"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 177: | വരി 177: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== അധ്യാപകരും കുട്ടികളും == | |||
== രചനകൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== |
11:50, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ
തച്ചനാട്ടുകരയിലുള്ള എയ്ഡഡ് വിദ്യാലയമാണ് ലെഗസി എ.യു .പി സ്കൂൾ
ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര | |
---|---|
വിലാസം | |
തച്ചനാട്ടുകര തച്ചനാട്ടുകര,പോസ്റ്റ്:നാട്ടുകൽ,വഴി:മണ്ണാർക്കാട് കോളേജ് , 678583 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04924236240 |
ഇമെയിൽ | legacyaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21897 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി ഹംസ |
അവസാനം തിരുത്തിയത് | |
24-01-2022 | 21897 |
ചരിത്രം
രേഖകളിലൂടെ ചികഞ്ഞു നോക്കുമ്പോൾ നാം എത്തിപ്പെടുന്നത് 1926 സെപ്തംബർ 27 തിയ്യതി യിലാണ് . അന്നാണ് ഈ വിദ്യാലയം പ്രവർത്തനമാ രംഭിച്ചത് . ശ്രീ . പള്ളപ്പുറത്ത് അപ്പുഗുപ്തനായിരുന്നു സ്ഥാപക മാനേജർ . 1926 നവംബർ ഒന്നാം തിയ്യ തി ഒറ്റപ്പാലം മാപ്പിള റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ് പെക്ടർ ഓഫ് സ്കൂൾസ് . ഈ വിദ്യാലയം സന്ദർശി ച്ചതായി രേഖകളിൽ കാണുന്നു . 79 വിദ്യാർത്ഥി കളും നാല് അദ്ധ്യാപകരുമായിരുന്നു അന്ന് ളിൽ ഉണ്ടായിരുന്നത് . ഈ വിദ്യാലയത്തിന് അംഗീ കാരം ലഭിച്ചത് 31.05.1930 ലാണ് . സ്കൂൾ സ്ഥാപി ക്കലും നടത്തിപ്പും സംബന്ധിച്ച് ഇന്നത്തെപോലു ള്ള കാഴ്ചപാടുകൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല . ഒരു സാമൂഹ്യ സേവനം എന്ന നിലക്ക് ഏറെ ത്യാഗ ങ്ങൾ സഹിച്ചാണ് വിദ്യാലയങ്ങൾ നടത്തിയിരുന്ന ത് . അതുകൊണ്ടുതന്നെ വിദ്യാലയങ്ങൾ നിലനിൽ പിനു വേണ്ടി ശ്വാസം വലിച്ചിരുന്ന അവസ്ഥ സാധാ രണമായിരുന്നു . നമ്മുടെ സ്കൂളിനേയും ഈ ദുരവ സ്ഥ ബാധിച്ചു . 1931 ജൂൺ 22 മുതൽ 1932 ജനുവരി വരെ ഈ വിദ്യാലയം പ്രവർത്തന രഹിതമായി കി ടന്നു . ഈ സ്ഥാപനത്തിന്റെ നിലനിൽപ്പ് പ്രതിസ ന്ധിയിലായ ഘട്ടത്തിൽ വിദ്യാഭ്യാസത്പരനായ തുറുവൻ കുഴികളത്തിൽ ശങ്കുണ്ണി നായരുടെ ശ മഫലമായി വിദ്യാലയം വീണ്ടും പ്രവർത്തനം തുട ങ്ങി .
