"ജി.എച്ച്.എസ്.എസ്. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(change)
(Sakkeernvallappuzha (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1137135 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 41: വരി 41:


ഹയർ സെക്കന്ററി സ്കൂൾ കോഡ്   
ഹയർ സെക്കന്ററി സ്കൂൾ കോഡ്   
 
== club == 


== സ്കൂൾ ചരിത്രം ==
== സ്കൂൾ ചരിത്രം ==

14:53, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പാങ്ങ്
വിലാസം
പാങ്ങ്

പാങ്ങ് ചേണ്ടി പി.ഒ മലപ്പുറം ജില്ല അമ്പലപ്പറമ്പ്
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം14 - 10 - 1974
വിവരങ്ങൾ
ഫോൺ04933242851 ഹയർ സെക്കന്ററി സ്കൂൾ ഓഫീസ് 04933,244492
ഇമെയിൽghspang@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ ക‍ുമാരന‍ുണ്ണി
പ്രധാന അദ്ധ്യാപകൻശ്രീമതി ഹസീന നാനാക്കൽ
പി.ടി.എ. പ്രസിഡണ്ട്അബ്‍ദ‍ുൽ നാസർ കെ പി
അവസാനം തിരുത്തിയത്
28-12-2021Sakkeernvallappuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




നാലു ഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട വിസ്തൃതവും മനോഹരമായ ഒരു ഉൾനാടൻ ഗ്രാമമാണ് പാങ്ങ്. മലപ്പുറം ജില്ലയിൽ, പെരിന്തൽമണ്ണ താലൂക്കിൽ,കുറുവ എന്ന ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചരിത്രവും, ഐതിഹ്യ പരവുമായ ഒട്ടേറെ ധന്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പാങ്ങിന്റെ മുഖമുദ്ര കാപട്യ രഹിതമാണ്. നാഗരിതയും, സമ്പന്നതയും, ശുപാപ്തി വിശ്വാസങ്ങളും തീരെയില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വാഹന സൗകര്യങ്ങളോ, നല്ല റോ‍ഡുകളോ, വാണിജ്യ കേന്ദ്രങ്ങളോ, വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇരുണ്ട കാലം ഇന്നോർത്തിരിക്കുന്നവർ വിരളമാണ്. ഇപ്പോൾ ചരിത്രമെഴുതിത്തുടങ്ങുന്നവർക്ക് മേൽപറഞ്ഞ കാര്യങ്ങളൊന്നുമോർക്കേണ്ടാത്ത വിധം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന അനേകം വ്യക്തി പ്രഭാവങ്ങൾ ഇതിനു പിന്നിൽ ലാഭേഛയില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്.


