പുറത്തിറങ്ങാൻ പോലും കഴിയായതോടെ കുട്ടികളുടെ നിത്യ ജീവിതത്തിൽ ഡിജിറ്റൽ മീഡിയ ഉപയോഗം വർധിച്ചതായാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. കുട്ടികളുടെ മാനസിക വളർച്ചയും മാനസികാരോഗ്യവും ഉറപ്പുവരുത്തേണ്ടത് ഒരു മാതാപിതാക്കളുടെയും കടമയാണ്. | |||
== നല്ല രീതിയിലുള്ള ആശയവിനിമയം == | |||
കുട്ടികൾ സാധാരണ രീതിയിൽ സ്കൂളുകളിൽ സമപ്രായത്തിലുള്ള കുട്ടികളുമായി കളിച്ചു വളരേണ്ട പ്രായമാണ്. അത് അവരുടെ ബുദ്ധി വികാസത്തിനും മാനസികമായ വളർച്ചയ്ക്കും സഹായിച്ചിരുന്നു. പെട്ടന്ന് വീട്ടിൽ അടച്ചിരിക്കേണ്ടി വരുമ്പോൾ മാതാപിതാക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അവരെ സഹായിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ പെരുമാറ്റമാണ് വേണ്ടത്. കോവിഡ് കാലത്തു മിക്കവർക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്, അതുമൂലം സാമ്പത്തികമായും മാനസികമായും ഒരുപാടു പ്രശ്നങ്ങൾ മാതാപിതാക്കളെ അലട്ടുന്നുണ്ടാവാം, പക്ഷെ അതൊന്നും കുട്ടികളോട് ഉള്ള ദേഷ്യമായി മാറരുത്. ചിലർ ഉച്ചത്തിൽ ദേഷ്യപെടുക, പ്രത്യേക കാരണമൊന്നുമില്ലാതെ തല്ലുക ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്. ഓർക്കുക ഒരു കാലഘട്ടം വരെ കുട്ടികൾ മാതൃകയാക്കുന്നത് അവരുടെ മാതാപിതാക്കളെ തന്നെയാണ്. | |||
== വീടുകളിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുക == | |||
സ്‌കൂളുകളിലെ അന്തരീക്ഷവും വീട്ടിലെ അന്തരീക്ഷവും തമ്മിൽ ഒരുപാടു വ്യത്യാസങ്ങളുണ്ട് . സ്‌കൂളുകളിൽ കളിച്ചും ചിരിച്ചും പഠിച്ചും നല്ല മാനസികോല്ലാസം കുട്ടികൾക്ക് ലഭിച്ചിരുന്നു. എന്നാൽ വീട്ടിലേക്കു മാറിയപ്പോൾ അത് നഷ്ടപെട്ടിട്ടുണ്ട്. ജോലിയുള്ള മാതാപിതാക്കളും, ഒരു കുട്ടി മാത്രമുള്ളയിടത്തും, ഫ്ലാറ്റുകളിൽ ഒക്കെ താമസിക്കുന്നവരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. മാതാപിതാക്കൾ എത്ര വലിയ തിരക്കാണെങ്കിലും കുട്ടികളുമായി കുറച്ചു സമയം ചിലവഴിക്കുക. അവരുടെ കൂടെ കളികളിൽ ഏർപ്പെടുക, പുതിയ കാര്യങ്ങൾ പഠിക്കാൻ സഹായിക്കുക തുടങ്ങി അവരെ ആക്റ്റീവ് ആയി നിർത്തുന്ന കാര്യങ്ങൾ ചെയ്യുക. | |||
== മൊബൈൽ ഫോണും ഓൺലൈൻ ക്ലാസ്സും == | |||