1933 ൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമേ ഇവിടെ പ്രവർത്തിച്ചിരുന്നുള്ളൂ . 1942 ൽ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു . 1946 വരെ തച്ചനാട്ടുകര ന്യൂ എയ്ഡഡ് മാപ്പിള സ്കൂൾ എന്ന പേരിലാണ് വിദ്യാലയം അറി യപ്പെട്ടിരുന്നത് . ഇന്നും ഈ നാട്ടിലെ പഴയ തലമുറ ഭയഭക്തി ബഹുമാനത്തോടെ ഓർക്കുന്ന ശ്രീ എം.പി കൃഷ്ണഗുപ്തൻ 1945 ൽ ഈ വിദ്യാലയം വിലക്കു വാങ്ങി . അദ്ദേഹത്തിന്റെ അമ്മാവന്റെ രണ നിലനിർത്തുന്നതിന് വേണ്ടി മുസലിയാത്ത് ല ഗുപ്തൻ മെമ്മറിയൽ എയ്ഡഡ് മാപ്പിള സ്കൂൾ എന്ന് നാമകരണം ചെയ്തു . 1946 ൽ 123 വി ദ്യാർത്ഥികളും നാല് അധ്യാപകരും മാത്രമുണ്ടായി രുന്ന ഈ വിദ്യാലയത്തിന്റെ പുരോഗതിയിൽ ശ്രീ എം.പി കൃഷ്ണഗുപ്തന്റെ പങ്ക് വളരെ വലുതായി രുന്നു . 1951 ൽ ഇവിടെ ഹയർ എലിമെന്ററി ക്ലാസ്സുകൾ ആരംഭിച്ചു . അതോടെ സ്കൂളിന്റെ പേര് മുസലിയാ ത്ത് ലക്ഷ്മണഗുപ്തൻ മെമ്മോറിയൽ ഹയർ എലി മെന്ററി സ്കൂൾ എന്നായി . അക്കാലത്ത് 220 വി ദ്യാർത്ഥികളും 9 അധ്യാപകരും ഈ വിദ്യാലയ ത്തിലുണ്ടായിരുന്നു . 1952 ൽ ഏഴാം ക്ലാസ്സും 1953 ൽ എട്ടാം ക്ലാസ്സും ആരംഭിച്ചു . 1954 ൽ ആദ്യത്തെ E.S.L.C പരീക്ഷയിൽ 50 ശതമാനം കുട്ടികൾ വിജയി ച്ചു . 1955 ൽ 75 ശതമാനവും 1956 , 1957 വർഷങ്ങളിൽ നൂറു ശതമാനം വീതവും കുട്ടികൾ വിജയിച്ചു . കെ.ഇ.ആർ നിലവിൽ വന്നതോടെ 1961-62 മുതൽ ഏഴാം ക്ലാസ്സു വരെയുള്ള യു.പി സ്കൂളായി മാറി . അങ്ങനെ മുസലിയാത്ത് ലക്ഷ്മണഗുപ്തൻ മെ മ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ , തച്ചനാട്ടുകര ( എം.എൽ.ജി.എം യുപി സ്കൂൾ തച്ചനാട്ടുകര ) എന്ന പേരിൽ വിദ്യാലയം അറിയപ്പെട്ടു വന്നു .
ഈ വിദ്യാലയം ചെർപ്പുളശേരി ഉപജില്ലയിലാ ണ് ഉൾപ്പെട്ടിരുന്നത് . ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സ് ചെർപ്പുശേരിയിലും ട്രഷറി മണ്ണാർക്കാടുമായി രുന്നു . ഇത് ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാക്കി . തച്ചനാ ട്ടുകര പഞ്ചായത്തിലെ വിദ്യാലങ്ങൾ ഒന്നടങ്കം ആ വശ്യപ്പെട്ടതിനെ തുടർന്ന് മണ്ണാർക്കാട് സബ്ജില്ല യിലേക്ക് മാറ്റി . അങ്ങനെ നമ്മുടെ വിദ്യാലയം ഇ പ്പോൾ മണ്ണാർക്കാട് സബ്ജില്ലയിലാണ് . മണ്ണാർക്കാ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ജില്ല കൂടി രൂപംകൊ ണ്ടതോടെ കൂടുതൽ സൗകര്യപ്രദമായി . പൊതു വിദ്യാലയങ്ങൾ നിലനിൽപ്പിന്റെ ചോ ദ്യചിഹ്നത്തിന് മുന്നിൽ പകച്ചു നിന്നപ്പോൾ മാനേ ജരായിരുന്ന ശ്രീ പി.കെ മോഹൻദാസ് സ്കൂൾ വിൽക്കാൻ തയ്യാറായി . ആ അവസരത്തിൽ ളിന്റെ നിലനിൽപ്പും പുരോഗതിയും മാത്രം ലക്ഷ്യ മാക്കി സമീപ വാസികളും പൂർവ്വ വിദ്യാർത്ഥിക ളുമായ സർവ്വശ്രീ . ടി.പി മധു മാസ്റ്റർ , കുഞ്ഞലവി ഹാജി , കെ മൊയ്തുണ്ണി ഹാജി , കെ.ടി അബുബക്കർ , കെ പ്രദീപ് എന്നിവർ ചേർന്ന് 2008 ൽ വി ദ്യാലയം വിലക്കു വാങ്ങി . തുടർന്ന് 12.12.2013 മുതൽ ഈ വിദ്യാലയം ലെഗസി എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ തച്ചനാട്ടുകര എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു . മുസ്ലിം കലണ്ടർ പ്രകാരമാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് . മിക്ക വിദ്യാലയങ്ങളും ജന റൽ കലണ്ടറിലേക്ക് മാറിയപ്പോൾ നമ്മുടെ സ് കൂളും ഈ വഴിക്ക് ചിന്തിച്ചു .
2015-16 വർഷം മുതൽ ഈ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർ ത്തിച്ച് വരുന്നു . ആധുനിക കാലഘട്ടം ഏൽപ്പിച്ച ഉത്തരവാ ദിത്വം ഏറ്റെടുത്തു കൊണ്ട് ഇംഗ്ലീഷ് മീഡിയം ആ രംഭിക്കാനും നാം തയ്യാറായി . 2019 ൽ ഒന്നാംക്ലാ സ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു . ഒരു കെട്ടിടത്തിന്റെ ഏറ്റവും ശക്തമായിരിക്കേണ്ട ഭാഗം അടിത്തറയാണ് . ഈ കാഴ്ചപ്പാട് വെച്ച് പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു . 1.06.2010 നാണ് പ്രീ പ്രൈമറി വിഭാഗം ആരംഭിക്കു ന്നത് . തെറ്റത്ത് ഹംസ എന്ന രക്ഷിതാവിന്റെ മകളാ യ ഫാത്വിമ ഇസാനത്ത് ആയിരുന്നു ഒന്നാമത്തെ വിദ്യാർത്ഥി . ആദ്യ വർഷം 33 വിദ്യാർത്ഥികളാണ് ഉ ണ്ടായിരുന്നത് . കെ റജീനയായിരുന്നു ആദ്യത്തെ അധ്യാപിക . 2011 ൽ യു.കെ.ജി ക്ലാസ്സുകൾ ആരം ഭിച്ചു . പി ഉമൈവ അധ്യാപികയായി ചേർന്നു . പി . നദീറ ആയയായും ലേവനം അനുഷ്ഠിച്ചു തുടങ്ങി . അങ്ങനെ രണ്ട് അധ്യാപികമാരും ഒരു ആയയുമായി പൂർണ്ണ തോതിൽ പ്രീ പ്രൈമറി പ്രവർത്തിച്ചു തുടങ്ങി . പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വർദ്ധ നവുണ്ടായി . അതോടൊപ്പം അധ്യാപികമാരുടെ എ ണ്ണവും വർദ്ധിച്ചു . ഇപ്പോൾ ആറ് അധ്യാപികമാരും രണ്ട് ആയമാരും സേവനം അനുഷ്ഠിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രീ പള്ളപ്പുറ ത്ത അപ്പുഗുപ്തനായിരുന്നു സ്ഥാപക മാനേജർ . തുടർന്ന് ശ്രീ ടി.കെ ശങ്കുണ്ണിനായർ , ശ്രീ ടി.കെ പ ങ്കുണ്ണിനായർ ശ്രീ നെയ്യപ്പാടത്ത് അച്ചുതൻ നായർ , കെ കേശവ പണിക്കർ , ശ്രീ എൻ വേലുകുട്ടി നായർ എന്നീ മാനേജർമാരുടെ പരിലാളന ഏറ്റാണ് ഈ വിദ്യാലയം വളർന്നു വന്നത് . 1945 ൽ ശ്രീ എം.പി കൃഷ്ണഗുപ്തൻ ഈ വിദ്യാലയത്തിന്റെ മാനേജരായി . 1972 ഏപ്രിൽ 23 ന് അന്തരിക്കും വരെ അദ്ദേഹം മാനേജരായിരുന്നു . സ്കൂളിന്റെ പുരോഗ തിയിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാ യിരുന്നു . തുടർന്ന് മാനേജ്മെന്റ് മാറ്റത്തിലുണ്ടായ കാലതാമസത്തിനു ശേഷം അദ്ദേഹത്തിന്റെ സഹ ധർമിണി ശ്രീമതി എം.പി ലക്ഷ്മികുട്ടി മാനേജരായി . അവർ 1989 ജനുവരി ആറാം തിയ്യതി അകാല ത്തിൽ നമ്മെവിട്ടു പിരിഞ്ഞു . തുടർന്ന് മൂത്തമകൻ എം.പി മോഹൻദാസ് മാനേജരായി . അദ്ദേഹം 2008 ൽ ഈ വദ്യാലയം ഇന്നത്തെ മാനേജ്മെന്റിന് കൈമാറി .ശ്രീ ടി.പി മമ്മു മാസ്റ്റർ , കെ പി കുഞ്ഞലവി ഹാജി , കെ മൊയ്തുണ്ണി ഹാജി , കെ.ടി അബൂബക്കർ , കെ പ്രദീപ് എന്നിവരുടെ മാനേജ്മെന്റി ലാണ് ഇപ്പോൾ വിദ്യാലയം . അവർ തമ്മിലുണ്ടാക്കിയ കരാർ പ്രകാരം അഞ്ച് വർഷകാലം ഓരോരുത്തരും മാനേജർമാരായി പ്രവർത്തിക്കുന്നു . ടി.പി മമ്മു മാസ്റ്റർ ശ്രീ കെ കുഞ്ഞലവി ഹാജി എന്നിവർ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി ഇപ്പോൾ 2018 മുതൽ ശ്രീ മൊയ്തുണ്ണി ഹാജി മാ നേജരായി പ്രവർത്തിച്ചു വരുന്നു
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | എം പി കൃഷ്ണഗുപ്തൻ | 1945 - 1972 |
2 | എം പി ലക്ഷ്മിക്കുട്ടി | 1972 - 1989 |
3 | പി കെ മോഹൻദാസ് | 1989 - 2008 |
4 | ടി പി മമ്മു മാസ്റ്റർ | 2008 - 2013 |
5 | കെ പി കുഞ്ഞലവി ഹാജി | 2013 - 2018 |
6 | കെ മൊയ്തുണ്ണി ഹാജി | 2018 മുതൽ |
മുൻ സാരഥികൾ
പ്രധാനാദ്ധ്യാപകർ :
ഏതൊരു വിദ്യാലയത്തിന്റേയും പുരോഗതിയിലും പ്രധാനധ്യാപകരുടെ അധ്യാപകരുടെ പങ്ക് വളരെ വലുതാണ് . ലക്ഷ്യബോധവും കർമ്മ കുശല തയും വിശാല വീക്ഷണവുമുള്ള പ്രധാനധ്യാപക രാണ് ഈ വിദ്യാലയത്തിന് നീണ്ട കാലയളവിൽ നേതൃത്വം നൽകിയത് . അവരുടെ കൈപ്പുണ്യം ഒന്നു മാത്രമാണ് ഇന്ന് ഈ സ്ഥാപനം ഉയർന്നു നിൽ കുന്നതിന്റെ പ്രധാന കാരണം . ഈ വിദ്യാലയത്തി ലെ ആദ്യ കാല പ്രധാനധ്യാപകൻ ശ്രീ കെ രാമൻ ആയിരുന്നു . 02 - 04 - 1932 മുതൽ 19 - 07 - 1933 വരെ അദ്ദേഹം പ്രധാനധ്യാപകനായിരുന്നു . 1933 മുതൽ 1934 വരെ ശ്രീ വി.പി അച്ചുതവാര്യർ 1935 മുതൽ 1936 വ രെ ശ്രീ ടി.കെ ശങ്കരനാരായണൻ 1936 മുതൽ 1938 വരെ ശ്രീ പി ഗോവിന്ദൻ നായർ 1938 മുതൽ 1940 വ രെ ശ്രീ എം മാധവഗുപ്തൻ 01 06 1941 മുതൽ 16 09 1941 വരെ ശ്രീ വി കുഞ്ഞി കൃഷ്ണമേനോൻ , 1941 മു തൽ 1942 വരെ ശ്രീ എം മാധവഗുപ്തൻ 01 02 1942 മുതൽ 0104 1942 വരെ ശ്രീ എൻ വേലുക്കുട്ടി നായർ , 1942 മുതൽ 1944 വരെ ശ്രീ കെ.ടി രാമൻ നായർ , 03 01 1944 മുതൽ 31 12 1944 വരെ ശ്രീ കെ.കേശവ പണിക്കർ , 02 01 1945 മുതൽ 30 06 1945 വരെ ശ്രീ എൻ വേലുകുട്ടി നായർ എന്നിവർ പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു . 01 07 1946 മുതൽ 1951 വ രെ ശ്രീ എം.പി കൃഷ്ണഗുപ്തൻ പ്രധാനധ്യാപക നായി . 