"ഗവ.എൽ.പി.എസ്. വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
||
വരി 84: | വരി 84: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ സ്കൂളിൽ പഠിച്ച് ഉയർന്നു വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരുമായ അനേകം വ്യക്തികൾ ഉണ്ട്. | ഈ സ്കൂളിൽ പഠിച്ച് ഉയർന്നു വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരുമായ അനേകം വ്യക്തികൾ ഉണ്ട്. | ||
ശ്രീ നൂറുകണ്ണ് - സാമൂഹിക സേവകൻ | ശ്രീ നൂറുകണ്ണ് - സാമൂഹിക സേവകൻ. | ||
ശ്രീ പി വിശ്വംബരൻ - MLA (1960-62)നേമം നിയോജക മണ്ഡലം ശേഷം എം പി ആയും പ്രവർത്തിച്ചു. | ശ്രീ പി വിശ്വംബരൻ - MLA (1960-62)നേമം നിയോജക മണ്ഡലം ശേഷം എം പി ആയും പ്രവർത്തിച്ചു. | ||
ശ്രീ മുഹമ്മദ് ഹനീഫ - അധ്യാപകൻ, ഹെഡ്മാസ്റ്റർ (1997 സർക്കാരിന്റെ നല്ല അധ്യാപനുള്ള സംസ്ഥാന അവാർഡും നേടി) | ശ്രീ മുഹമ്മദ് ഹനീഫ - അധ്യാപകൻ, ഹെഡ്മാസ്റ്റർ (1997 സർക്കാരിന്റെ നല്ല അധ്യാപനുള്ള സംസ്ഥാന അവാർഡും നേടി). | ||
ശ്രീ അമാനു പിള്ള - വിഴിഞ്ഞം ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് സൂപ്രന്റ് ആയി വിരമിച്ചു | ശ്രീ അമാനു പിള്ള - വിഴിഞ്ഞം ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് സൂപ്രന്റ് ആയി വിരമിച്ചു. | ||
ശ്രീ ഹിദായത്തുള്ള - അഡ്വക്കേറ്റ് | ശ്രീ ഹിദായത്തുള്ള - അഡ്വക്കേറ്റ്. | ||
ശ്രീ റഷീദ് - വിഴിഞ്ഞം വാർഡ് കൗൺസിലർ ആയിരുന്നു. | ശ്രീ റഷീദ് - വിഴിഞ്ഞം വാർഡ് കൗൺസിലർ ആയിരുന്നു. | ||
ശ്രീ അസുന്താ മോഹൻ - വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് | ശ്രീ അസുന്താ മോഹൻ - വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. | ||
ശ്രീ ജനാർദ്ദനൻ നായർ -റിട്ടയർഡ് HM (GOVT L.P.S Vizhinjam) | ശ്രീ ജനാർദ്ദനൻ നായർ -റിട്ടയർഡ് HM (GOVT L.P.S Vizhinjam). | ||
ശ്രീമതി കല്യാണി കുട്ടിയമ്മ -റിട്ടയർഡ് HM (GOVT L.P.S Vizhjnjam) | ശ്രീമതി കല്യാണി കുട്ടിയമ്മ -റിട്ടയർഡ് HM (GOVT L.P.S Vizhjnjam). | ||
== വഴികാട്ടി == | == വഴികാട്ടി == |
19:35, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്. വിഴിഞ്ഞം | |
---|---|
വിലാസം | |
VIZHINJAM ഗവ. എൽ. പി. എസ്. വിഴിഞ്ഞം,VIZHINJAM,VIZHINJAM,695521 , VIZHINJAM പി.ഒ. , 695521 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 0471 2406738 |
ഇമെയിൽ | govtlpsvizhinjam69@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44221 (സമേതം) |
