"ജി യു പി എസ് അഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 97: | വരി 97: | ||
# <big>ഡിജിറ്റൽ ടെക്നോളജി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ് റൂം പ്രവർത്തനങ്ങൾ</big> | # <big>ഡിജിറ്റൽ ടെക്നോളജി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ് റൂം പ്രവർത്തനങ്ങൾ</big> | ||
# <big>വിവിധ ഭാഷകളിൽ അസംബ്ലി (മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക് ) [[ജി യു പി എസ് അഴിക്കോട്/പ്രവർത്തനങ്ങൾ|(കൂടുതൽ വായിക്കുക....)]]</big> | # <big>വിവിധ ഭാഷകളിൽ അസംബ്ലി (മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക് ) [[ജി യു പി എസ് അഴിക്കോട്/പ്രവർത്തനങ്ങൾ|(കൂടുതൽ വായിക്കുക....)]]</big> | ||
*[[{{PAGENAME}}/നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച]] | ||
19:45, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് അഴിക്കോട് | |
---|---|
വിലാസം | |
അഴീക്കോട് അഴീക്കോട് , അഴീക്കോട് പി.ഒ. , 680666 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0480 2815155 |
ഇമെയിൽ | gupsazhikode12@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23448 (സമേതം) |
യുഡൈസ് കോഡ് | 32070600125 |
വിക്കിഡാറ്റ | Q64091244 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | എറിയാട് ഗ്രാമപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 236 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി. എ. നൗഷാദ് |
പി.ടി.എ. പ്രസിഡണ്ട് | പി.എ. മുഹമ്മദ് റാഫി |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ സൈഫുദ്ധീൻ |
അവസാനം തിരുത്തിയത് | |
29-01-2022 | GUPS AZHIKODE |
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ അഴീക്കോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് അഴീക്കോട്.
ചരിത്രം
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എറിയാട് ഗ്രാമപഞ്ചായത്തിൽ തദ്ദേശവാസികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നാഴിക കല്ലായി നിലനിൽക്കുന്ന ഒരു വിദ്യാലയമാണ് അഴീക്കോട് ഗവണ്മെന്റ് യു പി സ്കൂൾ.
കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അഴീക്കോട് പ്രദേശത്ത് കൊച്ചിൻ മുസ്ലിം വിദ്യാഭ്യാസ സംഘത്തിന്റെ ശ്രമഫലമായി AD 1909ൽ സ്ഥാപിതമായ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ അഴീക്കോട്.
നമ്പൂതിരി മഠത്തിൽ കുഞ്ഞിപ്പോക്കർ കുട്ടി സാഹിബ് നൽകിയ 7 സെന്റ് സ്ഥലത്ത് കൊച്ചിയിലെ ഹാജി ഈസ ഇസ്മയിൽ സേട്ട് നിർമിച്ചുനൽകിയ കെട്ടിടത്തിൽ അയ്യാരിൽ തൈച്ചാലിൽ കുഞ്ഞിമുഹമ്മദ് സാഹിബ് പ്രസിഡന്റായി ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തെ 8 മുതൽ 13 വയസ്സു വരെയുള്ള കുട്ടികളെ ചേർത്തി ഒരു വിദ്യാലയം ഉയർന്നത് ചരിത്ര ദൗത്യത്തിന്റെ ഭാഗമാണ്. സാധാരണക്കാരും ദരിദ്രരുമായ കുട്ടികളോടൊപ്പം ഇടത്തരക്കാരായ നാട്ടുപ്രമാണികളുടെയും കച്ചവടക്കാരുടെയും സമ്പന്നരുടെയും കുട്ടികളും പഠിക്കാൻ ഉത്സാഹപൂർവ്വം സ്കൂളിൽ എത്തിച്ചേർന്നു. ചരിത്രപുരുഷന്മാർ ആയി വളർന്ന സ്വാതന്ത്ര്യ സമര നേതാവും ദേശീയ നേതാവുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും കേരള സ്പീക്കറായി വളർന്ന കെ എം സീതിസാഹിബും ആദ്യകാല വിദ്യാർഥികളായിരുന്നു. അര ക്ലാസുമുതൽ ഫോർത്ത് ഫോറം വരെയാണ് ക്ലാസ്സുകൾ ഉണ്ടായിരുന്നത്. (കൂടുതൽ വായിക്കുക....)
