എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി | |
---|---|
![]() | |
വിലാസം | |
നെടുമ്പാശ്ശേരി അത്താണി പി.ഒ. , 683585 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1939 |
വിവരങ്ങൾ | |
ഫോൺ | 9074097268 |
ഇമെയിൽ | mahsnedumbassery1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25060 (സമേതം) |
എച്ച് എസ് എസ് കോഡ് | 7198 |
യുഡൈസ് കോഡ് | 32080200603 |
വിക്കിഡാറ്റ | Q99485874 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | നെടുമ്പാശ്ശേരി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 92 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 238 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നുസി എലിസബത്ത് വർഗീസ് |
പ്രധാന അദ്ധ്യാപിക | സി എ ഗീത |
അവസാനം തിരുത്തിയത് | |
19-06-2025 | 25060hss |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ (Projects) |
---|
ആമുഖം
നെടുമ്പാശ്ശേരിഗ്രാമത്തിനു വെളിച്ചവും തെളിച്ചവുമേകി നെടുമ്പാശ്ശേരിയുടെ ഹൃദയ ഭാഗത്തു ദേശീയ പാതയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി പൊതു വിദ്യാലയം സേവന വഴിയിൽ മഹത്തായ 77 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .
ചരിത്രം
കാലം ചെയ്ത വയലിപ്പറമ്പിൽ ഗീവറുഗീസ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തന്റെ പിതൃസ്വത്തില് 1939 ല് ഒരു അപ്പർ പ്രൈമറി സ്ക്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.1948-ൽ ഇത് ഹൈസ്ക്കൂള് ആയി ഉയർത്തി.സ്ഥാപകന്റെ കാലശേഷം ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത 1966 മുതല് 1997 വരെ മാനേജരായിരുന്നു.അഭിവന്ദ്യ പിതാവിൻറെ കാലശേഷം അഭി.പൗലോസ് മാർ പക്കോമിയോസ് തിരുമേനി സ്കൂൾ മാനേജർ സ്ഥാനം വഹിച്ചു.ഇതിനു ശേഷം ഒരു ഇടവേള മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ കാതോലിക്കാ ബാവായുമായിരുന്ന മോറാൻ മോർ ബസേലിയോസ് ദിദിമോസ് പ്രഥമൻ ബാവയും മാനേജരായിരുന്നു .അങ്കമാലി ഭദ്രാസന മെത്രപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയാണ് ഇപ്പോൾ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് .അഭിവന്ദ്യ തിരുമേനിയുടെ ഭരണകാലത്താണ് ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു കിട്ടിയത് . 2014-ഓഗസ്റ്റിൽ പ്ലസ് വൺ ക്ലാസുകൾ തുടങ്ങി .ആരംഭ വർഷം കോമേഴ്സും അതിനടുത്ത വർഷം സയൻസും അനുവദിച്ചു.
സൗകര്യങ്ങൾ
ലൈബ്രറി- വിദ്യാർത്ഥികളുടെ വിജ്ഞ്ജാനം വർദ്ധിപ്പിക്കുവാനുതകുന്ന 2000-ത്തിൽ അധികം പുസ്തകശേഖരമുള്ള വിശാലമായ ലൈബ്രറി . പൂർവ്വവിദ്യാർത്ഥികൾ സംഭാവനയായി നൽകിയ നിരവധി പുസ്തകങ്ങൾ ഈ ലൈബ്രറിയുടെ മുതൽക്കൂട്ടാണ് .
സയൻസ് ലാബ്-വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്താനുതകുന്ന നൂതന ശാസ്ത്രപഠനോപകരണങ്ങളും അപൂർവ്വം ചില സ്പെസിമെൻസും ലാബിൽ സൂക്ഷിച്ചിരിക്കുന്നു.
കംപ്യൂട്ടർ ലാബ്- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിന് 30-ഓളം വിദ്യാർഥികൾക്ക് ഒരേ സമയം പ്രാക്ടിക്കൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട് .
മുൻ പ്രഥമ അധ്യാപകർ
Rev.Fr.K.V.തര്യൻ
Sri.V.M.വർഗീസ്
Sri. T.J.ചുമ്മാർ
Smt.മേരി എം.വർഗീസ്
Rev.Fr.K.I.ജോർജ്
Sri. C.J.തമ്പി
Sri.B.ഗോപിനാഥ്
Sri. ശ്രീധര വാരിയർ
Smt.P.N.കമലം
Rev.Fr.C.A.പൗലോസ്
Sri. സാജു ടി.എബ്രഹാം
Smt. Roobi Varghese
Smt. Beena Saju
Smt. Manju Yoyakey
Smt. Bindu Paul
നേട്ടങ്ങൾ
2024-2025 വർഷത്തെ USS Scholarship ന് അംനോൻ ജി ജോർജ് അർഹനായി
2023-2024 വർഷത്തെ NMMS Scholarship ന് ഫാത്തിമതുൾ സുൽത്താന അർഹയായി.
തുടർച്ചയായ വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ 100% വിജയം ലഭിക്കുന്നു.പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം ലഭിച്ചു .
തുടർച്ചയായ വർഷങ്ങളിൽ പരീക്ഷയിൽ വിജയം.പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം ലഭിച്ചു .
കലാകായിക മത്സരങ്ങളിൽ വിദ്യാർഥികൾ മികവ് തെളിയിച്ചിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ പ്രവർത്തി പരിചയ മേളയിൽ മാർട്ടിൻ ഡൊമിനിക് A ഗ്രേഡ് കരസ്ഥമാക്കി.
Dr.A.P.J.Abdhul Kalam-മിന്റെ സ്മരണാർത്ഥം മലയാള മനോരമ സംഘടിപ്പിച്ച "VISION-2020" പ്രൊജക്റ്റ് വർക്കിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ക്യാഷ് അവാർഡിന് അർഹരായി
മറ്റു പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ ക്ലബ് പ്രവർത്തനങ്ങൾ സ്വാത്രന്ത്യദിനാഘോഷ റാലി പൂർവ വിദ്യാർത്ഥി സംഗമങ്ങൾ യോഗ പരിശീലനം ജൂനിയർ റെഡ് ക്രോസ്സ് ട്രാഫിക് ക്ലബ് ജൈവ പച്ചക്കറി കൃഷി ജൂനിയർ നേഴ്സ് സേവനം ശുചിത്വ ബോധവത്കരണ ക്ലാസും സെമിനാറും കല കായിക പ്രവർത്തന പരിചയം പഠന പോഷണ പരിപാടി കൈയെഴുത്തു മാസികകൾ
തണൽകൂട്
നിർധന വിദ്യാർത്ഥിക്കു അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വീട് നിർമിച്ചു നൽകി .
യാത്രാസൗകര്യം
എപ്പോഴും ഗതാഗത സൗകര്യമുള്ള ദേശീയപാതയോട് ചേർന്ന് കിടക്കുന്നു .
മേൽവിലാസം
എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി അത്താണി പി.ഒ 683585
വഴികാട്ടി
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- 25060
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