യുഡൈസ് കോഡ് | 32140200513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 45 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീലകുമാരി എൽ |
പി.ടി.എ. പ്രസിഡണ്ട് | മുബാറക് ഷാ |
എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ |
അവസാനം തിരുത്തിയത് | |
17-01-2022 | Sheelakumari |
അതിപുരാതനകാലം മുതൽക്കേ ചരിത്രത്തിന്റെ ഏടുകളിൽ വിഴിഞ്ഞത്തിന് പ്രേത്യേക സ്ഥാനമുണ്ട്.രാപകൽ കടലിനോട് മല്ലിട്ട് ഉപജീവനമാർഗം കണ്ടെത്തി ജീവിക്കുന്ന അവികസിത പ്രദേശമായിരുന്നു വിഴിഞ്ഞം. ബ്രിട്ടീഷ് ഭരണക്കാലത്ത്, സംസ്കാരമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിനും,നിരക്ഷരത ഉന്മൂലനം ചെയ്യുന്നതിനും,ഒരു വിദ്യാലയം സ്ഥാപിച്ചേ പറ്റൂ എന്ന് അന്നത്തെ ദിവാനായിരുന്ന സർ, സി. പി. രാമസ്വാമി അയ്യർ തീരുമാനിച്ചു. അതിന്റെ ആദ്യ ചുവടുവയ്പ്പായി കുറച്ചുഭൂമിക്ക് വേണ്ടി പല ഭൂവുടമകളെയും സമീപിച്ചു. അന്ന് വിഴിഞ്ഞത്തെ അല്പം ഭേദപ്പെട്ട കുടുംബത്തിലെ അംഗമായ ശ്രീ, അസ്സനാരു പിള്ള അര ഏക്കർ സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു. ശ്രീ, സി. പി. രാമസ്വാമി അയ്യർ മുൻകൈയെടുത്ത് ഒരു ഓലകെട്ടിടം നിർമ്മിക്കുകയും, 10.6.1882-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുടിപ്പള്ളിക്കൂടത്തിന്റെ മാതൃകയിൽ പ്രവർത്തനമാരംഭിച്ച വിഴിഞ്ഞം ഗവ. എൽ. പി. സ്കൂൾ വിഴിഞ്ഞം പ്രദേശവാസികളുടെ സാമൂഹിക-വൈജ്ഞാനിക പുരോഗതിയിൽ വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്. പ്രഥമാദ്ധ്യാപകനെന്ന പദവി ആദ്യമായി ലഭിച്ചത് ഈ പ്രദേശത്തെ സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീ. അയ്യങ്കാളിയുടെ സഹോദരനായ- ശ്രീ. കുഞ്ഞിരാമൻ സാറിനാണ്. സഹ അദ്ധ്യാപകരായി ശ്രീ. മൊറായിസ്, താജുദ്ദീൻ, ശ്രീധരൻ എന്നിവരും സേവനമനുഷ്ഠിച്ചു. നാലുവർഷം കൊണ്ട് നാലാം ക്ലാസ്സ്വരെയുള്ള പള്ളിക്കൂടമായി ഈ വിദ്യാലയം പരിണമിച്ചു. 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. ഈ പ്രദേശത്ത് ആദ്യമായി രൂപംകൊണ്ട വിദ്യാലയവും ഇതു തന്നെ. 1948-ൽ ഓലക്കെട്ടിടം മാറ്റി "H" അകൃതിയിലുള്ള ഒരു ഓടിട്ടക്കെട്ടിടം സർക്കാർ പണിതു. ക്രമേണ വിദ്യാർത്ഥികളുടെ ആധിക്യം മൂലം 1970-75 കാലഘട്ടത്തിൽ " I " അകൃതിയിൽ ഓഫീസ് റൂം സ്ഥിതിചെയ്യുന്ന കെട്ടിടവും പണിതു. ഈ കെട്ടിടവും മതിയാകാതെ വന്നു. തൊട്ടടുത്തു താമസിക്കുന്ന ഷേഖ് അബാകണ്ണിന്റെ നല്ല മനസ്സുമൂലം രണ്ടു ഘട്ടങ്ങളിലായി ഒരേക്കർ ഭൂമി ഗവൺമെന്റിന് പൊന്നും വിലയ്ക്ക് നൽകി. അങ്ങനെ സ്കൂൾ വ്യാപ്തി 1½ ഏക്കറായി വർദ്ധിച്ചു. വിദ്യാർത്ഥികൾക്കിരിക്കാൻ ക്ലാസ്സ് റൂമുകൾ തികയുന്നില്ല എന്ന് സർക്കാരിന് ബോധ്യപ്പെട്ടപ്പോൾ ലോകബാങ്കിന്റെ സഹായത്തോടുക്കൂടി " I " അകൃതിയിലുള്ള രണ്ട് ടെറസ് കെട്ടിടങ്ങൾ പണിതു. പിന്നീടുള്ള കാലഘട്ടം സ്കൂളിന്റെ "സുവർണ്ണകാലഘട്ടം" എന്ന് വിശേഷിപ്പിച്ചു. 