ഭൗതികസൗകര്യങ്ങൾ
- മികച്ച ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ
- സ്കൂൾ ലൈബ്രറി
- ക്ലാസ്സ് റൂം ലൈബ്രറികൾ
- സയൻസ് ലാബ് & സയൻസ് പാർക്ക്
- ഗണിതലാബ്
- കമ്പ്യൂട്ടർ ലാബ്
- ശുചിത്വമുള്ള മികച്ച പാചകപ്പുര & ഡൈനിങ് ഹാൾ
- സ്റ്റേജ് & അസംബ്ലി ഹാൾ
- കുട്ടികൾക്കായി കളിസ്ഥലം
- കുട്ടികൾക്കായി വാഹനസൗകര്യം
- ആവശ്യത്തിന് ടോയ്‌ലറ്റുകൾ
- കുടിവെള്ളം
പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചുള്ള പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ ഡിജിറ്റൽ മാഗസിൻ - മഴവില്ല്
- സ്കൂൾ വാർത്താപത്രിക - ദൃശ്യം
- സ്കൂൾ ഔദ്യോഗിക യൂട്യൂബ് ചാനൽ - ഡ്രീം ബസാർ
- എൽ.എസ്.എസ് - യു.എസ്.എസ് പരിശീലനം
- ഇംഗ്ലീഷ് ഫെസ്റ്റ്
- അംഗനവാടി ഫെസ്റ്റ് - കിളിക്കൊഞ്ചൽ
- മികച്ച പ്രീപ്രൈമറി, എൽ.പി, യു.പി വിഭാഗങ്ങൾ
- ഡിജിറ്റൽ ടെക്നോളജി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ് റൂം പ്രവർത്തനങ്ങൾ
- വിവിധ ഭാഷകളിൽ അസംബ്ലി (മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക് ) (കൂടുതൽ വായിക്കുക....)
മുൻ സാരഥികൾ
ക്രമനമ്പർ | പേര് |
---|---|
1 | ഗ്രേസി സി വി |
2 | സീനത്ത് പി കെ |
3 | മിനി ഇ ടി |
4 | ടി സ്നേഹലത |
5 | പ്രമീള എം ജി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്
- ആദ്യ നിയമസഭാ സ്പീക്കറായ കെ എം സീതി സാഹിബ്
നേട്ടങ്ങൾ .അവാർഡുകൾ.
- 2019 - 20 അധ്യയനവർഷത്തിൽൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ ശാസ്ത്ര പരീക്ഷണ വിഭാഗത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. പ്രവർത്തി പരിചയമേളയിൽ ഫാബ്രിക് പെയിന്റിംഗിൽ മൂന്നാം സ്ഥാനം നേടി.
- 2020 -21 അധ്യയനവർഷത്തിലെ ശാസ്ത്രരംഗം ലഘു പരീക്ഷണങ്ങളുടെ അവതരണത്തിൽ മൂന്നാം സ്ഥാനം നേടി.
- 2021- 22 അധ്യയനവർഷത്തിൽ തിരികെ വിദ്യാലയത്തിലേക്ക് എന്ന പോസ്റ്റർ രചനയിൽ ഒന്നാം സ്ഥാനം നേടി.
- 2021- 22 അധ്യയനവർഷത്തിൽ അമൃതവർഷം എന്ന പരിപാടിയുടെ ഭാഗമായി നടന്ന ചിത്രരചനാ മത്സരത്തിൽ എൽ പി വിഭാഗത്തിൽ സമ്മാനം നേടി.
വഴികാട്ടി
കൊടുങ്ങല്ലൂരിൽ നിന്നും അഴീക്കോട് ഗവൺമെന്റ് യു.പി സ്കൂളിലേക്ക് എത്താൻ പ്രധാനമായും രണ്ടു റൂട്ടുകൾ ആണുള്ളത്.
- കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ നിന്നും എറിയാട് വഴിയുള്ള ബസ്സിൽ കയറി മേനോൻ ബസാർ എന്ന സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിലെത്താം.
- കൊടുങ്ങല്ലൂർ ബൈപാസിൽ നിന്ന് അഞ്ചപ്പാലം വഴി 5 Km പടിഞ്ഞാട്ട് പോകുമ്പോൾ അഴീക്കോട് പുത്തൻപള്ളി ജംഗ്ഷൻ എത്തും, അവിടെ നിന്നും വലത്തോട്ട് 300 മീറ്റർ പോയാൽ വലതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 10.20015, 76.16894 |zoom=20}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23448
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