ഹയർ സെക്കന്ററി സ്കൂൾ കോഡ്

സ്കൂൾ ചരിത്രം

1974 ൽ ബഹുമാന്യനായ ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ നാട്ടുകാർ ഒരു ഹൈസ്കൂളിനു വേണ്ടി മുറവിളി കൂട്ടുകയും, ആവശ്യമായ നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്നത്തെ പാങ്ങ് ഗവർമെന്റ് ഹൈസ്കൂൾ. സ്ഥലവും, കെട്ടിടവും നാട്ടുകാർ നൽകിയാൽ സ്കൂൾ അനുവദിക്കാമെന്നായിരുന്നു വ്യവസ്ഥ. വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും, മഹത്വവും നന്നായറിയുന്ന നാട്ടിലെ പ്രമുഖരായ വ്യക്തികൾ മുന്നിട്ടിറങ്ങി. ( പാങ്ങ് ഗവ: ഹൈസ്കൂളിനു വേണ്ടി 1974 ൽ നടത്തിയ പ്രവർത്തനങ്ങളുടെ സംഗ്രഹം) 1974 മെയ് അന‌വസാന വാരം അനുവദിക്കാവുന്ന സ്കൂളുകളുടെ ലിസ്റ്റ് പത്രത്തിൽ വന്നു. ജൂണിൽതന്നെ നാട്ടുകാർ യോഗം ചേർന്ന് കമ്മിറ്റി രൂപീകരിച്ചു. 5/6/74 ൽ ഡി.ഇ.ഒ.യെ കണ്ട് സ്ഥലം നൽകാമെന്നറിയിച്ചു. 7ന് കമ്മിറ്റി കൂടി സ്ഥലം അമ്പലപ്പറമ്പിൽ തന്നെ നൽകാൻ തീരുമാനമായി. അതിൻ പ്രകാരം ജൂൺ 8 -ാം തിയ്യതി അളന്നു തിട്ടപ്പെടുത്തുകയും 11 -ാം തിയ്യതി ഡി.ഇ.ഒ. ശ്രീ. സുധാമൻ സന്ദർശിച്ചു ബോധ്യപ്പെടുകയും ചെയ്തു. ജൂൺ 28 ന് ഫിനാൻസ് കമ്മിറ്റി രൂപീകരിച്ചു. ആഗസ്റ്റ് ഒന്നിന് അനുവദിക്കപ്പെട്ട 19 സ്കൂളുകളിലേയും പ്രസിഡന്റുമാരുടെ യോഗം ചേരുകയുണ്ടായി. ആഗസ്റ്റ് 9-ാം തിയ്യതി കിഴക്കൻ പാങ്ങുകാരുമായി ഒരു സോൾവൻസി പ്രശ്നം ഉണ്ടായത് ഡി.ഇ.ഒ., കരുവള്ളി മുഹമ്മദ് മൗലവി, മങ്കട എ.ഇ.ഒ. എന്നിവരുടെ അനുരഞ്ജനത്തെത്തുടർന്ന് 15-ാം തിയ്യതി പി. കെ. അബ്ദുള്ളക്കുട്ടി, പി.കുഞ്ഞീതു, പി. കുമാരനെഴുത്തച്ഛൻ, കുട്ടിരാമൻനായർ എന്നിവരുടെ നേത്രത്വത്തിൽ പരിഹരിച്ചു. 24 ന് ഡി.ഇ.ഒ. അമ്പലപ്പറമ്പിൽ സ്ഥലപരിശോധന നടത്തി. 26 ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. മൂസ്സക്കുട്ടി, വി.എം.പത്മനാഭൻ മാസ്റ്റർ, പി.കെ.കുഞ്ഞു, കെ.കെ. കോയിമർ മാസ്റ്റർ പി. കുമാരനെഴുത്തച്ഛൻ മാസ്റ്റർ, എന്നിവർ തിരുവനന്തപുരത്ത് പോയി മന്ത്രിയെക്കണ്ടു സ്കുളിന്റെ ആവശ്യകത അറിയിച്ചു. എന്നാൽ സെപ്തംബർ 18-ാം തിയ്യതി വന്ന പത്രവാർത്തയിൽ മറ്റു 18 സ്കുളുകളും തുറന്നതായികണ്ടു. പാങ്ങിന്റെ പേര് മാത്രം ഇല്ലായിരുന്നു. എങ്കിലും ഒക്ടോബർ നാലാം തിയ്യതി മനോരമ പത്രത്തിൽ സ്കുൾ അമ്പലപ്പറമ്പിൽ അനുവദിച്ചതായി കാണാൻ കഴിഞ്ഞു. ഒക്ടോബർ അഞ്ചാം തിയ്യതി ഡി.ഇ.ഒ.യെ സന്ദർശിച്ചു ചർച്ച ചെയ്ത ശേഷം 7-ാം തിയ്യതി സ്ഥലം അളന്ന് ആധാരം എഴുതുന്നതിനുള്ള ഏർപ്പാടാക്കി. 9 ന് വി.എം.ദേവകി അമ്മ 48 സെന്റും, പി. കുഞ്ഞുക്കുട്ടി ടീച്ചർ 24 സെന്റും സൗജന്യമായി രജിസ്റ്റർ ചെയ്തു. ബാക്കി 2 ഏക്കർ 28 സെന്റ് സ്ഥലം (സ്കുൾ നിൽക്കുന്നിടം) എം. പി. കുട്ടികൃഷ്ണമേനോനോട് വിലയാധാരമായി വാങ്ങി. ഒക്ടോബർ 10 -ാം തിയ്യതിയോടെ എല്ലാ ഓർഡറുകളും ലഭിച്ചു. മാട്ടാത്ത കുളംബ മദ്രസ്സ എഞ്ചിനീയർ പരിശോധിച്ചു. തൊട്ടടുത്ത ദിവസം തന്നെ മങ്കട ഗവ : എച്ച്. എസിലെ അധ്യാപകനായ ശ്രീ. പി. ഗോപാലകൃഷ്ണനെ ഹെഡ് മാസ്റ്ററായി നിയമിച്ചു കൊണ്ട് ഉത്തരവായി. അന്നു രാത്രി തന്നെ വി.എം. പത്മനാഭൻ മാസ്റ്റർ പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വരുകയും ആദ്യ വിദ്യാർത്ഥിയായി സി.കെ. ചന്ദ്രനെ ചേർത്ത് കൊണ്ട് സ്കുൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

