"എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 68: വരി 68:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''<big>[[എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/പ്രവർത്തനങ്ങൾ|അക്കാഡമിക്ക് വർഷം 2017 -2018]]</big>'''
'''<big>[[എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/പ്രവർത്തനങ്ങൾ/അക്കാഡമിക്ക് വർഷം 2017 -2018|അക്കാഡമിക്ക് വർഷം 2017 -2018]]</big>'''


'''<big>[[എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/പ്രവർത്തനങ്ങൾ|അക്കാഡമിക്ക് വർഷം 2018 -2019]]</big>'''
'''<big>[[എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/പ്രവർത്തനങ്ങൾ|അക്കാഡമിക്ക് വർഷം 2018 -2019]]</big>'''

11:59, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ  ഉപജില്ലയിലെ ഏഴുവന്തല  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്
വിലാസം
എഴുവന്തല

എഴുവന്തല
,
എഴുവന്തല പി.ഒ.
,
679335
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 01 - 1912
വിവരങ്ങൾ
ഫോൺ0466 2287777
ഇമെയിൽeeamlps.ezhuvanthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്20409 (സമേതം)
യുഡൈസ് കോഡ്32061200205
വിക്കിഡാറ്റQ64689986
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലായ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ174
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബുരാജ്.എം
പി.ടി.എ. പ്രസിഡണ്ട്കുഷ്ണപ്രസാദ്.എൻ.കെ.
എം.പി.ടി.എ. പ്രസിഡണ്ട്റഹീമ. എം
അവസാനം തിരുത്തിയത്
29-01-202220409


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഷൊർണൂർ വിദ്യഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.എൽ.പി.സ്കൂൾ എഴുവന്തല ഈസ്റ്റ്‌. നെല്ലായ ഗ്രാമപഞ്ചായത്തിലെ 14 ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1912 ൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിൻറെ സ്ഥാപക മാനേജർ ഇവുടുത്തെ ദിവംഗതനായ ശ്രീ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കാലാനുസൃതമായി വിദ്യാലയത്തെ ഒരു മികവിന്റെ കേന്ദ്രമാക്കൻ മാനേജ്മെന്റും പി ടി എ യും ശ്രമിക്കാറുണ്ട്.വിദ്യാലയത്തിന് ചുറ്റുമതിൽ കെട്ടി വർണചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിട്ടുണ്ട്.മുറ്റം ഇന്റർലോക് ചെയ്ത് ക്ലാസ് റൂം ടൈൽസ് വിരിച്ചു. ഓഫീസ് റൂം ,കിച്ചൺ ,കമ്പ്യൂട്ടർ ലാബ് എന്നിവ നവീകരിച്ചിരിക്കുന്നു. മതിയായ ടോയ്‍ലെറ്റുകളും വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ ഫർണീച്ചറുകളും എല്ലാ ക്ലാസ്സുകളിലും ഫാനുകളും ലൈറ്റും ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാഡമിക്ക് വർഷം 2017 -2018

അക്കാഡമിക്ക് വർഷം 2018 -2019

2018-2019 അധ്യയന വർഷത്തെ പ്രധാന പ്രവർത്തങ്ങൾ

ഉപജില്ലാതല പ്രവേശനോത്സവം

ഷൊർണൂർ ഉപജില്ലാതല പ്രവേശനോത്സവം സ്കൂളിൽ വെച്ച് നടന്നു. നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് ഷാഫി ഉദ്ഘടനം ചെയ്തു.ഷൊർണൂർ ബി പി ഓ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവർ മുഖ്യാതിഥികൾ ആയി. എൽ എസ എസ് ,എ പ്ലസ് ജേതാക്കളെ ചടങ്ങിൽ അനുമോദിച്ചു.

പരിസ്ഥിതിദിനം

പരിസ്ഥിതി സംഘടനയായ സംസ്‌കൃതി അടക്കപ്പത്തൂരിന്റെ സഹകരണത്തോടെ കുട്ടിക്കൊരു മരം പദ്ധതി നടപ്പിലാക്കി.

എന്റെ വിദ്യാലയം ഹരിത വിദ്യാലയം

വിദ്യാലയത്തിൽ ഹരിത പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും പൂര്വവിദ്യാര്ഥികളുടെ സഹകരണത്തോടെ വിത്തുപേന നൽകി.
ലയൺസ് ക്ലബ് ചെർപ്ലശ്ശേരിയുടെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും സ്റ്റീൽ ഗ്ലാസും ജൈവ-അജൈവ മാലിന്യ ബിന്നുകളും ലഭ്യമാക്കി.

വായനാദിനം

ഇംഗ്ലീഷ്,മലയാളം ലൈബ്രറി വിതരണം
പുസ്തക സമാഹരണം
അമ്മ വായന
കുട്ടി വായന
സാഹിത്യക്വിസ്
ദിനപത്രങ്ങളുടെ വിതരണോത്ഘാടനം എന്നിവ നടന്നു.

