എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കൊഴുവല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(S N D P L P School Kozhuvalloor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ മുളക്കുഴ പഞ്ചായത്തിലാണ് നമ്മുടെ ഈ എയ്ഡഡ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്

എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കൊഴുവല്ലൂർ
വിലാസം
കൊഴുവല്ലൂർ

കൊഴുവല്ലൂർ
,
കൊഴുവല്ലൂർ പി.ഒ.
,
689521
,
ആലപ്പുഴ ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ0479 2369096
ഇമെയിൽsndplpskozhuvalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്36333 (സമേതം)
യുഡൈസ് കോഡ്32110300406
വിക്കിഡാറ്റQ87479152
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുളക്കുഴപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീ ഭ . എസ്. ആർ
പി.ടി.എ. പ്രസിഡണ്ട്സുധാ ദേവി
എം.പി.ടി.എ. പ്രസിഡണ്ട്resmi . S
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മുളക്കുഴ ഗ്രാമപംചായത്തിലെ .പത്താം വാർഡിൽ കൊഴുവല്ലൂർ ദേവീക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്നു...............................

ചരിത്രം

ആലപ്പുഴ ജില്ലയുടെ യുടെ കിഴക്കേ അറ്റത്തെ താലൂക്ക് ആയ ചെങ്ങന്നൂരിൽ   ,     മുളക്കുഴ   പഞ്ചായത്തിലെ പത്താം വാർഡിൽ  കൊഴുവല്ലൂർ എന്ന സ്ഥലത്ത് ആണ് ഈ സരസ്വതി ക്ഷേത്രം  സ്ഥിതി ചെയ്യുന്നത്.

1968 ജൂണിൽ സ്ഥാപിതമായ  ഈ സ്കൂൾ  സുവർണ ജൂബിലിയും പിന്നിട്ട് മുന്നോട്ടുള്ള പ്രയാണത്തിൽ ആണ്. കൊഴുവല്ലൂർ 150 -)ം നമ്പർ എസ്എൻഡിപി ശാഖാ യോഗം ആണ് ഈ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത്. ശാഖാ യോഗത്തിന്റെ പ്രസിഡൻറ്  ആണ് സ്കൂൾ മാനേജർ. നിലവിൽ ശ്രീ. കെ .ആർ. മോഹനൻ ആണ് സ്കൂളിന്റെ മാനേജർ. സുസ്ഥിരമായ ഒരു വികസന സമിതിയുടെയും പി.ടി.എ യുടേയും സഹകരണത്തോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ  മുന്നോട്ടുകൊണ്ടുപോകാൻ  മാനേജ്മെൻറിനും അധ്യാപകർക്കും  നിഷ്പ്രയാസം  സാധിക്കുന്നു. ഒന്നു മുതൽ  നാലു വരെ ക്ലാസുകളാണ് സ്കൂളിൽ നിലവിലുള്ളത് . പ്രഥമാധ്യാപിക അടക്കം മൂന്ന് അധ്യാപകരും  ഇവിടെ ജോലി ചെയ്യുന്നു .

   കോഴഞ്ചേരി കായംകുളം സ്റ്റേറ്റ് ഹൈവേയിൽ  ചമ്മത്ത് മുക്ക് - കുളനട റോഡരികിൽ ആയി കൊഴുവല്ലൂർ ദേവീക്ഷേത്രത്തിന് സമീപത്തായാണ് നമ്മുടെ  സ്കൂൾ സ്ഥിതിചെയ്യുന്നത് .ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ  വിവിധ മേഖലകളിൽ ജോലി ചെയ്തുകൊണ്ട്  സ്കൂളിൻറെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നാം ക്ലാസ് മുതൽ  നാലാംക്ലാസ് വരെ  പ്രവർത്തിക്കുന്നതിനാവശ്യമായ  4 ക്ലാസ് മുറികളും കുട്ടികൾക്കാവശ്യമായ ഇരിപ്പിടങ്ങളും  (ബെഞ്ച്, ഡെസ്ക് മുതലായവയും) സുസജ്ജമായ  ഓഫീസ് മുറിയും, ലാബ് സൗകര്യങ്ങളും , സ്മാർട്ട് ക്ലാസ്റൂമും, കളിസ്ഥലവും  നമ്മുടെ സ്കൂളിൽ  സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിൻറെ  മുൻവശത്ത്  ആരെയും ആകർഷിക്കുന്ന വിധത്തിൽ  നല്ല ഒരു പൂന്തോട്ടവും വൈവിധ്യമാർന്ന ഒരു ഔഷധത്തോട്ടവും ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനം ,കുട്ടികളുടെ പാർക്ക് എന്നിവ ഈ സ്കൂളിന്റെ  പ്രത്യേകതയാണ്. കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിന്   ശ്രീ .അനിൽകുമാർ ,

പനമൂട്ടിൽ നിർമിച്ചുനൽകിയ ഒന്നാന്തരം ഒരു അടുക്കളയും നമ്മുടെ സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് .എല്ലാ കുട്ടികൾക്കും കൈ കഴുകുന്നതിനും പാത്രം കഴുകുന്നതിനും  ഉള്ള പൈപ്പ് വെള്ള സൗകര്യം,  ശുദ്ധജല ലഭ്യതയ്ക്ക് ആവശ്യമായ  കിണർ സൗകര്യം,  കുടിവെള്ള സൗകര്യം ,(ഫിൽറ്റർ യൂണിറ്റ് ,തിളച്ച വെള്ളം തണുപ്പിച്ചു കുടിക്കുന്നതിനുള്ള സൗകര്യം), പൂന്തോട്ടത്തിലെ ചെടികൾ നനയ്ക്കുന്നതിനുള്ള  പൈപ്പ് സൗകര്യം  എന്നിവയും  നമ്മുടെ സ്കൂളിൽ  ക്രമീകരിച്ചിരിക്കുന്നു. സ്മാർട്ട് ക്ലാസ് റൂമിലേക്ക് വേണ്ട വൈ-ഫൈ സംവിധാനവും മൂന്നു ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും , നമ്മുടെ കുട്ടികൾക്ക് അസംബ്ലി നടത്തുന്നതിനും  സ്കൂളിലെ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനും ആയി , നമ്മുടെ സ്കൂൾ വികസന സമിതി സ്കൂളിനായി നൽകിയ ഒരു ആംപ്ലിഫയർ സംവിധാനവും നമ്മുടെ സ്കൂളിന് സ്വന്തമായി ഉണ്ട് .   ഗണിത പഠനം ആസ്വാദ്യകരമാക്കാനും  അതുവഴി  ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും ആയി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ഗണിത ലാബും ഈ സ്കൂളിൽ ഉണ്ട്.  കുട്ടികൾക്ക്  പഠനത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനുവേണ്ടി , പഠന സംബന്ധിയും പാഠപുസ്തകങ്ങളിൽ ഉള്ളതുമായ ചിത്രങ്ങൾ നമ്മുടെ സ്കൂളിൻറെ ഭിത്തിയിൽ  വിവിധ വർണങ്ങളിൽ  ആ കർഷകമായി ചാലിച്ചിരിക്കുന്നു.

  • വായനശാല
  • പാചകപ്പുര
  • ടോയിലററ്
  • കുടിവെള്ളം
  • പാർക്ക്
  • ചുറ്റുമതിൽ
  • കമ്പ്യൂട്ടർ
  • ഇൻറർനെററ്
  • മൈക്ക്സിസ്ററം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം
1 വി.ആർ.അനിരുദ്ധൻ 1968-1999
2 കെ.എസ്. സുമതി 1999-2002
3 എം.ജി. ലീലാമ്മ 2002-2003
4 വി.കെ. രവീന്ദ്രനാഥ് 2003-2005
5 ശ്രീഭ എസ്.ആർ 2005-

നേട്ടങ്ങൾ

  • ഈ സ്കൂളിൽ നിന്നും,  2018 ൽ നടന്ന ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷയിൽ അഖിൽ രാജ് പി.ബി എന്ന കുട്ടിയും, 2020 ൽ മഹിമ മനോജ് എന്ന കുട്ടിയും അർഹത നേടി  
  •     2018 ലെ LSS scholar ship പരീക്ഷയിൽ പൂജ പ്രമോദും 2019 ൽ നടന്ന പരീക്ഷയിൽ അഭിനവ് പ്രദീപ്, മഹിമ മനോജ് എന്നിവരും സ്കോളർഷിപ്പിന് അർഹത നേടുകയുണ്ടായി.
  • മികച്ച P T A
  • മികച്ച S S G
  • ഈ സ്കൂളിൽ നിന്നും, 2018 ൽ നടന്ന ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷയിൽ അഖിൽ രാജ്
പി.ബി എന്ന കുട്ടിയും, 2020 ൽ മഹിമ മനോജ് എന്ന കുട്ടിയും അർഹത നേടി.
  • 2018 ലെ LSS scholar ship പരീക്ഷയിൽ പൂജ പ്രമോദും 2019 ൽ നടന്ന പരീക്ഷയിൽ അഭിനവ് പ്രദീപ്, മഹിമ മനോജ് എന്നിവരും സ്കോളർഷിപ്പിന് അർഹത നേടുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

  • കുളനട-കൊഴുവല്ലൂർ-ചെങ്ങന്നൂർ
  • -- സ്ഥിതിചെയ്യുന്നു.

Map