1974 ഒക്ടോബർ മാസം 14-ാം തിയ്യതി ശ്രീ. കരുവള്ളി മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിൽ, ഡി.ഇ.ഒ. ശ്രീ. കെ. സുധാമന്റെയും, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. പി. മൂസ്സക്കുട്ടി, കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ മുതലായവരുടെ സാന്നിധ്യത്തിൽ ഉത്തരമേഘലാ വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്ന ശ്രീ. ചിതൻ നമ്പൂതിരിപ്പായിരുന്നു മാട്ടാത്ത കുളംബ മദ്രസ്സയിൽ സ്കുളിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്.

പിന്നീട് ഏതാനും മാസങ്ങൾക്ക് ശേഷം നാട്ടുകാർ നിർമ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. (ഈ മഹത് സംരംഭത്തിൽ ഗവൺമെന്റുമായി എഗ്രിമെന്റ് ഒപ്പുവച്ചവരിൽ പൂഴിത്തറ ശ്രീ. കുഞ്ഞീതു മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നത്. കമ്മിറ്റിയംഗങ്ങളിൽ പലരും കാലയവനികക്കുള്ളിൽ മറഞ്ഞു. കമ്മിറ്റിയുടെ പ്രസിഡന്റ് പി. കെ. അഹമ്മദ് കുട്ടി ഹാജി, അംഗങ്ങളായ പി. കുമാരനെഴുത്തച്ഛൻ , പി. കെ. അബ്ദുള്ളക്കുട്ടി, പി. കെ. മമ്മുഹാജി, പി. കെ. കുഞ്ഞു, വി. ടി. ശങ്കരൻ നായർ, വി. ടി. കുട്ടിരാമൻനായർ, പി. കെ. അഹമ്മദ് കുട്ടി ഹാജി, പി. പി. മൂസ്സക്കുട്ടി, വാഴേങ്ങൽ ബാപ്പുട്ടി, മഞ്ഞക്കൽ കൃഷ്ണലൻ നായർ, വി. എം. പത്മനാഭൻ മാസ്റ്റർ, കെ. കെ. കോയിമർ മാസ്റ്റർ, പി. പി. അബ്ദുറഹിമാൻ കുട്ടി ഹാജി (ഇതിൽ ഇന്നു ജീവിച്ചിരിക്കുന്ന – കെ. എം. ഗംഗാധരൻ) എന്നിവരേയും, സ്ഥലം ദാനം ചെയ്ത വി. എം. ദേവകി അമ്മ, പി. കുഞ്ഞുകുട്ടി ടീച്ചർ, മുതലായവരേയും, തടി ഉരുപ്പടികളും, മറ്റു സാമഗ്രികളും നൽകിയവരേയും, സൗജന്യമായി കായികാധ്വാനം ചെയ്തവരേയും വരും തലമുറ എന്നും ഓർക്കേണ്ടതാണ്) ഇന്ന് സ്ഥിതി ആകെ മാറിയിട്ടുണ്ട് 2000 -ൽ പാങ്ങ് ഗവ : ഹൈസ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. മറ്റു സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ ഇവിടേക്ക് വിദ്യാഭ്യാസത്തിനു വേണ്ടി എത്തിക്കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടർ സാക്ഷരതയായി. സ്കൂളിൽ ഇന്റർനെറ്റ് കണക്ഷൻ ആയിക്കൊണ്ടിരിക്കുന്നു. വിജയശതമാനം മുൻ വർഷങ്ങളേക്കാൾ മെച്ചപ്പെട്ടു. പഴയ സ്കീമിലെയും, ഗ്രേഡിങ്ങ് സ്കീമിലെയും ഉന്നത വിജയികൾക്ക് പി.