കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കല്ല്യാശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യയാലയമാണ് കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ
| കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ | |
|---|---|
| വിലാസം | |
കല്ല്യാശ്ശേരി അഞ്ചാംപീടിക പി.ഒ. , 670331 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 13 - 4 - 1931 |
| വിവരങ്ങൾ | |
| ഇമെയിൽ | school13662@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13662 (സമേതം) |
| യുഡൈസ് കോഡ് | 32021300304 |
| വിക്കിഡാറ്റ | Q64458774 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്ല്യാശ്ശേരി പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 244 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ. ജയശ്രീ |
| പി.ടി.എ. പ്രസിഡണ്ട് | ഉപേന്ദ്രൻ.വി.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീപ്രിയ.എൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോട്ടായിരുന്ന മലബാർ മേഖലയിൽ മംഗലാപുരം പോലുള്ള വ്യാവസായിക നഗരത്തിൽ ഓടു വ്യവസായവുമായി ബന്ധമുണ്ടായിരുന്ന കല്ല്യാശ്ശേരി - കീച്ചേരിയിലെ ശ്രീ രാമൻ നായരുടെ മനസ്സിൽ അവിടങ്ങളിലുള്ള വിദ്യാഭ്യാസ ഉയർച്ചകൾ കണ്ടപ്പോൾ മനസ്സിലുണർന്ന ഒരു ആശയമാണു.13 വിദ്യാരത്ഥികളും ഒരു അദ്ധ്യാപകനുമായി 1931 ഏപ്രിൽ ഒന്നിനു ശ്രീ പി ഒ എം കുഞ്ഞിരാമൻ നന്വ്യാരുടെ വീട്ടുവരാന്തയിൽ തുടങ്ങിയ കല്ലായശ്ശേരി എയ്ഡഡ് ഗേൾസ് സ്കൂൾ എന്ന ഒരു സരസ്വതീ ക്ഷേത്രം.ഏകദേശം രണ്ടു മാസത്തിനു ശേഷം ക്ലാസ്സുകൾ ഇവിടെ നിന്നും മാനേജരുടെ വീട്ടിലെ രണ്ടു മുറികളിലേക്ക് മാറ്റി.1932 മുതൽ ഇന്നു കാണുന്ന സ്ക്കൂൾ സമുച്ചയത്തിലെ പഴയ ബ്ലോക്കിലേക്കുവന്നു.പിന്നീട് പുതിയ ബ്ലോക്കുകൾ നിർമ്മിക്കുകയും 1950 മുതൽ ഇത് കല്ല്യാശ്ശേരി സൗത്ത് എൽ. പി സ്ക്കൂൾ ആയും 1964 ൽ കല്ല്യാശ്ശേരി സൗത്ത് യു.പി സ്ക്കൂൾ ആയും ഉയർത്തപ്പെട്ടു.പല തവണ സബ് ജില്ലാ ബാല കലോൽസവം,പ്രവൃത്തി പരിചയ-ശാസ്ത്ര മേള,സ്കൗട്ട് ആൻറ് ഗൈഡ് പരിശീലന ക്യാന്വുകൾ,വിജ്നാനോൽസവങ്ങൾ തുടങ്ങി പല മേളകൾക്കും വേദിയൊരുക്കാൻ ഈ സ്ക്കൂളിന്ന് സാധിച്ചിട്ടുണ്ട്.പഠന നിലവാരത്തിനൊപ്പം പഠ്യതര വിഷയങ്ങളിലും നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഈ സ്ക്കൂൾ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാത്രമല്ല മലബാറിലെത്തന്നെ മറ്റ് സ്ക്കൂളുകൾക്ക് മാതൃകയായി വളർന്ന് 1974 ൽ മാതൃകാ വിദ്യാലയം എന്നപദവി നേടുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ് റൂം, കുട്ടികളുടെ പാർക്ക്, ടൈൽസ് ഇടുകയും, മികച്ച രീതിയിലുള്ള കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും മറ്റും ഒരുക്കിക്കൊണ്ടുള്ള സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ, കുട്ടികളുടെ വിജ്ഞാന സംമ്പാദത്തിനു സഹായകരമായ 2500 ഓളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി,സ്ക്കൂൾ ലാബ്, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള സൗകര്യങ്ങളോടുകൂടിയ പ്രത്യേകം പ്രത്യേകം ടോയ് ലറ്റ്, വിശാലമായതും പ്രകൃതി രമണീയവുമായ കളിസ്ഥലം, എല്ലാ സൗകര്യങ്ങൾ ഉള്ളതും ടൈൽസ് ഇടുകയും ചെയ്ത മികച്ച രീതിയിലുള്ളഅടുക്കള.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവൃത്തി പരിചയമേളകളിൽ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾ,കബ്-ബുൾബുൾ-സ്കൗട്ട് പ്രവർത്തനങ്ങൾ,സഹവാസ ക്യാന്വ്.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|