ബഷീർ ദിനം

ബഷീർ കൃതികൾ പരിചയപ്പെടൽ
ബഷീർ കൃതികൾ നാടകീകരണം
കഥാപാത്ര ആവിഷ്കാരം
പതിപ്പ് നിർമാണം
സി ഡി പ്രദർശനം

ഒരു ദിനം ഒരു പുതുമ

ഈ പരിപാടിയുടെ ഭാഗമായി ഓരോ ക്ലാസും (പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ )പുതുമയാർന്ന പ്രവർത്തങ്ങൾ കണ്ടെത്തിനടപ്പിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഞാവൽക്കാട് നാടകമാക്കൽ
വായന കോർണർ
ടാലന്റ് ലാബ് പ്രവർത്തനം
സ്‌കൂൾ പച്ചക്കറിക്കൃഷി
പത്തിലക്കറി
ശുചിത്വ കൊടി
ഡെയിലി ക്വിസ്

സി.പി.ടി.എ യുടെ കൈത്താങ്ങ്

ഓരോ ക്ലാസ്സിന്റെയും പി.ടി.എ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാൻ ചില പദ്ധതികൾ സ്പോൺസർ ചെയ്തു.
പ്രീ പ്രൈമറി- ഓപ്പൺ ലൈബ്രറി
ഒന്നാം ക്ലാസ്- കോൺക്രീറ്റ് കമ്പോസ്റ്റ് ബിൻ
രണ്ടാം ക്ലാസ് -സ്മാർട്ട് ക്ലാസ്
മൂന്നാം ക്ലാസ്- ജൈവ വൈവിധ്യ പാർക്ക്
നാലാം ക്ലാസ്-ഗണിതലാബ്

ചന്ദ്രദിനം

ചന്ദ്രദിനക്വിസ്
സി ഡി പ്രദർശനം
പരീക്ഷണ മൂല
സൂര്യനും കൂട്ടുകാരും നാടകം

ഹോണസ്റ്റി ഷോപ്പ്

കുട്ടികളിൽ സത്യസന്ധതയും നേതൃത്വ ഗുണവും വളർത്തുന്നതിന് ഹോണസ്റ്റീ ഷോപ്പ് പ്രവർത്തിക്കുന്നു.

സ്വാതന്ത്ര്യദിനാഘോഷം

നമ്മുടെ നാട് പ്രളയ ബാധിത മായതിനാൽ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ ഒഴിവാക്കി പ്രധാന ചടങ്ങുകളിൽ മാത്രം ഒതുക്കി.

പ്രളയബാധിതർക്കൊരു കൈത്താങ്ങ്

സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനം സമാഹരിക്കാൻ തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് സമൂഹ മാധ്യമത്തിലൂടെ നൽകി.

മാനേജ്മെന്റ്

സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളായിരുന്ന മുസ്ലിം സമൂഹത്തെയും ഹരിജങ്ങളെയും ഉയർത്തികൊണ്ടുവരിക എന്ന സേവന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാലയം.1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിന്റെ അക്ഷര കവാടമാണ്.വിവിധ എൻഡോവ്മെന്റുകളും പഠനോപകരണ വിതരണവും നടത്തിവരുന്നു. വിദ്യാലയവികസനത്തിനു എന്നെന്നും കൈത്താങ്ങാവുന്നു മാനേജ്മെൻറ്.

        ഈ പള്ളിക്കൂടത്തിൻറെ സ്ഥാപക മാനേജർ ദിവംഗതനായ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകനായ എം. അച്യുതൻ എഴുത്തച്ഛനും ആയിരുന്നു.അദ്ദേഹത്തിന്റെ കാലശേഷം എം. നാരായണൻകുട്ടി ഇപ്പോഴത്തെ മാനേജരരായി തുടരുന്നു.

മുൻ സാരഥികൾ

ദിവംഗതരായ മുൻ അധ്യാപകർ:
1.മൂപ്പത്ത് നാരായണനെഴുത്തച്ഛൻ
2.എം.ഇ. കൃഷ്ണൻ എഴുത്തച്ഛൻ
3.എം. നാരായണനെഴുത്തച്ഛൻ
4.എം. അച്യുതൻ എഴുത്തച്ഛൻ
5.എം. പാറുക്കുട്ടി അമ്മ
6.ടി. അബ്ദുൾഖാദർ
7.ടി. അബു
മുൻ അധ്യാപകർ
1.പി. രാമൻകുട്ടി
2.കെ. കൊച്ചുനരായണി
3.പി. ശാന്തകുമാരി അമ്മ
4.കെ. ലീല
5.പ്രസിത കെ.എസ്
6.ആബിദ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

106 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വിദ്യാലയം പൂർവ്വവിദ്യാര്ഥികളാൽ സമ്പുഷ്ടമാണ്. വിവിധ രംഗങ്ങളിൽ ഇവിടുത്തെ പൂർവവിദ്യാർത്ഥികളുടെ സാനിധ്യം ഉണ്ട്.വിദേശത്തും കേന്ദ്ര -സംസ്ഥാന സർക്കാർ വകുപ്പുകളിലും പ്രതിരോധ വകുപ്പിലും വിദ്യാലയത്തിന്റെ സാന്നിധ്യം ഉണ്ട്.
1.പി.പി. കദീജ (മലബാറിലെ സംസ്കൃത ബിരുദം നേടിയ ആദ്യ മുസ്ലിം പെൺകുട്ടി )
2.ബി. രാധ (ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ )
3.എം. മോഹനൻ (കെ.എസ.ഇ.ബി സീനിയർ സൂപ്രണ്ട് )
4.ബി.സി. അയ്യപ്പൻ (ട്രൈബൽ ഓഫീസർ)
5.കെ. അയ്യപ്പൻ (ബിഎസ്എൻഎൽ മാർകറ്റിങ് മാനേജർ,റിട്ടയേർഡ്)
6.എം. സ്രാജു (റിട്ടയേർഡ് ബാങ്ക് സെക്രട്ടറി)
7.എം. അബ്ദു (തെക്കെ ഇന്ത്യയിലെ മികച്ച മുള വ്യാപാരി)
8.വീരൻ(അൽ അമീൻ എഞ്ചിനീയറിംഗ് കോളേജ് സാരഥി)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചെർപ്പുളശ്ശേരി കൊപ്പം റൂട്ടിൽ പേങ്ങാട്ടിരി എന്ന സഥലത്തു നിന്ന് 600 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് കാണുന്ന കെട്ടിടം.
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.86267,76.26995|zoom=18}}