എൽ പി ജി എസ് കുമാരപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(L. P. G. S. Kumarapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി ജി എസ് കുമാരപുരം
വിലാസം
കരുവാറ്റ

കരുവാറ്റ
,
കരുവാറ്റ പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9961390918
ഇമെയിൽglpskumarapuram317@gmail.com
കോഡുകൾ
സ്കൂൾ കോഡ്35309 (സമേതം)
യുഡൈസ് കോഡ്32110200707
വിക്കിഡാറ്റQ87478306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ103
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബെറ്റ്സി ബേബി
പി.ടി.എ. പ്രസിഡണ്ട്ജിജികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ചഞ്ചല പ്രൂസ്റ്റി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.ജി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

കരുവാറ്റയിൽ നിലത്തെഴുത്ത് കഴിഞ്ഞ പെൺകുട്ടികൾക്കൂ തുടർപഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെൺകുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാൻമാരുടേയൂം സാമൂഹിക പ്രവർത്തകരുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളിൽ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടൻവളളം വിൽപന നടത്തി കിട്ടിയ തുക കൊണ്ട് 1912ൽ പെൺകുട്ടികൾക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്നതിനാൽ പെൺപള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാൽ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആൺകുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.2012 ൽ ശതാബ്ദി ആഘോഷങ്ങൾ നടന്നു.ശതാബ്ദി സ്മാരകമായി കെ .സി. വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ട‍റൂം അനുവദിച്ചു ബഹുമാന്യരായ കെ. സി. വേണുഗോപാൽഎം.പി ,ബാബുപ്രസാദ്എം.എൽ.എ. ഇവരുടെ ഫണ്ടിൽ നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികൾക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ്. എസ്. എ.യിൽ നിന്ന് ലഭിച്ച കുട്ടികളുടെ പാർക്കും വിവിധ കളിയുപകരണങ്ങളും കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന് സഹായിക്കുന്നു.നഴ്സറി മുതൽ ഒന്നാം തരം വരെ 286കുട്ടികളാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത്. തുടർന്ന് വായിക്ക‍ുക.

ഭൗതികസൗകര്യങ്ങൾ

  1. എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ.
  2. സ്കൂളിന് സ്വന്തമായി വാഹന സൗകര്യം.
  3. ഉച്ചഭാഷിണിയും അതിനോടൊപ്പമുള്ള ഉപകരണങ്ങളും.
  4. കുട്ടികളുടെ പാർക്കും കളിയുപകരണങ്ങളും.
  5. അത്യാധുനിക സൗകര്യങ്ങളോടെയുള്ള  ഇരുനിലക്കെട്ടിടം.
    സ്കൂൾ പ്രവേശനോത്സവം 2021-2022

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുര്യൻ ജോസഫ്
  2. ഏലിയാമ്മ
  3. ഷീല തോമസ്
  4. ഇന്ദിരാമ്മ
  5. തങ്കമ്മ
  6. ദയാനന്ദൻ
  7. ലതികദേവി
  8. ദാസൻ
  9. ഷാജിദ


</ref>== നേട്ടങ്ങൾ ==

  • ഫോക്കസ് 2015 പുരസ്കാരം.

മികവ് 2016 പുരസ്കാരം.

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ സബ്ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം .
  1. കരുവാറ്റ പ‍ഞ്ചായത്തി​ലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അംഗീകാരം.
  • രാജാറാം മോഹൻ റോയ് ലൈബ്രറി ഫൌണ്ടേഷൻ, ആലപ്പുഴ ജില്ല ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ചിത്ര രചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ muhsina std 4

C:\Users\OFFICE\Desktop\MUHSINA.jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • 'ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും അ‍‍‍ഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
  • കുമാരപുരം ബസ്സ്റ്റോപ്പിന് സമീപം.



Map

അവലംബം

"https://schoolwiki.in/index.php?title=എൽ_പി_ജി_എസ്_കുമാരപുരം&oldid=2538335" എന്ന താളിൽനിന്ന് ശേഖരിച്ചത്