മൊബൈൽ ഫോണുകളിൽ നോക്കിയിരുന്നുള്ള തുടർച്ചയായ പഠനം കുട്ടികളിൽ കണ്ണ് വേദന, കണ്ണിലെ ചുവപ്പ്, കാഴ്ച്ചകുറവ്, പിടലി വേദന, മാനസിക സംഘർഷം എന്നിവ ഉണ്ടാക്കുന്നതായി രക്ഷാകർത്താക്കൾ പറയുന്നു. ചില സ്‌കൂളുകളിലെ വിദ്യാർഥികൾ രാവിലെ തുടങ്ങുന്ന പഠനം അർധരാത്രി ആയാലും തീരാത്ത സ്ഥിതിയാണ്. ഓൺലൈൻ ക്ലാസുകളിൽ ഹാജരായി മൊബൈൽഫോണിൽ അധ്യാപകർ അയച്ചുകൊടുക്കുന്ന പാഠഭാഗങ്ങളും നോട്ടുകളും അതിൽ നോക്കിയിരുന്ന് ബുക്കിലേക്ക് പകർത്തിയെഴുതുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ചെറിയ കുട്ടികൾ ഡിജിറ്റൽ മീഡിയ ഉപയോഗം അധ്യയനപരമായ കാര്യങ്ങൾക്കാണെങ്കിൽ അത് അവരുടെ ബുദ്ധി വികാസത്തെ ഗുണകരമായാണ് സ്വാധീനിക്കുക. എന്നാൽ അനാരോഗ്യകരമായ രീതിയിൽ ഡിജിറ്റൽ മീഡിയ ഉപയോഗം കുട്ടികളുടെ ബുദ്ധി വികാസത്തെ പ്രതികൂലമായായിരിക്കും ബാധിക്കുക. ഓൺലൈൻ ക്ലാസിനുവേണ്ടി ദിവസത്തിൻറെ ഭൂരിഭാഗവും ഉപയോഗിക്കുന്നതു മൂലം കുട്ടികളിൽ എ.ഡി.എച്ച്.ഡി, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങിയ അവസ്ഥകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ക്ലാസ് കഴിഞ്ഞ ഉടനെ ഫോൺ കുട്ടികളുടെ കയ്യിൽ നിന്നും വാങ്ങി വയ്ക്കുന്നത് നല്ലതായിരിക്കും. മാതാപിതാക്കൾ അവരുടെ കൂടെയിരുന്നു ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കുക, പഠിച്ച കാര്യങ്ങൾ ചർച്ച ചെയ്യുക. മാതാപിതാക്കളും കുട്ടികളുടെ മുൻപാകെ അമിതമായി മൊബൈൽ ഉപയോഗിക്കാതിരിക്കുക. കഴിവതും പഠനത്തിന് ഇടവേളകൾ കൊടുക്കുക. അവരെ സ്വയം പര്യാപ്ത ആകാനുള്ള ആക്ടിവിറ്റികൾ ചെയ്യിക്കുക. | |||
== ഭക്ഷണ സമയം ക്രമീകരിക്കുക == | |||
സ്‌കൂളിൽ പോയിക്കൊണ്ടിരുന്നപ്പോൾ കുട്ടികൾക്ക് ഒരു ഭക്ഷണ ക്രമം ഉണ്ടായിരുന്നു, രാവിലെ 8 മണിക്ക് കഴിയ്ക്കുക, ഉച്ചയ്ക്ക് ഒരു മണിക്ക് അങ്ങനെ.. എന്നാൽ വീട്ടിൽ ഇരുന്നു തുടങ്ങിയപ്പോൾ അതെല്ലാം മാറി. പല സമയത്തുള്ള ഓൺലൈൻ ക്ലാസുകൾ എല്ലാം കുട്ടികളുടെ ഭക്ഷണ ക്രമത്തെ നല്ല രീതിയിൽ ബാധിക്കുന്നു. ശാരീരികവും മാനസികവുമായ വളർച്ച ഉണ്ടാകുന്ന പ്രായമായതിനാൽ ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുക. പ്രോടീൻ കൂടുതൽ അടങ്ങിയതും, ഇലക്കറികളും ഒക്കെ ഭക്ഷണത്തിൽ കൂടുതലായി ഉൾപെടുത്തുക. | |||
== മനസികോല്ലാസത്തിനുള്ള സാഹചര്യം ഒരുക്കുക == | |||
കൂടുതൽ സമയവും ഡിജിറ്റൽ മീഡിയയുടെ മുന്നിൽ ചെറു പ്രായത്തിൽ തന്നെ ചെലവഴിക്കുന്നത് കൊണ്ട് അവരുടെ മാനസിക വളർച്ച കൃത്യമായി നടക്കില്ല. യഥാർത്ഥ ജീവിതത്തിലെ കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കണമെങ്കിൽ ചുറ്റുപാടും ഉള്ള കാഴ്ചകൾ കാണുകയും നേരിൽ കണ്ടു മനസിലാക്കുകയും തന്നെ വേണം. കുട്ടികളെ ചടഞ്ഞുകൂടി മടി പിടിച്ചു ഇരിക്കാൻ അനുവദിക്കരുത്, കുട്ടികളുമായി ഇടയ്ക്കു പരിസരങ്ങളിൽകൂടി നടക്കാൻ പോകാം, ആളുകളുമായി അകലം പാലിച്ചു സംസാരിക്കാം, കളികളിൽ ഏർപ്പെടാം, വ്യായാമം ചെയ്യിക്കാം, വളർത്തുമൃഗങ്ങളെ മേയ്ച്ചു നടക്കാം, കൃഷികൾ/പൂന്തോട്ടം വളർത്തി പരിപാലിക്കാം, ക്രീയേറ്റീവ് ആയി എന്തെങ്കിലും ഒക്കെ ചെയ്യിക്കാം. | |||