ടി.എ. ഉചിതമായ സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. മുൻ ഹെഡ്മിസ്ട്രായിരുന്ന ശ്രീമതി. കല്യാണിക്കുട്ടി ടീച്ചറുടെ എൻഡോവ്മെന്റ് എല്ലാ വർഷവും കൊടുത്തു വരുന്നു. പാങ്ങ് സർവീസ് സഹകരണ ബാങ്ക് സമ്മാനങ്ങളേർപ്പെടുത്തി. സമീപത്ത് ആകെ ഒരു ഗവ : അപ്പർ പ്രൈമറി സ്കൂൾ മാത്രമേ ഉള്ളൂ എന്നത് ആ തലത്തിൽ അപര്യാപ്തതയായി കാണാനുണ്ട്. ദൂരെ നിന്നും ചെറിയ കുട്ടികൾ വരാൻ മടിക്കുകയോ, ഇടക്ക് വെച്ച് പഠനം നടത്തുകയോ ചെയ്യുന്നുണ്ട്. ഏതാണ്ട് 35 വർഷം മുമ്പുള്ള സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അവസ്ഥ പോലെയാണിത്. കഴിഞ്ഞ അഞ്ചാറു വർഷമായി എസ്.എസ്.എൽ.സി. തലത്തിൽ നടത്തുന്ന വിജയഭേരി ക്യാംപ് വിനോദത്തിന്റെയും, വികൃതിത്തരങ്ങളുടെയും കൂട്ടായ്മയായി - കൂടെ വിജ്ഞാന സമ്പാദനത്തിന് ആക്കം കൂട്ടിയെന്ന് പറയാതെ വയ്യ. ഹയർ സെക്കന്ററിയിൽ ബാലാരിഷ്ടതകൾ വിട്ടുമാറുന്നില്ല. സ്ഥിരം അദ്ധ്യാപകരോ, താൽക്കാലിക അദ്ധ്യാപകരോ വർഷം തികക്കാറില്ല. 1998 നവംബറിൽ മങ്കട ഉപജില്ലയുടെ 11 -ാമതു പാങ്ങ് ഗവ : ഹൈസ്കൂളിൽ പ്രശസ്തമായ വിധം നടത്തപ്പെട്ടു. നാട്ടുകാരുടെയും, തൊട്ടടുത്ത ക്ളബ്ബുകൾ, സർവീസ് സഹകരണ ബാങ്ക്, പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത്, കൊളത്തൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ, പ്രതിനിധികളും, ഉദ്യോഗസ്ഥരും, സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും, മറ്റ് സ്റ്റാഫംഗങ്ങളും എല്ലാം അകമഴിഞ്ഞു സഹകരിച്ചു. 2000 മാർച്ചിൽ സ്കുളിന്റെ രജത ജൂബിലിയും, ദീർഘകാലം ഹെഡ്മിസ്ട്രായി സേവനമനുഷ്ടിച്ച ശ്രീമതി. പി. കല്യാണിക്കുട്ടി ടീച്ചറുടെ യാത്രയയപ്പും രണ്ടു ദിവസം നീണ്ട വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. പ്രശസ്ത കലാകാരന്മാർ, സാസ്കാരിക നേതാക്കന്മാർ, ജനനായകന്മാർ, തുടങ്ങിയവർ പങ്കെടുത്തു. കവിയരങ്ങ്, സാഹിത്യ സമ്മേളനം, വിവിധ കലാപരിപാടികൾ എന്നിവ നടത്തപ്പെട്ടു. സ്കുളിനു വേണ്ടി പ്രവർത്തിച്ചവരേയും, മുൻ പ്രധാനാദ്ധ്യാപകരേയും പൊന്നാടയണിയിച്ച് ആദരിച്ചു, പ്രശസ്ഥ വിജയം നേടിയ വിദ്ധ്യാർത്ഥികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