1948-ൽ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂൾ എന്ന ബഹുമതി ലഭിക്കുകയും ഒരു അദ്ധ്യാപക തസ്തിക അനുവദിക്കുകയും ചെയ്തു. അന്ന് ഇരുപതിലേറെ അദ്ധ്യാപകർ ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. യു. പി സ്കൂൾ ആക്കണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം സർക്കാർ പിൽക്കാലത്ത് കിഴക്ക് ഭാഗത്തായി ഒരേക്കർ സ്ഥലം അനുവദിക്കുകയും സ്കൂൾ കോബൗണ്ടിന്റെ വിസ്തീർണ്ണം കൂടുകയും ചെയ്തു. ഈ സ്ഥലത്ത് കോർപ്പറേഷന്റെ വകയായി ഒരു പാർക്ക് നിർമ്മിക്കുകയും പ്രവർത്തനയോഗ്യമാക്കി.
ഭൗതികസൗകര്യങ്ങൾ
മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അനിവാര്യമായ ഒരു ഘടകമാണ്. കെട്ടിടങ്ങൾ ഉയർന്ന- പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പ്രകൃതി സൗഹാർദ്ദമായ കളിസ്ഥലവും, എക്കോ പാർക്കും, കൂടുതൽ വായന...
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിൽ പഠിച്ച് ഉയർന്നു വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരുമായ അനേകം വ്യക്തികൾ ഉണ്ട്. ശ്രീ നൂറുകണ്ണ് - സാമൂഹിക സേവകൻ. ശ്രീ പി വിശ്വംബരൻ - MLA (1960-62)നേമം നിയോജക മണ്ഡലം ശേഷം എം പി ആയും പ്രവർത്തിച്ചു. ശ്രീ മുഹമ്മദ് ഹനീഫ - അധ്യാപകൻ, ഹെഡ്മാസ്റ്റർ (1997 സർക്കാരിന്റെ നല്ല അധ്യാപനുള്ള സംസ്ഥാന അവാർഡും നേടി). ശ്രീ അമാനു പിള്ള - വിഴിഞ്ഞം ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് സൂപ്രന്റ് ആയി വിരമിച്ചു. ശ്രീ ഹിദായത്തുള്ള - അഡ്വക്കേറ്റ്. ശ്രീ റഷീദ് - വിഴിഞ്ഞം വാർഡ് കൗൺസിലർ ആയിരുന്നു. ശ്രീ അസുന്താ മോഹൻ - വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. ശ്രീ ജനാർദ്ദനൻ നായർ -റിട്ടയർഡ് HM (GOVT L.P.S Vizhinjam). ശ്രീമതി കല്യാണി കുട്ടിയമ്മ -റിട്ടയർഡ് HM (GOVT L.P.S Vizhjnjam).
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിഴിഞ്ഞം തീരപ്രദേശത്തുനിന്നും 500 മീറ്റർ മാറി വിഴിഞ്ഞം ജംഗ്ഷനിൽ പോലീസ് സ്റ്റേഷന് എതിർവശത്തായി സ്ഥിതിചെയ്യുന്നു . {{#multimaps:8.38292,76.99216| width=80% | zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44221
- 1882ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