== മാനസിക പ്രശ്‌നങ്ങൾ == | |||
ലോക്ഡൗൺ കാലത്ത് കുട്ടികളിൽ സങ്കടം, നിരാശ, ദേഷ്യം തുടങ്ങിയവ ഉണ്ടാകുന്നതായി രക്ഷാകർത്താക്കൾ പറയുന്നു. പുറത്ത് പോകാൻ കഴിയാതെ വീടിനുള്ളിൽ ഒതുങ്ങി കൂടുന്നതിൻറെ ബുദ്ധിമുട്ടുകളാണ് അവരെ അലട്ടുന്നത്. നേരത്തെ മാനസിക രോഗമോ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നവരോ ആണെങ്കിൽ അവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. എവിടെയെങ്കിലും പോകാൻ സ്വയം തീരുമാനിക്കാൻ കഴിയില്ലെന്ന നിസഹായാവസ്ഥ ഉണ്ടാകുന്നതും മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാണ്. രക്ഷാകർത്താക്കളെ അമിതമായി ആശ്രയിക്കുന്ന മനോഭാവം, ദേഷ്യം, നിസ്സഹകരണം, പേടി, എന്തിൽ നിന്നും ഉൾവലിയുന്ന സ്വഭാവം എന്നിവ അവർ പ്രകടിപ്പിക്കുന്നു. ചില കുട്ടികൾക്ക് ഉറക്കത്തിൽ ബുദ്ധിമുട്ടുകളോ ദു:സ്വപ്നങ്ങളോ കിടക്കയിൽ മൂത്രമൊഴിക്കുന്ന സ്ഥിതിയും ഉണ്ടായേക്കാം. കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകേണ്ട സമയമാണിത്. അവർ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും മനസിലാക്കുകയും വേണം. അവരുമായുള്ള ആശയ വിനിമയങ്ങൾ സുതാര്യമാകണം. കുട്ടികൾ പലപ്പോഴും അവരുടെ വൈകാരിക പ്രകടനങ്ങൾ മുതിർന്നവരിൽ നിന്നാണ് പഠിക്കുന്നത് എന്നതിനാൽ അവരുടെ വിഷമങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാൻ അവസരം ലഭിക്കുന്നത് അവർക്ക് ആശ്വാസം പകരും.ദേഷ്യം, സങ്കടം മുതലായ വികാരങ്ങൾ ശരിയായ രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കണം. പുറത്തിറങ്ങാനോ മറ്റു കുട്ടികളുമായി സംസാരിക്കാനോ അവസരമില്ലാത്ത ഈ സാഹചര്യത്തിൽ ആവശ്യത്തിന് വിശ്രമത്തിനും കളികൾക്കും കുട്ടികൾക്ക് വീട്ടിൽ തന്നെ അവസരം ഒരുക്കുകയും രക്ഷാകർത്താക്കൾ കൂടെ കൂടുകയും വേണം. കോവിഡ് ആയും ബന്ധപ്പെട്ട നെഗറ്റീവ് വാർത്തകൾ കുട്ടികളുടെ മുൻപിൽ വച്ച് പറയാതെ ഇരിക്കുക. കൂടുതൽ മാനസിക പ്രശ്‌നങ്ങൾ കാട്ടുന്ന കുട്ടികളെ സൈക്കോളജിസ്റ്റിനെ കാണിക്കാൻ മടിക്കരുത്. | |||
=='''ഞങ്ങളൊന്ന് മാറി ചിന്തിച്ചു😊'''== | =='''ഞങ്ങളൊന്ന് മാറി ചിന്തിച്ചു😊'''== |