1951 മുതൽ 1952 വരെ ശ്രീ പി രാമൻ മൂസത് , 1952 മുതൽ 1953 വരെ ശ്രീ വി രാമകൃഷ്ണൻ തുടർ ശ്രീ പി ശങ്കരൻ നായർ എന്നിവർ പ്രധാനാധ്യാപ കരായി ശക്തമായ നേതൃത്വം നൽകി . 1955 ൽ ശ്രീ എം.പി കൃഷ്ണഗുപ്തൻ വീണ്ടും പ്രധാനാധ്യാപ കനായി . തുടർന്ന് 1972 ഏപ്രിൽ 23 ന് മരിക്കുന്നതു വരെ അദ്ദേഹമായിരുന്നു പ്രധാനാധ്യാപകൻ . ശ്രീ എം.പി കൃഷ്ണഗുപ്തൻ മരണത്തെ തുടർന്ന് പി . നമ്പൻകുട്ടി ഗുപ്തൻ ഹെഡ്മാസ്റ്ററായി . 30 04 1982 ൽ അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ 01 05 1982 മുതൽ 30 04 1986 വരെ ശ്രീ കെ കുഞ്ഞുണ്ണി ഗു പൻ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠി ച്ചു . 01.05 1986 മുതൽ 05 04 1987 വരെ ശ്രീമതി ടി.കെ സരോജിനി പ്രധാനാധ്യാപികയുടെ ചുമതല വഹി ച്ചു . 06 04 1987 മുതൽ 30 04 2007 വരെ ശ്രീ എം.കെ രാമകൃഷ്ണൻ പ്രധാനാധ്യാപകനായി പ്രവർത്തി ച്ചു . 01 05 2007 മുതൽ 2020 വരെ സി.എം ബാലചന്ദ്രൻ പ്രധാനാധ്യാപകനായി . 2020 മുതൽ പി ഹംസ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു വരുന്നു
ക്രമ
നമ്പർ |
പ്രധാന അധ്യാപകന്റെ പേര് | വർഷം |
---|---|---|
1 | കെ രാമൻ | 1932 - 1933 |
2 | വി.പി അച്ചുതവാര്യർ | 1933 - 1935 |
3 | ടി.കെ ശങ്കരനാരായണൻ | 1935 - 1936 |
4 | പി ഗോവിന്ദൻ നായർ | 1936 - 1938 |
5 | എം മാധവഗുപ്തൻ | 1938 - 1940 |
6 | വി കുഞ്ഞി കൃഷ്ണമേനോൻ | 1941 |
7 | എം മാധവഗുപ്തൻ | 1941 - 1942 |
8 | എൻ വേലുക്കുട്ടി നായർ | 1942 |
9 | കെ.ടി രാമൻ നായർ | 1942-1944 |
10 | കെ.കേശവ പണിക്കർ | 1944 |
11 | എൻ വേ ലുകുട്ടി നായർ | 1945 |
12 | എം പി കൃഷ്ണഗുപ്തൻ | 1946 - 1951 |
13 | പി രാമൻ മൂസത് | 1951 - 1952 |
14 | വി രാമകൃഷ്ണൻ | 1952 - 1953 |
15 | പി ശങ്കരൻ നായർ | 1953 - 1954 |
16 | എം പി കൃഷ്ണഗുപ്തൻ | 1955 - 1972 |
17 | പി നമ്പൻകുട്ടി ഗുപ്തൻ | 1972 - 1982 |
18 | കെ കുഞ്ഞുണ്ണി ഗുപ്തൻ | 1982 - 1986 |
19 | ടി കെ സാരോജിനി | 1986 - 1987 |
20 | എം കെ രാമകൃഷ്ണൻ | 1987 - 2007 |
21 | സി എം ബാലചന്ദ്രൻ | 2007 - 2020 |
22 | പി ഹംസ | 2020 മുതൽ |
പി ടി എ ഭാരവാഹികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകരും കുട്ടികളും
രചനകൾ
വഴികാട്ടി
{{#multimaps:10.958441379144851, 76.3479474148754|zoom=18}}
|
|}