പൂനങ്ങോട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(POONANGODE LP School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
പൂനങ്ങോട് എൽ പി സ്കൂൾ
Poonamgodeschool01.jpg
വിലാസം
പൂണങ്ങോട്

പൂണങ്ങോട്
,
കൂവേരി പി.ഒ.
,
670581
സ്ഥാപിതം17 - 11 - 1953
വിവരങ്ങൾ
ഇമെയിൽalpspoonamgode@gmail.com
കോഡുകൾ
സ്കൂൾ കോഡ്13725 (സമേതം)
യുഡൈസ് കോഡ്32021001509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചപ്പാരപ്പടവ്‌,,പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവൻ പി വി
പി.ടി.എ. പ്രസിഡണ്ട്ബഷീർ പി
എം.പി.ടി.എ. പ്രസിഡണ്ട്താഹിറ പിവി
അവസാനം തിരുത്തിയത്
20-12-202313725


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1953 നവമ്പർ 17 ന് വേങ്ങയിൽ രാഘവൻ നായനാരുടെ അധ്യക്ഷതയിൽ ശ്രീടി.സി നാരായണൻ നമ്പ്യാർ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തി.തുടക്കത്തിൽ ഒന്നു മുതൽ 4 വരെ ക്ലാസുകൾക്കാണ് അംഗീകാരം ലഭിച്ചത്.1954 അഞ്ചാം ക്ലാസിന് കൂടി അംഗീകാരം ലഭിച്ചു.2013 മുതൽ പ്രീ പ്രൈമറി ക്ലാസും ആരംഭിച്ചു. ശ്രീ പി.വി കണ്ണൻ ആയിരുന്നു വിദ്യാലയത്തിന്റെ ആദ്യ മാനേജർ. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ പി കുഞ്ഞമ്പുവും എം ജാനകിയും മാനേജറായി. ശ്രീമതി എം ഷീബയാണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

കുടിവെള്ള സംവിധാനം

കുട്ടികൾക്ക് കുടിവെള്ളം ഒരുക്കുന്നതിന്റെ ഭാഗമായി കുഴൽക്കിണർ നിർമ്മിക്കുകയും, കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുള്ള സംവിധാനം ഒരുക്കിയെടുക്കുകയും ചെയ്തു.


വൈദ്യുതി


സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ സ്മരണയ്ക്കായി ആഘോഷക്കമ്മിറ്റി സ്കൂളിലേക്ക് വൈദ്യുതി ലഭ്യമാക്കി.


ടോയ്ലറ്റ്

1998 ൽ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വകയായി സ്കൂളിന് പുതുതായി ഒരു ടോയ്ലറ്റ് അനുവദിച്ചു.2016ൽ പഞ്ചായത്ത് വിഹിതവും മാനേജറുടെ വിഹിതവും ചേർത്ത് സ്കൂളിനാവശ്യമായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നാല് വീതം ടോയ്ലറ്റുകൾ നിർമ്മിച്ചു.


കമ്പ്യൂട്ടർ ലാബ്


2012 ൽ കെ.സുധാകരൻ എംപി യുടെ വകയായി ലഭിച്ച നാല് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ ലാബ് ഒരുക്കുകയും കില ഡയറക്ടർ ഡോ.പി.പി ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.


കെട്ടിടം


2017 ഏപ്രിൽ 1 ന് സ്കൂളിന്റെ പുതിയ കെട്ടിടം ജെയിംസ് മാത്യു എം എൽ എ യുടെ അധ്യക്ഷതയിൽ തുറമുഖ വികസന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിജെ മാത്യു, വാർഡ് മെമ്പർ പ്രമീള രാജൻ എന്നിവർ സന്നിഹിതരായിരുന്നു. പൂർവ്വ വിദ്യാർഥി ഉനൈസ് യു.എം ട്രെയിൻ രൂപത്തിൽ കെട്ടിടം പെയിന്റ് ചെയ്ത് ആകർഷകമാക്കി.

 



1 റോഡ്

തിരുവട്ടൂർ ചപ്പാരപ്പടവ് റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് നഷ്ടപ്പെടുകയും സി സി നാരായണൻ മാസ്റ്ററുടെ വകയായി സ്കൂളിലേക്ക് വരാന്നായിസ്റ്റപ്പ് നിർമ്മിക്കുകയും ചെയ്തു. തുടർന്ന് 2011 ൽ സകൂളിലേക്ക് പുതുതായി റോഡ് നിർമ്മിക്കുകയും ചെയ്തു.2013 ൽ പഞ്ചായത്ത് ഈ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി.