20:55, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിൽ, പാനൂർ മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന പൂക്കോം എന്ന പ്രദേശത്തു കാട്ടിമുക്കിൽ മൂന്നുനിലകളിലായി തലയുയർത്തി നില്കുന്ന ഒരു എയിഡഡ് പ്രൈമറി സ്കൂളാണ് പൂക്കോം മുസ്ലിം എൽ പി സ്കൂൾ. പ്രൈമറി വിഭാഗത്തിൽ 23 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 8 അധ്യാപകരും, അനധ്യാപകരും അടക്കം 50 ഓളം ആളുകൾ ജോലി ചെയ്യുന്ന ഈ സ്ഥാപനം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലും മറ്റു സാംസ്‌കാരിക മേഖലകളിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്...
പൂക്കോം മുസ്ലിം എൽ പി എസ് | |
---|---|
വിലാസം | |
പൂക്കോം പൂക്കോം മുസ്ലിം എൽ പി സ്കൂൾ
, പൂക്കോം പാനൂർ, കണ്ണൂർ, കേരളപാനൂർ പി.ഒ. , 670692 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 30 - 03 - 1925 |
വിവരങ്ങൾ | |
ഫോൺ | 0490 2318001 |
ഇമെയിൽ | pookkommlps14451@gmail.com |
വെബ്‍സൈറ്റ് | www.pookkommlpschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14451 (സമേതം) |
യുഡൈസ് കോഡ് | 32020500607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാനൂർ മുനിസിപ്പാലിറ്റി, |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 325 |
പെൺകുട്ടികൾ | 375 |
ആകെ വിദ്യാർത്ഥികൾ | 700 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സിദ്ധീഖ് കെ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് കോളിപ്പൊയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റാഷിദ അഫ്സൽ |
അവസാനം തിരുത്തിയത് | |
30-01-2022 | NEERAJRAJM |
ചരിത്രം
പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽപി സ്കൂൾ പ്രയാണം തുടങ്ങിയിട്ട് 97ആം വർഷം. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പൂക്കോം പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിലെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യ പെട്ടതാണ്.
ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ Read More>>>>
സാരഥികൾ
-
മുഹമ്മദ് സിദ്ധീഖ് കെ (ഹെഡ്മാസ്റ്റർ)
-
നൗഷാദ് കോളിപ്പൊയിൽ (പി.ടി.എ പ്രസിഡൻറ്)
-
റാഷിദ അഫ്സൽ (എം.പി.ടി.എ)
മാനേജ്മെന്റ്
-
വൈ.എം അബ്ദുല്ലഹാജി (മേനേജർ)
-
വൈ.എം അസ്ലം (സെക്രട്ടറി മാനേജിങ് കമ്മിറ്റി)
-
മുഹമ്മദ് ഹാജി കെ.വി ( പ്രസിഡൻറ് മാനേജ്മെൻറ് കമ്മിറ്റി)
-
അബ്ദുള്ള എൻ (ട്രഷറർ)
പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്‌ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. കേരള മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി.
ഭൗതികസൗകര്യങ്ങൾ
പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്.
പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ അദ്ധ്യാപകർ
ഓൺലൈൻ പഠനം
കോവിഡ് മഹാമാരി ലോകത്തു നാശം വിതച്ചു തുടങ്ങിയിട്ട് ഏകദേശം ഒന്നര വര്ഷം പിന്നിടുന്നു. അപ്രതീക്ഷിതമായി വന്ന അടച്ചുപൂട്ടലുകൾ എല്ലാവരെയും ദുരിതത്തിലാക്കി. മുതിർന്നവരേക്കാൾ ബുദ്ധിമുട്ടാണ് കുട്ടികൾക്ക് ഉണ്ടായത്. വിദ്യാലയങ്ങളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികൾക്ക് ലോക്ഡൗൺ ഒരു അപ്രതീക്ഷിത പ്രഹരമാണ്. മാർച്ചിലെ വർഷ പരീക്ഷയും കഴിഞ്ഞ് രക്ഷിതാക്കളോടൊപ്പം ബന്ധുവീട് സന്ദർശനവും വിനോദയാത്രയും കൂട്ടുകാരോടൊത്ത് വിനോദവുമെല്ലാം പ്രതീക്ഷിച്ച കുട്ടികളെയാണ് നമ്മൾ കഴിഞ്ഞ ഒന്നര വർഷമായി വീട്ടിൽ തന്നെ ഇരുത്തിയിരിക്കുന്നത്.
ലോക്ഡൗണും ഓൺലൈൻ ക്ലാസുകളും കുട്ടികൾ എങ്ങനെ സ്വീകരിച്ചുവെന്നതും, സ്വന്തം വീടുകളിൽ കഴിയുന്ന അവർക്ക് മാനസിക സന്തോഷം ലഭിക്കുന്നുണ്ടോ എന്നതും ചിന്തിക്കേണ്ട ഒരു വസ്തുത തന്നെയാണ്. കോവിഡ് കാലമായതോടെ കുട്ടികളുടെ ജീവിത രീതിയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളുണ്ടായെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കളിക്കാനായി പുറത്തിറങ്ങാൻ പോലും കഴിയായതോടെ കുട്ടികളുടെ നിത്യ ജീവിതത്തിൽ ഡിജിറ്റൽ മീഡിയ ഉപയോഗം വർധിച്ചതായാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. കുട്ടികളുടെ മാനസിക വളർച്ചയും മാനസികാരോഗ്യവും ഉറപ്പുവരുത്തേണ്ടത് ഒരു മാതാപിതാക്കളുടെയും കടമയാണ്.
നല്ല രീതിയിലുള്ള ആശയവിനിമയം
കുട്ടികൾ സാധാരണ രീതിയിൽ സ്കൂളുകളിൽ സമപ്രായത്തിലുള്ള കുട്ടികളുമായി കളിച്ചു വളരേണ്ട പ്രായമാണ്. അത് അവരുടെ ബുദ്ധി വികാസത്തിനും മാനസികമായ വളർച്ചയ്ക്കും സഹായിച്ചിരുന്നു. പെട്ടന്ന് വീട്ടിൽ അടച്ചിരിക്കേണ്ടി വരുമ്പോൾ മാതാപിതാക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അവരെ സഹായിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ പെരുമാറ്റമാണ് വേണ്ടത്. കോവിഡ് കാലത്തു മിക്കവർക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്, അതുമൂലം സാമ്പത്തികമായും മാനസികമായും ഒരുപാടു പ്രശ്നങ്ങൾ മാതാപിതാക്കളെ അലട്ടുന്നുണ്ടാവാം, പക്ഷെ അതൊന്നും കുട്ടികളോട് ഉള്ള ദേഷ്യമായി മാറരുത്. ചിലർ ഉച്ചത്തിൽ ദേഷ്യപെടുക, പ്രത്യേക കാരണമൊന്നുമില്ലാതെ തല്ലുക ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്. ഓർക്കുക ഒരു കാലഘട്ടം വരെ കുട്ടികൾ മാതൃകയാക്കുന്നത് അവരുടെ മാതാപിതാക്കളെ തന്നെയാണ്.
വീടുകളിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുക
സ്‌കൂളുകളിലെ അന്തരീക്ഷവും വീട്ടിലെ അന്തരീക്ഷവും തമ്മിൽ ഒരുപാടു വ്യത്യാസങ്ങളുണ്ട് . സ്‌കൂളുകളിൽ കളിച്ചും ചിരിച്ചും പഠിച്ചും നല്ല മാനസികോല്ലാസം കുട്ടികൾക്ക് ലഭിച്ചിരുന്നു. എന്നാൽ വീട്ടിലേക്കു മാറിയപ്പോൾ അത് നഷ്ടപെട്ടിട്ടുണ്ട്. ജോലിയുള്ള മാതാപിതാക്കളും, ഒരു കുട്ടി മാത്രമുള്ളയിടത്തും, ഫ്ലാറ്റുകളിൽ ഒക്കെ താമസിക്കുന്നവരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. മാതാപിതാക്കൾ എത്ര വലിയ തിരക്കാണെങ്കിലും കുട്ടികളുമായി കുറച്ചു സമയം ചിലവഴിക്കുക. അവരുടെ കൂടെ കളികളിൽ ഏർപ്പെടുക, പുതിയ കാര്യങ്ങൾ പഠിക്കാൻ സഹായിക്കുക തുടങ്ങി അവരെ ആക്റ്റീവ് ആയി നിർത്തുന്ന കാര്യങ്ങൾ ചെയ്യുക.
മൊബൈൽ ഫോണും ഓൺലൈൻ ക്ലാസ്സും
മൊബൈൽ ഫോണുകളിൽ നോക്കിയിരുന്നുള്ള തുടർച്ചയായ പഠനം കുട്ടികളിൽ കണ്ണ് വേദന, കണ്ണിലെ ചുവപ്പ്, കാഴ്ച്ചകുറവ്, പിടലി വേദന, മാനസിക സംഘർഷം എന്നിവ ഉണ്ടാക്കുന്നതായി രക്ഷാകർത്താക്കൾ പറയുന്നു. ചില സ്‌കൂളുകളിലെ വിദ്യാർഥികൾ രാവിലെ തുടങ്ങുന്ന പഠനം അർധരാത്രി ആയാലും തീരാത്ത സ്ഥിതിയാണ്. ഓൺലൈൻ ക്ലാസുകളിൽ ഹാജരായി മൊബൈൽഫോണിൽ അധ്യാപകർ അയച്ചുകൊടുക്കുന്ന പാഠഭാഗങ്ങളും നോട്ടുകളും അതിൽ നോക്കിയിരുന്ന് ബുക്കിലേക്ക് പകർത്തിയെഴുതുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ചെറിയ കുട്ടികൾ ഡിജിറ്റൽ മീഡിയ ഉപയോഗം അധ്യയനപരമായ കാര്യങ്ങൾക്കാണെങ്കിൽ അത് അവരുടെ ബുദ്ധി വികാസത്തെ ഗുണകരമായാണ് സ്വാധീനിക്കുക. എന്നാൽ അനാരോഗ്യകരമായ രീതിയിൽ ഡിജിറ്റൽ മീഡിയ ഉപയോഗം കുട്ടികളുടെ ബുദ്ധി വികാസത്തെ പ്രതികൂലമായായിരിക്കും ബാധിക്കുക. ഓൺലൈൻ ക്ലാസിനുവേണ്ടി ദിവസത്തിൻറെ ഭൂരിഭാഗവും ഉപയോഗിക്കുന്നതു മൂലം കുട്ടികളിൽ എ.ഡി.എച്ച്.ഡി, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങിയ അവസ്ഥകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ക്ലാസ് കഴിഞ്ഞ ഉടനെ ഫോൺ കുട്ടികളുടെ കയ്യിൽ നിന്നും വാങ്ങി വയ്ക്കുന്നത് നല്ലതായിരിക്കും. മാതാപിതാക്കൾ അവരുടെ കൂടെയിരുന്നു ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കുക, പഠിച്ച കാര്യങ്ങൾ ചർച്ച ചെയ്യുക. മാതാപിതാക്കളും കുട്ടികളുടെ മുൻപാകെ അമിതമായി മൊബൈൽ ഉപയോഗിക്കാതിരിക്കുക. കഴിവതും പഠനത്തിന് ഇടവേളകൾ കൊടുക്കുക. അവരെ സ്വയം പര്യാപ്ത ആകാനുള്ള ആക്ടിവിറ്റികൾ ചെയ്യിക്കുക.
