എൽ പി ജി ‌എസ് മഴുവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(L. P. G. S. Mazhuvannoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ പി ജി ‌എസ് മഴുവന്നൂർ
25621GLPSmzr.jpeg
വിലാസം
മഴുവന്നൂർ

എൽ പി ജി എസ് മഴുവന്നൂർ സൗത്ത് മഴുവന്നൂർ പി.ഒ 686669
,
686669
സ്ഥാപിതം25 - 06 - 1918
വിവരങ്ങൾ
ഫോൺ0484-2767044
ഇമെയിൽlpgsmazhuvannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25621 (സമേതം)
യുഡൈസ് കോഡ്32080500606
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോല‍ഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാതൃകാപേജ്
പ്രധാന അദ്ധ്യാപികജയ എം.പി
പി.ടി.എ. പ്രസിഡണ്ട്സണ്ണി വര്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജു സോമൻ
അവസാനം തിരുത്തിയത്
18-04-202325621
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളംജില്ലയിൽ മഴുവന്നൂർഗ്രാമപഞ്ചായത്തിലെസൗത്ത്മഴുന്നൂർ എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

                      പൗരാണികമായ മഴുവന്നൂർ സെന്റ് തോമസ്കത്തീഡ്രൽപള്ളി.ഈ വിദ്യാലയത്തോട് ചേർന്നു നിൽക്കുന്നു. കൊല്ലവർഷം 1090-ാം മാണ്ട് കർക്കിടകം 10 ന് മഴുവന്നൂർ സെന്റ് തോമസ് പള്ളിയുടെ സഹകരണത്തോടെ തുടങ്ങിയ സ്കൂൾ 1918-ൽ സർക്കാരിനു വിട്ടു നൽകി. മഴുവന്നൂർ വാര്യത്ത് ശങ്കര വാര്യർ, രാഘവ വാര്യർ കുളങ്ങാട്ടിൽ ഔസേഫ് കത്തനാരും മഴുവന്നൂർ ദേശാഭിവർദ്ധിനി എന്ന സംഘടനയുമായിരുന്നു ആദ്യ കാല സംഘാടകർ . അന്നത്തെ 6-ാം ഡിസ്ട്രിക് ഇൻസ്പെക്ടറായിരുന്ന ചെല്ലമ്മയാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയം 1967-ൽ പുതുക്കിപണിതു. മഴുവന്നൂർ , പൂമറ്റം, എഴുപ്രം , മാങ്ങാട്ടൂർ എന്നീ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.തുടർന്ന് വായിക്കുക

കലാ കായിക സാംസ്കാരിക സാമൂഹിക രാഷ്ട്രീയ ആധ്യാത്മിക മേഖലകളിൽ നിരവധി പ്രഗത്ഭരെ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. 2011 - 12 കാലയളവിൽ SSA ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടത്തിന്റെ ഓട് ഇറക്കി കേടായ പട്ടിക മാടി ഓടു മേയുകയും എല്ലാ ക്ലാസ് മുറികളും സീലിംഗ് ചെയ്ത് ടൈലിടുകയും ചെയ്തു. കൂടാതെ പെൺകുട്ടികൾക്ക് ടോയ്ലറ്റും കുട്ടികൾക്ക് പാർക്കും അനുവദിക്കുകയുണ്ടായി. സ്കൂൾ കെട്ടിടം പെയിന്റ് ചെയ്യലും അതേ കാലയളവിൽ തന്നെ ചെയ്തു. പഞ്ചായത്ത് ഫണ്ടിൽ നിന്ന് സ്കൂളിന് ചുറ്റുമതിൽ, പ്രവേശന കവാടം എന്നിവയ്ക്ക് ഫണ്ട് അനുവദിക്കുകയും പണികൾ യഥാസമയം പൂർത്തിയാക്കുകയും ചെയ്തു. 

പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകളിലായി 50 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. 2017-18 വർഷത്തിൽ സ്കൂൾ ശതാബ്ദി വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി. എം എൽ എ വി.പി സജീന്ദ്രന്റെ ആസ്തിവികസന ഫണ്ടായ 42 ലക്ഷം രൂപ ചിലവഴിച്ച് നാല് ക്ലാസ് മുറികളോടു കൂടിയ ഒരു ഇരു നില കെട്ടിടം ഏവരുടെയും ശ്രദ്ധയാകർഷിച്ച് നിലകൊള്ളുന്നു. ഇന്നും അറിവിന്റെ വെളിച്ചമായി ഈ വിദ്യാലയംനിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ

ഓടിട്ട പഴയ കെട്ടിടം

പുതിയ ഇരുനില കെട്ടിടം

തുറന്ന സ്റ്റേജ്.                                                

  ലൈബ്രറി.

പാർക്ക്

ശിശുസൗഹൃദ ശൗചാലയങ്ങൾ

ഊണുമുറി

പുതിയ പാചകപ്പുര

ജൈവ വൈവിധ്യ പാർക്ക്

അടുക്കളത്തോട്ടം

കുടിവെള്ള കിണർ

വിശാലമായ പൂന്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
കാലഘട്ടം പേര്
1995-2000 ഒ.കെ ലീല
2000-2001 ലില്ലി
2001-2003 എം. പൗലോസ്
2003-2004 ലിസി
2004-2005 സാറാമ്മ
2005-2010 പി.സി ചിന്നമ്മ
2010-2015 എ.ലീല
2015-2016 ഷിന്റി വി. ഡേവിഡ്
2016-2018 കുര്യച്ചൻ
2018-2020 ശോശ എം.കെ

നേട്ടങ്ങൾ

പഠനത്തിൽ മുൻ നിരയിൽ നിൽക്കുന്ന എൽ പി ജി എസിന് 2018 - 19 ൽ നടന്ന L S S പരീക്ഷയിൽ ഒരു കുട്ടിക്കും, 2019-20 ൽ നടന്ന LSS പരീക്ഷയിൽ 6 പേർക്കും സ്കോളർഷിപ്പ് നേടാൻ സാധിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എൽ_പി_ജി_‌എസ്_മഴുവന്നൂർ&oldid=1902531" എന്ന താളിൽനിന്ന് ശേഖരിച്ചത്