പി.എം.വി.എച്ച്.എസ്. പെരിങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
(P.M.V.H.S.PERINGARA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പി.എം.വി.എച്ച്.എസ്. പെരിങ്ങര
വിലാസം
പെരിങ്ങര

പെരിങ്ങര പി.ഒ,
പത്തനംതിട്ട
,
689108
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ04692700059
ഇമെയിൽpmvhsperingara2013@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരസ്വതി അന്തർജനം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ല യിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല യിൽ ഉൾപ്പെട്ട പെരിങ്ങര ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് "പ്രിൻസ് മാർത്താണ്ഡ വർമ്മ" വിദ്യാലയം സ്ഥിതി ചെയ്യുന്നു ഒരു എയ്ഡഡ് വിദ്യാലയമാണ് .. .

ചരിത്രം

പ്രാത:സ്മരണീയനായ ഇളമൻൺമന ശ്രീ.കൃഷ്ണൻ നമ്പൂതിരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.1930ൽ 2 ക്ലാസ്സുകൾ ഉൾ ക്കൊള്ളുന്ന ഒരു പ്രൈമറി വിദ്യാലയമായാണ് സ്ഥാപിതമായത്. സ്ഥാപകന്റെ അശ്രാന്ത പരിശ്രമഫലമായി 1935 മേയ് 22 ന് ശ്രീ.ചിത്തിര തിരുനാൾ മഹാരാജാവിന്റെ സഹോദരൻ ശ്രീ.മാർത്താണ്ഡ വർമ്മ ഇളയരാജയുടെ നാമധേയത്തിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി.

വിദ്യാലയത്തിന്റെ ആരംഭം മുതൽ ഹൈസ്കൂൾ ആയി ഉയരുന്നതുവരെ ശ്രീ.എം.കെ.ഗോപാലൻ നായർ അവർകൾ ആയിരുന്നു പ്രഥമപദം അലങ്കരിച്ചിരുന്നത്..മലയാളം പ്രൈമറി വിദ്യാലയമാണ് വളർന്ന് നഴ്സറി സ്കൂൾ ,പ്രൈമറി സ്കൂൾ , ഹൈസ്കൂൾ , ട്രെയിനിങ് സ്കൂൾ എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ബ്രിഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി പരിണമിച്ചത് . മലയാളം പ്രൈമറിസ്കൂൾ തുടരെ ഏഴാം ക്ലാസ്സ് വരെയുള്ള മലയാളം ലോവർ സ്കൂളായും എട്ടും ഒൻപതും ക്ലാസ്സുകൾ കൂടിച്ചേർന്ന് മലയാളം ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു . അതോടുകൂടിത്തന്നെ മലയാളം ട്രെയിനിങ് സ്കൂൾ തുടങ്ങുകയും ചെയ്തു . മലയാളം സ്കൂൾ പ്രവർത്തിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് middle സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് നേടി . സർവ്വശ്രീ കെ എൻ വാസുദേവപ്പണിക്കർ , എൻ ബാലകൃഷ്ണപിള്ള , പി എം മാത്യു , കെ ജി ഭാസ്കരമേനോൻ , കെ നാഗസ്വാമി നമ്പൂതിരി തുടങ്ങിയ പ്രതിഭാശാലികളായ അദ്ധ്യാപകർ സ്കൂളിന്റെ യശസ് ഉയർത്തുന്നതിന് സഹായിച്ചു . ഇംഗ്ലീഷ് middle സ്കൂൾ അപ്ഗ്രേഡ് ചെയ്തു ഇംഗ്ലീഷ് ഹൈസ്കൂൾ ആക്കി . തിരുവിതാങ്കൂർ ഭരിച്ചിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനെ മുഖംകാണിച്ചു സ്വർണ തളികയിൽ ഉപഹാരം സമർപ്പിച്ചാണ് 1944 ൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള ഉത്തരവ് കരസ്ഥമാക്കിയത് . ആ സ്മരണ നിലനിർത്തുന്നതിനായി സ്കൂളിന് പ്രിൻസ് മാർത്താണ്ഡവർമ്മ ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്‌തു .

ഭൗതികസൗകര്യങ്ങൾ

8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ , UP വിഭാഗങ്ങൾക്കായി 6 ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , റീഡിങ് റൂം , വിവിധ വിഷയങ്ങളുടെ ലാബുകൾ തുടങ്ങിയവയും സ്കൂളിൽ സജികരിച്ചിട്ടുണ്ട് . സ്കൂളിന്റെ പരിസരത്തായി നില കൊള്ളുന്ന വൃക്ഷങ്ങൾ കുട്ടികളിൽ പരിസ്ഥിതിയെക്കുറിച്ചു അവബോധം ഉണ്ടാക്കുന്നതിനു സഹായിക്കുന്നു . അദ്ധ്യാപകരുടെ സ്റ്റാഫ് റൂം , ഓഫീസ് റൂം , മീറ്റിംഗ് ഹാൾ , NCC റൂം , സ്റ്റോർ റൂം , SICK റൂം എന്നിവയും സ്കൂളിന്റെ ഭാഗമായുണ്ട് . സ്മാർട്ട് ക്ലാസ്സ്‌റൂം , കമ്പ്യൂട്ടർ ലാബ് എന്നിവയുടെ ഭാഗമായി 15 ലാപ്‌ടോപ് , 5 പ്രൊജക്ടർ , സ്പീക്കർ എന്നിവ സ്കൂളിലുണ്ട് . കൂടാതെ DSLR ക്യാമറ , വെബ്ക്യാം എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മാതൃഭൂമി സീഡ്.
  • മനോരമ നല്ലപാഠം
  • യോഗ ക്ലാസുകൾ 
  • കൗൺസിലിങ് ക്ലാസ്
  • കരിയർ ഗൈഡൻസ്
  • ബോധവത്ക്കരണ ക്ലാസുകൾ

മാനേജ്മെന്റ്

‍പെരിങ്ങര ഇളമൺമന കുടുംബത്തിെലെ അംഗങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് വർഷം
1 N. Kunjuraman Nair 1940-1968
2 T. C. Mathew 1968 - 1973
3 T.C.George 1973 - 1975
4 N. Sukumara Kaimal 1975 - 1978
5 N. G. Chandrashekharan Nair 1978 -1979
6 V. Krishnaswami Iyer 1979 -1981
7 R. Lekshmana Iyer 1981-1985
8 T.P.Kesava Kurup 1985 -1986
9 C.R. Chandrasekhara Panicker 1986 -1994
10 Leelemma Mathew 1994 -1996
11 T.K Ambujam 1996 - 98
12 T.Geetha 1998 - 99
13 T.K.Ambujam 1999 - 2004
14 T.Geetha 2004 - 2018
15 P.G. Sasikala 2018-2020
16 Saraswathy Antherjanam 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാമൻ മത്തായി- മുൻ എം.എൽ. എ‍
  • അലക്സാണ്ടർ കാരക്കൽ‍ - കണ്ണൂർ മുൻ പ്രോ വൈസ് ചാൻസ് ലർ‍
  • വിഷ് ണു നാരായണൻ നമ്പൂതിരി‍ - പ്രശസ്ത മലയാള കവി‍
  • പി. ഉണ്ണികൃഷ് ണൻ നായർ - പുരാവസ്തു ഗവേഷകൻ
  • ജി. പങ്കജാക്ഷൻ പിള്ള

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

കാർത്തികേയൻ , ആർദ്ര അനിൽ , ദേവി പ്രകാശ് , കൃഷ്ണപ്രിയ , അഭിനവ് എസ് , വൈഗ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി