ജി.എച്ച്.എസ്.എസ്. പാങ്ങ്/എന്റെ ഗ്രാമം
പാങ്ങ്
മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിൽ കുറുവ പഞ്ചായത്തിലെ ഒരു പ്രദേശമാണ് പാങ്ങ്.മൂന്ന് ഭാഗവും മലകുളാൽ ചുറ്റപ്പെട്ട വിസ്തൃതമായ ഉൾനാടൻ ഗ്രാമമാണ് പാങ്ങ്.കേരളത്തിൽ തൃശ്ശൂരിനടുത്തും, മണ്ണാർക്കാടിനടുത്തും, കാശ്മീരിൽ അനന്തനാഗരിക്കടുത്തും പാങ്ങ് എന്ന പേരിൽ സ്ഥലങ്ങളുണ്ട്.
സ്വാതന്ത്ര്യ പിറവിക്ക് ശേഷം മലപ്പുറം ജില്ലാ രൂപീകരണം വരെ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു പാങ്ങ് എന്ന പ്രദേശം. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടന്നിരുന്ന അപരിഷ്കൃത ഗ്രാമങ്ങൾ എന്ന നിലക്ക് പാലക്കാട് ജില്ലയിലായിരുന്ന പാങ്ങിനെ കോഴിക്കോട് ജില്ലയിലായിരുന്ന കരേക്കാടുമായി കൂട്ടിച്ചേർത്ത് പാങ്ങ്-കരേക്കാട് എന്നൊരു പ്രയോഗം മറു നാടുകളിലുണ്ടായിരുന്നു. കാർഷിക രംഗത്തെ അധ്വാനമായിരുന്നു ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം.
മലപ്പുറം നഗരത്തിൽ നിന്ന് മലപ്പുറം- ചട്ടിപറമ്പ്-പടപ്പറമ്പ് റൂട്ട് വഴി 16കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.പെരിന്തൽമണ്ണയിൽ നിന്ന് അങ്ങാടിപ്പുറം-പുഴക്കാട്ടിരി-പടപ്പറമ്പ്
വഴിയും കോട്ടക്കലിൽ നിന്ന് ഇന്ത്യനൂർ- പാങ്ങ് ചെന്നി വഴിയും ഇവിടെയെത്താം.വളാഞ്ചേരി-മലപ്പുറം, കാടാമ്പുഴ-പടപ്പറമ്പ, പെരിന്തൽമണ്ണ-കാടാമ്പുഴ എന്നീ റൂട്ടുകളിലായി പാങ്ങ് വഴി ധാരാളം ബസ്സുകൾ സർവീസ് നടത്തുന്നതിനാൽ മികച്ച ഗതാഗത സൗകര്യവും പാങ്ങിലുണ്ട്. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 5 എൽ.പി.സ്കൂളുകളും, 1 യു.പി.സ്കൂളും 1 ഹയർസെകന്ററി സ്കൂളും പ്രവർത്തിക്കുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി. യു. പി. എസ് പാങ്ങ്
- പോസ്റ്റ് ഓഫീസ്
- ഹോസ്പിറ്റൽ
സംസ്കാരം
പാങ്ങ് ഗ്രാമം പ്രധാനമായും മുസ്ലിം ജനസംഖ്യയുള്ള പ്രദേശമാണ് . ഹിന്ദുക്കൾ ത്രതമ്യേനെ ചെറിയ സംഖ്യയിൽ ആണ്. ആയതിനാൽ പ്രദേശത്തിന്റെ സംസ്കാരം മുസ്ലിം പാരമ്പര്യത്തെ അടിസ്ഥാനമ്ക്കിയുള്ളതാണ്. ദഫ്മുട്ട് , കോൽക്കളി, ഒപ്പന,അറവനമുട്ട്, എന്നിവ ഈ പ്രദേശത്തെ സാധാരണ നാടൻ കലകളാണ്. ഇസ്ലാമിക പഠനങ്ങളുടെ സമ്പന്നമായ ഉറവിടം നൽകുന്ന നിരവധി ലൈബ്രറികൾ പള്ളികളോട് ചേർന്ന് കിടക്കുന്നു. അറബി ലിബിയിൽ എഴുതിയ മലയാള ഭാഷയുടെ പതിപ്പായ അറബി മലയാളത്തിൽ ആണ് ചില പുസ്തകങ്ങൾ എഴുതിയിരിക്കുന്നത്.