ഭക്ഷണ സമയം ക്രമീകരിക്കുക
സ്‌കൂളിൽ പോയിക്കൊണ്ടിരുന്നപ്പോൾ കുട്ടികൾക്ക് ഒരു ഭക്ഷണ ക്രമം ഉണ്ടായിരുന്നു, രാവിലെ 8 മണിക്ക് കഴിയ്ക്കുക, ഉച്ചയ്ക്ക് ഒരു മണിക്ക് അങ്ങനെ.. എന്നാൽ വീട്ടിൽ ഇരുന്നു തുടങ്ങിയപ്പോൾ അതെല്ലാം മാറി. പല സമയത്തുള്ള ഓൺലൈൻ ക്ലാസുകൾ എല്ലാം കുട്ടികളുടെ ഭക്ഷണ ക്രമത്തെ നല്ല രീതിയിൽ ബാധിക്കുന്നു. ശാരീരികവും മാനസികവുമായ വളർച്ച ഉണ്ടാകുന്ന പ്രായമായതിനാൽ ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുക. പ്രോടീൻ കൂടുതൽ അടങ്ങിയതും, ഇലക്കറികളും ഒക്കെ ഭക്ഷണത്തിൽ കൂടുതലായി ഉൾപെടുത്തുക.
മനസികോല്ലാസത്തിനുള്ള സാഹചര്യം ഒരുക്കുക
കൂടുതൽ സമയവും ഡിജിറ്റൽ മീഡിയയുടെ മുന്നിൽ ചെറു പ്രായത്തിൽ തന്നെ ചെലവഴിക്കുന്നത് കൊണ്ട് അവരുടെ മാനസിക വളർച്ച കൃത്യമായി നടക്കില്ല. യഥാർത്ഥ ജീവിതത്തിലെ കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കണമെങ്കിൽ ചുറ്റുപാടും ഉള്ള കാഴ്ചകൾ കാണുകയും നേരിൽ കണ്ടു മനസിലാക്കുകയും തന്നെ വേണം. കുട്ടികളെ ചടഞ്ഞുകൂടി മടി പിടിച്ചു ഇരിക്കാൻ അനുവദിക്കരുത്, കുട്ടികളുമായി ഇടയ്ക്കു പരിസരങ്ങളിൽകൂടി നടക്കാൻ പോകാം, ആളുകളുമായി അകലം പാലിച്ചു സംസാരിക്കാം, കളികളിൽ ഏർപ്പെടാം, വ്യായാമം ചെയ്യിക്കാം, വളർത്തുമൃഗങ്ങളെ മേയ്ച്ചു നടക്കാം, കൃഷികൾ/പൂന്തോട്ടം വളർത്തി പരിപാലിക്കാം, ക്രീയേറ്റീവ് ആയി എന്തെങ്കിലും ഒക്കെ ചെയ്യിക്കാം.
