എസ് ജെ ടി ടി ഐ മാനന്തവാടി
(S J T T I Mananthavady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ജെ ടി ടി ഐ മാനന്തവാടി | |
---|---|
വിലാസം | |
മാനന്തവാടി മാനന്തവാടി പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04935 241319 |
ഇമെയിൽ | sjttimananthavady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15460 (സമേതം) |
യുഡൈസ് കോഡ് | 32030100210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,മാനന്തവാടി |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 942 |
അദ്ധ്യാപകർ | 42 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അന്നാമ്മ എം ആന്റനി |
പി.ടി.എ. പ്രസിഡണ്ട് | ഫിലിപ്പ് ചാന്ടി കുടുക്കച്ചിറ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി ജോഷി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എസ് ജെ ടി ടി ഐ മാനന്തവാടി . ഇവിടെ 487 ആൺ കുട്ടികളും 437പെൺകുട്ടികളും അടക്കം 924 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
സെൻറ് ജോസഫ്സ് റ്റി.റ്റി.ഐ എന്ന് ഇന്നറിയപ്പെടുന്ന ഈ സ്ഥാപനം സി എസ് ഐ സഭയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന എൽ പി സ്കൂൾ ആയിരുന്നു. ഇത് യശ:ശരീരനായ ബഹു. ജോർജ് കഴിക്കച്ചാലിൽ അച്ചൻ 1956 ൽ ഈ സ്ഥാപനത്തിന്റെ സാരഥ്യം ഏറ്റെടുത്തു .സെന്റ് ജോർജ് എലിമെന്ററി എയ്ഡഡ് സ്കൂൾ എന്ന ആ സ്ഥാപനം പിന്നീട് മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ യു പി സ്കൂളായും 1963 ൽ വയനാട് ജില്ലയിലെ പ്രഥമ അധ്യാപക പരിശീലന കേന്ദ്രമായും മാറി. സെന്റ് ജോസഫ് മോഡൽ യുപി സ്കൂൾ, സെന്റ് ജോസഫ് ബേസിക് ട്രെയിനിങ് സ്കൂൾ എന്നീ പേരുകൾ കടന്നാണ് സെന്റ് ജോസഫ്സ് ടി.ടി.ഐ എന്ന പേരിൽ ഉറച്ചത്. 40 പേർക്കായിരുന്നു ആദ്യകാലങ്ങളിൽ ടി.ടി.സി പ്രവേശനം. അന്ന് അഡ്മിഷൻ നേടിയതിൽ ഭൂരിഭാഗവും സമീപസ്ഥ ജില്ലക്കാരായിരുന്നു. ഇന്നിത് പ്രീ പ്രൈമറിയടക്കം ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ പ്രിൻസിപ്പാൾ റവ. സി. പി.ജെ. ത്രേസ്യാമ്മ ആയിരുന്നു. തുടർന്ന ചാണ്ടി എം. താഴം,റവ.ഫാ.ജേക്കബ് ആലുങ്കൽ ,ശ്രീ. കെ.എം. ഉലഹന്നാൻ,ശ്രീമതി.വി.സി.സുശീല,ശ്രീ. ടി.എം. വർക്കി,ശ്രീ.കെ.എ.ആന്റണി,ശ്രീ.ബേബി കുര്യൻ,റവ.സിസിറ്റർ എം.ഡി.അന്നമ്മ,റവ.സിസിറ്റർ എം.എ. മറിയക്കുട്ടി,ശ്രി.എം.സി.വിൻസെന്റ്,ശ്രീമതി മേഴ്സമ്മ തോമസ്,ശ്രീ.ടി.ടി.സണ്ണി എന്നിവർ ഈ സ്ഥാപനത്തിന്റെ സാരഥികളായി. ഇപ്പോൾ ശ്രീ.എം.കെ ജോൺ പ്രിൻസിപ്പാളായി സേവനമനുഷ്ഠിക്കുന്നു. എൽ.പി.വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 366 വിദ്യാർത്ഥികളും യു.പി..വിഭാഗത്തിൽ 17ഡിവിഷനുകളിലായി 575 വിദ്യാർത്ഥികളും D.EL.ED.വിഭാഗത്തിൽ രണ്ട് ബാച്ചുകളിലായി 50 വിദ്യാർത്ഥികളുമായി 991 പേർ ഈ അക്ഷര തിരുമുറ്റത്ത് വിദ്യ അഭ്യസിക്കുന്നു.സത്യവും നീതിബോധവും ധാർമികമൂല്യവും ലക്ഷ്യമാക്കി വളരുന്ന ഈ വിദ്യാലയം വിജയസോപാനങ്ങൾ ഒന്നൊന്നായി ചവിട്ടി കയറികൊണ്ടിരിക്കുന്നു.
അധ്യാപക പരിശീലന വിഭാഗം
2018-19 അധ്യയന വർഷം മുതൽ ടി.ടി.സി. കോഴ്സിന്റെ പാഠ്യപദ്ധതി പരിഷ്കരിച്ച് നാല് സെമസ്‌റ്ററുകളാക്കുകയും കോഴ്സിനറെ പേര് D.EL.ED. എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.വർഷം തോറും സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്കാണ് പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. സാധാരണഗതിയിൽ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി മേയ് 31 ആണ്. പ്ലസ് ടുവിന് 50% മാർക്കാണ് D.EL.ED.ന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത.
ഭൗതികസൗകര്യങ്ങൾ
.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പച്ചക്കറിത്തോട്ടം
*നേർകാഴ്‍ച
.നല്ല പാഠം
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | ഷെമിലി ഫിലിപ്പ് | |
2 | ജോൺ എം കെ | |
3 | ടി ടി സണ്ണി |
നേട്ടങ്ങൾ :
2021-22 ൽ INSPIRE AWARD ന് അർഹതനേടി ഡെൽവിൻ ചാക്കോ ജോസഫ്
ചിത്രശാല
നല്ല പാഠം
സ്കൂളിലെ നല്ല പാഠം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മാനന്തവാടി തലപ്പുഴ റൂട്ടിൽ മാനന്തവാടിയിൽ നിന്നും 1 കി മീ ദൂരം.
കണിയാരം പള്ളിക്ക് സമീപം.
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15460
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