എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/പ്രവർത്തനങ്ങൾ/അക്കാഡമിക്ക് വർഷം 2017 -2018

Schoolwiki സംരംഭത്തിൽ നിന്ന്

1 കലാപഠനം

എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു ബാലസഭ,സ്‌കൂൾ വാർഷികാഘോഷം,ഡാൻസ്,നാടകം,സ്കിറ്റ്,മൈം എന്നിവ നടത്താറുണ്ട്. 2017 -18 വർഷത്തിൽ ബാലകലോത്സവത്തിൽ 7 എ ഗ്രേഡുകൾ കുട്ടികൾ കരസ്ഥമാക്കി.

2 പ്രവർത്തിപരിചയം

തുടർച്ചയായി 8 വർഷം ഉപജില്ലയിൽ ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിപരിചയ മേളയിൽ ഒന്നാതമതെത്തി. കുട്ടികൾക്ക് തുടർച്ചയായി പരിശീലനം നൽകുന്നു. 2013 ൽ പാലക്കാട് ജില്ലാ പ്രവർത്തിപരിചയ മേളയിൽ ഒന്നാമതെത്തി.

3 ശാസ്ത്രമേള,ഗണിതശാസ്ത്രമേള,സാമൂഹ്യശാസ്ത്രമേള

2017-18 വർഷത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടാൻ സാധിച്ചു. ശാസ്ത്രമേളയിലും,ഗണിതശാസ്ത്രമേളയിലും മൂന്നാം സ്ഥാനം നേടി.

4 ക്വിസ് മത്സരങ്ങൾ

5 അക്ഷരമുറ്റം ക്വിസ്

അക്ഷരമുറ്റം ക്വിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും നേടാൻ സാധിച്ചു.

5.1 സാമൂഹ്യശാസ്ത്ര ക്വിസ്

ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടി.

5.2 അലിഫ് ക്വിസ്

അലിഫ് ക്വിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.

5.3 സ്വദേശ് ക്വിസ്

ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടി.

5.4 ഗാന്ധി ക്വിസ്

ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി.

6 പഠനയാത്ര

പി.ടി.എ യുടെ സഹകരണത്തോടെ എല്ലാ വർഷവും പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.

7 നാടൻ കലകളെ പരിചയപ്പെടൽ

പുള്ളുവൻ പാട്ടിനെ പരിചയപ്പെടുത്തുന്നതിനു വേണ്ടി ശിൽപശാല സംഘടിപ്പിച്ചു.

8 ദിനാചരണം

8.1 വായനാദിനം

വായനാദിനം വളരെ വിപുലമായിത്തന്നെ സ്‌കൂളിൽ ആഘോഷിക്കാറുണ്ട്.കുട്ടികൾക്ക് ക്ലാസ് തലത്തിൽ വായനമത്സരങ്ങൾ നടത്താറുണ്ട്.ലൈബ്രറി ബുക്കുകളെ പരിചയപ്പെടുത്തുകയും കുട്ടികളെ വായനയിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.അമ്മമാർക്ക് വേണ്ടി 'അമ്മ വായന സംഘടിപ്പിക്കാറുണ്ട്.

8.2 ബഷീർദിനം

ബഷീർദിനത്തോടനുബന്ദ്ധിച്ചു കുട്ടികൾക്ക് ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ,ബഷീർ കൃതികൾ നാടകീകരണം എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്ക് ബഷീർ ക്വിസും നടത്തി.

8.3 ചന്ദ്രദിനം

ചന്ദ്രദിനക്വിസ് നടത്തി. ചാന്ദ്രദിന സിനിമ പ്രദര്ശനവും ഉണ്ടായി.

8.4 പരിസ്ഥിതിദിനം

വൃക്ഷതൈ നടൽ, എല്ലാകുട്ടികൾക്കും വൃക്ഷത്തൈ വിതരണം,പരിസ്ഥിതിദിനക്വിസ് എന്നിവ ഉണ്ടായി. കുട്ടികൾക്ക് മരങ്ങളെ കുറിച്ചറിയാൻ "മരങ്ങളെ തൊട്ടറിയാൻ" എന്ന പുതിയ പ്രൊജക്റ്റും തുടങ്ങി.

8.5 സ്വാതന്ത്യ്രദിനം

കുട്ടികൾക്ക്സ്വാതന്ത്യ്രദിനക്വിസ്,പതാകനിർമാണം എന്നിവ നടത്തി. രക്ഷിതാക്കൾക്ക് പതാകനിർമാണമത്സരം നടത്തി.