"എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(info) |
(school photo) |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സത്താർ | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സത്താർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റസീന | |എം.പി.ടി.എ. പ്രസിഡണ്ട്=റസീന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36466school.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
15:33, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ് | |
---|---|
വിലാസം | |
കുറ്റിത്തെരുവ് കുറ്റിത്തെരുവ് , പുള്ളിക്കണക്ക് പി.ഒ. , 690537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 0479 2443958 |
ഇമെയിൽ | hhysmupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36466 (സമേതം) |
യുഡൈസ് കോഡ് | 32110600609 |
വിക്കിഡാറ്റ | Q87479399 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൃഷ്ണപുരം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 219 |
പെൺകുട്ടികൾ | 223 |
ആകെ വിദ്യാർത്ഥികൾ | 442 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 9747080676 |
പ്രധാന അദ്ധ്യാപിക | രഹന എസ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സത്താർ |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന |
അവസാനം തിരുത്തിയത് | |
11-01-2022 | 36466 |
അലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം മണ്ഡലത്തിൽ കൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കായംകുളം പുനലൂർ പാതയോരത്ത് കുറ്റിത്തെരുവിൽ ആണ് 112 വർഷത്തോളം പഴക്കമുള്ള എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ (ഹാജി ഹസ്സൻ യാക്കൂബ് സേഠ് മെമ്മോറിയൽ യു .പി സ്‌കൂൾ) സ്ഥിതിചെയ്യുന്നത് .
ചരിത്രം
കൊല്ലവർഷം 1085 (ക്രിസ്തുവർഷം 1910) ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കുറ്റിത്തെരുവ് മുസ്ലിം ജമാഅത്ത് സ്കൂൾ ആയിട്ടായിരുന്നു ഇതിൻറെ ആവിർഭാവം. കുഞ്ഞുമൊയ്തീൻ ബാവാ മിനിസ്റ്റർ എന്ന വ്യക്തിയായിരുന്നു ഇതിന്റെ ആദ്യകാല നേതൃത്വം നൽകിയത്. കുറ്റിത്തെരുവ് ജമാഅത്ത് പള്ളിക്ക് സമീപം മുഹമ്മദൻസ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിലാണ് ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചത്. സാമ്പത്തികഞെരുക്കം മൂലം പഴയ മാനേജർക്ക് സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ നിർവാഹമില്ലാത്ത ഇരുന്നപ്പോഴാണ് ഉദാരമതിയും ദാനശീലനും ആയ ബഹുമാന്യനായ ഹാജി ഹസ്സൻ യാക്കോബ് സേഠ് (മാനേജർ) ഈ സ്ഥാപനം ഏറ്റെടുത്തത്. തുടർന്ന് ഈ സ്കൂൾ ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെടുകയും 1965 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. ആലപ്പുഴ ജില്ലയിൽ പാഠ്യ പാഠ്യേതര രംഗത്ത് തനതായ മികവ് തെളിയിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ സാംസ്കാരിക കലാരംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന പല വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നുള്ള കാര്യം അനുസ്മരണമാണ്. അർപ്പണ മനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും അതോടൊപ്പം രക്ഷകർത്താക്കളുടെ യും നിരന്തര പരിശ്രമമാണ് സ്കൂളിന് മുന്നോട്ടുനയിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
കായംകുളം പുനലൂർ റോഡിൽ കുറ്റിത്തെരുവിൽ രണ്ട് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് നമ്മുടെ സ്കൂൾ. സുരക്ഷിതമായ സ്കൂൾ കവാടവും ചുറ്റുമതിലും കൊണ്ട് നമ്മുടെ സ്കൂൾ സംരക്ഷിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വൈവിധ്യമാർന്ന ചെടികൾ നിറഞ്ഞ ജൈവവൈവിധ്യ പാർക്കും സ്കൂളിൻറെ പ്രത്യേകതയാണ്. നന്നായി സജ്ജീകരിച്ച പ്രധാന ക്ലാസ് മുറിയും സ്റ്റാഫ് റൂമുകളും സ്കൂളിൽ ഉണ്ട് .സ്മാർട്ട് ക്ലാസ് റൂം ഉൾപ്പെടെ 18 ക്ലാസ് മുറികളുണ്ട് . ഇരിപ്പിട സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും സുസജ്ജമായ ലാബും ഈ സ്കൂളിൻറെ പ്രത്യേകതയാണ് .കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി 8 യൂറിനൽസും 8 ടോയ്‌ലറ്റും ഉണ്ട് .മികച്ച കൈകഴുകൾ സംവിധാനവും കുടിവെള്ള സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിനായി കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും, പ്രൊജക്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. റാമ്പ് & റെയിൽ റെയിൽ സൗകര്യം എല്ലാ കെട്ടിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള അടുക്കളയും ഭക്ഷണശാലയും ഉണ്ട് .കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് സ്റ്റീൽ പാത്രവും ക്ലാസും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുന്നതിനും ഇരിപ്പിട സൗകര്യങ്ങളോടെ വിശാലമായ ആഡിറ്റോറിയം ഒരുക്കിയിട്ടുണ്ട് . പ്രീ പ്രൈമറി കുട്ടികൾക്കായി കളി ഉപകരണങ്ങളും പാർക്കും നിർമ്മിച്ചിട്ടുണ്ട്. പ്രധാന കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് വിശ്രമിക്കുന്നതിനായി വിശ്രമ പന്തൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വാഹന സൗകര്യത്തിനായി രണ്ട് ബസ്സുകൾ സ്കൂളിന് സ്വന്തമായുണ്ട്. അസംബ്ലി മറ്റു പരിപാടികൾ ഇവ നടത്തുന്നതിനായി മെച്ചപ്പെട്ട ശബ്ദസംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
- കുഞ്ഞുണ്ണി പുരസ്ക്കാരം.
- പ്രശസ്ത എഴുത്തുകാരൻ ഒഎൻവി കുറുപ്പിന് അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് അന്നത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾ എഴുതിയ കത്തിന് ഒ എൻ വി കുറുപ്പ് മറുപടി നൽകി.
- മലയാള മനോരമ നല്ല പാഠം പുരസ്കാരം 2016 ൽലഭിച്ചു.
- ശാസ്ത്രമേള ഗണിതമേള കലാമേള എന്നിവയിൽ സമ്മാനങ്ങൾ .
- ജില്ലാ കലോത്സവങ്ങളിൽ നിരവധി പരിപാടികൾക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .
- എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പിന് അംഗീകാരം.
- നിരവധിതവണ സംസ്കൃത സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.
- തളിര് ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാഷ്ട്രീയ സാംസ്കാരിക കലാരംഗങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പല വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നുള്ള കാര്യം അനുസ്മരണമാണ് . പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവും കേരളത്തിലെ സാഹിത്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന പരേതനായ ശ്രീ എ.പി ഗോപാലൻ, ദേശീയ രാഷ്ട്രീയത്തിൽ കായംകുളത്തിന്റെ സംഭാവനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം ശ്രീ എസ് രാമചന്ദ്രൻ പിള്ള, കായംകുളം എംഎസ്എം കോളേജ് പ്രഫസറും പ്രഭാഷകനും കവിയുമായ ശ്രീ കോഴഞ്ചേരി രവീന്ദ്രനാഥ്, സാഹിത്യ സാംസ്കാരിക മേഖലകളിൽ ധാരാളം സംഭാവനകൾ ചെയ്തിട്ടുള്ളതും ഈ സ്കൂളിലെ അധ്യാപകനുമായിരുന്ന ശ്രീ രാജപ്പൻ ചെട്ടിയാർ, ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പെരിങ്ങാല പഞ്ചായത്ത് അംഗമായിരുന്ന ശ്രീ ഇളയകുഞ്ഞ്, മുൻ പ്രസിഡൻ്റും ആലപ്പുഴ ജില്ലാ കോൺഗ്രസിൻറെ മുതിർന്ന നേതാവുമായ ശ്രീ എൻ രവി, സാഹിത്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ദേവസ്വംബോർഡ് ഉദ്യോഗസ്ഥനായ ശ്രീ കുമ്പളത്ത് മധുകുമാർ, ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ പരേതനായ ശ്രീ എസ് രാധാകൃഷ്ണൻ, ഗവൺമെൻറ് എൻജിനീയറിങ് കോളേജ് അധ്യാപകനായ ഡോ. ശ്രീനി, തുടങ്ങിയ ഒട്ടനവധി പ്രമുഖർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 3 കി.മി കിഴക്ക്.
{{#multimaps:9.176732, 76.530161 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36466
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