സഹായം Reading Problems? Click here


പി.എം.വി.എച്ച്.എസ്. പെരിങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
(37039 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി.എം.വി.എച്ച്.എസ്. പെരിങ്ങര
Pmvhs.jpg
വിലാസം
പെരിങ്ങര പി.ഒ,
പത്തനംതിട്ട

പെരിങ്ങര
,
689108
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ04692700059
ഇമെയിൽpmvhsperingara2013@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലതിരുവല്ല
ഉപ ജില്ലതിരുവല്ല‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയി‍ഡഡ്‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം68
പെൺകുട്ടികളുടെ എണ്ണം66
വിദ്യാർത്ഥികളുടെ എണ്ണം134
അദ്ധ്യാപകരുടെ എണ്ണം10
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരസ്വതി അന്തർജനം
പി.ടി.ഏ. പ്രസിഡണ്ട്റോബൻ ഫിലിപ്പ്
അവസാനം തിരുത്തിയത്
23-11-202037039


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

പത്തനംതിട്ട ജില്ല യിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല യിൽ ഉൾപ്പെട്ട പെരിങ്ങര ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് "പ്രിൻസ് മാർത്താണ്ഡ വർമ്മ" വിദ്യാലയം സ്ഥിതി ചെയ്യുന്നു ഒരു എയ്ഡഡ് വിദ്യാലയമാണ് .. .

ചരിത്രം

പ്രാത:സ്മരണീയനായ ഇളമൻൺമന ശ്രീ.കൃഷ്ണൻ നമ്പൂതിരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.1930ൽ 2 ക്ലാസ്സുകൾ ഉൾ ക്കൊള്ളുന്ന ഒരു പ്രൈമറി വിദ്യാലയമായാണ് സ്ഥാപിതമായത്. സ്ഥാപകന്റെ അശ്രാന്ത പരിശ്രമഫലമായി 1935 മേയ് 22 ന് ശ്രീ.ചിത്തിര തിരുനാൾ മഹാരാജാവിന്റെ സഹോദരൻ ശ്രീ.മാർത്താണ്ഡ വർമ്മ ഇളയരാജയുടെ നാമധേയത്തിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. വിദ്യാലയത്തിന്റെ ആരംഭം മുതൽ ഹൈസ്കൂൾ ആയി ഉയരുന്നതുവരെ ശ്രീ.എം.കെ.ഗോപാലൻ നായർ അവർകൾ ആയിരുന്നു പ്രഥമപദം അലങ്കരിച്ചിരുന്നത്..മലയാളം പ്രൈമറി വിദ്യാലയമാണ് വളർന്ന് നഴ്സറി സ്കൂൾ ,പ്രൈമറി സ്കൂൾ , ഹൈസ്കൂൾ , ട്രെയിനിങ് സ്കൂൾ എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ബ്രിഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി പരിണമിച്ചത് . മലയാളം പ്രൈമറിസ്കൂൾ തുടരെ ഏഴാം ക്ലാസ്സ് വരെയുള്ള മലയാളം ലോവർ സ്കൂളായും എട്ടും ഒൻപതും ക്ലാസ്സുകൾ കൂടിച്ചേർന്ന് മലയാളം ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു . അതോടുകൂടിത്തന്നെ മലയാളം ട്രെയിനിങ് സ്കൂൾ തുടങ്ങുകയും ചെയ്തു . മലയാളം സ്കൂൾ പ്രവർത്തിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് middle സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് നേടി . സർവ്വശ്രീ കെ എൻ വാസുദേവപ്പണിക്കർ , എൻ ബാലകൃഷ്ണപിള്ള , പി എം മാത്യു , കെ ജി ഭാസ്കരമേനോൻ , കെ നാഗസ്വാമി നമ്പൂതിരി തുടങ്ങിയ പ്രതിഭാശാലികളായ അദ്ധ്യാപകർ സ്കൂളിന്റെ യശസ് ഉയർത്തുന്നതിന് സഹായിച്ചു . ഇംഗ്ലീഷ് middle സ്കൂൾ അപ്ഗ്രേഡ് ചെയ്തു ഇംഗ്ലീഷ് ഹൈസ്കൂൾ ആക്കി . തിരുവിതാങ്കൂർ ഭരിച്ചിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനെ മുഖംകാണിച്ചു സ്വർണ തളികയിൽ ഉപഹാരം സമർപ്പിച്ചാണ് 1944 ൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള ഉത്തരവ് കരസ്ഥമാക്കിയത് . ആ സ്മരണ നിലനിർത്തുന്നതിനായി സ്കൂളിന് പ്രിൻസ് മാർത്താണ്ഡവർമ്മ ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്‌തു .

ഭൗതികസൗകര്യങ്ങൾ

8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും L Pക്ക് 4 ക്ലാസും T T C ക്ക് 6 ക്ലാസും അൺ എയ് ഡഡ് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.T.T.C യ്ക്ക് പ്രത്യേ കം ലാബ് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്. (നിലവിലില്ല)
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മാതൃഭൂമി സീഡ്.

മാനേജ്മെന്റ്

‍പെരിങ്ങര ഇളമൺമന കുടുംബത്തിെലെ അംഗങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1940-1968 N. Kunjuraman Nair
1968 - 1973 T. C. Mathew
1973 - 1975 T.C.George
1975 - 1978 N. Sukumara Kaimal
1978 -1979 N. G. Chandrashekharan Nair
1979 -1981 V. Krishnaswami Iyer
1981-1985 R. Lekshmana Iyer
1985 -1986 T.P.Kesava Kurup
1986 -1994 C.R. Chandrasekhara Panicker
1994 -1996 Leelemma Mathew
1996 - 98 T.K Ambujam
1998 - 99 T.Geetha
1999 - 2004 T.K.Ambujam
2004 - 2016 T.Geetha
2016-2018 T. Geetha 2018-2020 P.G. Sasikala 2020- Saraswathy Antherjanam

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാമൻ മത്തായി- മുൻ എം.എൽ. എ‍
  • അലക്സാണ്ടർ കാരക്കൽ‍ - കണ്ണൂർ മുൻ പ്രോ വൈസ് ചാൻസ് ലർ‍
  • വിഷ് ണു നാരായണൻ നമ്പൂതിരി‍ - പ്രശസ്ത മലയാള കവി‍
  • പി. ഉണ്ണികൃഷ് ണൻ നായർ - പുരാവസ്തു ഗവേഷകൻ
  • ജി. പങ്കജാക്ഷൻ പിള്ള - മുൻ

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ഗൗരി.വി, പ്രീതി.കെ.പി, പാർവതി.എസ്, ആര്യ .എസ്.കുമാർ, രൂത്ത്.റോബൻ .

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി