"ടെക്നിക്കൽ എച്ച്. എസ്. ഉള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 24: | വരി 24: | ||
| മാദ്ധ്യമം= English | | മാദ്ധ്യമം= English | ||
| ആൺകുട്ടികളുടെ എണ്ണം= 143 | | ആൺകുട്ടികളുടെ എണ്ണം= 143 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 5 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 147 | | വിദ്യാർത്ഥികളുടെ എണ്ണം= 147 | ||
| അദ്ധ്യാപകരുടെ എണ്ണം= 14 | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| പ്രധാന അദ്ധ്യാപകൻ= ANIL KUMAR | | പ്രധാന അദ്ധ്യാപകൻ= ANIL KUMAR | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
|ഗ്രേഡ്=5| | |ഗ്രേഡ്=5|4.9 | ||
| സ്കൂൾ ചിത്രം= thsulloortvm.jpg | | സ്കൂൾ ചിത്രം= thsulloortvm.jpg | ||
}} | }} | ||
വരി 115: | വരി 114: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
നാഷണൽ ഹൈവേ 66 ന് അരികിലായി ശ്രീകാര്യത്തിനടുത്ത് ചാവടിമുക്ക് ജംങ്ഷനിൽ നിന്നും 200 മീറ്റർ മുന്നോട്ട് ആക്കുളം റോഡിൽ ശ്രീകൃഷ്ണ നഗറിൽ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ശ്രീകാര്യം സ്ഥിതിചെയ്യുന്നു. | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
19:35, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ടെക്നിക്കൽ എച്ച്. എസ്. ഉള്ളൂർ | |
---|---|
വിലാസം | |
ടെക്നിക്കൽ ഹൈസ്ക്കൂൾ ഉള്ളൂർ, ശ്രീകാര്യം പി.ഒ, , തിരുവനന്തപുരം 695017 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 08 - 1986 |
വിവരങ്ങൾ | |
ഫോൺ | 0471 2590079 |
ഇമെയിൽ | thsulloortvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43501 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ANIL KUMAR |
അവസാനം തിരുത്തിയത് | |
27-01-2022 | Gthssreekaryam |
ആമുഖം
ശാസ്ത്ര സാങ്കേതിക യുഗത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിലും നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സ്വാധീനം വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്്. ഈ കാലഘട്ടത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ജീവിതരീതി ഏതാണ്ട് അമ്പത് വർഷങ്ങൾക്ക് മുമ്പ് പോലും നമ്മുടെ സമൂഹത്തിൽ കണ്ടിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാണ്, കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് നമ്മുടെ ആളുകളെ പരിശീലിപ്പിക്കുന്നതിന്, നമ്മുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പ്രായോഗികവും സാങ്കേതികവുമായ പ്രാധാന്യം നൽകുന്നതിന് ഊന്നൽ കൊടുക്കേണ്ടതുണ്ട്. വ്യവസായത്തിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ മൊത്തത്തിലുള്ള ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ മനുഷ്യശേഷി ഉൽപാദനത്തിലൂടെ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയിൽ ശ്രദ്ധേയമായ സംഭാവന നൽകുന്നതിൽ സാങ്കേതിക വിദ്യാഭ്യാസം പ്രധാന പങ്കുവഹിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വർത്തമാന കാലഘട്ടത്തിൽ സമ്പൂർണ്ണ വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ചരിത്രം
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്ററേറ്റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ. 8 മുതൽ 10 വരെ തലങ്ങളിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1960 കളിലാണ് ജൂനിയർ ടെക്‌നിക്കൽ സ്‌ക്കൂൾ എന്ന പേരിൽ കേരളത്തിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ കേരളത്തിൽ 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ നിലവിലുണ്ട്.
തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ ഹൃയഭാഗത്തായി ദേശീയപാതയ്ക്ക് അരികിലായി പോങ്ങുംമൂട് എന്ന സ്ഥലത്ത് താൽക്കാലികമായി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്് സർക്കാർ ടെക്‌നിക്കൽ സ്‌ക്കൂൾ പ്രവർത്തനമാര0ഭിച്ചത്. അക്കാലത്ത് ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്ക്കൂൾ ഉള്ളൂർ എന്നായിരുന്നു നാമകരണം ചെയ്യപ്പെട്ടിരുന്നത്. തുടർന്ന് 2009 ൽ ദേശീയപാതയോട് ചേർന്ന് ചാവടിമുക്ക് എന്ന സ്ഥലത്ത് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് റോഡിന് അരികിലായി ശ്രീകൃഷ്ണ നഗറിൽ അത്യാധുനീക സംവിധാനത്തോടെയുള്ള കെട്ടിടം നിർമ്മിച്ച് അവിടെ പ്രവർത്തനം ആരംഭിച്ച് തുടർന്ന് വരുന്നു. അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 2 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിലായി ആകെ 30 വിദ്യാർഥികൾക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.
ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 7-ാ0 ക്ലാസ്സ് പഠനം പൂർത്തിയാകുന്ന വിദ്യാർഥികളിൽനിന്നും പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ നൽകുന്നത്. 2012 മുതൽ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളുടെ പഠനമാധ്യമം ഇംഗ്ലീഷ് ആണ്. ഇപ്പോൾ 8-ാ0 ക്ലാസ്സ് പ്രവേശന സീറ്റുകളുടെ എണ്ണം കാലാകാലങ്ങളിൽ വർദ്ധിപ്പിച്ച് 50 ആകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഈ സ്‌ക്കൂളിൽ 2 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളും, 3 എൻ.എസ്.ക്യു.എഫ് ട്രേഡുകളും നിലവിലുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന പ്രഗൽഭരായ ഒരുകൂട്ടം സാങ്കേതികവിദഗ്ദരെ സംഭാവനചെയ്യുവാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം.
ഭൗതികസൗകര്യങ്ങൾ
ഇപ്പോൾ സ്ഥാപനം സ്ഥിതിചെയ്യുന്ന ഭൂമി ഇ.എം.സിയുടെ ഉടമസ്ഥതയിലുള്ള 5 ഏക്കറോളം ഭൂമി സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് വിട്ടുനൽകുകയും. തുടർന്ന് ഇവിടെ 2500 ച.മീ വലുപ്പമുള്ള അത്യാധുനീക സംവിധാനങ്ങൾ ഉള്ള കെട്ടിടത്തിൽ 2009 മുതൽ അധ്യയനം തുടർന്ന് വരുന്നു.
ഹൈടെക് സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ് മുറികൾ, 2000 ച.മീ വലുപ്പമുള്ള അത്യാധുനീക സംവിധാനങ്ങളോടുകൂടിയ എഞ്ചിനീയറിംഗ് വർക്ക്‌ഷോപ്പ്, ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനങ്ങളോടുകൂടിയ അത്യാധുനീക ഐ.ടി. ലാബ്, സയൻസ് ലാബ്, ഹൈടെക് ലൈബ്രറി, അഡ്മിനിസ്‌ട്രേഷൻ സെക്ഷൻ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ശ്രീകാര്യത്ത് പ്രധാനമായും പാഠ്യേതര പ്രവർത്തനമായി സ്‌പോർട്ട്‌സ്, ആർട്ട്‌സ് എന്നിവയ്ക്കാണ് പ്രാമുഖ്യം നൽകിവരുന്നത്. ഇതിനായി ആത്മസമർപ്പണത്തോടെ അധ്യാപകരും, കായിക-കലാ രംഗങ്ങളിലുള്ള മുൻവിദ്യാർത്ഥികളും അവരുടെ പൂർണ്ണമായ പിൻതുണ നൽകിവരുന്നു. കൂടാതെ എല്ലാ ദിനാചരണങ്ങളും അതിനോടനുബന്ധിച്ച പ്രവർത്തനങ്ങളും നടത്തിവരുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ പരമാവിധി പരിപോഷിപ്പിക്കാനായി വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളും നടത്തിവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1986 - 02.06.89 | അബ്ദുൾ കരീം |
06.06.1989 - 25.02.1993 | മധുസൂദനകുമാർ .എസ് |
25.02.1993 - 12.08.1994 | എൻ. നാരായണ ദാസ് |
12.08.1994 - 11.04.1996 | ആർ സിദ്ധരാമൻ നായർ |
11.04.1996 - 12.07.1996 | ബി. കനകരാജ് |
13.07.1996 - 31.07.1997 | സി.പി. ദയാനന്ദപ്രസാദ് |
31.07.1997 - 06.04.1998 | ബി. കനകരാജ് |
06.04.1998 -11.06.1998 | എൻ. ശശിധരൻ |
11.06.1998 - 30.10.1998 | കെ. മുരളീധരൻ |
30.10.1998 - 06.11.2003 | ബി. കനകരാജ് |
06.11.2003 - 05.01.2004 | ജി. സുകുമാരൻ |
05.01.2004 - 06.06.2007 | ബി. ബാലചന്ദ്രൻ |
06.06.2007 - 31.03.2014 | വി. വേണുഗോപാലൻ നായർ |
01.04.2014 - 03.07.2015 | സുരേഷ്ബാബു .ആർ |
04.07.2015 - 01.07.2016 | ബൈജു ജെ. എഫ്. |
02.07.2016 - 01.07.2012 | സുനിൽകുമാർ .ഡി |
01.07.2021 | ബി. അനിൽകുമാർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നാഷണൽ ഹൈവേ 66 ന് അരികിലായി ശ്രീകാര്യത്തിനടുത്ത് ചാവടിമുക്ക് ജംങ്ഷനിൽ നിന്നും 200 മീറ്റർ മുന്നോട്ട് ആക്കുളം റോഡിൽ ശ്രീകൃഷ്ണ നഗറിൽ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ശ്രീകാര്യം സ്ഥിതിചെയ്യുന്നു. |
{{#multimaps:8.549372393367745, 76.90994974477664}}