2. കമാനം

എം.വികലാക്ഷി ടീച്ചറുടെ വകയായി 2012 ൽ സ്കൂൾറോഡിൽ പേരോട് കൂടിയ കമാനം നിർമ്മിച്ചു.


സമഗ്ര വിദ്യഭ്യാസ പദ്ധതിയിലൂടെ കിച്ചൺകം സ്റ്റോർ, സ്കൂളിനാവശ്യമായ ഫർണിച്ചറുകൾ, ഇംഗ്ലീഷ് തിയേറ്റർ, സ്റ്റാഫ് റൂം നവീകരണം എന്നിവ പൂർത്തിയാക്കാൻ സാധിച്ചു.ഇതിന് വേണ്ടി പൂർവ്വ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സംഭാവനകൾ ഉണ്ടായിരുന്നു.

ഹൈടെക് ക്ലാസ് റൂം


എം.എൽ എ വകയായി ലഭിച്ച എൽ എഫ്ഡിയും കൈറ്റ് വകയായി ലഭിച്ച ലാപ്ടോപ്, പ്രൊജക്ടർ, ആൻഡ്രോയിഡ് ബോക്സ് എന്നിവ ഉപയോഗിച്ച് ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റി.

സ്കൂൾ വാഹനം


വിവിധ പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലേക്കെത്തിക്കുന്നതിന് 2005 മുതൽ വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

2023 -24 അധ്യായന വർഷം ഉപജില്ലാകലോത്സവത്തിൽ അറബിക് വിഭാഗത്തിൽ തുടർച്ചയായി ഓവറോൾ കിരീടവും ജനറൽവിഭാഗത്തിൽ ഉന്നതസ്ഥാനവും ശാസ്ത്രമേളകിൽ ഉന്നത വിജയവും കരസ്ഥമാക്കിയിട്ടുണ്ട് . ലോകഅറബിക് ഭാഷാദിനത്തോടനുബന്ധിച്ച് നടത്തിയ കയ്യെഴുത്തുമാഗസിനിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ ബി ഗ്രേഡും നേടിയെടുത്തു . സ്‌കൂൾ പത്രം എല്ലാ ഈരണ്ടാഴ്ച്ചകളിലും പുറത്തിറക്കുന്നു (പേര് നിറമൊഴി ) ദിനാചരണങ്ങൾ പഠനപ്രവർത്തനങ്ങളോട് ബന്ധിപ്പിച്ച് വിപുലമായി സഘടിപ്പിക്കപ്പെടുന്നു

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രധാനാധ്യാപകർ


ശ്രീ എ.കെ കണ്ണൻ മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ, തുടർന്ന് ശ്രീ കോരക്കണ്ടി ഗോവിന്ദൻ മാസ്റ്റർ, എൻ .വി. ജേക്കബ് മാസ്റ്റർ, ശ്രീ സി.സി നാരായണൻ മാസ്റ്റർ, ശ്രീമതി എം.വി കമലാക്ഷി ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി വിരമിച്ചു. 2013 മുതൽ ശ്രീമതി ഡെയ്സി തോമസ് സ്കൂളിന്റെ പ്രധാനാധ്യാപികയായി സേവനമനുഷ്ടിച്ച് വരുന്നു.


അധ്യാപകർ.


എം നാരായണൻ, വത്സമ്മ ടീച്ചർ, വേലപ്പൻ മാസ്റ്റർ, ഉമർ മാസ്റ്റർ, ശാരദ ടീച്ചർ, രാഘവൻ മാസ്റ്റർ, സി.നാരായണൻ നമ്പ്യാർ, എം ഹുസൈൻ മാസ്റ്റർ, ശോഭന.കെ.എം


നിലവിലുള്ള അധ്യാപകർ

സജീവൻ.പി.വി, അബ്ദുൽ റസാഖ് എം, ജിഷ.പി.പി, ഷിജിന എം.വി, അമിത ചന്ദ്രൻ ,സഫീന പി.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=പൂനങ്ങോട്_എൽ_പി_സ്കൂൾ&oldid=2027374" എന്ന താളിൽനിന്ന് ശേഖരിച്ചത്