മാനസിക പ്രശ്‌നങ്ങൾ
ലോക്ഡൗൺ കാലത്ത് കുട്ടികളിൽ സങ്കടം, നിരാശ, ദേഷ്യം തുടങ്ങിയവ ഉണ്ടാകുന്നതായി രക്ഷാകർത്താക്കൾ പറയുന്നു. പുറത്ത് പോകാൻ കഴിയാതെ വീടിനുള്ളിൽ ഒതുങ്ങി കൂടുന്നതിൻറെ ബുദ്ധിമുട്ടുകളാണ് അവരെ അലട്ടുന്നത്. നേരത്തെ മാനസിക രോഗമോ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നവരോ ആണെങ്കിൽ അവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. എവിടെയെങ്കിലും പോകാൻ സ്വയം തീരുമാനിക്കാൻ കഴിയില്ലെന്ന നിസഹായാവസ്ഥ ഉണ്ടാകുന്നതും മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാണ്. രക്ഷാകർത്താക്കളെ അമിതമായി ആശ്രയിക്കുന്ന മനോഭാവം, ദേഷ്യം, നിസ്സഹകരണം, പേടി, എന്തിൽ നിന്നും ഉൾവലിയുന്ന സ്വഭാവം എന്നിവ അവർ പ്രകടിപ്പിക്കുന്നു. ചില കുട്ടികൾക്ക് ഉറക്കത്തിൽ ബുദ്ധിമുട്ടുകളോ ദു:സ്വപ്നങ്ങളോ കിടക്കയിൽ മൂത്രമൊഴിക്കുന്ന സ്ഥിതിയും ഉണ്ടായേക്കാം. കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകേണ്ട സമയമാണിത്. അവർ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും മനസിലാക്കുകയും വേണം. അവരുമായുള്ള ആശയ വിനിമയങ്ങൾ സുതാര്യമാകണം. കുട്ടികൾ പലപ്പോഴും അവരുടെ വൈകാരിക പ്രകടനങ്ങൾ മുതിർന്നവരിൽ നിന്നാണ് പഠിക്കുന്നത് എന്നതിനാൽ അവരുടെ വിഷമങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാൻ അവസരം ലഭിക്കുന്നത് അവർക്ക് ആശ്വാസം പകരും.ദേഷ്യം, സങ്കടം മുതലായ വികാരങ്ങൾ ശരിയായ രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കണം. പുറത്തിറങ്ങാനോ മറ്റു കുട്ടികളുമായി സംസാരിക്കാനോ അവസരമില്ലാത്ത ഈ സാഹചര്യത്തിൽ ആവശ്യത്തിന് വിശ്രമത്തിനും കളികൾക്കും കുട്ടികൾക്ക് വീട്ടിൽ തന്നെ അവസരം ഒരുക്കുകയും രക്ഷാകർത്താക്കൾ കൂടെ കൂടുകയും വേണം. കോവിഡ് ആയും ബന്ധപ്പെട്ട നെഗറ്റീവ് വാർത്തകൾ കുട്ടികളുടെ മുൻപിൽ വച്ച് പറയാതെ ഇരിക്കുക. കൂടുതൽ മാനസിക പ്രശ്‌നങ്ങൾ കാട്ടുന്ന കുട്ടികളെ സൈക്കോളജിസ്റ്റിനെ കാണിക്കാൻ മടിക്കരുത്.
ഞങ്ങളൊന്ന് മാറി ചിന്തിച്ചു😊
-
മികച്ച ലാബ് സംവിധാനം
-
പാചകപ്പുര
-
സ്മാർട്ട് ക്ലാസ്സ് റൂം
-
മികച്ച യാത്ര സൗകര്യം
ചിത്രങ്ങളിലൂടെ പി.എം.എൽ.പി.എസ്
-
-
-
-
ക്ലാസ്സിൽ ഒരു സദ്യ
-
ഓർമ്മയിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ
-
-
-
-
ഞങ്ങൾ അഭിമാനിക്കുന്നു നിങ്ങളിലൂടെ
പൂർവവിദ്യാർത്ഥികളിൽ ചിലർ
വഴികാട്ടി
- കണ്ണൂർ ജില്ല ദേശീയപാത 66 നിന്നും കുഞ്ഞിപ്പള്ളി വഴി മേക്കുന്ന് പാനൂർ റോഡിൽ പൂക്കോം പ്രദേശത്ത് കാട്ടിമുക്കിന് സമീപം സ്ഥിതി ചെയ്യുന്നു.(10.3 km)
- കൂത്തുപറമ്പ് നിന്നും പൂക്കോം ഭാഗത്തേക്ക് (11.2km), കാട്ടിമുക്കിനു സമീപം.
- പാനൂരിൽ നിന്ന് 1.2 കിലോമീറ്റർ കാട്ടിമുക്കിന് സമീപം.
- തലശ്ശേരി വഴി പൂക്കോം പാനൂർ റോഡ്(10.7 km).
- തലശ്ശേരി വഴി പാനൂർ പൂക്കോം റോഡ് (12.5km).
{{#multimaps: |zoom=16 |11.747220132203529, 75.57485306864328}}