തിരൂരങ്ങാടി മുസ്ലീം ഒർഫനേജ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഒന്നു മുതൽ ഏഴാം ക്ലാസ് വരെ 1256 വിദ്യാർത്ഥികൾ പഠിച്ച്കൊണ്ടിരിക്കുന്നു.
1960 ജൂലൈ 2 നാണ് ഈ വിദ്യാലയം എൽ.പി സ്കൂളായി പ്രവർത്തനമാരംഭിക്കുന്നത്. 2000 ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2000 മുതൽ പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽപി, യുപി, എന്നിവ മൂന്ന് നില കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അത്യാധുനിക കമ്പ്യൂട്ടർ ലാബുകളുണ്ട്. മുപ്പപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.