ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആര്യാട് പഞ്ചായത്തിലുള്ള എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്.
| ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട് | |
|---|---|
| വിലാസം | |
തെക്കനാര്യാട് അവലൂക്കുന്ന് പി.ഒ. , 688006 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 15 - 06 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 0477 2258118 |
| ഇമെയിൽ | 35055alappuzha@gmail.com |
| വെബ്‍സൈറ്റ് | wee.lutheran.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35055 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04114 |
| യുഡൈസ് കോഡ് | 32110100503 |
| വിക്കിഡാറ്റ | Q87478087 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 625 |
| പെൺകുട്ടികൾ | 477 |
| അദ്ധ്യാപകർ | 56 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 87 |
| പെൺകുട്ടികൾ | 146 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അരുൺ എ |
| പ്രധാന അദ്ധ്യാപിക | സ്വപ്ന സാബു |
| പി.ടി.എ. പ്രസിഡണ്ട് | രമേശ് പി വി |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു വിനു |
| അവസാനം തിരുത്തിയത് | |
| 06-07-2025 | 35055lhs |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഭൂമിശാസ്ത്രം
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ, ആര്യാട് പഞ്ചായത്ത് 5-ാം വാർഡിൽ ആലപ്പുഴ മുഹമ്മ റോഡിൽ ഗുരുപുരത്തിനും കോമളപുരത്തിനും മദ്ധ്യേ കിഴക്കു ഭാഗത്തായി ഇന്ത്യാ ഇവാഞ്ചലിക്കൻ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിൻറെ കീഴിലുള്ള ഇരുപത്തിമൂന്ന് സ്‌കൂളുകളിൽ ഒന്നായ ലൂഥറൻ ഹയർസെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
പഠന നിലവാരത്തിലും കലാകായിക പരിശീലന പ്രവർത്തനങ്ങളിലും ഏറെ മികവു തെളിയിച്ചു കൊണ്ടിരിക്കുന്നതും ആര്യാട് പഞ്ചായത്തിൻറെ അഭിമാനസ്തംഭവുമായ ഏക ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ സ്കൂൾ. 1928ൽ സ്ഥാപിതമായ ലൂഥറൻ സ്കൂളിൻറെ ഇന്നത്തെ അവസ്ഥ മികവോടെ ബഹുദൂരം പിന്നിട്ടിരിക്കുന്നു .സ്കൂളിലെ സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിക്കുന്നു.
ഇപ്പോൾ ആര്യാട് പഞ്ചായത്തിലെ കുട്ടികൾക്കൊപ്പം ആലപ്പുഴ മുൻസിപ്പാലിറ്റി, മണ്ണഞ്ചേരി ,മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ കുട്ടികളും പഠിക്കുന്നു. വി.വി.എസ്. ഡി.എൽ.പി.എസ്സ്, ഗവ.യു.പി.എസ്സ് നോർത്ത് ആര്യാട് എന്നിവ ഈ സ്‌കൂളിന്റെ ഫീഡിംഗ് സ്‌കൂളുകളാണ്. സ്ഥാപിത വർഷം മുതൽ ഇന്നുവരെ ആലപ്പുഴ ജില്ല യിലെ മറ്റ് മികച്ച സ്‌കൂളുകൾക്കൊപ്പം തലയുയർത്തി നിൽക്കുന്നു മികവിന്റെ ഈ വിദ്യാകേന്ദ്രം.
അനേകം ബഹുമുഖ പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂളിൻറെ പഠന പ്രക്രിയയും അനുബന്ധ സൗകര്യങ്ങളും പ്രഥമ ദൃഷ്ടിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ .ആധുനികവൽക്കരിച്ച പഠന സൗകര്യം കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ ക്രോഡീകരണത്തിന് ഒപ്പം ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട്.ലോകം വിരൽത്തുമ്പിൽ എന്നത് അക്ഷരാർത്ഥത്തിൽ വിജയകരമാക്കാൻ ഹൈടെക് ക്ലാസ് മുറികളിലൂടെ ഓരോ വിദ്യാർത്ഥിക്കും കഴിയുന്നു എന്നതാണ് പ്രധാന ആകർഷണം .പ്രഗൽഭരായ അധ്യാപകരുടെ സ്തുത്യർഹമായ സേവന താൽപര്യത്തിൻറെ പ്രതിഫലനം ആര്യാട് ലൂഥറൻ സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനീകൾക്ക് സമൂഹത്തിൻറെ വിവിധ തലങ്ങളിലും ഉന്നതസ്ഥാനങ്ങളിൽ ചുമതലവഹിക്കുന്നവരായി മാറാൻ പ്രാപ്തരാക്കിയിട്ടുണ്ട് എന്നത് പഠനമികവിൻറെ മറ്റൊരു സാക്ഷ്യപത്രം കൂടിയാണ് .കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിയ്ക്കുന്ന ബഹുനിലകെട്ടിടം, കൂടാതെ 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുള്ള ഹൈസ്കൂൾ, യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികുൾ, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ യു. പി.,എൽ.പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളും നാല്പത്തഞ്ചോളം ലാപ്ടോപ്പുകളും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലുളള ഈ സ്ഥാപനങ്ങളുടെ മാനേജർ പ്രൊഫസർ ഡോക്ടർ ലാലദാസ് ആണ്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബിന്ദു. ഡിയും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ അരുൺ. എ യുമാണ്.
പ്രവർത്തനങ്ങൾ
വിവിധ തരം ക്ലബുകൾ, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി. തുടങ്ങിയവയുടെ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നു. കലാകായിക രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ സ്റ്റേറ്റ് ലെവൽ ,ദേശീയ തലങ്ങൾ വരെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട് ദേശീയ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രൈമറി
ആര്യാട് ലൂഥറൻ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽ ഏകദേശം 313 കുട്ടികൾ പഠിക്കുന്നു .വളരെ അത്മാർത്ഥതയോടും അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന ആധ്യാപകരാണ് ഇവിടെയുള്ളത് .കുട്ടികൾക്ക് വേണ്ടുന്ന ഏതു പ്രവർത്തനത്തിനും മുന്നിട്ടു നിൽക്കാൻ ഈ വിഭാഗത്തിലെ അധ്യാപകർശ്രമിക്കുന്നു .കുട്ടികൾക്ക് ഐ സി ടി യുടെ സഹായത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .നല്ല ഒരു കളിസ്ഥലവും കളിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവിടെ ഉണ്ട്. പ്രൈമറി വിഭാഗത്തിൽ പ്പെട്ടകുട്ടികൾക്കു വേണ്ടി പ്രത്യേകം കളിസ്‌ഥലവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൈസ്കൂൾ
ആര്യാട് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ. 1976 ലാണ് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഈ വിഭാഗത്തിൽ നിലവിലുണ്ട്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹയർസെക്കന്ററി
ആര്യാട് പഞ്ചായത്തിലെ ഏക ഹയ൪സെക്കണ്ടറി സ്ക്കൂളാണ് ലൂഥറ൯ ഹയ൪ സെക്കണ്ടറി സ്ക്കൂൾ .2014-ൽ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ കൊമേഴ്സ് ബാച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ . 95 ആൺകുട്ടികളും 139 പെൺകുട്ടികളുമായി 234 വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അംഗീകാരങ്ങൾ
അക്കാദമികരംഗങ്ങളിൽ വളരെയധിക മികവ് പുലർത്തുന്ന ഒരു കലാലയമാണ് ആര്യാട് ലൂഥറൻ സ്കൂൾ .എസ് എസ് എൽ സി ,പ്ലസ് ടു തലങ്ങളിൽ മികവ് പുലർത്തുന്ന ഒരു സ്‌ഥാപനാണ് ഈ സ്കൂൾ .കായികരംഗത്തു ധാരാളം പുരസ്‌കാരങ്ങൾ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുറം കണ്ണികൾ
സ്കൂൾ യു ടുബ് ചാനൽ
വഴികാട്ടി
- ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്കൂളിൽ എത്താൻ 8 k. M ദൂരം.
റെയിൽവേ സ്റ്റേഷനിൽ നിന്നും മണ്ണഞ്ചേരി ബസിൽ കയറുക ഗുരുപുരം സ്റ്റോപ്പിന്റെ തൊട്ടടുത്ത സ്റ്റോപ്പ് ആണ് ലൂഥർ സ്കൂൾ.സ്കൂളിന്റെ മുൻപിൽ സ്റ്റോപ്പ് ഉണ്ട്.
- ആലപ്പുഴ ksrtc bus സ്റ്റാൻഡിൽ നിന്നും 5 km ദൂരം സ്കൂളിലേക്ക്.ksrtc സ്റ്റാൻഡിൽ നിന്നും വൈക്കം, മുഹമ്മ ബസിൽ കയറുക. ഗുരുപുരം സ്റ്റോപ്പിന്റെ അടുത്ത സ്റ്റോപ്പ് ആണ് ലൂഥർ സ്കൂൾ.സ്കൂളിന്റെ മുൻപിൽ സ്റ്റോപ്പ് ഉണ്ട്.