അക്കാഡമിക് ഡീറ്റയിൽസ്

ഹയർ സെക്കന്ററി തലത്തിലുള്ള കോഴ്സുകൾ

1.സയൻസ് (1-ഗ്രൂപ്പ്) പാർട്ട് 3. ഫിസിക്സ്, കെമിസ് ട്രി, ബയോളജി, കണക്ക്) 2.ഹ്യുമാനിറ്റീസ് (2 -ഗ്രൂപ്പുകൾ) പാർട്ട് 3. ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി.) 3.കൊമേഴ്സ്(2 – ഗ്രൂപ്പുകൾ) (ഗ്രൂപ്പ് 1) പാർട്ട് 3. ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടൻസി,എക്കണോമിക്സ്, കണക്ക്) 4.കൊമേഴ്സ് ഗ്രൂപ്പ് (2) പാർട്ട് 3. ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടൻസി, എക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ളിക്കേഷൻ)


ഹൈസ്കൂൾ

സ്റ്റാൻഡേർഡ് 8 മുതൽ 10 വരെ (മലയാളം മീഡിയം) ഒന്നാം ഭാഷ പേപ്പർ 1. മലയാളം / അറബിക്

പേപ്പർ 2. മലയാളം

രണ്ടാം ഭാഷ ഇംഗ്ളീഷ് മൂന്നാം ഭാഷ ഹിന്ദി

ഭൗതികസൗകര്യങ്ങൾ

വി.എം.ദേവകി അമ്മ 48 സെന്റും, പി. കുഞ്ഞുക്കുട്ടി ടീച്ചർ 24 സെന്റും സൗജന്യമായി രജിസ്റ്റർ ചെയ്തു. ബാക്കി 2 ഏക്കർ 28 സെന്റ് സ്ഥലം (സ്കുൾ നിൽക്കുന്നിടം) എം. പി. കുട്ടികൃഷ്ണമേനോനോട് വിലയാധാരമായി വാങ്ങി.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എം.എൽ.എ.ഫണ്ട് ഉപയോഗിച്ചു ഹയർ സെക്കന്ററി വിഭാഗത്തിന് വേണ്ടി പുതുതായി നിർമ്മിച്ച മൂന്നു നില ബിൽഡിംഗ് ബഹു.അഹ്‌മദ്‌ കബീർ എം.എൽ.എ. 2016 ഒക്ടോബർ 16 നു ( ശനി ) ഉദ്ഘാടനം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   ലിറ്റിൽ കൈറ്റ്

മാനേജ്മെന്റ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ഗോപാലകൃഷ്ണൻ.പി | ശ്രീ.ബാലന് കെ യു | ശ്രീ.ആൽബർട്ട് ഡി | ശ്രീ.ശങ്കരവാര്യർ എം | ശ്രീമതി. അലമേലു ടി ആർ | ശ്രീമതി. നാൻസി പോൾ | ശ്രീമതി. രാജമ്മ എൻ | ശ്രീമതി. ലീലാവതി വി | ശ്രീ. നമ്പ്യാത്തൻ നമ്പൂതിരി | ശ്രീമതി. ചന്ദ്രമതി എം | ശ്രീമതി. കല്യാണിക്കുട്ടി പി | ശ്രീമതി. സീമന്തിനി കെ | ശ്രീമതി. കോമളവല്ലി ഇ | ശ്രീ. മുഹമ്മദ് എൻ | ശ്രീമതി. ഹേമാദേവി കെ പി | ശ്രീമതി. അംബുജാക്ഷി മേച്ചേരി | ശ്രീമതി. ശൈലജ കെ |അബ്ദുൽ അസീസ് പി എച് ,ഹുസ്സൈൻ വി എം ,ഷീല ഫ്രാൻസിസ് ,അബ്ദുറഹീം പി, ലത കെ, വസന്തക‍ുമാരി പി എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._പാങ്ങ്&oldid=1137138" എന്ന താളിൽനിന്ന് ശേഖരിച്ചത്