"എ എം ഐ യു പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
1929ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ.എം.ഐ.യു.പി.എസ്. ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ താലുക്കിന്റെ പടിഞ്ഞാറെ അതിർത്തിയിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന എറിയാട് പഞ്ചായത്തിലെ 8ാം വാർഡിൽ ഈ വിദ്യാലയം നിലകൊള്ളുന്നു.[[കൂടുതൽ വായിക്കുകഎ എം ഐ യു പി എസ് എറിയാട്/ചരിത്രംചരിത്രംചരിത്രംചരിത്രം|കൂടുതൽ വായിക്കുക]] | 1929ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ.എം.ഐ.യു.പി.എസ്. ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ താലുക്കിന്റെ പടിഞ്ഞാറെ അതിർത്തിയിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന എറിയാട് പഞ്ചായത്തിലെ 8ാം വാർഡിൽ ഈ വിദ്യാലയം നിലകൊള്ളുന്നു.[[കൂടുതൽ വായിക്കുകഎ എം ഐ യു പി എസ് എറിയാട്/ചരിത്രംചരിത്രംചരിത്രംചരിത്രം|കൂടുതൽ വായിക്കുക]] | ||
1 | |||
14:38, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം ഐ യു പി എസ് എറിയാട് | |
---|---|
വിലാസം | |
എറിയാട് എറിയാട് , എറിയാട്. പി.ഒ. , 680666 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0480 2815166 |
ഇമെയിൽ | amiupseriyad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23446 (സമേതം) |
യുഡൈസ് കോഡ് | 32070601001 |
വിക്കിഡാറ്റ | Q64091273 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 141 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനി ടി കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ബിലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അസ്മാബി. |
അവസാനം തിരുത്തിയത് | |
13-01-2022 | 23446 hm |
ചരിത്രം
1929ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ.എം.ഐ.യു.പി.എസ്. ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ താലുക്കിന്റെ പടിഞ്ഞാറെ അതിർത്തിയിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന എറിയാട് പഞ്ചായത്തിലെ 8ാം വാർഡിൽ ഈ വിദ്യാലയം നിലകൊള്ളുന്നു.കൂടുതൽ വായിക്കുക
1
എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പാരമ്പര്യത്തിനും പഴമയ്ക്കും ഏൽക്കേണ്ടി വന്ന ദാരുണ അന്ത്യം ഈ വിദ്യാലയത്തിനും സഹിക്കേണ്ടി വന്നു. പഴയ കാല പ്രൗഡിയും പ്രതാപവും കാലഹരണപ്പെട്ടു. ഇന്ന് ഊർജസ്വലമായ മാനേജ്മെന്റിന് കീഴിൽ അർപ്പണ ബോധമുള്ള അധ്യാപകരുടെയും സാംസ്കാരിക സമ്പന്നരായ നാടുകാരുടെയും സഹകരണത്തോടെ ഈ സ്കൂളിന് ജീവവായു നൽകി കൊണ്ടിരിക്കുന്നു. പൊതു വിദ്യാഭ്യാസ മേഖലയോട് അനുഭാവമുള്ള ഒരു സർക്കാർ കൂടി ഉണ്ടായതോടെ എല്ലാം വീണ്ടും പഴയപടിയിലെത്തുമെന്നു ഉത്തമ വിശ്വാസത്തിലായി. എല്ലാവരും അനുകൂല സാഹചര്യങ്ങളെ മുതലാക്കി പ്രതികൂല സാഹചര്യങ്ങളെ തട്ടി നീക്കി മുന്നോട്ടുള്ള പ്രയാണത്തിലാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
1. വിശാലമായ ക്ലാസ് മുറികൾ
2. കംപ്യൂട്ടർ ലാബ്
3. വായനശാല
4. വിശാലമായ അടുക്കള
5. ആവശ്യത്തിന് ടോയ് ലറ്റുകൾ
6. ലാബ് സൗകര്യം
7. കളിസ്ഥലം
8. പാർക്ക്
9. പൂന്തോട്ടം
10. സ്റ്റേജ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
1. കലാ കായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ
2. ക്വിസ്സ് പരിപാടികൾ
3. കരാട്ടെ പരിശീലനം
4. ഗൃഹസന്ദർശനം
5. ദിനാചരണങ്ങൾ
6. പഠനോപകരണ നിർമ്മാണ ശില്പശാല
7. പഠനയാത്ര
8. കൃഷി
9. ക്ലബ്ബ് പ്രവർത്തനങ്ങൾ
1 . സയൻസ്
2021 - 22 അധ്യയന വർഷത്തെ ശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂലൈ ആദ്യവാരം നടത്തി. ഉദ്ഘാടന കർമ്മം കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്ക്കൂളിലെ ശാസ്ത്ര അധ്യാപകനായ പ്രശാന്ത് മാസ്റ്റർ നിർവ്വഹിച്ചു. LP,UP ക്ലാസ്സുകളിൽ നിന്ന് 30 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന് നേതൃത്വം നൽകുന്നതിന് അധ്യാപകരായ സിനി, റീന എന്നിവരെ തെരഞ്ഞെടുത്തു.
ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മഴമാപിനി നിർമ്മാണം, ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. കുട്ടികൾ ചെയ്ത ശാസ്ത്ര പരീക്ഷണങ്ങൾ കൂട്ടിച്ചേർത്ത് കുട്ടിശാസ്ത്രജ്ഞൻ എന്ന പരിപാടി സ്ക്കൂൾ തലത്തിൽ നടത്തി.
2. സോഷ്യൽ
2021-22 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ് രൂപീകരണം ജൂലൈ മാസം ആദ്യ വാരത്തിൽ തന്നെ നടന്നു. പ്രധാനധ്യാപിക മിനി ടീച്ചർ ക്ലബ് തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സുനീറ, റംലത്ത് ടീച്ചർ എന്നിവരെ ചുമതലപ്പെടുത്തി. ക്ലബിലെ അംഗങ്ങളായ 25 ഓളം വരുന്ന കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് whatsapp group ആരംഭിക്കുകയും തുടർന്ന് സാമൂഹ്യശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ, ചരിത്രസ്മാരകങ്ങളുടെ ചിത്ര ശേഖരണം , വിവരശേഖരണം , അറ്റ്ലസ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി
3. ഗണിതം
2021..2022 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് രൂപീകരണം ജൂലൈ 16ന് നടന്നു. ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട HM ശ്രീമതി മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്നതിനുമായി മിനി ടീച്ചർ, സാബിറ ടീച്ചർ, സുമയ്യ ടീച്ചർ എന്നിവരെ തെരഞ്ഞെടുത്തു. LP, UP ക്ലാസ്സുകളിൽ നിന്നും 30ഓളം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്.
Maths club നെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും അബാക്കസ്, ആൾജിബ്ര, Geometry എന്നിങ്ങനെ പേരുകൾ നൽകി.
ഗണിതവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളും ഉത്തരങ്ങളും നൽകി, അതുകൂടാതെ ഗണിത ക്വിസ് മത്സരം നടത്തുമെന്നും അറിയിച്ചു. ഗണിത പാറ്റേൺ, പൂക്കളം, Geometry, ഭിന്നസംഖ്യ, ഇംഗ്ലീഷ് അക്ഷര മാലയിലെ കോണുകൾ കണ്ടെത്തൽ എന്നിങ്ങനെയുള്ള പ്രവർത്തങ്ങൾ കൊടുത്തു
4. വിദ്യാരംഗം
2021 - 22 അധ്യയന വർഷത്തിലെ നവംബർ മാസത്തിൽ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ക്ലബ് രൂപീകരണവും ഉദ്ഘാടനവും നടന്നു. കൺവീനറായി സാബിറ ടീച്ചറെ ചുമതലപ്പെടുത്തി.
ഓരോ ക്ലാസിൽ നിന്നും കഴിവുറ്റ കുട്ടികളെ തിരഞ്ഞെടുത്തു LP,UP ക്ലാസുകളിൽ കഥ, കവിത രചനാമത്സരങ്ങളും ചിത്രരചന മത്സരങ്ങളും ക്ലാസ് തലത്തിൽ നടത്തി. UP ക്ലാസുകളിൽ നാടൻപാട്ട് മത്സരവും നടത്തി. അവരിൽ നിന്നും മികവുറ്റവരെ സ്കൂൾ തലത്തിലേക്ക് തിരഞ്ഞെടുത്തു. സ്ക്കൂൾ തലത്തിലേക്ക് തിരഞ്ഞെടുത്ത കുട്ടികൾക്ക് ഓരോ മേഖലയിലും വിഷയങ്ങൾ നൽകി സ്കൂൾ തല മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി ഉപജില്ല തലത്തിലേക്ക് തിരഞ്ഞെടുത്തു.
മുൻ സാരഥികൾ
ഒ.ടി.രാമൻ മേനോൻ |
---|
പി. ദേവകിയമ്മ |
സെയ്തുമുഹമ്മദ് |
കെ.രാജേശ്വരി |
കെ.കെ. മീന |
എ.കെ. സൈനാബി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
അവലംബം
{{#multimaps:10.2221° N, 76.1584° E|zoom=8|width=500}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23446
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